ജൂലൈ 13
തീയതി
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 13 വർഷത്തിലെ 194 (അധിവർഷത്തിൽ 195)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1822 - ഗ്രീക്ക് സ്വാതന്ത്ര്യയുദ്ധം: തെർമോപൈലയിൽ വച്ച് ഗ്രീക്കുകാൾ ഒട്ടോമൻ സേനയെ പരാജയപ്പെടുത്തി.
- 1832 - ഹെന്രി റോവ് സ്കൂൾക്രാഫ്റ്റ്, മിസിസിപ്പി നദിയുടെ ഉൽഭവസ്ഥാനം കണ്ടെത്തി.
- 1878 - ബെർലിൻ ഉടമ്പടി: ബാൾക്കൺ മേഖലയിലെ സെർബിയ, മോണ്ടിനെഗ്രോ, റൊമാനിയ എന്നിവ ഒട്ടോമാൻ സാമ്രാജ്യത്തിൽ നിന്നും പൂർണ്ണമായും സ്വതന്ത്രമായി.
- 1908 - ആധുനിക ഒളിമ്പിക്സിൽ വനിതകൾ ആദ്യമായി പങ്കെടുത്തു.
- 1912 - മൗലാന അബ്ദുൾ കലാം ആസാദ് തന്റെ വിഖ്യാതമായ അൽ ഹിലാൽ എന്ന ഉർദ്ദു വാർത്താപത്രിക പുറത്തിറക്കി.
- 2005 - പാകിസ്താനിലെ ഘോട്കിയിൽ മൂന്നു തീവണ്ടികൾ കൂട്ടിയിടിച്ച് നൂറ്റമ്പതിലേറെപ്പേർ മരിച്ചു.