പ്രധാന മെനു തുറക്കുക

ഫ്രഞ്ച് വിപ്ലവം

(ഫ്രഞ്ചുവിപ്ലവം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റ്റെന്നിസ് കോർട്ട് പ്രതിജ്ഞയെടുക്കുന്നതിന്റെ ഒരു ഛായാചിത്രം. വരച്ചത് ജാക്വസ്-ലൂയിസ് ഡേവിഡ്

രാജാവിന്റെ പരമാധികാരം, ഉപരിവർഗ്ഗത്തിന്റെ മാടമ്പിത്തം, കത്തോലിക്കാ പൗരോഹിത്യത്തിന്റെ പ്രത്യേകാവകാശങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഫ്രഞ്ച് ഭരണവ്യവസ്ഥയെ സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം തുടങ്ങിയ ജ്ഞാനോദയമൂല്യങ്ങളെ മുൻനിർത്തി മാറ്റിമറിച്ച പതിനെട്ടാം നൂറ്റാണ്ടിലെ (1789–1799)[1] രാഷ്ട്രീയ-സാമൂഹിക കലാപമാണ്‌ ഫ്രഞ്ച് വിപ്ലവം. രാജാവിനെ വിചാരണചെയ്ത് വധശിക്ഷയ്ക്ക് വിധേയമാക്കിയത് വിപ്ലവത്തിലെ ഒരു നിർണ്ണായകസംഭവമായിരുന്നു. വ്യാപകമായ രക്തച്ചൊരിച്ചിൽ, അടിച്ചമർത്തൽ ഭീകരവാഴ്ച, ഏതാണ്ട് എല്ലാ യൂറോപ്യൻ ശക്തികളും കൈകടത്തിയ ആഭ്യന്തര യുദ്ധങ്ങൾ എന്നിവയിലൂടെ കടന്നുപോയ വിപ്ലവം, നെപ്പോളിയന്റെ സമഗ്രാധിപത്യത്തിലാണ് കലാശിച്ചത്. വിപ്ലവത്തിനുശേഷമുണ്ടായ നെപ്പോളിയന്റെ യുദ്ധങ്ങൾ, അദ്ദേഹത്തിന്റെ പതനത്തെ തുടർന്നുവന്ന രണ്ടു രാജഭരണപുനഃസ്ഥാപനങ്ങൾ, പിൽക്കാലത്തെ രണ്ടു വിപ്ലവങ്ങൾ എന്നിവ ചേർന്നാണ് ഇന്നത്തെ ഫ്രാൻസിനെ രൂപപ്പെടുത്തിയത്. ഫ്രഞ്ച് ചക്രവർത്തിമാരുടെ ദുർഭരണത്തിനെതിരേയുള്ള സാധാരണക്കാരുടെ പ്രതിഷേധമാണ് ഫ്രഞ്ച് വിപ്ലവത്തിന് കാരണമായത്. ലൂയി 16 -)മൻ ആയിരുന്നു ഫ്രഞ്ച് വിപ്ലവം നടക്കുമ്പോഴുള്ള രാജാവ്. 1789 ജൂൺ 20 ഇന് നടന്ന ടെന്നീസ് കോർട്ട് പ്രതിജ്ഞ ഫ്രഞ്ച് വിപ്ലവത്തിലെ ഒരു പ്രധാന സംഭവമായിരുന്നു. 1789 ജൂലൈ 14 ഇന് 1000 കണക്കിന് ആളുകൾ ചേർന്ന് ഫ്രാൻസിലെ പ്രധാന ജയിലായിരുന്ന ബാസ്റ്റീൽ കോട്ട തകർത്തതോടെയാണ് വിപ്ലവം ആരംഭിച്ചത്.1789 ഇൽ മനുഷ്യാവകാശ പ്രഖ്യാപനം നടന്നു. 1792 ഇൽ വിപ്ലവകാരികൾ ഫ്രാൻസിനെ റിപബ്ലിക്ക് ആയി പ്രഖ്യാപിച്ചു. ഫ്രഞ്ച് വിപ്ലവത്തെ എതിർത്തിരുന്നവരെ വധിക്കാൻ ഉപയോഗിച്ച ഉപകരണമായിരുന്നു ഗില്ലറ്റിൻ. ഫ്രഞ്ച് വിപ്ലവത്തിൻറെ പ്രവാചകൻ എന്നറിയപ്പെട്ട ചിന്തകനാണ് റൂസ്സോ. നെപ്പോളിയൻ ബോണപ്പാർട്ട് ഫ്രഞ്ച് വിപ്ലവത്തിൻറെ ശിശു എന്ന് അറിയപ്പെടുന്നു.

