ജൂലൈ

ഗ്രിഗോറിയൻ കാലഗണനാരീതി പ്രകാരം ഏഴാമത്തെ മാസമാണ്‌ ജൂലൈ

ഗ്രിഗോറിയൻ കാലഗണനാരീതി പ്രകാരം ഏഴാമത്തെ മാസമാണ്‌ ജൂലൈ. 31 ദിവസമുണ്ട് ജൂലൈ മാസത്തിന്‌.

പ്രധാന ദിവസങ്ങൾ

തിരുത്തുക
  • 1776 - ആഭ്യന്തര കലാപങ്ങൾക്കു ശേഷം അമേരിക്ക ബ്രിട്ടണിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
  • 1946 - 386 വർഷത്തെ കൊളോണിയൽ ഭരണത്തിനുശേഷം അമേരിക്ക ഫിലിപ്പൈൻസിനു സ്വാതന്ത്ര്യം നൽകി.
  • 1947 - ബ്രിട്ടീഷ് ഇന്ത്യയെ ഇന്ത്യ, പാകിസ്താൻ എന്നിങ്ങനെ രണ്ടു രാജ്യങ്ങളായി വിഭജിക്കാനുള്ള നിർദ്ദേശം ബ്രിട്ടീഷ് പൊതുസഭയിൽ അവതരിപ്പിക്കപ്പെട്ടു.


  • 1346 - വിശുദ്ധറോമാസാമ്രാജ്യത്തിന്റെ ചക്രവർത്തിയായി ലക്സംബർഗിലെ ചാൾസ് നാലാമനെ തെരഞ്ഞെടുത്തു.
  • 1796 - ജായ് ഉടമ്പടിയുടെ അടിസ്ഥാനത്തിൽ ഡിട്രോയിറ്റിന്റെ നിയന്ത്രണം അമേരിക്ക ഗ്രേറ്റ് ബ്രിട്ടണിൽ നിന്ന്‌ ഏറ്റെടുത്തു.
  • 1811 - ഇറ്റാലിയൻ ശാസ്ത്രജ്ഞനായ അമെഡിയോ അവൊഗാഡ്രോ, വാതകതന്മാത്രകളെക്കുറിച്ചുള്ള തന്റെ ഗവേഷണഫലം പ്രസിദ്ധീകരിച്ചു.
  • 1921 - മംഗോളിയ ചൈനയിൽ നിന്നും സ്വതന്ത്രമായി.
  • 1950 - പാകിസ്താൻ അന്താരാഷ്ട്ര നാണയനിധിയിൽ അംഗമായി.
  • 1960 - ബെനിൻ, ബുർകിനാ ഫാസ, നൈഗർ എന്നീ രാജ്യങ്ങൾ സ്വതന്ത്രമായി.
  • 1962 - അറ്റ്ലാന്റിക്കിനു കുറുകെയുള്ള ആദ്യത്തെ ടെലിവിഷൻ സം‌പ്രേഷണം.
  • 1971 - ചിലിയിൽ ചെമ്പുഖനികൾ ദേശസാൽക്കരിച്ചു.
  • 1973 - ബ്രസീലിന്റെ ബോയിങ് 707 വിമാനം പാരീസിനടുത്ത് ഓർലി വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കവേ തകർന്ന് വിമാനത്തിലുണ്ടായിരുന്ന 134 പേരിൽ 123 പേരും മരിച്ചു.
  • 1979 - സ്കൈലാബ് ശൂന്യാകാശനിലയം ഭൂമിയിൽ തിരിച്ചെത്തി.
  • 1982 - ഇറ്റലി മൂന്നാമതും ലോകകപ്പ് ഫുട്ബോൾ കിരീടം നേടി.
  • 1987 - ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ലോകജനസംഖ്യ 500 കോടി കവിഞ്ഞു.
  • 1995 - വിയറ്റ്നാമും അമേരിക്കയുമായി സമ്പൂർണ്ണനയതന്ത്രബന്ധങ്ങൾ സ്ഥാപിച്ചു.
