ടിം ബർണേഴ്സ് ലീ

വേൾഡ് വൈഡ് വെബ്ബിന്റെ ഉപജ്ഞാതാവ്
(ടിം ബർണേയ്സ് ലീ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ൪വ്വലോകജാലി അഥവാ വേൾഡ് വൈഡ് വെബ്ബിന്റെ ഉപജ്ഞാതാവ് എന്ന നിലയിലാണ് സർ തിമോത്തി ജോൺ ടിം ബർണേഴ്സ് ലീ OM, KBE, FRS, FREng, FRSA (ജനനം: 1955 ജൂൺ 8),[1] ഏറ്റവുമധികം അറിയപ്പെടുന്നത്. പരസ്പരം ബന്ധിപ്പിക്കപ്പെട്ട ഹൈപ്പർടെക്സ്റ്റ് ഡൊകുമെന്റുകളിലൂടെ വിവരങ്ങൾ കൈമാറുന്ന രീതിക്ക് തുടക്കം കുറിച്ച ലീ WWW (വേൾഡ് വൈഡ് വെബ്) എന്ന ആശയത്തിന്റെ തുടക്കമാണിട്ടത്. Nexs Tep ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഒരു ബ്രൗസറിനും URL, HTTP എന്നീ സാങ്കേതങ്ങൾക്കും രൂപം നൽകി.

സർ ടിം ബർണേഴ്സ് ലീ

Tim Berners-Lee closeup.jpg
ടിം ബർണേഴ്സ് ലീ 2010-ൽ
ജനനം
തിമോത്തി ജോൺ ബർണേഴ്സ് ലീ

(1955-06-08) 8 ജൂൺ 1955  (65 വയസ്സ്)[1]
ലണ്ടൻ, ഇംഗ്ലണ്ട്,
ബ്രിട്ടൻ[1]
ദേശീയതബ്രിട്ടീഷ്
കലാലയംക്വീൻസ് കോളേജ്, ഓക്സ്ഫോഡ്
തൊഴിൽകമ്പ്യൂട്ടർ സയന്റിസ്റ്റ്
തൊഴിലുടമ
അറിയപ്പെടുന്നത്
സ്ഥാനപ്പേര്പ്രഫസ്സർ
മാതാപിതാക്ക(ൾ)കോൺവേ ബെർണേഴ്സ്-ലീ
മേരി ലീ വുഡ്സ്
വെബ്സൈറ്റ്www.w3.org/People/Berners-Lee/

ഇദ്ദേഹം വിവരങ്ങ‌ൾ കൈകാര്യം ചെയ്യാനുള്ള ഒരു വ്യൂഹം അഥവാ സിസ്റ്റം നിർമ്മിക്കാൻ 1989 മാർച്ചിൽ ഒരു പദ്ധതി മുന്നോട്ടുവച്ചു.[3] ഹൈപ്പർടെക്സ്റ്റ് ട്രാൻസ്ഫർ പ്രോട്ടോക്കോൾ (HTTP) ക്ലയന്റും സർവറും തമ്മിൽ ഇന്റർനെറ്റിലൂടെയുള്ള ആദ്യ വിവര കൈമാറ്റം ഇദ്ദേഹം നവംബർ മദ്ധ്യത്തോടെ നടത്തി.[4]

ഇദ്ദേഹം വേ‌ൾഡ് വൈഡ് വെബ് കൺസോർഷ്യത്തിന്റെ (W3C), ഡയറക്റ്ററാണ്. വെബിന്റെ വളർച്ചയുടെ മേൽനോട്ടം വഹിക്കുന്നത് ഈ കൺസോർഷ്യമാണ്. വേ‌ൾഡ് വൈഡ് വെബ് ഫൗണ്ടേഷൻ സ്ഥാപിച്ചതും ഇദ്ദേഹമാണ്. എം.ഐ.ടി.യിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലബോറട്ടറിയുടെ (സി.എസ്.എ.ഐ.എ‌ൽ.) ഫൗണ്ടർ ചെയർ സ്ഥാനവും ഇദ്ദേഹം വഹിക്കുന്നുണ്ട്.[5] ഇദ്ദേഹം വെബ് സയൻസ് റിസേർച്ച് ഇനിഷിയേറ്റീവിന്റെ (ഡബ്ല്യൂ.എസ്.ആർ.ഐ.) ഡയറക്റ്റർ സ്ഥാനം വഹിക്കുന്നുണ്ട്.[6] എം.ഐ.ടി. സെന്റർ ഫോർ കളക്റ്റീവ് ഇന്റലിജൻസിന്റെ ഉപദേശകസമിതിയിലും ഇദ്ദേഹം അംഗമാണ്.[7][8]

