നാസയുടെ ചൊവ്വ 2020 ദൗത്യത്തിന്റെ ഭാഗമായി ജെറ്റ് പ്രൊപൽഷൻ ലബോറട്ടറി നിർമ്മിച്ച പേടകമാണ് '''പെർസിവറൻസ്.''' ക്യൂരിയോസിറ്റി റോവറിന്റെ മാതൃകയിൽ രൂപകല്പന ചെയ്താണ് പെർസിവറൻസ് നിർമ്മിച്ചിരിക്കുന്നത്. ചൊവ്വാതലത്തിലെ ജെസെറോ ഗർത്തത്തെ കുറിച്ചു പഠിക്കുന്നതിനു വേണ്ടി ഏഴ് ശാസ്ത്രീയ ഉപകരണങ്ങളും 23 ക്യാമറകളും രണ്ട് മൈക്രോഫോണുകളും ഇതിലുണ്ട്. റോവറിനൊപ്പം ഇൻജെനൂയിറ്റി എന്ന ചൊവ്വാ ഹെലികോപ്റ്ററും ഇതിനോടൊപ്പമുണ്ട്. ഇത് പഠനത്തിനായി സ്ഥലങ്ങൾ കണ്ടെത്താൻ പെർസിവറൻസിനെ സഹായിക്കും. റോവർ 2020 ജൂലൈ 30 ന് വിക്ഷേപിച്ചു. 2021 ഫെബ്രുവരിയിൽ ചൊവ്വയിൽ ഇറങ്ങും.[1]

Perseverance
PIA23499-Mars2020Rover-FirstTestDrive-20191217a.jpg
പെർസിവെറൻസ് ജെറ്റ് പ്രൊപൽഷൻ ലബോറട്ടറിയിൽ"
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ
നിർമ്മാതാവ്Jet Propulsion Laboratory
വിക്ഷേപണസമയത്തെ പിണ്ഡം1,025 കിലോgram (36,200 oz)
അളവുകൾ3 × 2.7 × 2.2 മീറ്റർ (9.8 × 8.9 × 7.2 അടി)
ഊർജ്ജം110 watt (0.15 hp)
ദൗത്യത്തിന്റെ തുടക്കം
Entered service18 February 2021 (planned)

രൂപകല്പനതിരുത്തുക

ക്യൂരിയോസിറ്റി എഞ്ചിനീയറിംഗ് ടീം തന്നെയാണ് ഈ റോവറിന്റെയും രൂപകല്പന ചെയ്തത്. എൻജിനീയർമാർ ക്യൂരിയോസിറ്റിയുടെതിനേക്കാൾ കൂടുതൽ ശക്തമായ ചക്രങ്ങളാണ് ഇതിനായി രൂപകല്പന ചെയ്തിരിക്കുന്നത്.[2] റോവറിന് കട്ടിയുള്ളതും കൂടുതൽ കാലം നിലനിൽക്കുന്നതുമായ അലുമിനിയം ചക്രങ്ങളാണുള്ളത്. ഇവക്ക് ക്യൂരിയോസിറ്റിയുടെതിനേക്കാൾ വ്യാസവും വീതിയും കൂടുതലായിരിക്കും.[3] [4] അലുമിനിയം ചക്രങ്ങളിൽ ക്ലീറ്റുകളും ടൈറ്റാനിയം സ്പോക്കുകളും ഉപയോഗിക്കും. [5] വലിയ ഇൻസ്ട്രുമെന്റ് സ്യൂട്ട്, പുതിയ സാംപ്ലിംഗ്, കാഷിംഗ് സിസ്റ്റം, പരിഷ്കരിച്ച ചക്രങ്ങൾ എന്നിവ കാരണം അതിന്റെ മുൻഗാമിയായ ക്യൂരിയോസിറ്റിയേക്കാൾ 17 ശതമാനം വരെ ഭാരക്കൂടുതലുണ്ട് (899 കിലോഗ്രാം മുതൽ 1050 കിലോഗ്രാം വരെ) പെർസിവറൻസിന്. ഇതിലെ അഞ്ച് റോബോട്ടിക് സംയുക്തഭുജങ്ങൾ ഉപയോഗിച്ച് 2.1 മീറ്റർ വരെ പരിശോധിക്കാൻ കഴിയും. ഒരു പാത്തിയുടെ സഹായത്താൽ ഈ ഭുജങ്ങൾ ഉപയോഗിച്ച് ചൊവ്വയുടെ ഉപരിതലത്തിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിച്ച് വിശകലനം ചെയ്യും.[6]