  • 2003 - 18 മാസത്തെ ഇടവേളക്കു ശേഷം ലാഹോർ-ദില്ലി ബസ് സർ‌വീസ് പുനരാരംഭിച്ചു.
  • 2006- മുംബൈയിൽ 209 പേരുടെ മരണത്തിനിടയാക്കിയ ബോംബു സ്ഫോടന പരമ്പര.
  • 2006 - വിൻഡോസ് 98, വിൻ‌ഡോസ് എം. ഇ. എന്നിവയുടെ ഔദ്യോഗിക സേവനപിന്തുണ മൈക്രോസോഫ്റ്റ് നിർത്തലാക്കി.
  • 1926 - ബെസ്റ്റ്(ബോംബൈ ഇലക്ട്രിക്ക് സപ്ലൈ ആന്റ് ട്രാൻസ്പോർട്ട്) ബസ്സുകൾ മുംബൈയിൽ സർവ്വീസ് തുടങ്ങി.
  • 1954 - ബോയിങ്ങ് 707 ന്റെ ആദ്യ പറക്കൽ.
  • 1975 - അപ്പോളോ സോയൂസ് ടെസ്റ്റ് പ്രൊജക്റ്റ് - അപ്പോളോ സോയൂസ് എന്നീ ബഹിരാകാശവാഹനങ്ങൾ യൂ.എസ്.സോവിയറ്റുമായി ചേരാൻ ബഹിരാകാശത്തേക്ക് പറന്നു.
  • 1995 - ആമസോൺ.കോം എന്ന ഓൺലൈൻ സൈറ്റിൽ ആദ്യ വിൽപ്പന നടന്നു.
  • 2003 - മോസില്ല ഫൌണ്ടേഷൻ പിറന്നു.
  • 2010 - ഇന്ത്യൻ രൂപയുടെ ചിഹ്നത്തിന് ഔദ്യോഗിക അംഗീകാരം ലഭിച്ചു.
  • 2013 ഇന്ത്യൻ തപാൽ വകുപ്പ്‌ ടെലഗ്രാഫ്‌ നിർത്തലാക്കി.


  • 1762 - പീറ്റർ മൂന്നാമന്റെ കൊലപാതകത്തിനു ശേഷം കാതറിൻ രണ്ടാമൻ റഷ്യയിലെ സാർ ചക്രവർത്തിയായി.
  • 1815 - നെപ്പോളിയൻ ബ്രിട്ടീഷ് സേനക്കു മുൻപാകെ കീഴടങ്ങി.
  • 1918 - ബോൾഷെവിക് കക്ഷിയുടെ ഉത്തരവു പ്രകാരം റഷ്യയിലെ സാർ ചക്രവർത്തി നിക്കോളാസ് രണ്ടാമനേയും കുടുംബാങ്ങളേയും റഷ്യയിലെ ഇപാതിയേവ് ഹൗസിൽ വച്ച് വധശിക്ഷക്ക് വിധേയരാക്കി.
  • 1936 സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന്റെ തുടക്കം.
  • 1968 - ഇറാഖ് പ്രസിഡണ്ട് അബ്ദുൾ റഹ്മാൻ ആരിഫ് ഒരു വിപ്ലവത്തിലൂടെ അധികാരഭ്രഷ്ടനാക്കപ്പെട്ടു. അഹ്മദ് ഹസ്സൻ അൽ-ബക്കറിനെ പുതിയ പ്രസിഡണ്ടായി ബാ അത്ത് പാർട്ടി അധികാരമേല്പ്പിച്ചു.
  • 1973 - ഇറ്റലിയിൽ ഒരു നേത്രശസ്ത്രക്രിയക്കായി പോയ അഫ്ഘാനിസ്ഥാൻ രാജാവ് മൊഹമ്മദ് സഹീർ ഷായെ അട്ടിമറിച്ച് അദ്ദേഹത്തിന്റെ ബന്ധു മൊഹമ്മദ് ദാവൂദ് ഖാൻ അധികാരത്തിലേറി.
