ഓഗസ്റ്റ്
ഗ്രിഗോറിയൻ കാലഗണനാരീതി പ്രകാരം എട്ടാമത്തെ മാസമാണ് ഓഗസ്റ്റ്
(ഓഗസ്റ്റ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കാലഗണനാരീതി പ്രകാരം എട്ടാമത്തെ മാസമാണ് ഓഗസ്റ്റ്. 31 ദിവസമുണ്ട് ഓഗസ്റ്റ് മാസത്തിന്.
പ്രധാന ദിവസങ്ങൾ
തിരുത്തുക- ബി.സി.ഇ. 30 - ഒക്റ്റേവിയൻ (പിന്നീട് അഗസ്റ്റസ് എന്നറിയപ്പെട്ടു) ഈജിപ്തിലെ അലക്സാണ്ട്രിയയിൽ പ്രവേശിച്ച് അതിനെ റോമൻ റിപ്പബ്ലിക്കിന്റെ അധീനതയിലാക്കി.
- 527 - ജസ്റ്റീനിയൻ ഒന്നാമൻ ബൈസാന്റിൻ സാമ്രാജ്യത്തിന്റെ ഭരണാധികാരിയായി.
- 1461 - എഡ്വാർഡ് നാലാമൻ ഇംഗ്ലണ്ടിന്റെ രാജാവായി.
- 1498 - ക്രിസ്റ്റഫർ കൊളംബസ്, വെനെസ്വേലയിലെത്തുന്ന ആദ്യത്തെ യുറോപ്യനായി.
- 1831 - ലണ്ടൻ പാലം തുറന്നു.
- 1834 - ബ്രിട്ടീഷ് സാമ്രാജ്യത്തിൽ അടിമത്തം നിരോധിച്ചു.
- 1838 - ട്രിനിഡാഡ് ആന്റ് ടൊബാഗോയിലെ അടിമളെ സ്വതന്ത്രരാക്കി.
- 1876 - കൊളറാഡോ അമേരിക്കയിലെ മുപ്പത്തിയെട്ടാമത് സംസ്ഥാനമായി.
- 1894 - പ്രഥമ ചൈന-ജപ്പാൻ യുദ്ധം കൊറിയയിൽ ആരംഭിച്ചു.
- 1902 - പനാമ കനാലിന്റെ നിയന്ത്രണം ഫ്രാൻസിൽ നിന്നും അമേരിക്കൻ ഐക്യനാടുകൾ സ്വന്തമാക്കി.
- 1914 - ഒന്നാം ലോകമഹായുദ്ധം: ജർമ്മനി റഷ്യക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
- 1941 - ആദ്യത്തെ ജീപ്പ് നിർമ്മാണം പൂർത്തിയായി.
- 1944 - നാസി അധിനിവേശത്തിനെതിരെ പോളണ്ടിലെ വാഴ്സോയിൽ കലാപം പൊട്ടിപ്പുറപ്പെട്ടു.
- 1957 - അമേരിക്കയും കാനഡയും ചേർന്ന നോർത്ത് അമേരിക്കൻ എയർ ഡിഫൻസ് കമാൻഡിന് രൂപം നൽകി.
- 1960 - ഡഹോമി (ഇന്നത്തെ ബെനിൻ) ഫ്രാൻസിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
- 1960 - പാകിസ്താന്റെ തലസ്ഥാനമായി ഇസ്ലമാബാദിനെ പ്രഖ്യാപിച്ചു.
- 1964 - റിപ്പബ്ലിക് ഓഫ് കോംഗോ (മുൻപത്തെ ബെൽജിയൻ കോംഗോ), ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നു പുനർനാമകരണം ചെയ്യപ്പെട്ടു.
- 1967 - കിഴക്കൻ ജെറുസലേമിനെ ഇസ്രയേൽ തങ്ങളുടെ അധീനതയിലാക്കി.
- 1981 - എം.ടി.വി. പ്രക്ഷേപണം ആരംഭിച്ചു.
- 2001 - ബൾഗേറിയ, സൈപ്രസ്, ലാത്വിയ, മാൾട്ട, സ്ലൊവേനിയ, സ്ലൊവാക്യ എന്നീ രാജ്യങ്ങൾ യുറോപ്യൻ പരിസ്ഥിതി ഏജൻസിയിൽ അംഗങ്ങളായി.
- 1790 - അമേരിക്കയിൽ ആദ്യമായി ജനസംഖ്യാകണക്കെടുപ്പ് നടന്നു.
- 1934 - അഡോൾഫ് ഹിറ്റ്ലർ ജർമ്മനിയുടെ ചാൻസലറായി.
- 1990 - ഗൾഫ് യുദ്ധം: ഇറാക്ക് കുവൈറ്റിനെ ആക്രമിച്ചു.
- 1492 - ക്രിസ്റ്റഫർ കൊളംബസ് സ്പെയിനിലെ Palos de la Fronteraയിൽനിന്ന് യാത്ര തിരിക്കുന്നു.
