എം. പത്മകുമാറിന്റെ സംവിധാനത്തിൽ പൃഥ്വിരാജ്, ജഗതി ശ്രീകുമാർ, കാവ്യ മാധവൻ, സംവൃത സുനിൽ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2006-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് വാസ്തവം. ശ്രീചക്രാ ഫിലിംസിന്റെ ബാനറിൽ ശ്രീചക്രാ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിച്ച ഈ ചിത്രം ശ്രീചക്രാ ഫിലിംസ് റിലീസ് വിതരണം ചെയ്തിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ബാബു ജനാർദ്ദനൻ ആണ്.

വാസ്തവം
സംവിധാനംഎം. പത്മകുമാർ
നിർമ്മാണംശ്രീചക്രാ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്
രചനബാബു ജനാർദ്ദനൻ
അഭിനേതാക്കൾപൃഥ്വിരാജ്
ജഗതി ശ്രീകുമാർ
കാവ്യ മാധവൻ
സംവൃത സുനിൽ
സംഗീതംഅലക്സ് പോൾ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംമനോജ് പിള്ള
ചിത്രസംയോജനംഎൽ. ഭൂമിനാഥൻ
സ്റ്റുഡിയോശ്രീചക്രാ ഫിലിംസ്
വിതരണംശ്രീചക്രാ ഫിലിംസ് റിലീസ്
റിലീസിങ് തീയതി2006
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

സംഗീതം തിരുത്തുക

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് അലക്സ് പോൾ ആണ്. പശ്ചാത്തലസംഗീതം രാജാമണി ഒരുക്കിയിരിക്കുന്നു.

ഗാനങ്ങൾ
  1. നാഥാ നീ വരുമ്പോൾ ഈ യാമം തരളിതമായ് – കെ.എസ്. ചിത്ര , പ്രദീപ് പള്ളുരുത്തി
  2. അരപ്പവൻ പൊന്ന് കൊണ്ട് അരയിലൊരേലസ്സ് – വിധു പ്രതാപ് , റിമി ടോമി
  3. കടം കൊണ്ട ജന്മം പേറി – റെജു ജോസഫ്
  4. കടം കൊണ്ട ജന്മം പേറി – വിദ്യാധരൻ

അണിയറ പ്രവർത്തകർ തിരുത്തുക

പുരസ്കാരങ്ങൾ തിരുത്തുക

ഈ ചിത്രത്തിൽ നായകവേഷമവതരിപ്പിച്ച പൃഥ്വിരാജ് 2006-ലെ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടി.[1] ഈ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി അദ്ദേഹം മാറി.[2] എൽ. ഭൂമിനാഥൻ ചിത്രസംയോജനത്തിനുള്ള പുരസ്കാരവും നേടി.

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2015-07-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-04-05.
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2010-08-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-04-05.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=വാസ്തവം&oldid=3657060" എന്ന താളിൽനിന്ന് ശേഖരിച്ചത്