സൂര്യഗ്രഹണം (2009 ജൂലൈ 22)
ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണമായിരുന്നു 2009 ജൂലൈ 22-ൽ ഉണ്ടായ സൂര്യഗ്രഹണം[1]. വടക്കേ ഇന്ത്യ, ഭൂട്ടാൻ, നേപാൾ, മ്യാന്മർ, ചൈന, ശാന്തസമുദ്രം എന്നിവിടങ്ങളിലാണ് പൂർണ്ണഗ്രഹണം ദൃശ്യമായതു്. തെക്കുകിഴക്കൻ ഏഷ്യയുടെ മിക്ക ഭാഗങ്ങളിലും (ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളിലെ എല്ലാ ഭാഗങ്ങളിലും) ഭാഗികഗ്രഹണം ദൃശ്യമായി.
2009 ജൂലൈ 22-ലെ സൂര്യഗ്രഹണം | |
---|---|
Type of eclipse | |
Gamma | 0.0696 |
Magnitude | 1.0799 |
Saros | 136 (37 of 71) |
Maximum eclipse | |
Duration | 398 s (6 min 38.8 s) |
Location | Pacific Ocean |
Coordinates | 24°12′36″N 144°06′24″E / 24.21000°N 144.10667°E |
Max. width of band | 258.4 km |
Times (UTC) | |
Partial eclipse | 23:58:18 (Jul 21) |
Total eclipse | 00:51:16 |
Central eclipse | 00:54:31 |
Greatest eclipse | 02:35:21 |
136-ആം സാരോസ് ചക്രത്തിന്റെ ഭാഗമായിരുന്നു ഈ ഗ്രഹണം.
ദൈർഘ്യം
തിരുത്തുകഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ പൂർണ്ണ സൂര്യഗ്രഹണമായിരിക്കും ഇത്. ഏറ്റവും കൂടുതൽ സമയം പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമായത് ശാന്തസമുദ്രത്തിൽ ജപ്പാന് തെക്കായാണ്. പൂർണ്ണഗ്രഹണം ഇവിടെ 6 മിനിറ്റ് 39 സെക്കന്റ് നീണ്ടുനിൽക്കും[2]. ചന്ദ്രൻ ഉപഭൂവിന് അടുത്തായതിനാലാണ് ഗ്രഹണത്തിന് ഇത്രയും ദൈർഘ്യം. ഈ സമയത്ത് ചന്ദ്രന്റെ കോണീയവ്യാസം സൂര്യന്റേതിനെക്കാൾ 8 ശതമാനം കൂടുതലായിരിക്കും.
ചിത്രശാല
തിരുത്തുക-
കൊൽക്കൊത്തയിൽ ദൃശ്യമാഹ ഭാഗിക സൂര്യഗ്രഹണം.