ഡേവിഡ് & ഗോലിയാത്ത്

മലയാള ചലച്ചിത്രം

അനൂപ്‌ മേനോന്റെ രചനയിൽ രാജീവ് നാഥ് സംവിധാനം ചെയ്ത 2013ൽ റിലീസ് ചെയ്ത മലയാള ചലച്ചിത്രമാണ് ഡേവിഡ് & ഗോലിയാത്ത് . ജയസൂര്യ, അനൂപ് മേനോൻ, സൗമ്യ സദാനന്ദൻ ,അനുമോൾ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഡേവിഡ് & ഗോലിയാത്ത്
പ്രമാണം:DavidandGoliathMalayalam.jpg
സംവിധാനംരാജീവ് നാഥ്
നിർമ്മാണംസുദീപ് കാരാട്ട്
അരുൺ എം.സി.
രചനഅനൂപ് മേനോൻ
അഭിനേതാക്കൾജയസൂര്യ
അനൂപ് മേനോൻ
സൗമ്യ സദാനന്ദൻ
സംഗീതംരതീഷ് വേഗ
ഛായാഗ്രഹണംജിത്തു ദാമോദർ
ചിത്രസംയോജനംക്സിയാൻ
സ്റ്റുഡിയോസാൽ റോസ മോഷൻ പിക്ചേഴ്‍സ്
ലൈൻ ഓഫ് കളേഴ്‌സ്
വിതരണംമുരളി ഫിലിംസ്
റിലീസിങ് തീയതി
  • 22 ഫെബ്രുവരി 2013 (2013-02-22)
രാജ്യം ഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം112 minutes

കഥാസാരം

തിരുത്തുക

ഡേവിഡ് (ജയസൂര്യ) ഒരു അനാഥനാണ്. തേയില തോട്ടത്തിലെ ഒരു ഒറ്റപ്പെട്ട പള്ളിയുടെ മുന്നിൽ ആരോ ഉപേക്ഷിച്ച അവനെ ഫാദർ ജെറാൾഡ് (പി. ബാലചന്ദ്രൻ) എടുത്തു വളർത്തുന്നു. സ്നേഹനിധിയായ ഫാദറിന്റെ കാരുണ്യത്തിൽ ഡേവിഡ് സമർത്ഥനായി വളർന്നു വരുന്നു. പക്ഷേ ഡേവിഡിന് ആൾക്കാരെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ പെട്ടെന്ന് ഭയചകിതനായി മൂക്കിൽ നിന്നും രക്തം വരുന്ന ഒരു പ്രശ്നമുണ്ട്. ഈയൊരു പ്രശ്നം കൊണ്ട് ഡേവിഡിന് സ്‌കൂൾ പഠനം ഉപേക്ഷിക്കേണ്ടി വന്നു. പക്ഷേ ഡേവിഡിന് യന്ത്രങ്ങൾ ഉണ്ടാക്കുന്നത് ഉൾപ്പെടെ അസാധാരണമായ ചില കഴിവുകൾ ഉണ്ടായിരുന്നു. ഫാദറിന്റെ മരണത്തോടെ ഡേവിഡ് ഒറ്റപ്പെടുന്നു. ഡേവിഡിന്റെ ഒരു കണ്ടുപിടുത്തം പ്ലാന്ററും ബിസിനസിൽ പരാജയപ്പെട്ട സണ്ണിയുടെ (അനൂപ് മേനോൻ) പക്കൽ എത്തിപ്പെടുന്നു. സണ്ണി അതിന്റെ അവകാശം സ്വന്തം പേരിലാക്കി നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നു. ഇത് ദുർബലനും ശക്തനും തമ്മിലുള്ള പോരാട്ടത്തിന് വഴി തുറക്കുന്നു.

അഭിനേതാക്കൾ

തിരുത്തുക

മറ്റു വിവരങ്ങൾ

തിരുത്തുക

ശക്തനും ദുർബലനും തമ്മിലുള്ള പോരിന്റെ കഥ പറഞ്ഞ ബൈബിളിലെ ദാവീദിന്റെയും ഗോലിയാത്തിന്റെയും കഥയുടെ സമകാലിക പുനരവിഷ്കാരമാണ് ഈ ചിത്രം. [1][2][3]

  1. "Jayasurya-Anoop Menon team's "David and Goliath"". Metromatinee.com. 2012-09-23. Archived from the original on 2013-01-28. Retrieved 2012-10-13.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-08. Retrieved 2020-12-02.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-01. Retrieved 2020-12-02.
"https://ml.wikipedia.org/w/index.php?title=ഡേവിഡ്_%26_ഗോലിയാത്ത്&oldid=3972299" എന്ന താളിൽനിന്ന് ശേഖരിച്ചത്