ഹലോ നമസ്തേ

മലയാള ചലച്ചിത്രം

ജയൻ കെ. നായർ സംവിധാനം ചെയ്ത് ഫ്രീഡിയ എന്റർടൈൻമെന്റ് നിർമ്മിക്കുന്ന 2016 ലെ ഇന്ത്യൻ മലയാള ഹാസ്യ ചിത്രമാണ് ഹലോ നമസ്തേ .  ആധുനിക കാലത്തെ രണ്ട് ദമ്പതികളും അവരുടെ വില്ലകൾക്കിടയിൽ നിൽക്കുന്ന ചക്ക മരത്തിന് ചുറ്റും നടക്ക്കുന്ന കഥ വിവരിച്ചുകൊണ്ട്, ഹലോ നമസ്തേ 2016 ഫെബ്രുവരി 19-ന് പുറത്തിറങ്ങി [1] വിനയ് ഫോർട്ട്, ഭാവന, സഞ്ജു ശിവറാം, മിയ, ജോജു, സൗബിൻ ഷാഹിർ എന്നിവരാണ് ഇതിൽ അഭിനയിക്കുന്നത്. കൈതപ്രവും, അനിൽ പനച്ചൂരാനും ഗാനങ്ങളെഴുതി

Hello Namasthe
പ്രമാണം:Hello Namasthe.jpg
Theatrical release poster
സംവിധാനംJayan K. Nair
നിർമ്മാണംDr. Freemu Varghese
തിരക്കഥSuraj Venjaramoodu
സ്റ്റുഡിയോFreedia Entertainment
വിതരണംMurali Films
ദൈർഘ്യം123 minutes
രാജ്യംIndia
ഭാഷMalayalam

പ്ലോട്ട്

തിരുത്തുക

മാധവ് ( വിനയ് ഫോർട്ട് ), ജെറി ( സഞ്ജു ശിവറാം ) എന്നീ രണ്ട് യുവ ആർജെമാരിൽ (റേഡിയോ ജോക്കി) കഥ ആരംഭിക്കുന്നു. ഇരുവരും ഹലോ നമസ്തേ എന്ന റേഡിയോ ഷോയുടെ അവതാരകജോഡി ആയി പ്രവർത്തിക്കുന്നു. അവരുടേ ബോസ് ആയ ജയ്മോഹൻ (ജോജു,) അരിഷ്ടിപ്പിലാണെങ്കിലും ഇവരുടെ അഭ്യുദയകാംക്ഷി ആണ്. തന്റെ മുൻ കാമുകി അന്നയുടെ ( മിയ ) വിവാഹത്തിന് ജെറിയെ ക്ഷണിച്ചു. അന്ന് അവൾ പപ്പു ജോസഫ് താടിക്കാരനെ ( അജു വർഗീസ് ) വിവാഹം കഴിക്കാൻ പോവുകയായിരുന്നു. ജെറി മാധവ്, അബു ( സൗബിൻ ഷാഹിർ ) എന്നിവരോടൊപ്പം പോയി. വധു വരൻ പപ്പുവിനെ കണ്ടതിന് ശേഷം, ജെറി, മാധവ്, അബു എന്നിവർക്ക് പപ്പുവിനെ (അജു) ഇഷ്ടമായില്ല, അന്നയെ അവരുടെ കൂടെ പോരാൻ ആവശ്യപ്പെടാൻ അവർ ജെറിയെ പ്രേരിപ്പിക്കുകയും അന്ന സമ്മതിക്കുകയും ചെയ്യുന്നു. അവർ അബുവിനെ അവന്റെ വീട്ടിൽ ഇറക്കി, മാധവും ജെറിയും അന്നയും മാധവിന്റെ വീട്ടിലേക്ക് പോകുന്നു. അവിടെ അവർ മാധവിന്റെ ഭാര്യ പ്രിയയെ (ഭാവന) കണ്ടുമുട്ടുന്നു, അവൾ വൃത്തിയിൽ (ഒരുതരം ഒബ്സസീവ്-കംപൾസീവ് ഡിസോർഡർ). ജെറിയും അന്നയും വിവാഹം കഴിക്കുന്നു. അതിനുശേഷം രണ്ടു കുടുംബങ്ങളും വില്ലകളുള്ള കോളനിയിലേക്ക് മാറുന്നു. കോളനിയിൽ അവരുടെ വീടുകൾക്കിടയിൽ ഒരു പ്ലാവ് ഉണ്ടായിരുന്നു. ജെറിയുടെ തൊടിയിൽ നിൽക്കുന്ന അതിന്റെ ഇലകൾ ഇപ്പുറത്ത് വീഴുന്നു. ചെറിയ പിണക്കം ഉണ്ടായപ്പോൾ ഈ പ്ലാവിൽ നിന്നുള്ള ശല്യം ആ പിണക്കം വർദ്ധിപ്പിക്കുന്നു. വാശിയിലാകുന്നു. അതോടെ ജോഡി പിരിയുന്നു. രണ്ടുപേരും തൊഴിലില്ലാതാകുന്നു. ജയ്മോഹൻ അബു വിനെ വച്ച് ഷോ മുന്നൊട്ട് കൊണ്ടുപോകുന്നു. ഈ അവസരം മുതലാക്കാൻ അയൽക്കാരനായ കുര്യാച്ചൻ മുതലാളി(പി ബാലചന്ദ്രൻ) സ്ഥലത്തിനു കുറഞ്ഞവില പറഞ്ഞെങ്കിലും ഗതികെട്ട് മാധവ് വീട് വിൽക്കാൻ തീരുമാനിക്കുന്നു. ജെറി മരം മുറിക്കാൻ ആളെ ആക്കുന്നു. എന്നാൽ കുര്യാച്ചന്റെ ഭാര്യ അന്നമ്മ ചേടത്തി കാര്യം മനസ്സിലായപ്പോൾ ഒരു വീട്ടിൽ താമസിച്ചിരുന്ന ഇവർക്കിടയിലുള്ള പ്രശ്നകാരണം വീടുകൾക്കിടയിലുള്ള ഈ മതിലാണ് എന്ന് മനസ്സിലാക്കി കച്ചവടത്തിൽ നിന്നും പിന്മാറുന്നു. രണ്ടുപേർക്കും കാര്യം മനസ്സിലാക്കി ആ മതിൽ അവർ പൊളിക്കുന്നു.

കാസ്റ്റ്

തിരുത്തുക

 

Hello Namasthe
Soundtrack album

കൈതപ്രം, അനിൽ പനച്ചൂരാൻ എന്നിവരുടെ വരികൾക്ക് മസാല കോഫിയും ദീപാങ്കുരനും ചേർന്ന് സംഗീതം നൽകിയ ഗാനങ്ങൾ അടങ്ങിയ സൗണ്ട് ട്രാക്ക് 2015 ഡിസംബറിൽ സത്യം ഓഡിയോസ് പുറത്തിറക്കി. [2]

# ഗാനംSinger(s) ദൈർഘ്യം
1. "Ulakil Karanamilla"  Masala Coffee 04:30
2. "Kandu Kothiche"  Vijay Yesudas 04:08
  1. "Hello Namasthe to release this month - Times of India". The Times of India.
  2. "Home".

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഹലോ_നമസ്തേ&oldid=3925464" എന്ന താളിൽനിന്ന് ശേഖരിച്ചത്