ജൂലൈ 18
തീയതി
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 18 വർഷത്തിലെ 199 (അധിവർഷത്തിൽ 200)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
തിരുത്തുക- 64 - റോമിൽ വൻ തീപ്പിടുത്തം: റോമാ നഗരം കത്തിയെരിയുമ്പോൾ നീറോ ചക്രവർത്തി വീണ വായിക്കുകയായിരുന്നു എന്ന ചൊല്ല് ഈ തീപ്പിടുത്തവുമായി ബന്ധപ്പെട്ടതാണ്.
- 1536 - ഇംഗ്ലണ്ടിൽ പോപ്പിനെ അധികാരശൂന്യനാക്കി പ്രഖ്യാപിച്ചു.
- 1830 - ഉറുഗ്വേയുടെ ആദ്യ ഭരണഘടന അംഗീകരിച്ചു.
- 1872 - ബ്രിട്ടണിൽ രഹസ്യബാലറ്റിലൂടെയുള്ള വോട്ടെടുപ്പ് നിലവിൽ വന്നു.
- 1898 - ക്യൂറി ദമ്പതികൾ പൊളോണിയം എന്ന മൂലകം കണ്ടെത്തി.
- 1944 - രണ്ടാം ലോകമഹായുദ്ധം: യുദ്ധത്തിലേറ്റ പരാജയങ്ങളെത്തുടർന്ന് ജപ്പാൻ പ്രധാനമന്ത്രി ഹിദേകി ടോജോ തൽസ്ഥാനം രാജി വച്ചു.
- 1977 - വിയറ്റ്നാം ഐക്യരാഷ്ട്രസഭയിൽ അംഗമായി.
ജന്മദിനങ്ങൾ
തിരുത്തുക- 1918 - നെൽസൺ മണ്ടേല
ചരമവാർഷികങ്ങൾ
തിരുത്തുകമറ്റു പ്രത്യേകതകൾ
തിരുത്തുക- മണ്ടേല ദിനം