ഓർഡിനറി

മലയാള ചലച്ചിത്രം

കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ,ആസിഫ് അലി, ജിഷ്ണു രാഘവൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകൻ കമലിന്റെ അസ്സിസ്റ്റൻ ഡയറക്ടറായി പ്രവർത്തിച്ച സുഗീത് ആദ്യമായി സംവിധാനം ചെയ്ത് 2012 മാർച്ച് 17-നു് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഓർഡിനറി [3]. പത്തനംതിട്ട ജില്ലയിലെ ഗവി, ഇടുക്കി ജില്ലയിലെ വാഗമൺ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാനഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.

ഓർഡിനറി
പോസ്റ്റർ
സംവിധാനംസുഗീത്
നിർമ്മാണംരാജീവ് നായർ
കഥസുഗീത്
തിരക്കഥനിഷാദ് കെ. കോയ
മനു പ്രസാദ്
അഭിനേതാക്കൾ
സംഗീതംവിദ്യാസാഗർ
ഗാനരചനരാജീവ് നായർ
ഛായാഗ്രഹണംഫൈസൽ അലി
ചിത്രസംയോജനംവി. സാജൻ
സ്റ്റുഡിയോമാജിക് മൂൺ പ്രൊഡക്ഷൻസ്
വിതരണംകാസ്
കലാസംഘം റൈറ്റ് റിലീസ്
റിലീസിങ് തീയതി2012 മാർച്ച് 17
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ് 3 കോടി[1]
സമയദൈർഘ്യം150 മിനിറ്റ്
ആകെ 16.38 കോടി[2]

കഥാതന്തുതിരുത്തുക

പത്തനംതിട്ട ബസ്സ് സ്റ്റാൻഡിൽ നിന്ന് ഗവിയിലേക്ക് സർവ്വീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി. ബസ്സിലെ ഡ്രൈവറാണ് സുകു (ബിജു മേനോൻ). ആ ബസ്സിലെ കണ്ടക്ടറായി ജോലിയിൽ പ്രവേശിക്കുകയാണ് ഇരവി എന്ന ഇരവിക്കുട്ടൻപിള്ള (കുഞ്ചാക്കോ ബോബൻ). ഇവർ ഗവിയിലെത്തുന്നതും തുടർന്ന് ഒരിക്കൽ ഗവിയിലേക്കുള്ള യാത്രാ മദ്ധ്യേ ഒരു ഗവി നിവാസിയെ ഈ ബസ്സ് ഇടിച്ചിടുന്നതും അതേത്തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ഈ ചിത്രം പറയുന്നത്.

അഭിനേതാക്കൾതിരുത്തുക

ഗാനങ്ങൾതിരുത്തുക

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് രാജീവ് നായർ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് വിദ്യാസാഗർ

# ഗാനംഗായകർ ദൈർഘ്യം
1. "എന്തിനീ മിഴി"  കാർത്തിക്, ശ്രേയ ഘോഷാൽ 4:50
2. "സുൻ സുൻ സുന്ദരി"  മധു ബാലകൃഷ്ണൻ, കാർത്തിക് 4:21
3. "സൂര്യശലഭം"  കെ.ജെ. യേശുദാസ് 4:58
4. "കറുത്ത മുന്തിരി"  വിദ്യാധരൻ 1:54
5. "ചെന്താമര"  അൻസൂരി, വിനായക് സുന്ദർ, വൈശാൽ, ജിയോ ജോമിൻ ഷാജി, ജോർജ്ജ്, മരിയ ജെമി ഷാജി, റോസെല്ല, കിങ്ങിണി, ബ്ലെസ്സി, ആർദ്ര, ദിവ്യ സാബു 2:56
6. "തെച്ചിപ്പൂ"  ബിജു നാരായണൻ, സുജാത, സന്നിധാനന്ദൻ,ടിപ്പു 5:20
7. "കാഞ്ഞു പോയെന്റെയീ"  വിദ്യാധരൻ 1:35
ആകെ ദൈർഘ്യം:
25:04

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

വിക്കിചൊല്ലുകളിലെ ഓർഡിനറി എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ഓർഡിനറി&oldid=3814194" എന്ന താളിൽനിന്ന് ശേഖരിച്ചത്