അതിശയൻ

2007-ലെ മലയാളചലച്ചിത്രം

വിനയൻ സംവിധാനം ചെയ്ത് 2007-ൽ പുറത്തിറങ്ങിയ ഒരു ശാസ്ത്രസാങ്കല്പിക മലയാള ചലച്ചിത്രമാണ് അതിശയൻ. 2003-ൽ പുറത്തിറങ്ങിയ ഹൽക്ക് എന്ന അമേരിക്കൻ ചലച്ചിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. പല ഹോളിവുഡ് ചലച്ചിത്രങ്ങളിലേതും പോലെ ഈ ചിത്രവും ഒരു അമാനുഷിക (സൂപ്പർ ഹീറോ) കഥാപാത്രത്തിന്റെ കഥയാണ് പറയുന്നത്‌.ചിത്രത്തിൽ മാസ്റ്റർ ദേവദാസ്, ജാക്കി ഷ്രോഫ്, ജയസൂര്യ, കാവ്യ മാധവൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.

അതിശയൻ
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംവിനയൻ
നിർമ്മാണംഗോകുലം ഗോപാലൻ
രചനവിനയൻ
അഭിനേതാക്കൾമാസ്റ്റർ ദേവദാസ്
കാവ്യ മാധവൻ
ജയസൂര്യ
ജാക്കി ഷ്രോഫ്
സംഗീതംഅൽഫോൺസ് ജോസഫ്
ഛായാഗ്രഹണംരാജ രത്നം
ചിത്രസംയോജനംജി. മുരളി
വിതരണംശ്രീ ഗോകുലം മൂവീസ്
റിലീസിങ് തീയതി
  • 17 ഏപ്രിൽ 2007 (2007-04-17)
രാജ്യം ഇന്ത്യ
ഭാഷമലയാളം
ബജറ്റ്₹5 crore
ആകെ₹22 crore

ബോളിവുഡ് നടൻ ജാക്കി ഷ്രോഫ് അഭിനയിക്കുന്ന ആദ്യ മലയാള ചലച്ചിത്രമാണ് അതിശയൻ. 2007 ഏപ്രിൽ 17-ന് പ്രദർശനത്തിനെത്തിയ ചിത്രം സാമ്പത്തികം ആയി വൻ ലാഭം കൈവരിക്കുകയും'അതിശയൻ' എന്ന അമാനുഷിക കഥാപാത്രം ജനശ്രദ്ധ ലഭിക്കുകയും ചെയ്തു.[1][2][3] ഈ ചിത്രം 2009-ൽ നയാ ആജൂബാ എന്ന പേരിൽ ഹിന്ദിയിലും പ്രദർശനത്തിനെത്തിയിരുന്നു.[4]

കഥാസംഗ്രഹംതിരുത്തുക

മനുഷ്യരെ അദൃശ്യരാക്കാനുള്ള വിദ്യ കണ്ടെത്തുന്നതിനായി പരീക്ഷണങ്ങൾ നടത്തുന്ന ഒരു ശാസ്ത്രജ്ഞനാണ് ശേഖർ (ജാക്കി ഷ്രോഫ്). ഒരുദിവസം അയാൾ ഒരു മരുന്ന് കണ്ടുപിടിക്കുകയും ഒരു മുയലിനെ അപ്രത്യക്ഷമാക്കുന്നതിൽ വിജയിക്കുകയും ചെയ്യുന്നു. പരീക്ഷണശാലയ്ക്കു സമീപം ഒളിച്ചിരുന്ന ദേവൻ (മാസ്റ്റർ ദേവദാസ്) എന്ന കുട്ടി ഈ പരീക്ഷണം കാണുവാനിടയായി. ഒരു അനാഥബാലനായ ദേവനെ വളർത്തുന്നത് മായ (കാവ്യ മാധവൻ) എന്ന ടെലിവിഷൻ അവതാരകയാണ്.

മന്ത്രിമാരടക്കമുള്ള ഏതാനും രാഷ്ട്രീയപ്രവർത്തകർ സർക്കാരിനെ വഞ്ചിച്ചുകൊണ്ട് നടത്തുന്ന അഴിമതികൾ പുറത്തുകൊണ്ടുവരാൻ മായ ശ്രമിക്കുന്നു. ഈ വിവരം അറിയുന്ന രാഷ്ട്രീയപ്രവർത്തകർ മായയെയും അവൾ വളർത്തുന്ന അനാഥക്കുഞ്ഞുങ്ങളെയും കൊല്ലാൻ ശ്രമിക്കുന്നു. ശാസ്ത്രജ്ഞൻ ശേഖർ കണ്ടെത്തിയ മരുന്ന് കുടിച്ചാൽ അപ്രത്യക്ഷനാകുമെന്ന മനസ്സിലാക്കിയിരുന്ന ദേവൻ അപ്രകാരം ചെയ്ത് അപ്രത്യക്ഷനാവുകയും എതിരാളികളെ നേരിടുകയും ചെയ്യുന്നു.

