വടക്കൻ ഇറ്റലിയിലെ ഒരു നഗരമാണ് വെനീസ്. വെനെറ്റോ പ്രദേശത്തിന്റെ തലസ്ഥാമാണി നഗരം. 271,251 ആണ് ഇതിലെ ജനസംഖ്യ(2004 ജനുവരി 1ലെ കനേഷുമാരി അനുസരിച്ച്). ഈ നഗരവും പാദുവയും ചേർന്നതാണ് വെനീസ്-പാദുവ മെട്രോപോളിറ്റൻ പ്രദേശം. 1,600,000 ആണ് അതിലെ ജനസംഖ്യ. മുമ്പ് "ലാ ഡൊമിനേറ്റ്", "സെറെൻസിമ", "അഡിയാറ്റിക്കിന്റെ രാജ്ഞി", "ജലത്തിന്റെ നഗരം", "പാലങ്ങളുടെ നഗരം", "പ്രകാശത്തിന്റെ നഗരം" എന്നീ പേരുകളിൽ വെനീസ് അറിയപ്പെട്ടിരുന്നു. ലോകത്തിലെ ഏറ്റവും മനോഹരമായ നഗരമായാണ് പലരും വെനീസിനെ കണക്കാക്കുന്നത്.