- 1914 - ഒന്നാം ലോകമഹായുദ്ധം: ജർമനി ഫ്രാൻസിനോട് യുദ്ധം പ്രഖ്യാപിക്കുന്നു.
- 1934 - അഡോൾഫ് ഹിറ്റ്ലർ പ്രസിഡന്റ്, ചാൻസലർ എന്നീ സ്ഥാനങ്ങൾ ഫ്യൂ:റർ എന്ന ഒറ്റ സ്ഥാനത്തിൽ ലയിപ്പിച്ചുകൊണ്ട് ജർമനിയുടെ പരമാധികാരിയായി സ്ഥാനമേൽക്കുന്നു.
- 1949 - അമേരിക്കയിൽ NBA (National Basketball Association) സ്ഥാപിക്കപ്പെട്ടു.
- 1958 - അമേരിക്കൻ ആണവ അന്തർവാഹിനി യു.എസ്.എസ്. നോട്ടിലസ് ആർട്ടിക്ക് മഞ്ഞുപാളികൾക്കടിയിലൂടെ സഞ്ചരിക്കുന്നു.
- 1960 - നൈജർ ഫ്രാൻസിൽനിന്ന് സ്വാതന്ത്ര്യം പ്രാപിക്കുന്നു.
- 70 - ജറുസലെമിലെ രണ്ടാമത്തെ ദേവാലയം റോമാക്കാർ നശിപ്പിക്കുന്നു.
- 1693 - പരമ്പരാഗത വിശ്വാസപ്രകാരം ഈ ദിവസം ഡോം പെരിഗ്നൻ ഷാംപെയിൻ കണ്ടുപിടിച്ചു.
- 1914 - ഒന്നാം ലോകമഹായുദ്ധം: ജർമനി ബെൽജിയത്തെ ആക്രമിക്കുന്നു, ബ്രിട്ടൺ ജർമനിയുടെമേൽ യുദ്ധം പ്രഖ്യാപിക്കുന്നു. അമേരിക്ക നിഷ്പക്ഷത പ്രഖ്യാപിക്കുന്നു.
- 1971 - അമേരിക്ക ആദ്യമായി മനുഷ്യനുള്ള ശൂന്യാകാശവാഹനത്തിൽനിന്ന് ചന്ദ്രഭ്രമണപദത്തിലേക്ക് ഉപഗ്രഹം വിക്ഷേപിക്കുന്നു.
- 1583 - വടക്കേ അമേരിക്കയിലെ ആദ്യ ഇംഗ്ലീഷ് കോളനി ഹംഫ്രി ഗിൽബർട്ട് സ്ഥാപിച്ചു. ന്യൂ ഫൗണ്ട് ലാന്റിലെ ഈ സ്ഥലം ഇന്ന് സെന്റ് ജോൺസ് എന്നറിയപ്പെടുന്നു.
- 1914 - ഒഹായോയിലെ ക്ലീവ്ലാന്റിൽ ആദ്യത്തെ വൈദ്യുത ഗതാഗതവിളക്ക് സ്ഥാപിച്ചു.
- 1940 - രണ്ടാം ലോകമഹായുദ്ധം: ലാത്വിയ സോവിയറ്റ് യൂണിയന്റെ ഭാഗമായി.
- 1949 - ഇക്വഡോറീലുണ്ടായ ഭൂകമ്പത്തിൽ അമ്പതു പട്ടണങ്ങൾ തകരുകയും 6000-ത്തിലധികം ആളുകൾ മരിക്കുകയും ചെയ്തു.
- 1960 - അക്കാലത്ത് അപ്പർ വോൾട്ട എന്നറിയപ്പെട്ടിരുന്ന ബുർക്കിന ഫാസ ഫ്രാൻസിൽ നിന്നും സ്വതന്ത്രമായി.
- 1962 - നെൽസൺ മണ്ടേല ജയിലിലടക്കപ്പെട്ടു. ഈ ജയിൽ വാസം 1990 വരെ തുടർന്നു.
- 1963 - അമേരിക്ക, ബ്രിട്ടൺ, സോവിയറ്റ് യൂണിയൻ എന്നീ രാജ്യങ്ങൾ അണുവായുധപരീക്ഷണങ്ങൾ നിർത്തിവക്കുന്നതിനുള്ള ഒരു കരാറിൽ ഒപ്പു വച്ചു.
- 1538 - ഗോൺസാലോ ജിമെനെസ് ഡെ ക്വിസ്റ്റാഡ എന്ന സ്പാനിഷ് പട്ടാളക്കാരൻ കൊളംബിയ എന്ന യൂറോപ്യൻ ഭൂവിഭാഗം കണ്ടുപിടിച്ചു.
- 1806 - റോമാ ചക്രവർത്തി ഫ്രാൻസിസ് രണ്ടാമൻ റോമാസാമ്രാജ്യത്തിന് അന്ത്യം കുറിച്ചു.
- 1825 - ബൊളീവിയ സ്പെയിനിൽ നിന്നും സ്വതന്ത്രമായി.
