ടേക്ക് ഓഫ് (ചലച്ചിത്രം)
മലയാള ചലച്ചിത്രം
2017ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ടേക്ക് ഓഫ്. പ്രശസ്ത ഛായാഗ്രാഹകൻ മഹേഷ് നാരായണന്റെ ആദ്യ സംവിധാന സംരംഭമാണിത്[3] . ഇറാഖിലെ യുദ്ധഭൂമിയിൽ കുടുങ്ങിപ്പോയ ഇന്ത്യൻ നഴ്സുമാരുടെ കഥ പറയുന്ന ഈ ചലച്ചിത്രത്തിൽ പാർവ്വതി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു[4][5]. ഷെബിൻ ബേക്കർ, ആന്റോ ജോസഫ് എന്നിവർ ചേർന്ന് നിർമിച്ചിരിക്കുന്ന ടേക്ക് ഓഫിൽ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ആസിഫ് അലി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ദുബായിലും കൊച്ചിയിലുമായി ചിത്രീകരിച്ച ടേക്ക് ഓഫ് രാജേഷ് പിള്ള ഫിലിംസ് ആണ് വിതരണത്തിനെത്തിച്ചത്[6]. 2017 മാർച്ച് 24 ന് തിയറ്ററുകളിലെത്തിയ ടേക്ക് ഓഫ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച അഭിപ്രായമാണ് നേടിയത് [7][8]. സമീറ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പാർവതി ഏറെ പ്രശംസ നേടി[9].
ടേക്ക് ഓഫ് | |
---|---|
സംവിധാനം | മഹേഷ് നാരായണൻ |
നിർമ്മാണം | ഷെബിൻ ബേക്കർ ആന്റോ ജോസഫ് |
രചന | മഹേഷ് നാരായണൻ പി.വി.ഷാജികുമാർ |
അഭിനേതാക്കൾ |
|
സംഗീതം | ഷാൻ റഹ്മാൻ ഗോപി സുന്ദർ |
ഛായാഗ്രഹണം | സാനു ജോൺ വർഗീസ് |
ചിത്രസംയോജനം | മഹേഷ് നാരായണൻ അഭിലാഷ് ബാലചന്ദ്രൻ |
സ്റ്റുഡിയോ | രാജേഷ് പിള്ള ഫിലിംസ് |
വിതരണം | ആന്റോ ജോസഫ് ഫിലിം കമ്പനി |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | 7 കോടി[1] |
സമയദൈർഘ്യം | 139 മിനിറ്റുകൾ |
ആകെ | 25 കോടി [2] |
അഭിനയിച്ചവർ
തിരുത്തുക- പാർവ്വതി - സമീറ
- കുഞ്ചാക്കോ ബോബൻ - ഷഹീദ്
- ഫഹദ് ഫാസിൽ - മനോജ്, ഇറാഖിലെ ഇന്ത്യൻ അംബാസ്സഡർ
- ആസിഫ് അലി - ഫൈസൽ
- അലൻസിയർ ലെ ലോപ്പസ് - സമീറയുടെ പിതാവ്
- ദിവ്യപ്രഭ - ജിൻസി
- പ്രകാശ് ബെലവാഡി - ഇന്ത്യൻ എംബസ്സി ഉദ്യോഗസ്ഥൻ
- പ്രേം പ്രകാശ് - ജയമോഹൻ
- പാർവതി.ടി.
- അഞ്ജലി അനീഷ് ഉപാസന
പുരസ്കാരങ്ങൾ
തിരുത്തുക- മികച്ച കലാ സംവിധായകൻ - സന്തോഷ് രാമൻ
- പ്രത്യേക ജൂറി പരാമർശം- പാർവ്വതി[10]
- മികച്ച നവാഗത സംവിധായകൻ - മഹേഷ് നാരായണൻ
- മികച്ച നടി - പാർവ്വതി
- മികച്ച മേക്കപ്പ് മാൻ - രഞ്ജിത്ത് അമ്പാടി
- മികച്ച പശ്ചാത്തലസംഗീതം - ഗോപി സുന്ദർ
- മികച്ച കലാ സംവിധായകൻ - സന്തോഷ് രാമൻ
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-06-17. Retrieved 2017-06-17.
- ↑ Sudhi, C.J (04 ഓഗസ്റ്റ് 2017). "Where is Malayalam cinema headed? 12 reasons to cheer". മലയാള മനോരമ. Retrieved 14 ഓഗസ്റ്റ് 2017.
{{cite news}}
: Check date values in:|date=
(help) - ↑ Jayaram, Deepika (27 February 2017). "Mahesh Narayanan's directorial debut is titled Take Off". The Times of India. Retrieved 26 February 2017.
- ↑ Jayaram, Deepika (27 January 2017). "The trailer of Take Off is trending now". The Times of India. Retrieved 26 February 2017.
- ↑ Web Desk, Express (17 January 2017). "If you liked Akshay Kumar's Airlift, you will love Take Off trailer. Watch video". The Indian Express. Retrieved 25 February 2017.
- ↑ Sidhardhan, Sanjith (27 January 2017). "Team Take Off to shoot final schedule in Dubai". The Times of India. Retrieved 26 February 2017.
- ↑ http://food.manoramaonline.com/ACP/entertainment/movie-reviews/2017/03/24/take-off-malayalam-movie-parvathy-fahadh-faasil-kunchacko-mahesh-review.html
- ↑ http://www.filmibeat.com/malayalam/news/2017/kamal-haasan-enjoyed-watching-take-off-258007.html
- ↑ Suresh, Meera (21 February 2017). "Take Off is a thriller, but with emotions". The New Indian Express. Retrieved 25 February 2017.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-04-14. Retrieved 2018-04-13.