റോവറിന്റെ ജനറേറ്ററിന് (MMRTG) 45കി.ഗ്രാം ഭാരമുണ്ട്. കൂടാതെ 4.8 കി.ഗ്രാം പ്ലൂട്ടോണിയം ഡയോക്സൈഡ് തുടർച്ചയായ വൈദ്യുതി ലഭ്യതക്കു വേണ്ടി ഉപയോഗിക്കുന്നു.[7] വിക്ഷേപണ സമയത്ത് ഏകദേശം 110 വാട്ട് ആണ് വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. ദൗത്യകാലത്ത് ഇതിനേക്കാൾ കുറവായിരിക്കും. കൂടുതൽ ഉയർന്ന വൈദ്യുതി ആവശ്യങ്ങൾ വേണ്ടി വരികയാണെങ്കിൽ അത് നിറവേറ്റുന്നതിനായി റീചാർജ് ചെയ്യാവുന്ന രണ്ട് ലിഥിയം അയൺ ബാറ്ററികൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ജനറേറ്ററിന് 14 വർഷത്തെ പ്രവർത്തന ആയുസ്സാണ് കണക്കാക്കിയിട്ടുള്ളത്. ഇത് യു‌എസ് ഊർജ്ജ വകുപ്പാണ് നാസയ്ക്ക് നൽകിയത്. സോളാർ പാനലുകളിൽ നിന്ന് വ്യത്യസ്തമായി, രാത്രിയിലും പൊടിക്കാറ്റിലും ശൈത്യകാലത്തും റോവറിന്റെ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് എംഎംആർടിജിയുടെ സഹായത്തോടെ സാധിക്കും.

ഉപകരണങ്ങൾതിരുത്തുക

 
പെർസിവറൻസിലെ ശാസ്ത്രീയ ഉപകരണങ്ങളുടെ സ്ഥാനം വ്യക്തമാക്കുന്ന രേഖാചിത്രം.

നേടേണ്ട ശാസ്ത്രീയ ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി, 60 ഓളം നിർദ്ദേശങ്ങൾ [8] പരിഗണിച്ച്, 2014 ജൂലൈ 31 ന് നാസ റോവറിനുള്ള പേലോഡുകളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വിട്ടു.[9] [10]