- 1945 - രണ്ടാം ലോകമഹായുദ്ധം: ജപ്പാനിലെ ഹിരോഷിമയിൽ അമേരിക്ക അണുബോംബിട്ടു. 70,000 പേർ തൽക്ഷണം മരണമടഞ്ഞു.
- 1962 - ജമൈക്ക ബ്രിട്ടീഷുകാരിൽനിന്നും സ്വാതന്ത്ര്യം നേടി.
- 1991 - ടിം ബർണേയ്സ് ലീ വേൾഡ് വൈഡ് വെബ് എന്ന ആശയം അവതരിപ്പിച്ചു. ഇത് ഇന്റർനെറ്റിലെ ഒരു സേവനമായി ലഭ്യമാകാൻ തുടങ്ങി.
- 2008 - മൌറീഷ്യൻ പ്രസിഡന്റ് സിദി മുഹമ്മദ് ഓൾഡ് ചെക്ക് അബ്ദല്ലാഹി ഒരുകൂട്ടം ജനറൽമാരാൽ നിഷ്കാസിതനായി
- 1789 - അമേരിക്കയിൽ യുദ്ധവകുപ്പ് രൂപവത്കരിച്ചു.
- 1960 - ഐവറി കോസ്റ്റ് സ്വതന്ത്രരാജ്യമായി.
- 1998 - ടാൻസാനിയയിലെ ദാർ എസ് സലാം, കെനിയയിലെ നെയ്റോബി എന്നിവിടങ്ങളിലെ അമേരിക്കൻ എംബസികൾക്കു നേരെ ബോംബാക്രമണം. സംഭവത്തിൽ 224 പേർ മരിക്കുകയും, 4500-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
- 1942 - ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ബോംബെ സമ്മേളനത്തിൽ ക്വിറ്റ് ഇന്ത്യാ പ്രമേയം പാസ്സാക്കി.
- 1949 - ഭൂട്ടാൻ സ്വതന്ത്രമായി.
- 1173 - പിസാ ഗോപുരത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു. തുടർന്നുള്ള രണ്ടു നൂറ്റാണ്ടുകൾ കൊണ്ടാണ് ഇതിന്റെ പണി പൂർത്തിയായത്.
- 1942 - ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന്റെ പേരിൽ മഹാത്മാഗാന്ധി അറസ്റ്റിലായി.
- 1945 - രണ്ടാം ലോകമഹായുദ്ധം:ജപ്പാനിലെ നാഗസാക്കിയിൽ അമേരിക്ക അണുബോബിട്ടു. എഴുപതിനായിരം പേർ തൽക്ഷണം മരണമടഞ്ഞു.
- 1965 - മലേഷ്യയിൽ നിന്നും വേർപിരിഞ്ഞ് സിംഗപ്പൂർ സ്വതന്ത്രരാജ്യമായി.
- 1974 - വാട്ടർഗേറ്റ് വിവാദത്തിന്റെ ഫലമായി റിച്ചാർഡ് നിക്സൺ അമേരിക്കൻ പ്രസിഡണ്ട് പദം രാജിവച്ചു. വൈസ് പ്രസിഡണ്ടായിരുന്ന ജെറാൾഡ് ഫോർഡ് പ്രസിഡണ്ടായി സ്ഥാനമേറ്റു.
- 1776 - അമേരിക്കൻ വിപ്ലവം: അമേരിക്കൻ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ വാർത്ത ലണ്ടണിലെത്തുന്നു.
- 1792 - ഫ്രഞ്ച് വിപ്ലവം: ത്വിലെരിയെസ് കൊട്ടാര ആക്രമണം. ഫ്രാൻസിലെ ലൂയി പതിനാറാമനെ അറസ്റ്റു ചെയ്യുന്നു.
- 1809 - ഇക്വഡോറിന്റെ തലസ്ഥാനമായ ക്വിറ്റോ സ്പെയിനിൽനിന്നു സ്വാതന്ത്ര്യ പ്രഖ്യാപിക്കുന്നു.
- 1821 - മിസ്സോറിയെ അമേരിക്കൻ ഐക്യനാടുകളിലെ 24ആമത്തെ സംസ്ഥാനമായി അംഗീകരിക്കുന്നു.
- 1913 - രണ്ടാം ബാൽക്കൻ യുദ്ധം അവസാനിക്കുന്നു: ബൾഗേറിയ, റുമാനിയ, സെർബിയ, മോണ്ടിനെഗ്രോ, ഗ്രീസ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ യുദ്ധം അവസാനിപ്പിച്ചുകൊണ്ടുള്ള ബുക്കാറസ്റ്റ് ഉടമ്പടി ഒപ്പുവയ്ക്കുന്നു.
- 1944 - രണ്ടാം ലോകമഹായുദ്ധം: അമേരിക്കൻ സേന ഗ്വാമിലുള്ള അവസാന ജാപ്പനീസ് സേനയെയും തുരത്തുന്നു.
