ഇന്ത്യൻ റുപ്പി (ചലച്ചിത്രം)
പൃഥിരാജ് നായകനായി രഞ്ജിത്തിന്റെ സംവിധാനത്തിൽ 2011 ഒക്ടോബർ 6-നു് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഇന്ത്യൻ റുപ്പി. എസ് കുമാർ ചിത്രത്തിന്റെ ഛായാഗ്രഹണവും ഷഹബാസ് അമൻ സംഗീതവും നിർവഹിക്കുന്നു. കാപ്പിറ്റോൾ ഫിലിംസിന്റെ ബാനറിൽ സംവിധായകൻ രഞ്ജിത്ത് തന്നെ ഈ ചിത്രത്തിന്റെ രചന നിർവഹിക്കുന്നു. പൃഥ്വിരാജ്, സന്തോഷ് ശിവൻ, ഷാജി നടേശൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2011-ലെ ദേശീയ ചലച്ചിത്രപുരസ്കാരത്തിൽ മികച്ച മലയാളചലച്ചിത്രത്തിനുള്ള പുരസ്കാരവും സംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരവും ഈ ചിത്രത്തിനു ലഭിച്ചു[1].
ഇന്ത്യൻ റുപ്പി | |
---|---|
![]() പോസ്റ്റർ | |
സംവിധാനം | രഞ്ജിത്ത് |
നിർമ്മാണം |
|
അഭിനേതാക്കൾ | |
സംഗീതം | ഷഹബാസ് അമൻ |
ഗാനരചന |
|
ഛായാഗ്രഹണം | എസ്. കുമാർ |
ചിത്രസംയോജനം | വിജയ് കുമാർ |
സ്റ്റുഡിയോ | ഓഗസ്റ്റ് സിനിമ |
വിതരണം | ഓഗസ്റ്റ് ഫിലിംസ് |
റിലീസിങ് തീയതി | ഒക്ടോബർ 6, 2011 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സംഗീതം
തിരുത്തുകഇന്ത്യൻ റുപ്പി | |
---|---|
സൗണ്ട് ട്രാക്ക് by ഷഹബാസ് അമൻ | |
Released | 23 ഓഗസ്റ്റ് 2011 |
Genre | സൗണ്ട് ട്രാക്ക് |
Length | 16:00 |
Label | മാതൃഭൂമി മ്യൂസിക് |
Producer | ആഗസ്ത് സിനിമ |
മുല്ലനേഴി, വി.ആർ. സന്തോഷ് എന്നിവർ രചിച്ച ഗാനങ്ങൾക്ക് ഷഹബാസ് അമനാണ് സംഗീതം നൽകിയിരിക്കുന്നത്. 2011 ഓഗസ്റ്റ് 23-ന് പുലിയർമല കൃഷ്ണ ഗൗഡർ ഹാളിൽ വച്ചാണ് ഓഡിയോ പ്രകാശനം ചെയ്തത്. എം.ടി. വാസുദേവൻ നായരുടെ ഒരു കഥയെ ആസ്പദമാക്കി പ്രിയനന്ദനൻ സംവിധാനം ചെയ്യാനിരുന്ന അതു മന്ദാരപ്പൂവല്ല എന്ന ചിത്രത്തിനായി മുല്ലനേഴി രചിച്ച ഈ പുഴയും എന്ന ഗാനവും ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്[2].
# | ഗാനം | ആലാപനം | രചന | സമയദൈർഘ്യം |
---|---|---|---|---|
1 | "പോകയായ്" | ജി. വേണുഗോപാൽ, ആശ ജി. മേനോൻ | വി.ആർ. സന്തോഷ് | 3:36 |
2 | "അന്തിമാനം" | എം.ജി. ശ്രീകുമാർ, സുജാത | വി.ആർ. സന്തോഷ് | 4:10 |
3 | "ഈ പുഴയും" | വിജയ് യേശുദാസ് | മുല്ലനേഴി | 4:40 |
അണിയറപ്രവർത്തകർ
തിരുത്തുക- സംവിധാനം, തിരക്കഥ - രഞ്ജിത്ത്
- ഛായാഗ്രഹണം - എസ്. കുമാർ
- ഗാനരചന - വി. ആർ. സന്തോഷ്, മുല്ലനേഴി,
- സംഗീതം - ഷഹബാസ് അമൻ
- വിതരണം - ആഗസ്ത് സിനിമാ റിലീസ്
- വസ്ത്രാലങ്കാരം - സമീറ സനീഷ്
അഭിനേതാക്കൾ
തിരുത്തുക- പൃഥ്വിരാജ് - ജെപി എന്ന ജയപ്രകാശ്
- ടിനി ടോം - സിഎച്ച്
- റിമ കല്ലിങ്കൽ - ബീന
- തിലകൻ - അച്യുതമേനോൻ
- രേവതി - ഷീല കോശി
- ആസിഫ് അലി (അതിഥി വേഷം)
- ഫഹദ് ഫാസിൽ (അതിഥി വേഷം)
- കല്പന
- ജഗതി ശ്രീകുമാർ - ഗോൾഡ് പാപ്പൻ
- ലാലു അലക്സ്
- സുരേഷ് കൃഷ്ണ
- മാമുക്കോയ - രായിൻ
- ബാബു നമ്പൂതിരി
- മല്ലിക
- സീനത്ത്
- ശ്രീലത
- അപ്പുണ്ണി ശശി - ഗണേശൻ
പുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "ദിലീപ് നടൻ, ശ്വേത-നടി, ഇന്ത്യൻ റുപ്പി മികച്ച ചിത്രം". Archived from the original on 2014-03-05. Retrieved 2012-07-19.
- ↑ സൺഡേ മംഗളം 2012 ഏപ്രിൽ 1, പേജ് 1