  • 1976 - കിഴക്കൻ തിമൂർ ഇന്തോനേഷ്യയുടെ 27-മത് പ്രവിശ്യയായി കൂട്ടിച്ചേർക്കപ്പെട്ടു.



  • 1810 - ബൊഗോറ്റായിലേയും ന്യൂ ഗ്രാനഡയിലേയും പൗരന്മാർ സ്പെയിനിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
  • 1871 - ബ്രിട്ടീഷ് കൊളംബിയ, കാനഡ കോൺഫെഡെറേഷന്റെ ഭാഗമായി.
  • 1903 - ഫോർഡ് മോട്ടോർ കമ്പനി അതിന്റെ ആദ്യ കാർ കയറ്റുമതി നടത്തി.
  • 1916 - ഒന്നാം ലോകമഹായുദ്ധം: റഷ്യൻ സേന അർ‌മേനിയയിലെ ഗ്യുമിസ്കാനെക് പിടിച്ചടക്കി.
  • 1917 - അലക്സാണ്ടർ കെറെൻസ്കി റഷ്യയിലെ താൽക്കാലിക സർക്കാരിന്റെ പ്രധാനമന്ത്രിയായും പ്രസിഡണ്ടായും അവരോധിക്കപ്പെട്ടു. തുടർന്ന് ഒരു വധശ്രമത്തിൽ നിന്നും രക്ഷപ്പെട്ടു.
  • 1935 - ലാഹോറിൽ ഒരു മോസ്കിനെച്ചൊല്ലി മുസ്ലീങ്ങളും സിഖുകാരുമായുണ്ടായ തർക്കങ്ങളെത്തുടർന്ന് പതിനൊന്നു പേർ മരിച്ചു.
  • 1940 - ലീഗ് ഓഫ് നേഷൻസിൽ നിന്നും ഡെന്മാർക്ക് പിന്മാറി
  • 1943 - രണ്ടാം ലോകമഹായുദ്ധം: അമേരിക്കയുടേയും കാനഡയുടേയും സൈന്യം സിസിലിയിലെ എന്ന എന്ന പ്രദേശം പിടിച്ചടക്കി.
  • 1944 - ഹിറ്റ്ലർക്കു നേരെ ജർമൻ പട്ടാള കേണലായിരുന്ന ക്ലോസ് വോൻ സ്റ്റോഫൻബർഗിന്റെ നേതൃത്വത്തിൽ നടന്ന വധശ്രമം പരാജയപ്പെട്ടു.
  • 1947 - ബർമ്മയിലെ പ്രധാനമന്ത്രിയായിരുന്ന യു ഓങ് സാനേയും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഏഴംഗങ്ങളേയും വധിച്ച കേസിൽ ബർമ്മ പോലീസ് മുൻ പ്രധാനമന്ത്രിയായിരുന്ന യു സോയേയും മറ്റു പത്തൊമ്പതു പേരേയും അറസ്റ്റു ചെയ്തു.
  • 1949 - പത്തൊമ്പതു മാസം നീണ്ട യുദ്ധം അവസാനിപ്പിച്ച് ഇസ്രയേലും സിറിയയും ഒരു ഉടമ്പടിയിലൊപ്പുവച്ചു.
  • 1951 - ജോർദ്ദാനിലെ അബ്ദുള്ള ഒന്നാമൻ രാജാവ് ജെറുസലേമിൽ വെള്ളിയാഴ്ച പ്രാർത്ഥനയിൽ പങ്കു കൊള്ളവേ വധിക്കപ്പെട്ടു.
  • 1954 - വിയറ്റ്നാമിലെ പോരാട്ടത്തിന്‌ അറുതിവരുത്തിക്കൊണ്ട് ആ രാജ്യത്തെ പതിനേഴാം പാരല്ലെൽ എന്ന രേഖയിലൂടെ വിഭജിക്കുന്നതിന്‌ സ്വിറ്റ്സർലന്റിലെ ജനീവയിൽ വച്ച് ഒരു‍ വെടിനിർത്തൽ ഉടമ്പടിയിലൂടെ തീരുമാനിച്ചു.
