സി പി സി സിനി അവാർഡുകൾ
പ്രധാനമായും കേരളത്തിൽ പ്രവർത്തിക്കുന്ന സിനിമാ പാരാഡിസോ ക്ലബ്ബ് എന്ന സിനിമാ സ്നേഹികളായ സംഘം വർഷാവർഷം സംഘടിപ്പിക്കുന്ന പുരസ്കാരദാന പരിപാടിയാണ് സിപിസി സിനി അവാർഡ് .
സിപിസി സിനി അവാർഡ് | |
---|---|
അവാർഡ് | ഉയർന്ന കലാമൂല്യമുള്ള ചലച്ചിത്രങ്ങൾക്കും അതിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നവർക്കും |
രാജ്യം | India |
നൽകുന്നത് | സിനിമാ പാരഡൈസോ ക്ലബ്ബ് |
ആദ്യം നൽകിയത് | മാർച്ച് 9, 2016 |
ഔദ്യോഗിക വെബ്സൈറ്റ് | www |
Artist | Wins |
---|---|
പാർവതി |
2 |
ശ്യാം പുഷ്കരൻ |
2 |
ചരിത്രം
തിരുത്തുകസിനിമാ പാരഡൈസോ ക്ലബ്ബ് അഥവാ സിപിസി ഒരു കൂട്ടം സിനിമാ പ്രേമികൾ 2010 ൽ കേരളത്തിൽ ആരംഭിച്ചതാണ്. മലയാളം സിനിമാ മേഖലയിലെ ഇന്ദ്രജിത്ത് സുകുമാരൻ, ആഷിഖ് അബു, ലിജോ ജോസ് പെല്ലിശ്ശേരി, ഏബ്രിഡ് ഷൈൻ, സൈജു കുറുപ്പ്, മിഥുൻ മാനുവൽ തോമസ്, ശ്യാം പുഷ്കരൻ, നീരജ് മാധവൻ തുടങ്ങിയവർ സിപിസിയുടെ സജീവ പങ്കാളികളാവുകയും അവരിൽ കൂടുതൽ പേരും വിമർശനങ്ങളെ തുറന്ന് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
മലയാളം സിനിമയിലെ മികച്ച പ്രകടനങ്ങൾക്ക് പുരസ്കാരം നൽകുക എന്ന ആശയം 2015 പകുതിയോടെയാണ് രൂപപ്പെടുന്നത്. ആദ്യ ക്രൗഡ്ഫണ്ട് ഉപയോഗിച്ച് നടത്തിയ ഫിലിം അവാർഡ് 2016 ലാണ് നടന്നത്. സിപിസി അവാർഡ് 2015 എന്ന പേരില‍് നടന്ന അവാർഡിൽ 2015 ലെ സിനിമകൾക്കാണ് അവാർഡ് നൽകിയത്.
2017 ൽ പ്രഖ്യാപിച്ച സിപിസി സിനി അവാർഡ് 2016 ലെ പങ്കാളിത്തം കഴിഞ്ഞ വർഷത്തേക്കാൾ വളരെ അധികമായിരുന്നു. കഴിഞ്ഞവർഷത്തിനു സമാനമായി അംഗങ്ങളിൽ നിന്നുള്ള വോട്ടും ജൂറികളുടെ സ്കോറും ആസ്പദമാക്കിയാണ് വിജയികളെ നിശ്ചയിച്ചത്. 2017 ഫെബ്രുവരി 19 ന് കൊച്ചിയിൽ വച്ച് നടന്ന ചടങ്ങിൽ അവാർഡ് വിതരണം നടത്തി.
2017 ൽ പുറത്തിറങ്ങിയ സിനിമകൾക്ക് പുരസ്കാരം നൽകി ആദരിക്കാൻ നടത്തിയ സിപിസി സിനി അവാർഡ് 2017 ജനുവരി 2018 ൽ നടന്നു. ഈ വർഷത്തെ പ്രധാനപ്പെട്ട മാറ്റം ക്ലബ്ബിലെ ആളുകൾ മാത്രമല്ലാതെ പൊതുവായി എല്ലാവർക്കും വോട്ടിംഗ് സൗകര്യം ഏർപ്പെടുത്തി എന്നതായിരുന്നു.[1] മികച്ച എഡിറ്റർക്കുള്ള പുരസ്കാരം ആദ്യമായി ഏർപ്പെടുത്തിയതും ഈ വർഷമാണ്. ഇതിലെ വിജയിയെ തെരഞ്ഞെടുത്തത് വോട്ടുകളില്ലാതെ ജൂറി പാനൽ തനിയേ ആയിരുന്നു. മുൻവർഷങ്ങളിലെപോലെ പ്രത്യേക ജൂറി പുരസ്കാരം പ്രത്യേക കമ്മറ്റി തീരുമാനിക്കുകയും മലയാളം സിനിമയിലെ സമഗ്രസംഭാവനയ്ക്ക് കെ.ജി.ജോർജിന് പുരസ്കാരം നൽകുകയും ചെയ്തു.[2]2018 ജനുവരി 27ന് വിജയികളെ പ്രഖ്യാപിച്ചു.
