ശ്രീലങ്കയുടെ മുൻ പ്രധാനമന്ത്രിയായിരുന്നു സിരിമാവോ രത്വാത് ഡയസ് ബണ്ഡാരനായകെ എന്ന സിരിമാവോ ബണ്ഡാരനായകെ (സിംഹള: සිරිමාවෝ රත්වත්තේ ඩයස් බණ්ඩාරනායක,തമിഴ്: சிறிமாவோ ரத்வத்த டயஸ் பண்டாரநாயக்க; (17 ഏപ്രിൽ 1916 - 10 ഒക്ടോബർ 2000)).പ്രധാനമന്ത്രിസ്ഥാനത്തെത്തുന്ന ലോകത്തിലെ ആദ്യവനിതയായിരുന്നു അവർ.[1] 1960–65, 1970–77,1994–2000 എന്നിങ്ങനെ മൂന്നു തവണ അവർ ശ്രീലങ്കൻ പ്രധാന മന്ത്രിയായി.[2] ശ്രീലങ്ക ഫ്രീഡം പാർട്ടി നേതാവായിരുന്നു. ശ്രീലങ്കയിലെ മുൻപ്രധാനമന്ത്രി എസ്.ഡബ്ലിയൂ.ആർ.ഡി. ബണ്ഡാരനായകെയുടെ പത്നി ആയിരുന്നു സിരിമാവോ. അവരുടെ രണ്ടാമത്തെ മകൾ ചന്ദ്രിക കുമാരതുംഗ പിന്നീട് ശ്രീലങ്കയുടെ പ്രധാനമന്ത്രിയും രാഷ്ട്രപതിയുമായി.

സിരിമാവോ ബണ്ഡാരനായകെ
ശ്രീലങ്കയുടെ പ്രധാനമന്ത്രി
ഓഫീസിൽ
14 നവംബർ 1994 – 10 ഓഗസ്റ്റ് 2000
രാഷ്ട്രപതിചന്ദ്രിക കുമാരതുംഗ
മുൻഗാമിചന്ദ്രിക കുമാരതുംഗ
പിൻഗാമിരത്നസിരി വിക്രമനായകെ
ഓഫീസിൽ
22 മേയ് 1972 – 23 ജൂലൈ 1977
രാഷ്ട്രപതിവില്ല്യം ഗോപാല്ലവ
മുൻഗാമിപുതിയ തസ്തിക
പിൻഗാമിജൂനിയസ് ജയവർദ്ധനെ
സിലോണിലെ പ്രധാനമന്ത്രിമാർ
ഓഫീസിൽ
29 മേയ് 1970 – 22 മേയ് 1972
Monarchഎലിസബത്ത് II
Governor Generalവില്ല്യം ഗോപാല്ലവ
മുൻഗാമിഡ്യൂഡ്ലി സേനാനായകെ
പിൻഗാമിതസ്തിക ഇല്ലാതായി
ഓഫീസിൽ
21 ജൂലൈ 1960 – 27 മാർച്ച് 1965
Monarchഎലിസബത്ത് II
Governor Generalവില്ല്യം ഗോപാല്ലവ
മുൻഗാമിഡ്യൂഡ്ലി സേനാനായകെ
പിൻഗാമിഡ്യൂഡ്ലി സേനാനായകെ
വ്യക്തിഗത വിവരങ്ങൾ
ജനനം(1916-04-17)17 ഏപ്രിൽ 1916
സിലോൺ
മരണം10 ഒക്ടോബർ 2000(2000-10-10) (പ്രായം 84)
കൊളംബോ, ശ്രീലങ്ക
രാഷ്ട്രീയ കക്ഷിശ്രീലങ്ക ഫ്രീഡം പാർട്ടി
പങ്കാളിസോളമൻ ബണ്ഡാരനായകെ(1940–1959)

1959ൽ ഭർത്താവിന്റെ മരണശേഷം ആണ് സിരിമാവോ ശ്രീലങ്കയുടെ പ്രധാനമന്ത്രി പദത്തിലെത്തുന്നത്. കരയുന്ന വിധവ എന്നാണവരെ മാധ്യമങ്ങളും,പ്രതിപക്ഷവും വിശേഷിപ്പിച്ചിരുന്നത്. ഇതിൽ നിന്നും ശക്തയായ ഒരു നേതാവിലേക്കുള്ള ഉയർച്ച പെട്ടെന്നായിരുന്നു.