  • 1960 - ശ്രീലങ്കയിൽ സിരിമാവോ ബണ്ഡാരനായകയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. ലോകത്ത് തെരഞ്ഞെടുപ്പിലൂടെ ഒരു രാജ്യത്തിന്റെ ഭരണസാരഥ്യത്തിലെത്തുന്ന ആദ്യത്തെ വനിതയായി.
  • 1962 - കൊളംബിയയിലുണ്ടായ ഭൂകമ്പത്തിൽ 40 പേർ മരിച്ചു.
  • 1969 - അപ്പോളോ പതിനൊന്ന് ചന്ദ്രനിലിറങ്ങി.
  • 1973 - ജപ്പാൻ എയർലൈൻസിന്റെ ഒരു ജെറ്റ് വിമാനം ആംസ്റ്റർഡാമിൽ നിന്നും ജപ്പാനിലേക്കു പറക്കുന്ന വഴി പാലസ്തീൻ തീവ്രവാദികൾ റാഞ്ചി ദുബായിലിറക്കി.
  • 1976 - വൈക്കിങ് 1 പേടകം ചൊവ്വയിൽ വിജയകരമായി ഇറങ്ങി.
  • 1976 - വിയറ്റ്നാം യുദ്ധം:അമേരിക്കൻ പട്ടാളം തായ്‌ലന്റിൽ നിന്നും പൂർണ്ണമായും പിൻ‌വാങ്ങി.
  • 356 ബിസി - ഹിറോസ്ട്രാറ്റസ് എന്ന ചെറുപ്പക്കാരൻ സപ്താദ്ഭുദങ്ങളിൽ ഒന്നായ എഫസസിലെ ആർട്ടിമിസ് ക്ഷേത്രത്തിന് തീവച്ചു.
  • 285 - ഡയൊക്ലീഷ്യൻ മാക്സിമിയനെ സീസറായി അവരോധിച്ചു.
  • 1774 - 1768-ൽ ആരംഭിച്ച റഷ്യ-ടർക്കി യുദ്ധം അവസാനിച്ചു.
  • 1960 - സിരിമാവോ ബണ്ഡാരനായകെ ശ്രീലങ്കയിലെ പ്രധാനമന്ത്രിയായി, പ്രധാനമന്ത്രിസ്ഥാനത്തെത്തുന്ന ലോകത്തിലെ ആദ്യവനിതയായിരുന്നു അവർ.
  • 1969 - നീൽ ആംസ്ട്രോങ് ചന്ദ്രനിൽ കാലുകുത്തുന്ന ആദ്യ മനുഷ്യനായി.
  • 1983 - ഭൂമിയിലെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും താണ താപനില −89.2 °C (−129 °F)അന്റാർട്ടിക്കയിലെ വോസ്റ്റോക് സ്റ്റേഷനിൽ രേഖപ്പെടുത്തി.
  • 2007 - ഹാരി പോട്ടർ പരമ്പരയിലെ അവസാന പുസ്തകമായ 'ഹാരി പോട്ടർ ആൻഡ് ഡെത്ത്‌ലി ഹാലോസ്' പ്രസിദ്ധീകരിക്കപ്പെട്ടു.
  • 2008 - നേപ്പാളിലെ ആദ്യപ്രസിഡന്റായി നേപ്പാളി കോൺഗ്രസ്‌ നേതാവ്‌ രാംബരൺ യാദവ്‌ തിരഞ്ഞെടുക്കപ്പെട്ടു.


  • 1132 - അലൈഫിലെ റനൂൾഫ് രണ്ടാമനും സിസിലിയിലെ റോജർ രണ്ടാമനും തമ്മിലുള്ള നോസെറ യുദ്ധം.