- 1990 - മഗല്ലൻ ശൂന്യാകാശഗവേഷണ വാഹനം ശുക്രനിലെത്തുന്നു.
- 2000 - www.ibiblio.org എന്ന സൈറ്റിലെ കൗണ്ടർ പ്രകാരം ലോകജനസംഖ്യ 6 ബില്യൺ കടക്കുന്നു.
- 2003 - റഷ്യൻ ബഹിരാകാശഗവേഷകനായ യുറി ഇവാനോവിച്ച് മലെൻചെൻകോ ബഹിരാകാശത്തുവെച്ച് വിവാഹം ചെയ്യുന്ന ആദ്യ മനുഷ്യനായി
- 1952 - ഹുസൈൻ ബിൻ തലാൽ ജോർദാൻ രാജാവായി സ്ഥാനാരോഹണം ചെയ്തു.
- 1960 - ചാഡ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
- 2008 - ഒളിമ്പിക്സിൻറെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യ ഒരു വ്യക്തിഗത സ്വർണ്ണമെഡൽ നേടി.(അഭിനവ് ബിന്ദ്ര 10 മീറ്റർ എയർ റൈഫ്ളിംഗിൽ)
- ബി.സി.ഇ. 490 - മാരത്തോൺ യുദ്ധം - ജൂലിയൻ കാലഗണനാരീതിയനുസരിച്ച് ഈ ദിവസമാണ് അധിനിവേശ പേർഷ്യൻ സേനെയെ ഏതൻസ് പരാജയപ്പെടുത്തിയ യുദ്ധം നടന്നത്. സെപ്റ്റംബർ 12 കാണുക.
- ബി.സി.ഇ. 30 - ആക്റ്റിയം യുദ്ധത്തിൽ തന്റേയും മാർക്ക് ആന്റണിയുടേയും പരാജയത്തെത്തുടർന്ന് ക്ലിയോപാട്ര ആത്മഹത്യ ചെയ്തു.
- 1806 - ഇംഗ്ലീഷുകാരുടെ ആദ്യ അധിനിവേശത്തിനു ശേഷം, സാന്റിയാഗോ ഡി ലിനിയേഴ്സ് ബ്യൂണസ് അയേഴ്സ് നഗരം തിരിച്ചു പിടിച്ചു.
- 1833 - ഷിക്കാഗോ നഗരത്തിന്റെ സ്ഥാപനം.
- 1851 - തന്റെ തയ്യൽ യന്ത്രത്തിന്റെ പേറ്റന്റ് ഐസക് സിങർ നേടിയെടുത്തു.
- 1898 - സ്പാനിഷ് അമേരിക്കൻ യുദ്ധത്തിന് അന്ത്യം കുറിച്ചുകൊണ്ടുള്ള വെടിനിറുത്തൽ ഉടമ്പടി.
- 1914 - ഒന്നാം ലോകമഹായുദ്ധം: ബ്രിട്ടൺ, ഓസ്ട്രിയ-ഹംഗറിക്കെതിരായി യുദ്ധം പ്രഖ്യാപിച്ചു. ഇതോടെ ബ്രിട്ടീഷ് സാമ്രാജ്യത്തിലെ രാജ്യങ്ങളെല്ലാം സ്വയമേവ യുദ്ധത്തിൽ പങ്കു ചേർന്നു.
- 1960 - ആദ്യ വാർത്താവിനിമയ ഉപഗ്രഹമായ എക്കോ I വിക്ഷേപിച്ചു.
- 1964 - വർണ്ണവിവേചനനയങ്ങൾ മുൻ നിറുത്തി ദക്ഷിണാഫ്രിക്കയെ ഒളിമ്പിക്സിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കി.
- 1978 - ജപ്പാനും ചൈനയും തമ്മിൽ സൗഹൃദ ഉടമ്പടി ഒപ്പുവച്ചു.
- 1981 - ഐ.ബി.എം. പി.സി. പുറത്തിറങ്ങി.
- 2004 - സിംഗപ്പൂരിന്റെ മൂന്നാമത് പ്രധാനമന്ത്രിയായി ലീ സീൻ ലൂങ്ങ് അധികാരമേറ്റു.
- 1913 - ഹാരി ബ്രെയർലി സ്റ്റെയിൻലസ് സ്റ്റീൽ കണ്ടുപിടിച്ചു.
- 1937 - ഷാങ്ഹായ് യുദ്ധം തുടങ്ങി
- 1877 - തോമസ് ആൽവാ എഡിസൺ താൻ കണ്ടുപിടിച്ച ഗ്രാമഫോണിലൂടെ, "മേരിക്കുണ്ടൊരു കുഞ്ഞാട് ..(മലയാള വിവർത്തനം)" എന്നു തുടങ്ങുന്ന ചരിത്രത്തിലാദ്യത്തെ ശബ്ദലേഖനം നടത്തി.
- 1944 - രണ്ടാം ലോക മഹായുദ്ധത്തിന്റെ അന്ത്യത്തിൽ ജപ്പാൻ കീഴടങ്ങിയതിനെ തുടർന്ന് , കൊറിയ മോചിപ്പിക്കപ്പെടുന്നു.
