2021 ലെ ഇന്ത്യൻ മലയാളം ത്രില്ലർ ചിത്രമാണ് നായാട്ട്. [1]മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്തും സഹനിർമ്മാണം നടത്തിയതുമായ ഈ ചിത്രത്തിന്റെ രചന ഷാഹി കബീറാണ്. [2]കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജാഫർ ഇടുക്കി, അനിൽ നെടുമങ്ങാട്, ഹരികൃഷ്ണൻ എന്നിവരും അഭിനയിക്കുന്നു.മഹേഷ് നാരായണനാണ്ചിത്രം എഡിറ്റ് ചെയ്തത്.ഷിജു ഖാലിദ് ഛായാഗ്രഹണം നിർവ്വഹിച്ചു [3]ചലച്ചിത്രത്തിൽ വിഷ്ണു വിജയ് ഗാനങ്ങളെഴുതുകയും അഖിൽ അലക്സ് പശ്ചാത്തല ഗാനവും രചിച്ചിരിക്കുന്നു.മാർട്ടിൻ പ്രക്കാട്ട് ഫിലിംസുമായി ചേർന്ന് ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനിയുടെ കീഴിൽ സംവിധായകൻ രഞ്ജിത്തും പി.എം.ശശിധരനുമാണ് ചിത്രം നിർമ്മിച്ചത്.[4][5]

നായാട്ട്
സംവിധാനംമാർട്ടിൻ പ്രക്കാട്ട്
നിർമ്മാണംരഞ്ജിത്ത്
പി.എം ശശിധരൻ
മാർട്ടിൻ പ്രക്കാട്ട്
രചനഷാഹി കബീർ
അഭിനേതാക്കൾകുഞ്ചാക്കോ ബോബൻ
ജോജു ജോർജ്
നിമിഷ സജയൻ
സംഗീതംവിഷ്ണു വിജയ്
ഛായാഗ്രഹണംഷൈജു ഖാലിദ്
ചിത്രസംയോജനംമഹേഷ് നാരായണൻ
സ്റ്റുഡിയോഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനി
മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്
വിതരണംമാജിക് ഫ്രെയിം
റിലീസിങ് തീയതി
  • 8 ഏപ്രിൽ 2021 (2021-04-08)
രാജ്യംഇന്ത്യ
ഭാഷമലയാളം

കഥാപാത്രങ്ങളും അഭിനേതാക്കളും തിരുത്തുക

അഭിനേതാവ് വേഷം
കുഞ്ചാക്കോ ബോബൻ സി.പി.ഒ പ്രവീൺ മൈക്കൽ
ജോജു ജോർജ് എ എസ് ഐ മണിയൻ
നിമിഷ സജയൻ സി.പി.ഒ സുനിത
ജാഫർ ഇടുക്കി മുഖ്യമന്ത്രി
യമ ഗിൽഗമേഷ് എസ്.പി അരുന്ധതി
സാംസൺ മാത്യു വലിയപറമ്പിൽ ചീഫ് സെക്രട്ടറി
അജിത്ത് കോശി ഡിജിപി
മനോഹരി ജോയ് പ്രവീണിന്റെ അമ്മ
അനിൽ നെടുമങ്ങാട്
ഹരികൃഷ്ണൻ

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

അനുബന്ധം തിരുത്തുക

  1. https://malayalam.indianexpress.com/entertainment/review/nayattu-kunchacko-boban-joju-geroge-nimisha-sajayan-malayalam-movie-review-479192/
  2. https://www.manoramaonline.com/movies/movie-reviews/2021/04/08/nayattu-movie-review-kunchacko-boban-joju-george-nimisha-sajayan-martin-prakkat.html
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2021-04-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-04-22.
  4. "Martin Prakkat's next gets a title - 'Nayattu'". The New Indian Express. 18 September 2020.
  5. Soman, Deepa (24 February 2021). "Kunchako Boban says his 'Nayattu' character Praveen Michael was quite a challenging one". The Times of India.