ഫിംഗർപ്രിന്റ് (ചലച്ചിത്രം)
മലയാള ചലച്ചിത്രം
സതീഷ് പോളിന്റെ സംവിധാനത്തിൽ ജയറാം, ഇന്ദ്രജിത്ത്, നെടുമുടി വേണു, ഗോപിക എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2005-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഫിംഗർ പ്രിന്റ്. ആനന്ദഭൈരവിയുടെ ബാനറിൽ സാബു ചെറിയാൻ നിർമ്മിച്ച ഈ ചിത്രം സെൻട്രൽ പിൿചേഴ്സ് ആണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ കഥ സതീഷ് പോളിന്റേതാണ്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് സിദ്ദിഖ് ആണ്.
ഫിംഗർ പ്രിന്റ് | |
---|---|
സംവിധാനം | സതീഷ് പോൾ |
നിർമ്മാണം | സാബു ചെറിയാൻ |
കഥ | സതീഷ് പോൾ |
തിരക്കഥ | സിദ്ദിഖ് |
അഭിനേതാക്കൾ | ജയറാം ഇന്ദ്രജിത്ത് നെടുമുടി വേണു ഗോപിക |
സംഗീതം | പ്രവീൺ മണി |
ഛായാഗ്രഹണം | ഗുണശേഖർ |
ചിത്രസംയോജനം | മനോഹരൻ |
സ്റ്റുഡിയോ | ആനന്ദഭൈരവി |
വിതരണം | സെൻട്രൽ പിൿചേഴ്സ് |
റിലീസിങ് തീയതി | 2005 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- ജയറാം – വിവേക് ശങ്കർ
- ഇന്ദ്രജിത്ത് – കിഷോർ വർമ്മ
- നെടുമുടി വേണു – രാമവർമ്മ തമ്പുരാൻ
- ഉണ്ണി ശിവപാൽ - കൃഷ്ണ പ്രസാദ്
- ദേവൻ – മുരളി മോഹൻ
- മുരളി മേനോൻ – പ്രവീൺ
- സായി കുമാർ – പ്രതാപ വർമ്മ
- രഞ്ജി വി. നായർ – നന്ദകുമാർ
- ടോം ജോർജ്ജ് – മെഡിക്കൽ പോലീസ് സർജൻ
- ഗോപിക – പ്രീതി വർമ്മ
സംഗീതം
തിരുത്തുകഗാനങ്ങളില്ലാത്ത ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് പ്രവീൺ മണി ആണ്.
അണിയറ പ്രവർത്തകർ
തിരുത്തുക- ഛായാഗ്രഹണം: ഗുണശേഖർ
- ചിത്രസംയോജനം: മനോഹരൻ
- കല: പ്രദീപ്
- ചമയം: രഞ്ജിത് അമ്പാടി
- വസ്ത്രാലങ്കാരം: കുമാർ എടപ്പാൾ
- സംഘട്ടനം: ത്യാഗരാജൻ
- പരസ്യകല: എം. സജീഷ്
- നിശ്ചല ഛായാഗ്രഹണം: ജയപ്രകാശ് പയ്യന്നൂർ
- ഡി.ടി.എസ്. മിക്സിങ്ങ്: റിയൽ ഇമേജ്
- വാർത്താപ്രചരണം: വാഴൂർ ജോസ്, എ.എസ്. ദിനേശ്
- നിർമ്മാണ നിയന്ത്രണം: എം. വിജയകുമാർ
- ടൈറ്റിൽസ്: ശശി മേനോൻ
- ഓഫീസ് അഡ്മിനിസ്ട്രേഷൻ: കെ.ആർ. മണി, ഉമേഷ് ഭട്ട്
- ലെയ്സൻ: അഗസ്റ്റിൻ ചെന്നൈ
- എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബി. സതീഷ്
- കോസ്റ്റ്യൂം ഡിസൈൻ: പാർവ്വതി
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഫിംഗർപ്രിന്റ് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ഫിംഗർപ്രിന്റ് – മലയാളസംഗീതം.ഇൻഫോ