ജോണി ആന്റണി
മലയാളചലച്ചിത്രരംഗത്തെ ഒരു സംവിധായകനാണ് ജോണി ആന്റണി. കോട്ടയം ജില്ലയിലെ മാമ്മൂട് സ്വദേശിയാണ് ഇദ്ദേഹം. സഹസംവിധായകനായാണ് സിനിമയിൽ തുടക്കം കുറിച്ചത്. തുളസീദാസ്, ജോസ് തോമസ്, നിസാർ,താഹ, കമൽ എന്നിവരുടെ അസിസ്റ്റൻറ് ആയി പ്രവർത്തിച്ചിട്ടുണ്ട്.
ജോണി ആന്റണി | |
---|---|
ജനനം | |
തൊഴിൽ | ചലച്ചിത്ര സംവിധായകൻ |
സജീവ കാലം | 1991–present |
ജീവിതപങ്കാളി(കൾ) | ഷൈനി (2002) |
കുട്ടികൾ | അശ്വതി, ലക്ഷ്മി |
മാതാപിതാക്ക(ൾ) | ആന്റണി, ലിഡിയ |
2003ൽ സി.ഐ.ഡി. മൂസ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. കൊച്ചിരാജാവ്(2005), തുറുപ്പുഗുലാൻ(2006),ഇൻസ്പെക്ടർ ഗരുഡ്(2007), സൈക്കിൾ(2008), ഈ പട്ടണത്തിൽ ഭൂതം(2009) എന്നിവയാണ് മറ്റു ചിത്രങ്ങൾ. തമിഴ്നടൻ ശശികുമാർ, പൃഥ്വിരാജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാസ്റ്റേഴ്സ് എന്ന ചിത്രവും സംവിധാനം ചെയ്തു.
ജോണി ആന്റണി സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
തിരുത്തുകവർഷം | ചലച്ചിത്രം | അഭിനയിച്ചവർ |
2016 | തോപ്പിൽ ജോപ്പൻ | മമ്മൂട്ടി, മംമ്ത മോഹൻദാസ് |
2014 | ഭയ്യാ ഭയ്യാ | കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, സലിം കുമാർ, ഇന്നസെന്റ് |
2012 | താപ്പാന | മമ്മൂട്ടി, മുരളി ഗോപി, ചാർമി |
മാസ്റ്റേഴ്സ് | പൃഥ്വിരാജ്, ശശികുമാർ , പിയ ബാജ്പേയ്, അനന്യ | |
2009 | ഈ പട്ടണത്തിൽ ഭൂതം | മമ്മൂട്ടി, കാവ്യാ മാധവൻ, , ഇന്നസെന്റ് |
2008 | സൈക്കിൾ | വിനീത് ശ്രീനിവാസൻ, വിനു മോഹൻ, ഭാമ, സന്ധ്യ, ജഗതി ശ്രീകുമാർ |
2007 | ഇൻസ്പെക്ടർ ഗരുഡ് | ദിലീപ്, കാവ്യാ മാധവൻ, വിജയരാഘവൻ, ഇന്നസെന്റ് |
2006 | തുറുപ്പുഗുലാൻ | മമ്മൂട്ടി, സ്നേഹ, ഇന്നസെന്റ്, ദേവൻ |
2005 | കൊച്ചിരാജാവ് | ദിലീപ്, കാവ്യാ മാധവൻ, രംഭ |
2003 | സി.ഐ.ഡി. മൂസ | ദിലീപ്, ഭാവന, ആശിഷ് വിദ്യാർഥി |
സഹസംവിധായകൻ
തിരുത്തുക- ചാഞ്ചാട്ടം(1991)
- ഏഴരപ്പൊന്നാന(1992)
- പൂച്ചക്കാര് മണികെട്ടും(1994)
- തിരുമനസ്സ്(1995)
- മാണിക്യച്ചെന്പഴുക്ക(1995)
- ആയിരം നാവുള്ള അനന്തൻ(1996)
- ഉദയപുരം സുൽത്താൻ(1999)
- പഞ്ച പാണ്ഡവർ(1999)
- ഈ പറക്കും തളിക(2001),
- സുന്ദര പുരുഷൻ(2001)
അഭിനയിച്ച സിനിമകൾ
തിരുത്തുക- ഹോം
- ഉപചാര പൂർവം ഗുണ്ട ജയൻ
- ശിക്കാരി ശംഭു
- വരനെ ആവശ്യമുണ്ട്
- അയ്യപ്പനും കോശിയും
- ഡ്രാമ
- സത്യം പറഞ്ഞാൽ വിശ്വസിക്കുമോ
- രംഗീല
- ഗാനഗന്ധർവൻ
- ഇട്ടിമാണി
- സ്വർഗം