  • 1304 - സ്കോട്ടിഷ് സ്വാതന്ത്ര്യത്തിന്റെ യുദ്ധങ്ങൾ: സ്റ്റിർലിംഗ് കോട്ടയുടെ പതനം: ഇംഗ്ലണ്ടിലെ എഡ്വേർഡ് I രാജാവ് യുദ്ധ ചെന്നായയെ ഉപയോഗിച്ച് ശക്തികേന്ദ്രം ഏറ്റെടുത്തു.
  • 1411 - സ്കോട്ട്ലൻഡിലെ ഏറ്റവും രക്തച്ചൊരിച്ചിലുകളിലൊന്നായ ഹാർലാവ് യുദ്ധം നടന്നു.
  • 1487 - വിദേശ ബിയർ നിരോധനത്തിനെതിരെ നെതർലാൻഡിലെ ലീവാർഡൻ പൗരന്മാർ പണിമുടക്കി.
  • 1534 ഫ്രഞ്ച് പര്യവേക്ഷകനായ ജാക്വസ് കാർട്ടിയർ ഗാസ്പെ ഉപദ്വീപിൽ ഒരു കുരിശ് സ്ഥാപിക്കുകയും ഫ്രാൻസിലെ ഫ്രാൻസിസ് ഒന്നാമന്റെ പേരിൽ ഈ പ്രദേശം കൈവശപ്പെടുത്തുകയും ചെയ്യുന്നു.
  • 1567 - സ്കോട്ട്സ് രാജ്ഞിയായ മേരിയെ സ്ഥാനമൊഴിയാൻ നിർബന്ധിതയാക്കി, പകരം 1 വയസ്സുള്ള മകൻ ജെയിംസ് ആറാമൻ ആ സ്ഥാനത്ത് അവരോധിതനായി.
  • 1701 - അന്റോയിൻ ഡി ലാ മോഥെ കാഡിലാക്ക് ഫോർട്ട് പോണ്ട്ചാർട്രെയിനിൽ ട്രേഡിംഗ് പോസ്റ്റ് സ്ഥാപിക്കുകയും അത് പിന്നീട് ഡെട്രോയിറ്റ് നഗരമായി.
  • 1783 - ജോർജിയ രാജ്യവും റഷ്യൻ സാമ്രാജ്യവും ജോർജിയേവ്സ്ക് ഉടമ്പടിയിൽ ഒപ്പുവച്ചു.
  • 1814 - 1812 ലെ യുദ്ധം: ജേക്കബ് ബ്രൗണിന്റെ അമേരിക്കൻ ആക്രമണകാരികളെ തടയാൻ ജനറൽ ഫിനാസ് റിയാൽ നയാഗ്ര നദിയിലേക്ക് നീങ്ങി.
  • 1823 - ആഫ്രോ-ചിലിയൻ ജനതയെ മോചിപ്പിച്ചു.
  • 1823 - വെനിസ്വേലയിലെ മറാകൈബോയിൽ, മറാകൈബോ തടാക നാവിക യുദ്ധം നടന്നു, അവിടെ അഡ്മിറൽ ഹോസ് പ്രുഡെൻസിയോ പാഡില്ല സ്പാനിഷ് നാവികസേനയെ പരാജയപ്പെടുത്തി, ഗ്രാൻ കൊളംബിയയുടെ സ്വാതന്ത്ര്യത്തിന്റെ പരിസമാപ്തിയിലെത്തി.
  • 1847 - 17 മാസത്തെ യാത്രയ്ക്ക് ശേഷം ബ്രിഗാം യംഗ് 148 മോർമൻ പയനിയർമാരെ സാൾട്ട് ലേക്ക് വാലിയിലേക്ക് നയിച്ചു, അതിന്റെ ഫലമായി സാൾട്ട് ലേക്ക് സിറ്റി സ്ഥാപിക്കപ്പെട്ടു.
  • 1847 - അമേരിക്കൻ കണ്ടുപിടിത്തക്കാരനായ റിച്ചാർഡ് മാർച്ച് ഹോ, റോട്ടറി തരത്തിലുള്ള അച്ചടിശാലയ്ക്ക് പേറ്റന്റ് നേടി.
