ലോഹം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

ലോഹം കേരളത്തിലെ സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട കഥ പറയുന്ന ഒരു ചിത്രമാണ് .മോഹൻലാൽ , ആൻഡ്രിയ ജെർമിയ , സിദ്ദിഖ് എന്നിവർ ആണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌[1].കൊച്ചി, കോഴിക്കോട് ,ദുബായ് എന്നിവിടങ്ങളിലായാണ് ലോഹത്തിന്റെ ചിത്രീകരണം പൂർത്തിയായത്.[2].ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം 2015 ലെ ഓണ ചിത്രമായി തിയറ്ററിൽ എത്തി.

ലോഹം
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംരഞ്ജിത്ത്
നിർമ്മാണംആന്റണി പെരുമ്പാവൂർ
തിരക്കഥരഞ്ജിത്ത്
അഭിനേതാക്കൾമോഹൻലാൽ
ആൻഡ്രിയ ജെർമിയ
സിദ്ദിഖ്
വിജയരാഘവൻ
രൺജി പണിക്കർ
സംഗീതംശ്രീവത്സൻ ജെ. മേനോൻ
ഛായാഗ്രഹണംകുഞ്ഞുണ്ണി.എസ് കുമാർ
ചിത്രസംയോജനംമനോജ്‌ കണ്ണോത്ത്
സ്റ്റുഡിയോആശിർവാദ് സിനിമാസ്
വിതരണംമാക്സ്‌ലാബ് റിലീസ്
റിലീസിങ് തീയതി
  • ഓഗസ്റ്റ് 20, 2015 (2015-08-20)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം129 മിനിട്ടുകൾ

ഇതിവൃത്തം തിരുത്തുക

രാജു എന്ന ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് ഇടവേളയ്ക്ക് മുൻപ് മോഹൻ ലാൽ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. മുംബൈയിൽ നിന്ന് കൊച്ചിയിലെത്തിയ ജയന്തി (ആൻഡ്രിയ ജെർമിയ) രാജുവിന്റെ കാറിൽ യാത്ര ചെയ്യുന്നതിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. കാണാതായ ഭർത്താവിനെ തേടി വരുന്ന ജയന്തിയുടെ കാർ ഡ്രൈവറായി ലാൽ വേഷമിടുന്നത് ജയന്തിയിലൂടെ ഭർത്താവ് സഹായം ചെയ്ത് നടത്തിയ സ്വർണ്ണ കള്ളക്കടത്തിന്റെ ഉള്ളറകളിലേക്കെത്താനായിരുന്നു. ഇടവേളയ്ക്ക് ശേഷം സ്വർണ്ണക്കടത്ത് സംഘങ്ങൾ തമ്മിലുള്ള പോരാട്ടമായി സിനിമ മുന്നേറിയത്.

അഭിനേതാക്കൾ തിരുത്തുക

സംഗീതം തിരുത്തുക

ഗാനം ആലാപനം വരികൾ സംഗീതസംവിധാനം
1 "കനക മൈലാഞ്ചി" മൈഥിലി, ഷഹബാസ് അമൻ റഫീക്ക് അഹമ്മദ് ശ്രീവത്സൻ ജെ. മേനോൻ
2 "എത്തിപ്പോയ്" ഡോ.ബിനീത, സിയാദ് മനോജ് കുറൂർ ശ്രീവത്സൻ ജെ. മേനോൻ
3 "മഞ്ചാടി മേഘമേ" ഗായത്രി, അമൽ രാജീവ് നായർ ശ്രീവത്സൻ ജെ. മേനോൻ

അവലംബം തിരുത്തുക

  1. Shruti Karthikeyan (April 4, 2015). "Mohanlal is a cab driver in Ranjith's Loham". The Times of India.
  2. Nicy V. P (2015 March 18). "'Loham': Mohanlal Looks Fit and Fab for Upcoming Ranjith Movie". International Business Times. {{cite news}}: Check date values in: |date= (help)

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ലോഹം_(ചലച്ചിത്രം)&oldid=3429420" എന്ന താളിൽനിന്ന് ശേഖരിച്ചത്