- 1947 - ഇന്ത്യ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടി. ജവഹർലാൽ നെഹ്റു ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രിയായി.
- 1960 - കോംഗോ റിപ്പബ്ലിക്ക് , ഫ്രാൻസിൽ നിന്നും സ്വാതന്ത്ര്യം നേടുന്നു.
- 1973 - കമ്പോഡിയയിലെ ബോംബിങ്ങ് ആക്രമണം അമേരിക്ക നിർത്തിവയ്ക്കുന്നു.
- 1975 - ബംഗ്ളാദേശിൽ പട്ടാള അട്ടിമറി. ഷേക്ക് മുജീബ് റഹ്മാനെയും കുടുംബത്തെയും വധിച്ച് സിയ റഹ്മാൻ അധികാരം പിടിച്ചെടുത്തു.
- 1877 - തോമസ് ആൽവാ എഡിസൺ താൻ കണ്ടുപിടിച്ച ഗ്രാമഫോണിലൂടെ, "മേരിക്കുണ്ടൊരു കുഞ്ഞാട് ..(മലയാള വിവർത്തനം)" എന്നു തുടങ്ങുന്ന ചരിത്രത്തിലാദ്യത്തെ ശബ്ദലേഖനം നടത്തി.
- 1944 - രണ്ടാം ലോക മഹായുദ്ധത്തിന്റെ അന്ത്യത്തിൽ ജപ്പാൻ കീഴടങ്ങിയതിനെ തുടർന്ന് , കൊറിയ മോചിപ്പിക്കപ്പെടുന്നു.
- 1947 - ഇന്ത്യ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടി. ജവഹർലാൽ നെഹ്റു ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രിയായി.
- 1960 - കോംഗോ റിപ്പബ്ലിക്ക് , ഫ്രാൻസിൽ നിന്നും സ്വാതന്ത്ര്യം നേടുന്നു.
- 1973 - കമ്പോഡിയയിലെ ബോംബിങ്ങ് ആക്രമണം അമേരിക്ക നിർത്തിവയ്ക്കുന്നു.
- 1975 - ബംഗ്ളാദേശിൽ പട്ടാള അട്ടിമറി. ഷേക്ക് മുജീബ് റഹ്മാനെയും കുടുംബത്തെയും വധിച്ച് സിയ റഹ്മാൻ അധികാരം പിടിച്ചെടുത്തു.
- 1960 സൈപ്രസ് യു.കെയിൽനിന്നും സ്വതന്ത്രമായി.
- 1945 - ഇന്തോനേഷ്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം.
- 1945 - ജോർജ് ഓർവെല്ലിന്റെ ആനിമൽ ഫാം ആദ്യമായി പ്രസിദ്ധീകരിച്ചു.
- 1960 - ഗാബോൺ ഫ്രാൻസിൽ നിന്നും സ്വാതന്ത്ര്യം നേടി
- 1988 - മുൻ പാകിസ്താൻ പ്രസിഡണ്ട് മുഹമ്മദ് സിയാ ഉൾ ഹഖും യു.എസ്. അംബാസഡർ ആർണോൾഡ് റാഫേലും ഒരു വിമാനപകടത്തിൽ കൊല്ലപ്പെട്ടു.
- 2008 - മൈക്ക്ൾ ഫെല്പ്സ്, ഒരു ഒളിമ്പിക്സിൽ 8 സ്വർണ മെഡൽ നേടുന്ന ആദ്യ വ്യക്തിയായി.
- 1201 - റിഗ നഗരം സ്ഥാപിതമായി.
- 1868 - ഫ്രഞ്ചു വാനനിരീക്ഷകനായ പിയറി ജാൻസെൻ ഹീലിയം കണ്ടെത്തി.
- 1877 – അസാഫ് ഹാൾ ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസ് കണ്ടെത്തി
- 1958 - വ്ലാഡിമിർ നബക്കോവിന്റെ ലോലിത എന്ന വിവാദ നോവൽ അമേരിക്കൻ ഐക്യനാടുകളിൽ പ്രസിദ്ധീകരിക്കപ്പെട്ടു.
- 1971 - വിയറ്റ്നാം യുദ്ധം: ഓസ്ട്രേലിയയും ന്യൂസീലാന്റും വിയറ്റ്നാമിൽ നിന്ന് തങ്ങളുടെ സൈന്യങ്ങളെ പിൻവലിക്കാൻ തീരുമാനിച്ചു.
- 1919 - ബ്രിട്ടണിൽ നിന്ന് അഫ്ഗാനിസ്ഥാൻ സ്വതന്ത്രമായി.
- 1945 - വിയറ്റ്നാം യുദ്ധം: ഹോ ചി മിന്നിന്റെ നേതൃത്വത്തിലുള്ള വിയറ്റ് മിൻ മുന്നണി ഹാനോയുടെ നിയന്ത്രണം ഏറ്റെടുത്തു.
