ജൂലൈ 6
തീയതി
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 6 വർഷത്തിലെ 187 (അധിവർഷത്തിൽ 188)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1483 - റിച്ചാർഡ് മൂന്നാമൻ ഇംഗ്ലണ്ടിന്റെ രാജാവായി.
- 1484 - പോർച്ചുഗീസ് കപ്പിത്താൻ ഡിയോഗോ കാവോ, കോംഗോ നദിയുടെ അഴിമുഖം കണ്ടെത്തി.
- 1560 - ഇംഗ്ലണ്ടും സ്കോട്ട്ലന്റും തമ്മിലുള്ള എഡിൻബർഗ് ഉടമ്പടി ഒപ്പുവക്കപ്പെട്ടു.
- 1609 - ബൊഹേമിയയിൽ മതസ്വാതന്ത്ര്യം അനുവദിച്ചു.
- 1785 - അമേരിക്കയിൽ പണമിടപാടിനുള്ള ഏകകമായി ഡോളർ ഐകകണ്ഠ്യേന തിരഞ്ഞെടുക്കപ്പെട്ടു.
- 1801 - അൾജിസിറാസ് യുദ്ധം: ഫ്രഞ്ചു നാവികസേന ബ്രിട്ടീഷ് നാവികസേനയെ തോൽപ്പിച്ചു.
- 1854 - യു.എസ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ ആദ്യ സമ്മേളനം മിഷിഗണിലെ ജാക്സണിൽ നടന്നു.
- 1885 - പേപ്പട്ടിവിഷത്തിനെതിരെയുള്ള തന്റെ പ്രതിരോധമരുന്ന് ലൂയി പാസ്ചർ വിജയകരമായി പരീക്ഷിച്ചു. ഒരു നായയിൽ നിന്നും പേപ്പട്ടിവിഷബാധയേറ്റ ജോസഫ് മെയ്സ്റ്റർ എന്ന കുട്ടിയിലാണ് ഈ മരുന്ന് പരീക്ഷിച്ചത്.
- 1892 - ദാദാബായ് നവറോജി ബ്രിട്ടീഷ് പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യാക്കാരനായി.
- 1893 - അയോവയിലെ പോമെറോയ് എന്ന ചെറുപട്ടണം ടൊർണാഡോയുടെ ആഘാതത്തിൽ നിശ്ശേഷം തകർന്നു. 71 പേർ മരിക്കുകയും 200 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
- 1905 - ആൽഫ്രെഡ് ഡീകിൻ രണ്ടാമതും ഓസ്ട്രേലിയയുടെ പ്രധാനമന്ത്രിയായി.
- 1908 - ഉത്തരധ്രുവത്തിലേക്കുള്ള തന്റെ പര്യവേഷണയാത്ര റോബർട്ട് പിയറി ആരംഭിച്ചു.
- 1919 - ആർ. 34 എന്ന ബ്രിട്ടീഷ് ആകാശനൗക ന്യൂയോർക്കിലിറങ്ങി, ആദ്യമായി അറ്റ്ലാന്റിക് സമുദ്രം മുറിച്ചു കടന്ന ആകാശനൗകയായി.
- 1964 - മലാവി ബ്രിട്ടണിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
- 1966 - മലാവി ഒരു റിപ്പബ്ലിക്കായി. ഹേസ്റ്റിങ്സ് ബൻഡ ആദ്യ പ്രസിഡണ്ടായി.
- 1967 - ബയാഫ്രൻ യുദ്ധം: നൈജീരിയൻ പട്ടാളം ബയാഫ്രയിൽ അധിനിവേശം നടത്തിയതോടെ യുദ്ധത്തിന് തുടക്കമായി.
- 1975 - കൊമോറോസ് ഫ്രാൻസിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
- 1983 - ടോണി ബ്ലെയർ ബ്രിട്ടീഷ് പാർലമെന്റിൽ തന്റെ ആദ്യ പ്രസംഗം നടത്തി.
- 2006 - ഇന്ത്യയും ചൈനയും തമ്മിൽ നടന്ന യുദ്ധസമയത്ത് അടച്ച നാഥുലാ ചുരം 44 വർഷത്തിനു ശേഷം വ്യാപാരാവശ്യങ്ങൾക്കായി തുറന്നു.
- 2006 - ഫെലിപെ കാൾഡെറോൺ മെക്സിക്കോയുടെ പ്രസിഡണ്ടായി.