ജൂലൈ 22
തീയതി
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 22 വർഷത്തിലെ 203 (അധിവർഷത്തിൽ 203)-ാം ദിനമാണ്. വർഷാവസാനത്തിനായി 162 ദിവസങ്ങൾ കൂടി ഉണ്ട്.
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1933 - വൈലി പോസ്റ്റ് ലോകത്തിന് ചുറ്റും ഒറ്റക്ക് പറന്ന ആദ്യ വ്യക്തിയായി. 7 ദിവസം, 18 മണിക്കൂർ 45 മിനിറ്റുകൊണ്ട് അദ്ദേഹം 15,596 മൈൽ പറന്നു.
- 1943 - സഖ്യശക്തികൾ ഇറ്റാലിയൻ നഗരമായ പലേർമോ പിടിച്ചടക്കി.
- 1947 - ഇന്ത്യയുടെ ദേശീയപതാക ഭരണഘടനാ സമിതിയുടെ പ്രത്യേക സമ്മേളനത്തിൽ വച്ചു അംഗീകരിച്ചു.
- 1977 - ചൈനയിൽ ഡെൻ സിയാവോ പിങ് അധികാരത്തിൽ തിരിച്ചെത്തി.
- 1999 - എംഎസ്എൻ മെസഞ്ചറിന്റെ ആദ്യ പതിപ്പ് മൈക്രോസോഫ്റ്റ് പുറത്തിറക്കി.
- 2009 - ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ദൈർഘ്യമേറിയ സമ്പൂർണ്ണ സൂര്യഗ്രഹണം ഏഷ്യൻ രാജ്യങ്ങളിലും ശാന്തസമുദ്രത്തിലും ദൃശ്യമായി.
- 2019 - ഇന്ത്യ ചന്ദ്രയാൻ-2 വിക്ഷേപിച്ചു.
ജന്മദിനങ്ങൾ
തിരുത്തുക- 1923 - മുകേഷ്, ഇന്ത്യൻ പിന്നണി ഗായകൻ (മ. 1976)
ചരമവാർഷികങ്ങൾ
തിരുത്തുക- 1918 - ഇന്ദ്ര ലാൽ റോയ്, ഇന്ത്യൻ പൈലറ്റ് (ജ. 1898)
മറ്റു പ്രത്യേകതകൾ
തിരുത്തുക- പൈ ദിനം(22/7 എന്നത് π -യോട് ഏകദേശം തുല്യമാണ്)