- 1991 - സോവിയറ്റ് യൂണിയൻ ശിഥിലീകരണം: സോവിയറ്റ് പ്രസിഡണ്ട് മിഖായേൽ ഗോർബച്ചേവ് വീട്ടുതടങ്കലിലായി.
- 1921 - മലബാർ കലാപം ആരംഭിച്ചു.
- 1953 - ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചതായി സോവിയറ്റ് യൂണിയൻ പരസ്യപ്പെടുത്തുന്നു.
- 1960 - സെനഗൽ മാലിയിൽ നിന്നും സ്വതന്ത്രമായി.
- 1975 - നാസ വൈകിംഗ് 1 വിക്ഷേപിച്ചു.
- 1977 - അമേരിക്ക വോയേജർ 2 വിക്ഷേപിച്ചു.
- 1988 - ഇറാൻ-ഇറാക്ക് യുദ്ധം - എട്ടുവർഷത്തെ യുദ്ധത്തിനു വിരാമമിട്ട വെടിനിർത്തൽ പ്രഖ്യാപിക്കപ്പെട്ടു.
- 1888 – ആദ്യത്തെ കൂട്ടൽ യന്ത്രത്തിനുള്ള പേറ്റന്റ് വില്യം സീവാർഡിന് ലഭിച്ചു.
- 1959 – ഹവായി അമേരിക്കയുടെ 50 മത്തെ സംസ്ഥാനമായി മാറി.
- 1639 - തദ്ദേശീയരായ നായക് ഭരണാധികാരികളിൽ നിന്നും സ്ഥലം വിലക്കു വാങ്ങി, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി മദ്രാസ് നഗരം സ്ഥാപിച്ചു.
- 1827 - ജോസെ ഡി ല മാർ പെറുവിന്റെ പ്രസിഡണ്ടായി.
- 1848 - ന്യൂ മെക്സിക്കോ അമേരിക്കൻ ഐക്യനാടുകളുടെ ഭാഗമായി.
- 1864 - പന്ത്രണ്ടു രാജ്യങ്ങൾ ആദ്യ ജനീവ കൺവെൻഷനിൽ ഒപ്പു വച്ചു. റെഡ് ക്രോസ്സ് രൂപവൽക്കരിക്കപ്പെട്ടു.
- 1941 - രണ്ടാം ലോകമഹായുദ്ധം: ജർമ്മൻ പട ലെനിൻഗ്രാഡിലെത്തി.
- 1942 - രണ്ടാം ലോകമഹായുദ്ധം: അച്ചുതണ്ടു ശക്തികൾക്കെതിരെ ബ്രസീൽ യുദ്ധം പ്രഖ്യാപിച്ചു.
- 1944 - രണ്ടാം ലോകമഹായുദ്ധം: സോവിയറ്റ് യൂണിയൻ റൊമാനിയ പിടിച്ചടക്കി.
- 1962 - ഫഞ്ചു പ്രസിഡണ്ട് ചാൾസ് ഡി ഗോളിനെതിരെയുള്ള ഒരു വധശ്രമം പരാജയപ്പെട്ടു.
- 1972 - വർഗ്ഗീയനയങ്ങളെ മുൻനിർത്തി റൊഡേഷ്യയെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയിൽ നിന്നും പുറത്താക്കി.
- 1989 - നെപ്റ്റ്യൂണിന്റെ ആദ്യവലയം കണ്ടെത്തി.
- 1305 - സ്കോട്ടിഷ് ദേശീയവാദി വില്യം വാലസ് വധശിക്ഷക്ക് വിധേയനായി.
- 1708 - മെയ്ദിങ്നു പമെയ്ബ മണിപ്പൂരിന്റെ രാജാവായി.
- 1839 - ചൈനക്കെതിരെയുള്ള യുദ്ധത്തിന് സൈനികകേന്ദ്രമാക്കുന്നതിനായി, യു.കെ. ഹോങ് കോങ് പിടിച്ചെടുത്തു.
- 1866 - പ്രേഗ് ഉടമ്പടിയോടെ ഓസ്ട്രോ-പ്രഷ്യൻ യുദ്ധത്തിന് അന്ത്യമായി.
- 1889 - കപ്പലിൽ നിന്ന് കരയിലേക്കുള്ള ആദ്യ കമ്പിയില്ലാക്കമ്പി സന്ദേശം അയക്കപ്പെട്ടു.
- 1914 - ഒന്നാം ലോകമഹായുദ്ധം: ജപ്പാൻ ജർമ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. തുടർന്ന് ചൈനയിലെ ക്വിങ്ഡാവോയിൽ ബോംബാക്രമണം നടത്തി.