french revlution causes

ജനവിഭാഗങ്ങൾതിരുത്തുക

വിപ്ലവത്തിന് മുമ്പ് ഫ്രാൻസിൽ മൂന്ന് ജനവിഭാഗങ്ങളാണ് ഉണ്ടായിരുന്നത്. പുരോഹിതൻമാരും പ്രഭുക്കൻമാരും സാധാരണ ജനങ്ങളും. മൂന്ന് എസ്റ്റേറ്റുകൾ എന്നാണ് ഇവരറിയപ്പെട്ടിരുന്നത്. ഫ്രാൻസിലെ മൊത്തം ജനസംഖ്യയെടുത്താൽ പുരോഹിതൻമാരും പ്രഭുക്കൻമാരും എണ്ണത്തിൽ വളരെ കുറവായിരുന്നു. എന്നാൽ, ഭൂരിഭാഗം ഭൂമിയും സ്വത്തുവകകളും ഇവരാണ് കൈവശം വെച്ചിരുന്നത്. പാവപ്പെട്ട കർഷകരും ഇടത്തരക്കാരായ കച്ചവടക്കാരുമായിരുന്നു മൂന്നാം എസ്റ്റേറ്റിൽ.ഇവറ്ക്ക് സമൂഹത്തില് ഒരവകാശങ്ങലും ലഭിച്ചില്ല.ഫ്രഞ്ച് സമൂഹത്തെ മുന്ന് തട്ടുകളായി തരം തിരിക്കുന്നു അവയെ എസ്റ്റേറ്റ് എന്നു വിളിക്കുന്നു ഒന്നാമത്തെ എസ്റ്റേറ്റ് പുരോഹിതൻ മാരും രണ്ടാമത്തെ എസ്റ്റേറ്റ് പ്രഭു വർഗക്കാരും മൂന്നാമത്തെ വർഗം മധ്യ വർഗവുമായിരുന്നു

മധ്യവർഗംതിരുത്തുക

വാണിജ്യം,വ്യവസായം,പണമിടപാട് എന്നിവയിലുണ്ടായ പുരോഗതി ഫ്രാൻസിൽ നഗരങളുടെ അവിര്ബാവത്തിനു വഴിയൊരുക്കി.അഭിഭാഷകരും ഡോക്ടർമാരും അടങുന്ന വിദ്യാഭ്യാസ യോഗ്യരായ മധ്യവർഗം ഉയർന്നു വരാൻ ഇത് കാരണമാക്കി.തങൾക്ക് ഭരണത്തിൽ അർഹിക്കുന്ന പ്രാധാന്യം ലഭിക്കാത്തതിനാൽ അവർ നിലനിൽക്കുന്ന ഭരണവ്യവസ്ഥ മാറ്റിമറിച് ഫ്രാൻസിനെ വിപ്ലവത്തിലേക് നയിക്കാൻ പ്രവർത്തിച്ചു.

അവലംബംതിരുത്തുക

  1. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 718. 2011 നവംബർ 28. ശേഖരിച്ചത് 2013 ഏപ്രിൽ 07. Check date values in: |accessdate= (help)


"https://ml.wikipedia.org/w/index.php?title=ഫ്രഞ്ച്_വിപ്ലവം&oldid=3235623" എന്ന താളിൽനിന്ന് ശേഖരിച്ചത്