ആദ്യകാലജീവിതം

തിരുത്തുക

1916 ഏപ്രിൽ 17-ന് ബാർനസ് ററ്റ്വാറ്റെയുടേയും റോസലിൻഡ് കുമാരിമനിയുടേയും ആറ് കുട്ടികളിൽ മൂത്തവളായി ജനിച്ചു. പഠനം കൊളൊമ്പോയിലെ വി. ബ്രിഡ്ജറ്റ് കോൺവന്റിലായിരുന്നു. യുണൈറ്റഡ് നാഷണൽ പാർട്ടിയുടെ സ്ഥാപക നേതാകളിൽ ഒരാളായ സോളമൻ ബണ്ഡാരനായകെയെ വിവാഹം ചെയ്തു.

രാഷ്ട്രീയജീവിതം

തിരുത്തുക

യുണൈറ്റഡ് നാഷണൽ പാർട്ടിയിൽനിന്നും പിരിഞ്ഞ് ശ്രീ ലങ്കാ ഫ്രീഡം പാർട്ടി രൂപീകരിച്ച സോളമൻ ബണ്ഡാരനായകെ 1956-ലെ തിരഞ്ഞെടുപ്പ് വിജയിച്ച് പ്രധാനമന്ത്രിയായി. ഇടതുപക്ഷ നയങ്ങൾ സ്വീകരിച്ച സോളമനെ 1959-ൽ ഒരു ബുദ്ധഭിക്ഷു ആക്രമിച്ചു കൊലപ്പെടുത്തി. തുടർന്നുണ്ടായ മാർച്ച് 1960 തിരഞ്ഞെടുപ്പിൽ നേതാവില്ലാത്ത ഫ്രീഡം പാർട്ടി പരാജയപ്പെട്ടു. തുടർന്ന് സിരിമാവോയുടെ നേതൃത്വത്തിൽ ജൂലൈ തിരഞ്ഞെടുപ്പ് പാർട്ടി വിജയിച്ചു.

ആദ്യ സിരിമാവോ സർക്കാർ (1960-65) ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, പള്ളിയുടെ നിയന്ത്രണത്തിലുള്ള വിദ്യാലയങ്ങൾ എന്നിവ ദേശസാത്കരിക്കുകയും ഇംഗ്ലീഷിനുപകരം സിൻഹളയെ ഭരണഭാഷയാക്കുകയും ചെയ്തു. ഇത് തമിഴരുമായുള്ള ബന്ധം മോശമാക്കി. രണ്ടാം തവണ (1970-77) പുതിയ ഭരണഘടന നിലവിൽ കൊണ്ടുവരികയും രാജ്യത്തെ ഏറ്റവും വലിയ പത്രമായ ലേക്ക് ഹൗസ് ദേശസാത്ക്കരിക്കുകയും ചെയ്തു. 1971-ൽ തീവ്ര-ഇടതുപക്ഷ സംഘടനയായ ജനത വിമുക്തി പെരമുണയുമായുള്ള അഭ്യന്തരയുദ്ധത്തിൽ ആയിരത്തിലേറെപേർ കൊല്ലപ്പെട്ടു. 1994-ൽ ഫ്രീഡം പാർട്ടി തിരഞ്ഞെടുപ്പിൽ വിജയിച്ചുവെങ്കിലും സിരിമാവോയുടെ മകൾ ചന്ദ്രിക കുമാരതുംഗയാണ് പ്രധാനമന്ത്രിയായത്. അതേ വർഷം ചന്ദ്രിക രാഷ്ട്രപതിയായപ്പോൾ സിരിമാവോ അവസാനമായി (1994-2000) പ്രധാനമന്ത്രിയായി. 2000-ലെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത അതേ ദിവസം ലോകത്തിലെ ആദ്യവനിതാ പ്രധാനമന്ത്രി അന്തരിച്ചു.

ശ്രീലങ്കയുടെ ആദ്യത്തെ പേർ സിലോൺ എന്നതിനു പകരം പൗരാണികമായ ശ്രീലങ്ക എന്നാക്കിയത് സിരിമാവോ ബണ്ഡാര നായകെയായിരുന്നു [3]

  1. "സിരിമാവോ ബണ്ഡാരനായകെ, ഫസ്റ്റ് വുമൺ പ്രീമയർ". ബി.ബി.സി. 10-ഒക്ടോബർ-2000. Archived from the original on 2014-03-25. Retrieved 25-മാർച്ച്-2014. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  2. "സിരിമാവോ ബണ്ഡാരനായകെ". ബ്രിട്ടാനിക്ക. Archived from the original on 2014-03-25. Retrieved 25-മാർച്ച്-2014. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  3. name=മനൊരമ ഇയർ ബൂക് >2019|Access=2019 feb 12

അധിക വായനയ്ക്ക്

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സിരിമാവോ_ബണ്ഡാരനായകെ&oldid=3792560" എന്ന താളിൽനിന്ന് ശേഖരിച്ചത്