- 1939 - രണ്ടാം ലോകമഹായുദ്ധം: ജർമ്മനിയും സോവിയറ്റ് യൂണിയനും മോളോടോവ്-റിബ്ബെൺട്രോപ്പ് സന്ധി എന്ന ഒരു വെടിനിർത്തൽ കരാറിൽ ഏർപ്പെട്ടു. കരാറിലെ ഒരു രഹസ്യവ്യവസ്ഥയനുസരിച്ച് ബാൾട്ടിക് രാജ്യങ്ങളായ ഫിൻലന്റ്, റൊമാനിയ, പോളണ്ട് എന്നിവ രണ്ടു രാജ്യങ്ങളും പങ്കുവെച്ചെടുത്തു.
- 1942 - രണ്ടാം ലോകമഹായുദ്ധം: സ്റ്റാലിൻഗ്രാഡ് യുദ്ധം ആരംഭിച്ചു.
- 1943 - രണ്ടാം ലോകമഹായുദ്ധം: ഖാർകോവ് സ്വതന്ത്രമായി.
- 1944 - രണ്ടാം ലോകമഹായുദ്ധം: മാഴ്സെയിൽ സ്വതന്ത്രമായി.
- 1944 - രണ്ടാം ലോകമഹായുദ്ധം: റൊമാനിയയിലെ മൈക്കൽ രാജാവ്, നാസി പക്ഷക്കാരനായ ജനറൽ അന്റോണിസ്ക്യൂവിന്റെ സർക്കാരിനെ പിരിച്ചുവിട്ട് അദ്ദേഹത്തെ തടവിലാക്കി. റൊമാനിയ അച്ചുതണ്ട് ശക്തികളുടെ പക്ഷത്തു നിന്നും സഖ്യകക്ഷികളുടെ പക്ഷത്തേക്ക് മാറി.
- 1948 - വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് രൂപീകൃതമായി.
- 1952 - അറബ് ലീഗ് സ്ഥാപിതമായി.
- 1975 - ലാവോസിൽ അട്ടിമറീയിലൂടെ കമ്മ്യൂണിസ്തുകൾ അധികാരത്തിലേറി.
- 1990 - അർമേനിയ സോവിയറ്റ് യൂണിയനിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
- 1990 - പശ്ചിമജർമ്മനിയും പൂർവ്വജർമ്മനിയും ഒക്ടോബർ 3-ന് ഒരുമിക്കുമെന്ന് പ്രഖ്യാപനം നടത്തി.
- 79 വെസൂവിയസ് അഗ്നിപർവതസ്ഫോടത്തിൽ പോംപെയ്, ഹെർകുലേനിയം, സ്റ്റാബിയ ഏന്നീ നഗരങ്ങൾ ചാരത്തിൽ മുങ്ങി
- 1690 കൊൽക്കത്ത സ്ഥാപിതമായി.
- 1858 വെർജീനിയയിലെ റിച്ച്മണ്ട് നഗരത്തിൽ 80 കറുത്ത വർഗ്ഗക്കാർ വിദ്യ അഭ്യസിച്ചതിനാൽ അറസ്റ്റ് ചെയ്യപ്പെട്ടു.
- 1875 ക്യാപ്റ്റൻ മാറ്റ് വെബ്ബ് ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യവ്യക്തിയായിത്തീർന്നു.
- 1891 എഡിസൺ ചലച്ചിത്രഛായാഗ്രഹിക്ക് വേണ്ടിയുള്ള പേറ്റന്റ് സമ്പാദിച്ചു.
- 1954 അമേരിക്കയിൽ കമ്യൂണിസ്റ്റ് കണ്ട്രോൾ ആക്റ്റ് പാസ്സാക്കി, അമേരിക്കൻ കമ്യൂണിസ്റ്റ് പാർട്ടി നിരോധിച്ചു.
- 1960 അന്റാർട്ടിക്കയിലെ വോസ്റ്റോക്കിൽ ഭൂമിയിലെ രേഖപ്പെടുത്തപ്പെട്ടതിൽവച്ച് ഏറ്റവും കുറഞ്ഞ് താപനിലയായ -88 -127 അനുഭവപ്പെട്ടു.
- 1991 ഉക്രൈൻ സോവിയറ്റ് യൂണിയനിൽനിന്നും സ്വാതന്ത്ര്യം
- 1609 - ഗലീലിയോ തന്റെ ആദ്യത്തെ ദൂരദർശിനി വെനീസിലെ നിയമനിർമ്മാതാക്കളുടെ മുമ്പിൽ പ്രദർശിപ്പിക്കുന്നു
- 1944 - രണ്ടാം ലോകമഹായുദ്ധം: പാരീസ് സഖ്യകക്ഷികൾ പിടിച്ചെടുത്തു സ്വതന്ത്രമാക്കി
- 1981 - വൊയേജർ 2 ശൂന്യാകാശവാഹനം ശനിയോട് ഏറ്റവും അടുത്ത് എത്തുന്നു
- 1991 - ബൈലോറഷ്യ സോവ്യറ്റ് യൂണിയനിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു
- 2003 - മുംബെയിൽ 52 പേർ മരിച്ച സ്ഫോടനപരമ്പര.
- 2012 - വോയേജർ 1 സൗരയൂഥം കടക്കുന്ന ആദ്യ മനുഷ്യനിർമ്മിത വസ്തുവായി.
