ദക്ഷിണ സുഡാൻ

(സൗത്ത് സുഡാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമായ സുഡാനിൽനിന്നും സ്വതന്ത്രമായ 10 തെക്കൻ സംസ്ഥാനങ്ങൾ ചേർന്ന ഭൂപ്രദേശമാണ്, 2011 ജൂലൈ 9നു സ്വതന്ത്രമായ ദക്ഷിണ സുഡാൻ ഗണരാജ്യം (Republic of South Sudan). ദശാബ്ദങ്ങൾ നീണ്ടുനിന്ന ആഭ്യന്തര യുദ്ധാത്തിനൊടുവിൽ 2011 ജനുവരിയിൽ നടന്ന ഹിതപരിശോധനയിൽ 99 ശതമാനം പേർ അനുകൂലിച്ച വിധിയെ തുടർന്നാണ്‌ ഈ വിഭജനം. ഇതോടെ ലോകത്തിലെ സ്വതന്ത്ര-പരമാധികാര രാഷ്ടങ്ങളുടെ എണ്ണം 193 ആയി. അവയിൽ 54 എണ്ണം ആഫ്രിക്കൻ വൻകരയിലാണ്. നൈൽ നദിയുടെ വൃഷ്ടി പ്രദേശമായതിനാൽ ജല സമ്പന്നമാണ് ഈ രാഷ്ട്രം. സ്വാതന്ത്യലബ്ദിക്കുമുമ്പ് സുഡാനിലെ എണ്ണ ഉദ്പാദനത്തിന്റെ 80 ശതമാനത്തോളം ദക്ഷിണ സുഡാനിൽനിന്നായിരുന്നു.[4] ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിൽ ഒന്നാണ് ദക്ഷിണസുഡാൻ[5].

ദക്ഷിണ സുഡാൻ റിപ്പബ്ലിക്‌

Flag of ദക്ഷിണസുഡാൻ
Flag
Emblem of ദക്ഷിണസുഡാൻ
Emblem
ദേശീയ മുദ്രാവാക്യം: "Justice, Liberty, Prosperity"
നീതി, സ്വാതന്ത്ര്യം, അഭിവൃദ്ധി
ദേശീയ ഗാനം: "South Sudan Oyee!"
Location of ദക്ഷിണസുഡാൻ
തലസ്ഥാനം
and largest city
ജൂബ
ഔദ്യോഗിക ഭാഷകൾഇംഗ്ലീഷ്
അംഗീകരിച്ച പ്രാദേശിക ഭാഷകൾജൂബ അറബിക് is lingua franca around Juba. Dinka 2–3 million;മറ്റു പ്രധാന ഭാഷകൾ:നൂയർ ഭാഷ, സന്ദേ ഭാഷ, ബാരി ഭാഷ, ഷില്ലുക് ഭാഷ
വംശീയ വിഭാഗങ്ങൾ
Dinka, Nuer, Bari, Lotuko, Kuku, Zande, Mundari, Kakwa, Pojulu, Shilluk, Moru, Acholi, Madi, Lulubo, Lokoya, Toposa, Lango, Didinga, Murle, Anuak, Makaraka, Mundu, Jur, Kaliko, and others.
നിവാസികളുടെ പേര്South Sudanese
ഭരണസമ്പ്രദായംFederal presidential democratic republic
• President
Salva Kiir Mayardit
Taban deng gai
നിയമനിർമ്മാണസഭLegislative Assembly
Independence 
from Sudan
January 6, 2005
• Autonomy
July 9, 2005
• Independence from Sudan
July 9, 2011
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
619,745 കി.m2 (239,285 ച മൈ) (45th)
ജനസംഖ്യ
• Estimate
7,500,000–9,700,000 (2006, UNFPA)[1]
11,000,000–13,000,000 (Southern Sudan claim, 2009)[2]
• 2008 census
8,260,490 (disputed)[3]
നാണയവ്യവസ്ഥSudanese pound (SDG)
സമയമേഖലUTC+3 (East Africa Time)
കോളിംഗ് കോഡ്249

അതിരുകൾ തിരുത്തുക

 
സൽവാ കീർ മായർദിത്, ദക്ഷിണ സുഡാന്റെ പ്രഥമ പ്രസിഡന്റ്

ഒറ്റ നോട്ടത്തിൽ തിരുത്തുക

 1. തലസ്ഥാനം:. ജൂബ
 2. വിസ്തൃതി: 644329 ച.കി.മി .
 3. ആകെ ജനസംഖ്യ: 82.6 ലക്ഷം
 4. ജന സാന്ദ്രത: 13 .
 5. ദരിദ്രർ: 51%.
 6. നിരക്ഷരത: 27 %.
 7. ശിശു മരണ നിരക്ക്: 102 .
 8. 5വയസ്സിൽ താഴെ ഉള്ള കുട്ടികളുടെ മരണ നിരക്ക്:: 135.
 9. സമ്പദ് മേഖലയുടെ 98% എണ്ണ നിക്ഷേപത്തിൽ അധിഷ്ഠിതം
 10. 1955 -1972 , 1983 -2005 കാലഘട്ടങ്ങളിലെ, തെക്ക് വടക്ക് ആഭ്യന്തര യുദ്ധങ്ങളിൽ 20 ലക്ഷം പേർ കൊല്ലപ്പെട്ടു.
 11. ഭരണ കക്ഷി: സുഡാൻ പ്യുപ്പിൾസ് ലിബറേഷൻ മൂവ്മെന്റ് .
 12. പ്രഥമ പ്രസിഡണ്ട്‌ : സൽവാ കീർ മായർദിത്