 • പ്ലാനറ്ററി ഇൻസ്ട്രുമെന്റ് ഫോർ എക്സ്-റേ ലിത്തോകെമിസ്ട്രി (PIXL) : ചൊവ്വയിലെ ഉപരിതല വസ്തുക്കളുടെ അളവ് നിർണ്ണയിക്കുന്നതിനുള്ള എക്സ്-റേ ഫ്ലൂറസെൻസ് സ്പെക്ട്രോമീറ്റർ[11] [12]
 • റഡാർ ഇമേജർ ഫോർ മാർസ് സബ്സഫെയ്സ് എക്സ്പിരിമെന്റ് (RIMFAX) : ഉപരിതലം തുളച്ചു പരിശോധിക്കാൻ കഴിയുന്ന ഒരു റഡാർ ആണിത്. ഉപരിതലത്തിന്റെ സാന്ദ്രതാ വ്യത്യാസങ്ങൾ, ഓരോ അടുക്കുകളുടെയും ഘടന, പാറകൾ, ഉൽക്കാശിലകൾ, ഉപോപരിതലത്തിലെ ജലഹിമം, മണ്ണിനടിയിലെ 10 മീറ്റർ വരെ ആഴത്തിലുള്ള ലവണജലം എന്നിവയെ കുറിച്ചു പഠിക്കുന്നതിന് ഈ ഉപകരണം ഉപയോഗിക്കും. നോർവീജിയൻ ഡിഫെൻസ് റിസർച്ച് എസ്റ്റാബ്ലിഷ്‍മെന്റ് ആണ് ആണ് ഇത് നൽകുന്നത്.[13] [14]
 • മാർസ് എൻവയോൺമെന്റൽ ഡൈനാമിക്സ് അനലൈസർ (MEDA) : താപനില, കാറ്റിന്റെ വേഗത, ദിശ, മർദ്ദം, ആപേക്ഷിക ആർദ്രത, വികിരണം, പൊടിപടലങ്ങളുടെ വലുപ്പം, ആകൃതി എന്നിവ അളക്കുന്ന സെൻസറുകളുടെ ഒരു കൂട്ടമാണിത്. ഇത് സ്പെയിനിന്റെ സെൻട്രോ ഡി ആസ്ട്രോബയോളജിയാണ് നൽകുന്നത് . [15]
 • മാർസ് ഓക്സിജൻ ISRU എക്സ്പിരിമെന്റ് (MOXIE) : ചൊവ്വയിലെ അന്തരീക്ഷ കാർബൺ ഡൈ ഓക്സൈഡിൽ നിന്ന് ചെറിയ അളവിൽ ഓക്സിജൻ ഉൽപാദിപ്പിക്കുന്നതിനുള്ള പരീക്ഷണോപകരണം. [16] ഈ സാങ്കേതികവിദ്യ വരുംകാലത്ത് ചൊവ്വയിൽ മനുഷ്യജീവിതം സാദ്ധ്യമാക്കുന്നതിനോ മടക്ക ദൗത്യങ്ങൾക്കായി റോക്കറ്റ് ഇന്ധനമാക്കാനോ കഴിയും.
 • സൂപ്പർകാം : ഇമേജിംഗ്, കെമിക്കൽ കോമ്പോസിഷൻ വിശകലനം, പാറകളെ കുറിച്ചുള്ള പഠനം എന്നിവക്കു വേണ്ടിയുള്ള ഉപകരണം. ക്യൂരിയോസിറ്റി റോവറിലെ ചെംകാമിന്റെ നവീകരിച്ച പതിപ്പാണ് ഇത്, എന്നാൽ രണ്ട് ലേസറുകളും നാല് സ്പെക്ട്രോമീറ്ററുകളും ഉപയോഗിച്ച് ഇത് ബയോസിഗ്നേച്ചറുകളെ വിദൂരമായി തിരിച്ചറിയാനും മുൻകാല ആവാസ വ്യവസ്ഥ വിലയിരുത്താനും സഹായിക്കുന്നു. ലോസ് അലാമോസ് നാഷണൽ ലബോറട്ടറി, ഫ്രാൻസിലെ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ ആസ്ട്രോഫിസിക്സ് ആൻഡ് പ്ലാനറ്റോളജി ( IRAP ), ഫ്രഞ്ച് ബഹിരാകാശ ഏജൻസി ( CNES ), ഹവായ് സർവകലാശാല, സ്പെയിനിലെ വല്ലാഡോളിഡ് സർവകലാശാല എന്നിവ സൂപ്പർകാമിന്റെ വികസനത്തിലും നിർമ്മാണത്തിലും സഹകരിച്ചു. [17]
