അജിനൊമോട്ടൊ (കമ്പനി)
രുചി വർദ്ധക വസ്തുക്കൾ,പാചക എണ്ണ,മരുന്നുകൾ എന്നിവ ഉത്പാദിപ്പിക്കുന്ന ഒരു ജപ്പാനീസ് കമ്പനിയാണ് അജിനൊമോട്ടൊ കോ.ഇൻക്. 'രുചിയുടെ സത്ത്' എന്നാണ് അജിനൊമോട്ടൊ എന്ന വാക്കിന്റെ അർത്ഥം.കമ്പനി ഉത്പാദിപ്പിക്കുന്ന എം.എസ്.ജി.(മോണോസോഡിയം ഗ്ലൂട്ടാമൈറ്റ്)യുടെ ട്രേഡ്മാർക്കായും അജിനൊമോട്ടൊ എന്ന പേര് ഉപയോഗിക്കുന്നു.ഭക്ഷണ വസ്തുക്കളിൽ രുചി വർദ്ധിപ്പിക്കുന്നതിനു വേണ്ടി ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഒരു ഫുഡ് സീസണിങ്ങാണ് എം.എസ്.ജി.
2009 ഫെബ്രുവരി വരെ ലോകത്തിലെ എം.എസ്.ജി.യുടെ 33 ശതമാനം അജിനൊമോട്ടൊ ഉത്പാദിപ്പിച്ചിട്ടുണ്ട്.ഇരുപത്തി മൂന്നോളം രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അജിനൊമോട്ടൊ കമ്പനിക്ക് ഇരുപത്തി അയ്യായിരത്തിലധികം ജോലിക്കാരുണ്ട്.
ഭക്ഷണത്തിന്റെ രുചി വർദ്ധിപ്പിക്കുന്നതിനായി എം.എസ്.ജി ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് വാദിക്കുന്നവരുമുണ്ട്.ഇന്തോനേഷ്യ പോലുള്ള രാജ്യങ്ങളിൽ അജിനൊമോട്ടൊ കമ്പനി ചില വിവാദങ്ങളിലും ഉൾപ്പെടുകയുണ്ടായി. ഈ രാസ വസ്തു ആഹാര സാധനങ്ങളുടെ രുചിയൊന്നും കൂട്ടുന്നില്ല.[അവലംബം ആവശ്യമാണ്] നാവിലെ സ്വാദ് മുകുളങ്ങളെ ഉത്തേജിപ്പിക്കുക മാത്രമാണ് ഇത് ചെയ്യുന്നത്.[അവലംബം ആവശ്യമാണ്] മദ്യത്തിന് സമാനമായ പ്രവർത്തനം.[അവലംബം ആവശ്യമാണ്] ഗുരുതരമായ ഒരുപാടു ആരോഗ്യ പ്രശ്നങ്ങൾ ഈ വിഷം ഉണ്ടാക്കുന്നുണ്ട്.[അവലംബം ആവശ്യമാണ്] .