- ബി.സി.ഇ. 55 - ജൂലിയസ് സീസർ ബ്രിട്ടണിൽ അധിനിവേശം നടത്തി.
- 1303 - അലാവുദ്ദീൻ ഖിൽജി, ചിറ്റോർ പിടിച്ചെടുത്തു.
- 1858 - കമ്പി വഴിയുള്ള ആദ്യ വാർത്താപ്രേഷണം.
- 1920 - സ്ത്രീകൾക്ക് വോട്ടവകാശം നൽകിക്കൊണ്ട് അമേരിക്കൻ ഭരണഘടനയിലെ പത്തൊമ്പതാം ഭേദഗതി.
- 1957 - ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചതായി സോവിയറ്റ് യൂണിയൻ പ്രഖ്യാപിച്ചു.
- 1976 - റെയ്മണ്ട് ബാരെ ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി.
- 1999 - 43.18 സെക്കന്റു കൊണ്ട് 400 മീറ്റർ ഓടി മൈക്കേൽ ജോൺസൻ ചരിത്രം കുറിച്ചു.
- 1859 - ലോകത്തെ ആദ്യ എണ്ണക്കിണറായ പെൻസിൽവാനിയയിലെ റ്റിറ്റുസ്വില്ലെയിൽ പെട്രോളിയം കണ്ടെത്തി.
- 1962 - മാരിനർ 2 ശുക്രനിലേക്ക് വിക്ഷേപിക്കുന്നു
- 1991 - മൊൾഡോവ സോവിയറ്റ് യൂണിയനിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു
- 2003 - ഏതാണ്ട് 60,000 വർഷങ്ങൾക്കുശേഷം ചൊവ്വ ഭൂമിയോട് ഏറ്റവും അടുത്ത്, അതായത് ഉദ്ദേശം 3,646,416 മൈൽ (55,758,006 കി. മീ.) അകലെ എത്തുന്നു
- 1907 - ജെയിംസ് ഇ. കെയിസി പ്രശസ്ത കൊറിയർ കമ്പനിയായ UPS സിയാറ്റിലിൽ സ്ഥാപിക്കുന്നു
- 1916 - ജർമനി റുമേനിയയുടെമേൽ യുദ്ധം പ്രഖ്യാപിക്കുന്നു
- 1916 - ഇറ്റലി ജർമനിയോട് യുദ്ധം പ്രഖ്യാപിക്കുന്നു
- 1953 - നിപ്പോൺ റ്റിവി അതിന്റെ ആദ്യ ടെലിവിഷൻ പരിപാടി, ആദ്യ ടെലിവിഷൻ പരസ്യമുൾപ്പെടെ സംപ്രേഷണം ചെയ്യുന്നു
- 1993 - ചൈനയിലെ ചിങ്ഹായിയിൽ അണക്കെട്ട് തകർന്ന് 223 പേർ മരിക്കുന്നു
- 708 - ജപ്പാനിൽ ആദ്യമായി ചെമ്പുനാണയങ്ങൾ നിർമ്മിക്കപ്പെടുന്നു
- 1991 - സോവ്യറ്റ് പരമാധികാരസമിതി സോവ്യറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്പ്പിക്കുന്നു
- 2005 - കത്രീന ചുഴലിക്കാറ്റ് അമേരിക്കൻ ഐക്യനാടുകളിലെ ലൂയിസിയാന മുതൽ ഫ്ലോറിഡ പാൻഹാൻഡിൽ വരെയുള ഗൾഫ് തീരത്ത് സംഹാരതാണ്ഡവമാടുന്നു. 1,836 പേർ മരിക്കുന്നു; 115 ബില്യൻ ഡോളറിന്റെ നാശനഷ്ടം
- 1574 - ഗുരു രാം ദാസ് നാലാമത്തെ സിഖ് ഗുരുവായി
- 1836 - സഹോദരന്മാരായ അഗസ്റ്റസ് ചാപ്പ്മാൻ അല്ലെനും ജോൺ കിർബി അല്ലെനും ബഫല്ലോ ബേയോയുടെ തീരപ്രദേശങ്ങളിൽ ഹ്യൂസ്റ്റൻ സ്ഥാപിച്ചു.
- 1945 - ജപ്പാനിൽ നിന്നു് ബ്രിട്ടീഷ് സൈന്യത്തിന്റെ സഹായത്തോടെ ഹോങ്കോങ്ങിന് മോചനം.
- 1957 - തിരുവിതാംകൂർ സർവകലാശാല കേരള സർവകലാശാലയായി നിലവിൽവന്നു
- 1056 - ബൈസൻ്റൈൻ ചക്രവർത്തിനി തിയോഡോറ രാജ്യാവകാശികളില്ലാതെ മരിക്കുന്നു. മാസിഡോണിയൻ രാജവംശത്തിൻ്റെ അന്ത്യം.
- 1569 - ജഹാംഗീർ, മുഗൾ ചക്രവർത്തി (മ. 1627)