അദൃശ്യനായിരിക്കുന്ന അവസ്ഥയിൽ ഏതെങ്കിലും ലോഹം കൊണ്ട് പോറലേൽക്കുകയാണെങ്കിൽ ശരീരം പെട്ടെന്നു വളർന്ന് ഭീമാകാരമായിത്തീരുമെന്ന് ദേവൻ അറിഞ്ഞിരുന്നില്ല. രാഷ്ട്രീയക്കാരുടെ ഗുണ്ടകളുമായുള്ള ഏറ്റുമുട്ടലിൽ ദേവന് തോക്കിൽ നിന്ന് വെടിയേൽക്കുകയും അവൻ ഒരു ഭീകരരൂപിയായി മാറുകയും ചെയ്യുന്നു. തുടർന്ന് തന്റെ അമാനുഷിക ശക്തിയുപയോഗിച്ച് അവൻ ശത്രുക്കളെയെല്ലാം വധിക്കുന്നു. ഇനിയൊരിക്കലും തനിക്കു പഴയ രൂപത്തിലേക്കു വരാൻ സാധിക്കില്ലെന്നു മനസ്സിലാക്കിയ ദേവൻ കടലിലേക്ക് മുങ്ങിത്താഴുന്നു. നീതിക്കുവേണ്ടി പോരാടാൻ ദേവൻ തിരിച്ചുവരും എന്ന കുറിപ്പോടെ ചിത്രം അവസാനിക്കുന്നു.

അഭിനേതാക്കൾതിരുത്തുക

ഗാനങ്ങൾതിരുത്തുക

അതിശയൻ
ഗാനങ്ങൾ by അൽഫോൺസ് ജോസഫ്
Released2007
Recordedസത്യം ഓഡിയോസ്
Genreവേൾഡ് മ്യൂസിക്
Labelസത്യം ഓഡിയോസ്
Producerശ്രീ ഗോകുലം മൂവീസ്

വിനയൻ, വയലാർ ശരത് ചന്ദ്ര വർമ്മ എന്നിവരുടെ വരികൾക്ക് അൽഫോൺസ് ജോസഫ് സംഗീതം നൽകിയ നാലു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.

നം. ഗാനം ആലാപനം
1 "ആലുവാമണപ്പുറത്തെ' സിത്താര
2 "എന്നോമലേ" വിനീത് ശ്രീനിവാസൻ, റിമി ടോമി
3 "നീയെന്നോമൽ' കാർത്തിക്
4 "അതിശയൻ" വിധു പ്രതാപ്, ബാലു

ചിത്രീകരണംതിരുത്തുക

പ്രധാനമായും ആലുവ, എറണാകുളം എന്നീ സ്ഥലങ്ങളിലാണ് അതശയന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിൽ 2ഡി ആനിമേഷനോടൊപ്പം വിഷ്വൽ എഫക്ട്സും സ്പെഷ്യൽ എഫക്ട്സും ഉപയോഗിച്ചിട്ടുണ്ട്.

സ്വീകരണംതിരുത്തുക

പ്രധാനമായും കുട്ടികളെ ആകർഷിക്കുവാനായി 2007-ലെ വേനലവധിക്കാലത്ത് ചിത്രം പ്രദർശനെതിചു.പ്രതീക്ഷിചതിനെകാൾ ഇരട്ടി വിജയം നെദാൻ ചിത്രതിനു കഴിഞ്ഞു..ബൊക്സ് ഒഫ്ഫിസിൽ മികച വിജയവും ചിത്രം നെദി.

അവലംബംതിരുത്തുക

  1. "Athisayan Review". Nowrunning. 16 April 2007. മൂലതാളിൽ നിന്നും 2018-07-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-01-14.
  2. "Athisayan Malayalam Movie Profile, Trailers, Wallpapers, Photos, Cast & Crew, Story & Synopsis, Reviews - metromatinee.com". metromatinee.com. മൂലതാളിൽ നിന്നും 2011-01-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-01-14.
  3. "Review : Athisayan". Sify.
  4. "Archived copy". മൂലതാളിൽ നിന്നും 4 May 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-12-06.{{cite web}}: CS1 maint: archived copy as title (link)

പുറംകണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=അതിശയൻ&oldid=3800942" എന്ന താളിൽനിന്ന് ശേഖരിച്ചത്