 • മാസ്‌റ്റ്കാം-ഇസഡ് : സൂം ചെയ്യാനുള്ള കഴിവുള്ള സ്റ്റീരിയോസ്കോപ്പിക് ഇമേജിംഗ് സംവിധാനം
 • സ്കാനിങ് ഹാബിറ്റബിൾ എൻവയോൺമെന്റ് വിത്ത് രാമൻ ആന്റ് ലൂമിനസെൻസ് ഫോർ ഓർഗാനിക് ആന്റ് കെമിക്കൽസ് (SHERLOC): മികച്ച ഇമേജുകൾ ലഭിക്കുന്നതിനും അൾട്രാവയലറ്റ് ലേസർ ഉപയോഗിച്ച് ഖനിജങ്ങളെ കുറിച്ച് പഠിക്കുന്നതിനും ജൈവസംയുക്തങ്ങളെ കണ്ടെത്തുന്നതിനും ഈ ഉപകരണം ഉപയോഗിക്കുന്നു.[18] [19]
 • ഇൻജെനൂയിറ്റി എന്ന ചൊവ്വ ഹെലികോപ്റ്റർ : 1.8 കി.ഗ്രാം ഭാരമുള്ളതും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്നതുമായ ഹെലികോപ്റ്റർ ഡ്രോൺ ആണ് ചൊവ്വ ഹെലികോപ്റ്റർ ഇൻജെനൂയിറ്റി . റോവറിന്റെ റൂട്ട് നിർണ്ണയിക്കുന്നതിനു സഹായിക്കുക എന്നതാണ് ഇതിന്റെ ഒരു ജോലി.[20] ക്യാമറകൾ ഒഴികെ മറ്റ് ശാസ്ത്രീയ ഉപകരണങ്ങളൊന്നുമില്ല. ചൊവ്വയിലെ വിമാനയാത്രയുടെ പ്രായോഗികത മനസ്സിലാക്കുക എന്നതും ഈ ഹെലികോപ്റ്ററിന്റെ ദൗത്യമാണ്.[21] ഇതിന്റെ 30 ദിവസത്തെ ദൗത്യത്തിൽ അഞ്ച് തവണ പറക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രതിദിനം 3 മിനിറ്റിൽ കൂടുതൽ പറക്കില്ല. ചൊവ്വയെ പോലെ അന്തരീക്ഷമുള്ള മറ്റ് ഗ്രഹങ്ങളിലേയും വ്യോമ പര്യവേഷണത്തിനായി കൂടുതൽ ശേഷിയുള്ള ഹെലികോപ്റ്ററുകൾ വികസിപ്പിക്കുന്നതിനുള്ള തുടക്കവുമാണിത്. [22]
 • മൈക്രോഫോൺ : ചൊവ്വയിൽ ഇറങ്ങുമ്പോഴും സഞ്ചരിക്കുമ്പോഴും സാമ്പിളുകൾ ശേഖരിക്കുമ്പോഴും ഉണ്ടാകുന്ന ശബ്ദങ്ങൾ ഇതുപയോഗിച്ച് ശേഖരിക്കും.
 • മൊത്തം 23 ക്യാമറകൾ പെർസെവെറൻസ് റോവറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അവലംബംതിരുത്തുക