സിപിസി മെമെന്റോ
തിരുത്തുകചതുരാകൃതിയിലുള്ള റോസ് വുഡ് കൊണ്ട് നിർമിച്ചതാണ് വിജയികൾക്ക് നൽകുന്ന മെമെന്റോകൾ. 25cm ഉയരവും 7cm വീതിയുമുള്ള മെമെന്റോയുടെ മുകൾഭാഗത്തായി പിച്ചളകൊണ്ടുണ്ടാക്കിയ 4.5cm ആരമുള്ള വൃത്തത്തിൽ സിപിസിയുടെ ലോഗോ നൽകിയിരിക്കുന്നു. മെമെന്റോയുടെ മുൻഭാഗത്ത് നടുവിലായി സമ്മാന വിഭാഗത്തിന്റെ പേര് ഇംഗ്ലീഷിലും അവാർഡ് ലഭിച്ചയാളുടെ പേര് മലയാളത്തിലും കൊത്തിവെച്ചിരിക്കുന്നു. താഴ്ഭാഗത്ത് സിപിസി സിനി അവാർഡ്സ് എന്നും നൽകുന്ന വർഷവും കൊത്തിവെച്ചിട്ടുണ്ട്. സിപിസിയുടെ മൂന്നാമത്തെ എഡിഷനിൽ ഈ മെമെന്റോകളാണ് നൽകിയത്. എന്നാൽ രണ്ടാം എഡിഷനിൽ പ്രതിമപോലുള്ള മെമെന്റോകളാണ് നൽകിയിരുന്നത്.
അവാർഡ് നൽകുന്ന വിഭാഗങ്ങൾ
തിരുത്തുകനിലവിലുള്ള വിഭാഗങ്ങൾ
തിരുത്തുക- മികച്ച സിനിമ
- മികച്ച സംവിധായകൻ മികച്ച ഛായാഗ്രാഹകൻ
- മികച്ച സംഗീത സംവിധായകൻ
- മികച്ച സ്ക്രിപ്റ്റ് എഴുത്തുകാരൻ
- മികച്ച എഡിറ്റർ
- പ്രധാന റോളിലെ മികച്ച നടൻ
- പ്രധാന റോളിലെ മികച്ച നടി
- മികച്ച സ്വഭാവനടൻ
- മികച്ച സ്വഭാവനടി
പ്രത്യേക വിഭാഗങ്ങൾ
തിരുത്തുകനിലവിലെ പ്രത്യേക വിഭാഗങ്ങൾ
തിരുത്തുക- പ്രത്യേക പുരസ്കാരം
വിജയികൾ
തിരുത്തുക
അവാർഡ് | സ്വീകർത്താവ് | സിനിമ |
---|---|---|
പ്രധാന റോളിലെ മികച്ച നടൻ |
ജോജു ജോർജ് | ജോസഫ് |
പ്രധാന റോളിലെ മികച്ച നടി | ഐശ്വര്യ ലക്ഷ്മി | വരത്തൻ |
മികച്ച സംവിധായകൻ |
ലിജോ ജോസ് പെല്ലിശ്ശേരി | ഈ.മ.യൗ. |
മികച്ച സംഗീതസംവിധായകൻ |
പ്രശാന്ത് പിള്ള | ഈ.മ.യൗ. |
മികച്ച ഛായാഗ്രാഹകൻ |
ഷൈജു ഖാലിദ് | സുഡാനി ഫ്രം നൈജീരിയ, ഈ.മ.യൗ. |
മികച്ച എഡിറ്റർ |
നൗഫൽ അബ്ദുല്ല | സുഡാനി ഫ്രം നൈജീരിയ |
മികച്ച സ്വഭാവനടൻ |
വിനയകൻ | ഈ.മ.യൗ. |
മികച്ച സ്വഭാവനടി/കൾ |
സാവിത്രി ശ്രീധരൻ, പൗളി വിൽസൺ |
സുഡാനി ഫ്രം നൈജീരിയ, ഈ.മ.യൗ. |
മികച്ച തിരക്കഥാകൃത്ത് |
സക്കരിയ മുഹമ്മദ്, മുഹ്സിൻ പരാരി | സുഡാനി ഫ്രം നൈജീരിയ |
മികച്ച സിനിമ |
സമീർ താഹിർ, ഷൈജു ഖാലിദ് |
സുഡാനി ഫ്രം നൈജീരിയ |
പ്രത്യേകപുരസ്കാരം | ബി ത്യാഗരാജൻ | — |
അവാർഡ് | സ്വീകർത്താവ് | സിനിമ |
---|---|---|
പ്രധാന റോളിലെ മികച്ച നടൻ |
ഫഹദ് ഫാസിൽ | തൊണ്ടിമുതലും ദൃക്സാക്ഷിയും |
പ്രധാന റോളിലെ മികച്ച നടി | പാർവതി | ടേക്ക് ഓഫ് |
മികച്ച സംവിധായകൻ |
ലിജോ ജോസ് പെല്ലിശ്ശേരി |
അങ്കമാലി ഡയറീസ് |
മികച്ച സംഗീതസംവിധായകൻ |
റെക്സ് വിജയൻ | പറവ, മായാനദി |
മികച്ച ഛായാഗ്രാഹകൻ |