  • 1864 - അമേരിക്കൻ ആഭ്യന്തരയുദ്ധം: കെർ‌സ്റ്റടൗൺ യുദ്ധം: കോൺഫെഡറേറ്റ് ജനറൽ ജുബാൽ ജനറൽ ജോർജ്ജ് ക്രൂക്കിന്റെ നേതൃത്വത്തിലുള്ള യൂണിയൻ സൈനികരെ ഷെനാൻഡോഹ് താഴ്‌വരയിൽ നിന്ന് അകറ്റി നിർത്താനുള്ള ശ്രമത്തിൽ പരാജയപ്പെട്ടു.
  • 1866 - പുനർ‌നിർമ്മാണം: അമേരിക്കൻ ആഭ്യന്തരയുദ്ധത്തെത്തുടർന്ന്‌ യൂണിയനിലേക്ക്‌ പ്രവേശിപ്പിച്ച ആദ്യത്തെ യു‌എസ് സംസ്ഥാനമായി ടെന്നസി മാറി.
  • 1901 - ഒ. ഹെൻ‌റി ഒരു ബാങ്കിൽ നിന്ന് തട്ടിപ്പ് നടത്തിയതിന് ഒഹായോയിലെ കൊളംബസിലെ ജയിലിൽ നിന്ന് മൂന്ന് വർഷം തടവിന് ശേഷം മോചിതനായി.
  • 1910 - ഓട്ടോമൻ സാമ്രാജ്യം 1910 ലെ അൽബേനിയൻ കലാപം അവസാനിപ്പിച്ച് ഷ്‌കോഡർ നഗരം പിടിച്ചെടുത്തു.
  • 1911 - ഹിരാം ബിൻ‌ഹാം മൂന്നാമൻ "ഇൻ‌കകളുടെ നഷ്ടപ്പെട്ട നഗരം" എന്ന മച്ചു പിച്ചു വീണ്ടും കണ്ടെത്തി.
  • 1915 - ചിക്കാഗോ നദിയിലെ ഒരു കപ്പലിൽ കെട്ടിയിട്ടപ്പോൾ എസ്എസ് ഈസ്റ്റ്ലാൻഡ് എന്ന യാത്രാ കപ്പൽ മറിഞ്ഞു. ഗ്രേറ്റ് തടാകങ്ങളിലെ ഒരൊറ്റ കപ്പൽ തകർച്ചയിൽ നിന്ന് ഏറ്റവും കൂടുതൽ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ 844 യാത്രക്കാരും ജോലിക്കാരും മരിച്ചു.
  • 1922 - ബ്രിട്ടീഷ് മാൻഡേറ്റ് ഓഫ് പലസ്തീന്റെ കരട് കൗൺസിൽ ഓഫ് ലീഗ് ഓഫ് നേഷൻസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു; 1923 സെപ്റ്റംബർ 26 മുതൽ ഇത് പ്രാബല്യത്തിൽ വന്നു.
  • 1823 - ചിലിയിൽ അടിമത്തം നിർത്തലാക്കി



  • 1972 - എഫ്-15 യുദ്ധ വിമാനം ആദ്യമായി പറന്നു.
  • 1997 - കേരളത്തിൽ ബന്ദ് നിയമവിരുദ്ധമാക്കി ഹൈക്കോടതി വിധി
  • 2005 - പ്രൊവിഷണൽ ഐറിഷ് റിപ്പബ്ലിക്കൻ ആർമി(PIRA) തങ്ങളുടെ മുപ്പത് വർഷം നീണ്ടു നിന്ന വടക്കേ അയർലണ്ടിലെ ക്യാമ്പ് അവസാനിപ്പിച്ചു.
  • 2005 - ഇംഗ്ലണ്ടിലെ ബ്രിമിംഗ്‌ഹാമിൽ ടൊർണേഡോ വീശിയടിച്ചു.





"https://ml.wikipedia.org/w/index.php?title=ജൂലൈ&oldid=2864594" എന്ന താളിൽനിന്ന് ശേഖരിച്ചത്