 1. Tony Greicius. "Mars 2020 Perseverance Healthy and on Its Way". nasa. ശേഖരിച്ചത് ജൂലൈ 31, 2020.
 2. Lakdawalla, Emily (August 19, 2014). "Curiosity wheel damage: The problem and solutions". Planetary.org/Blogs. The Planetary Society. ശേഖരിച്ചത് August 22, 2014.
 3. Gebhardt, Chris. "Mars 2020 rover receives upgraded eyesight for tricky skycrane landing". NASASpaceFlight.com. ശേഖരിച്ചത് 11 October 2016.
 4. "Mars 2020 – Body: New Wheels for Mars 2020". NASA/JPL. ശേഖരിച്ചത് 6 July 2018.   This article incorporates text from this source, which is in the public domain.
 5. "Mars 2020 Rover – Wheels". NASA. ശേഖരിച്ചത് 9 July 2018.   This article incorporates text from this source, which is in the public domain.
 6. "Mars 2020 Rover's 7-Foot-Long Robotic Arm Installed". mars.nasa.gov. 28 June 2019. ശേഖരിച്ചത് 1 July 2019. The main arm includes five electrical motors and five joints (known as the shoulder azimuth joint, shoulder elevation joint, elbow joint, wrist joint and turret joint). Measuring 7 feet (2.1 meters) long, the arm will allow the rover to work as a human geologist would: by holding and using science tools with its turret, which is essentially its "hand".   This article incorporates text from this source, which is in the public domain.
 7. "Mars 2020 Rover Tech Specs". JPL/NASA. ശേഖരിച്ചത് 6 July 2018.   This article incorporates text from this source, which is in the public domain.
 8. Webster, Guy; Brown, Dwayne (21 January 2014). "NASA Receives Mars 2020 Rover Instrument Proposals for Evaluation". NASA. ശേഖരിച്ചത് 21 January 2014.
 9. Brown, Dwayne (31 July 2014). "Release 14-208 – NASA Announces Mars 2020 Rover Payload to Explore the Red Planet as Never Before". NASA. ശേഖരിച്ചത് 31 July 2014.
 10. Brown, Dwayne (31 July 2014). "NASA Announces Mars 2020 Rover Payload to Explore the Red Planet as Never Before". NASA. ശേഖരിച്ചത് 31 July 2014.
 11. Webster, Guy (31 July 2014). "Mars 2020 Rover's PIXL to Focus X-Rays on Tiny Targets". NASA. ശേഖരിച്ചത് 31 July 2014.   This article incorporates text from this source, which is in the public domain.
 12. "Adaptive sampling for rover x-ray lithochemistry" (PDF). മൂലതാളിൽ (PDF) നിന്നും 8 August 2014-ന് ആർക്കൈവ് ചെയ്തത്.
 13. "RIMFAX, The Radar Imager for Mars' Subsurface Experiment". NASA. July 2016. ശേഖരിച്ചത് 19 July 2016.   This article incorporates text from this source, which is in the public domain.
 14. U of T scientist to play key role on Mars 2020 Rover Mission
 15. In-Situ Resource Utilization (ISRU) ആർക്കൈവ് കോപ്പി വേ ബാക്ക് യന്ത്രത്തിൽ നിന്നും   This article incorporates text from this source, which is in the public domain.
 16. Jet Propulsion Laboratory (JPL). "Mars Oxygen In-Situ Resource Utilization Experiment (MOXIE)". NASA TechPort. NASA. ശേഖരിച്ചത് 28 December 2019.   This article incorporates text from this source, which is in the public domain.
 17. "NASA Administrator Signs Agreements to Advance Agency's Journey to Mars". NASA. 16 June 2015.   This article incorporates text from this source, which is in the public domain.
 18. Webster, Guy (31 July 2014). "SHERLOC to Micro-Map Mars Minerals and Carbon Rings". NASA. ശേഖരിച്ചത് 31 July 2014.   This article incorporates text from this source, which is in the public domain.
 19. "SHERLOC: Scanning Habitable Environments with Raman and Luminescence for Organics and Chemicals, an Investigation for 2020" (PDF).
 20. "Mars Helicopter to Fly on NASA's Next Red Planet Rover Mission". NASA. ശേഖരിച്ചത് 11 May 2018.   This article incorporates text from this source, which is in the public domain.
 21. "Mars mission readies tiny chopper for Red Planet flight". BBC News. 29 August 2019.
 22. Gush, Loren (11 May 2018). "NASA is sending a helicopter to Mars to get a bird's-eye view of the planet – The Mars Helicopter is happening, y'all". The Verge. ശേഖരിച്ചത് 11 May 2018.

ബാഹ്യ ലിങ്കുകൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=പെർസിവറൻസ്_(റോവർ)&oldid=3401174" എന്ന താളിൽനിന്ന് ശേഖരിച്ചത്