ഫ്രണ്ട്സ് (ചലച്ചിത്രം)

മലയാള ചലച്ചിത്രം

1999-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഫ്രണ്ട്സ്. സംവിധാനം സിദ്ധിക്ക്. മൂന്ന് സുഹൃത്തുക്കളുടെ കഥ പറയുന്ന ഈ ചിത്രത്തിൽ ജയറാം, മുകേഷ്, ശ്രീനിവാസൻ എന്നിവരാണ് തുല്യപ്രാധാന്യമുള്ള ഈ മൂന്ന് കഥാപാത്രങ്ങളായി രംഗത്ത് വരുന്നത്. ഇവർക്കൂടാതെ മീന, ദിവ്യ ഉണ്ണി, ജഗതി ശ്രീകുമാർ, ജനാർദ്ദനൻ, കൊച്ചിൻ ഹനീഫ തുടങ്ങിയവരും ഈ സിനിമയിൽ‍ അഭിനയിച്ചിരിക്കുന്നു. ഈ സിനിമയുടെ വൻ വിജയത്തെത്തുടർന്ന് തമിഴിൽ ഈ സിനിമ പുനർനിർമ്മിക്കുകയുണ്ടായി. സിദ്ധിക്ക് തന്നെയായിരുന്നു തമിഴ് പതിപ്പിന്റേയും സം‌വിധായകൻ. വിജയ് ആയിരുന്നു തമിഴ് പതിപ്പിലെ നായകൻ.

ഫ്രണ്ട്സ്
സംവിധാനംസിദ്ധിക്ക്
നിർമ്മാണംലാൽ
ഹരി
സരിത
രചനസിദ്ധിക്ക്
അഭിനേതാക്കൾജയറാം
മുകേഷ്
ശ്രീനിവാസൻ
മീന
സംഗീതംഇളയരാജ
ഗാനരചനകൈതപ്രം
ആർ.കെ. ദാമോദരൻ
ഛായാഗ്രഹണംവേണു
ചിത്രസംയോജനംടി.ആർ. ശേഖർ
കെ.ആർ. ഗൗരിശങ്കർ
സ്റ്റുഡിയോലാൽ ക്രിയേഷൻസ്
ഹരിശ്രീ കമ്പൈൻസ്
വിതരണംലാൽ റിലീസ്
റിലീസിങ് തീയതി1999
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്2 കോടി
ആകെ11 കോടി

അരവിന്ദൻ (ജയറാം), ചന്തു (മുകേഷ്), ജോയി (ശ്രീനിവാസൻ) എന്നിവരുടെ സുഹൃത്ബന്ധത്തെ കുറിച്ചാണ് ഈ ചിത്രം. മറ്റെല്ലാറ്റിനേക്കാളും, അവർ സൗഹൃദത്തെ വിലമതിക്കുന്നു, ഇക്കാരണത്താൽ, അരവിന്ദന്റെ സഹോദരി ഉമയുടെ (ദിവ്യ ഉണ്ണി) സ്നേഹത്തെ ചന്തു എതിർക്കുന്നു. മൂവരും ഒരു മാളികയിൽ പൈൻ്റിങ് ജോലി ഏറ്റെടുക്കുമ്പോൾ, അരവിന്ദൻ അവിടെ താമസിക്കുന്ന പദ്മിനിയുമായി (മീന) പ്രണയത്തിലാകുകയും പദ്മിനിയുടെ അസൂയാലുക്കളായ കസിൻ അയാളുടെ ബന്ധത്തെ പരസ്പരവിരുദ്ധമാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. സത്യം വെളിപ്പെടുകയും പദ്മിനി അവനെ പൂർണ്ണമായും നിരസിക്കുകയും ചെയ്യുമ്പോൾ ചന്തു തന്റെ സുഹൃത്തിന് വേണ്ടി നിലകൊള്ളുകയും അവളെക്കുറിച്ച് മോശമായി സംസാരിക്കുകയും ചെയ്യുന്നു. സുഹൃത്തുക്കളെ വേർപെടുത്താൻ പദ്മിനി ശപഥം ചെയ്യുന്നു. ഇതേ തുടർന്ന് സംഭവിക്കുന്നതാണ് തുടർന്നുള്ള ചിത്രം.

കഥാപാത്രങ്ങൾ

തിരുത്തുക


പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ഫ്രണ്ട്സ്_(ചലച്ചിത്രം)&oldid=3611159" എന്ന താളിൽനിന്ന് ശേഖരിച്ചത്