രാജീവ് രവി ഗിരീഷ് ഗംഗാധരൻ |
തൊണ്ടിമുതലും ദൃക്സാക്ഷിയും, Angamaly Diaries |
മികച്ച എഡിറ്റർ |
കൃഷ്ണദാസ് | തൊണ്ടിമുതലും ദൃക്സാക്ഷിയും |
മികച്ച സ്വഭാവനടൻ |
അലൻസിയർ ലെ ലോപ്പസ് | തൊണ്ടിമുതലും ദൃക്സാക്ഷിയും |
മികച്ച സ്വഭാവനടി |
കൃഷ്ണ പത്മകുമാർ |
Rakshadhikari Baiju Oppu |
മികച്ച തിരക്കഥാകൃത്ത് |
സജീവ് പാഴൂർ, ശ്യാം പുഷ്കരൻ | തൊണ്ടിമുതലും ദൃക്സാക്ഷിയും |
മികച്ച സിനിമ |
സന്ദീപ് സേനൻ, അനീഷ് എം തോമസ് |
തൊണ്ടിമുതലും ദൃക്സാക്ഷിയും |
പ്രത്യേകപുരസ്കാരം | കെ.ജി. ജോർജ്ജ് | — |
അവാർഡ് | സ്വീകർത്താവ് | സിനിമ |
---|---|---|
മികച്ച നടൻ |
വിനായകൻ | കമ്മട്ടിപ്പാടം |
മികച്ച നടി |
രജിഷ വിജയൻ, സായ് പല്ലവി | Anuraga Karikkin Vellam, Kali |
മികച്ച സംവിധായകൻ |
ദിലീഷ് പോത്തൻ |
Maheshinte Prathikaaram |
മികച്ച സംഗീതസംവിധായകൻ |
ബിജിപാൽ | Maheshinte Prathikaaram |
മികച്ച ഛായാഗ്രാഹകൻ | ഷൈജു ഖാലിദ് |
Maheshinte Prathikaaram |
മികച്ച സഹനടൻ |
മണികണ്ഠൻ ആചാരി |
Kammatipaadam |
മികച്ച സഹനടി |
രോഹിണി | Action Hero Biju, Guppy |
മികച്ച തിരക്കഥാകൃത്ത് |
ശ്യാം പുഷ്കരൻ |
Maheshinte Prathikaaram |
മികച്ച സിനിമ |
ആഷിക് അബു |
Maheshinte Prathikaaram |
പ്രത്യേക പുരസ്കാരം |
ഇന്ദ്രൻസ് | — |
Award | Recipient(s) | Film(s) |
---|---|---|
മികച്ച നടൻ |
പൃഥ്വിരാജ് സുകുമാരൻ |
എന്നു നിന്റെ മൊയ്തീൻ |
മികച്ച നടി |
പാർവതി | എന്നു നിന്റെ മൊയ്തീൻ |
Best Movie Sound Track | രാജേഷ് മുരുകേശൻ | |
മികച്ച ഛായാഗ്രാഹകൻ |
മധു നീലകണ്ഠൻ |
റാണിപദ്മിനി |
മികച്ച സ്വഭാവനടൻ |
ടൊവിനോ തോമസ് |
Ennu Ninte Moideen |
മികച്ച സ്വഭാവനടി |
സീനത്ത് | അലിഫ് |
മികച്ച സിനിമ |
അൽഫോൻസ് പുത്രൻ | പ്രേമം |
References
തിരുത്തുക- ↑ "വോട്ട് ചെയ്യാം സിനിമാ പാരഡീസോ സിനിമാ പുരസ്‌കാരങ്ങൾക്ക്". Mangalam. Retrieved 2018-01-19.
- ↑ "കെ.ജി ജോർജ്ജിന് സി.പി.സിയുടെ സ്പെഷ്യൽ ഹോണററി പുരസ്കാരം". Asianet News. Retrieved 2018-01-28.
- ↑ "അവാർഡുകളില്ലാത്ത വീട്ടിൽ സി.പി.സി പുരസ്കാരം എല്ലാവരും കാണുന്ന രീതിയിൽ വെക്കും -ഫഹദ്". Retrieved 2018-02-20.
- ↑ "അവാർഡുകളില്ലാത്ത വീട്ടിൽ സി.പി.സി പുരസ്കാരം എല്ലാവരും കാണുന്ന രീതിയിൽ വെക്കും -ഫഹദ്". Retrieved 2018-02-20.
- ↑
{{cite news}}
: Empty citation (help) - ↑
{{cite news}}
: Empty citation (help)