ഭൂപ്രവിശ്യകൾ തിരുത്തുക

 
The ten states of South Sudan grouped in the three historical provinces of the Sudan.

ദക്ഷിണ സുഡാനിലെ ചരിത്ര പ്രധാന്യമുള്ള പ്രദേശങ്ങളായ Bahr el Ghazal, Equatoria, Greater Upper Nile എന്നിവയെ 3 പ്രവിശ്യകളായി തിരിക്കുകയും ആകെ 10 സംസ്ഥാനങ്ങളായി വിഭജിക്കുകയുമാണ് ചെയ്തിരിക്കുന്നത്.

ബഹ്റുൽ ഗസൽ
Equatoria
Greater Upper Nile

ചരിത്രം തിരുത്തുക

ആഭ്യന്തരയുദ്ധം തിരുത്തുക

2011 ജുലൈ മാസത്തിൽ രാജ്യം സ്വതന്ത്രമാക്കപ്പെട്ടതു മുതൽ ഇവിടുത്തെ ഗോത്രവർഗ്ഗങ്ങൾ തമ്മിൽ കടുത്ത ഏറ്റുമുട്ടലുകൾ നടക്കുന്നുണ്ട്. [6]

യു.എൻ സമാധാന സേന തിരുത്തുക

ആഭ്യന്തര യുദ്ധം നടക്കുന്നതിനാൽ യു.എൻ സമാധാന സേനയെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. [6] ദക്ഷിണ സുഡാനിലെ പ്രശ്നബാധിതമേഖലയായ പിബറിലാണ് സമാധാനസേനയുടെ പ്രവർത്തന കേന്ദ്രം.[6] 2013 ഏപ്രിലിലെ കണക്കനുസരിച്ച് സമാധാന സേനയുടെ ഭാഗമായി രണ്ടു ബറ്റാലിയനുകളിലായി ഇന്ത്യയുടെ 2200 സൈനികർ ദക്ഷിണ സുഡാനിൽ സേവനം അനുഷ്ഠിക്കുന്നുണ്ട്. [6]

വിമത ആക്രമണങ്ങൾ തിരുത്തുക

 • 2013 ഏപ്രിൽ - വിമത ആക്രമണങ്ങളിൽ യു.എൻ. സമാധാന സേനയിലെ 5 ഇന്ത്യൻ പട്ടാളക്കാർ മരിക്കുകയും, നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിൽ 7 സാധാരണക്കാരും കൊല്ലപ്പെട്ടു.[6]

വൈദേശിക ബന്ധം തിരുത്തുക

2011 ജൂലൈ 29നു ആഫ്രിക്കൻ യുണിയനിൽ അംഗമായി. ആഫ്രിക്കൻ യുണിയനിൽ ഇതോടെ 54 അംഗരാഷ്ട്രങ്ങൾ ഉണ്ട്.

അവലംബം തിരുത്തുക

 1. "UNFPA Southern SUDAN". UNFPA. മൂലതാളിൽ നിന്നും 2011-01-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-07-09.
 2. "Sudan census committee say population is at 39 million". SudanTribune. 27 April 2009. മൂലതാളിൽ നിന്നും 2012-11-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-07-09.
 3. "Discontent over Sudan census". News24.com. 21 May 2009.[പ്രവർത്തിക്കാത്ത കണ്ണി]
 4. "South Sudan Referendum: Oil Industry Implications". Risk Watchdog. 2011-01-19. മൂലതാളിൽ നിന്നും 2013-08-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-07-15.
 5. "ലോകക്കാഴ്ചകൾ" (PDF). മലയാളം വാരിക. 2013 ജനുവരി 18. മൂലതാളിൽ (PDF) നിന്നും 2016-03-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 മാർച്ച് 04. {{cite news}}: Check date values in: |accessdate= and |date= (help)
 6. 6.0 6.1 6.2 6.3 6.4 "ദക്ഷിണ സുഡാനിൽ വിമത ആക്രമണം: അഞ്ച് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു". മാതൃഭൂമി. 2013-04-10. മൂലതാളിൽ നിന്നും 2013-04-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-04-10.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ദക്ഷിണ_സുഡാൻ&oldid=3971110" എന്ന താളിൽനിന്ന് ശേഖരിച്ചത്