2004-ൽ ബർണേഴ്സ് ലീയ്ക്ക് നൈറ്റ് സ്ഥാനം എലിസബത്ത് രാജ്ഞിയിൽ നിന്ന് ലഭിച്ചു.[9] 2009 ഏപ്രിലിൽ ഇദ്ദേഹം യുനൈറ്റഡ് സ്റ്റേറ്റ്സ് നാഷണൽ അക്കാദമി ഓഫ് സയൻസിലെ ഫോറിൻ അസോസിയേറ്റായി തെരഞ്ഞെടുക്കപ്പെട്ടു.[10][11] 2012 സമ്മർ ഒളിമ്പിക്സിന്റെ പ്രാരംഭച്ചടങ്ങിനിടെ ഇദ്ദേഹ‌ത്തെ വേൾഡ് വൈഡ് വെബിന്റെ സ്ഥാപകൻ എന്ന നിലയിൽ ആദരിക്കുകയുണ്ടായി. ലണ്ടനിലെ ഒളിമ്പിക്സ് സ്റ്റേഡിയത്തിൽ ഒരു നെക്സ്റ്റ് കമ്പ്യൂട്ടറിൽ ജോലി ചെയ്തുകൊണ്ട് ഇദ്ദേഹം പ്രത്യക്ഷപ്പെടുകയുണ്ടായി.[12] ഇദ്ദേഹ‌ത്തിന്റെ ട്വീറ്റ് (ഇത് എല്ലാവർക്കും വേണ്ടിയാണ്)[13] സ്റ്റേഡിയത്തിലെ 80,000 പ്രേക്ഷകരുടെ കസേരകളിൽ പിടിപ്പിച്ച എൽ.ഇ.ഡി. വിളക്കുകൾ ഈ സന്ദേശം തെളിയിച്ചു.[12]

ഇതും കാണുകതിരുത്തുക

Massachusetts Institute of Technology അമേരിക്കയിലെ മസാച്യുസെറ്റ്സ് ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയിലെ കംപ്യൂട്ടർ പഠന വിഭാഗത്തിലെ അധ്യാപകൻ കൂടിയാണ് ഇദ്ദേഹം.

വിവരസാങ്കേതികരംഗത്തെ പ്രശസ്തരുടെ പട്ടിക

അവലംബംതിരുത്തുക

  1. 1.0 1.1 1.2 "Berners-Lee Longer Biography". World Wide Web Consortium. ശേഖരിച്ചത് 18 January 2011. CS1 maint: discouraged parameter (link)
  2. "Lunch with the FT: Tim Berners Lee". Financial Times.
  3. "cern.info.ch – Tim Berners-Lee's proposal". Info.cern.ch. ശേഖരിച്ചത് 21 December 2011. CS1 maint: discouraged parameter (link)
  4. Tim Berners Lee's own reference. The exact date is unknown.
  5. "Draper Prize". Massachusetts Institute of Technology. ശേഖരിച്ചത് 25 May 2008. CS1 maint: discouraged parameter (link)
  6. "People". The Web Science Research Initiative. മൂലതാളിൽ നിന്നും 28 June 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 January 2011. CS1 maint: discouraged parameter (link)
  7. "MIT Center for Collective Intelligence (homepage)". Cci.mit.edu. ശേഖരിച്ചത് 15 August 2010. CS1 maint: discouraged parameter (link)
  8. "MIT Center for Collective Intelligence (people)". Cci.mit.edu. ശേഖരിച്ചത് 15 August 2010. CS1 maint: discouraged parameter (link)
  9. "Web's inventor gets a knighthood". BBC. 31 December 2003. ശേഖരിച്ചത് 25 May 2008. CS1 maint: discouraged parameter (link)
  10. "Timothy Berners-Lee Elected to National Academy of Sciences". Dr. Dobb's Journal. ശേഖരിച്ചത് 9 June 2009. CS1 maint: discouraged parameter (link)
  11. United States National Academy of Sciences (28 April 2009). 72 New Members Chosen By Academy. Press release. ശേഖരിച്ച തീയതി: 17 January 2011.
  12. 12.0 12.1 Friar, Karen (28 July 2012). "Sir Tim Berners-Lee stars in Olympics opening ceremony". ZDNet. ശേഖരിച്ചത് 28 July 2012. CS1 maint: discouraged parameter (link)
  13. Berners-Lee, Tim (27 July 2012). "This is for everyone". Twitter. ശേഖരിച്ചത് 28 July 2012. CS1 maint: discouraged parameter (link)

കൂടുതൽ വായനയ്ക്ക്തിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക


മുൻഗാമി
ആദ്യമായി ലഭിച്ചയാൾ
മില്ലനിയം ടെക്നോളജി പ്രൈസ് ജേതാവ്
2004 (വേ‌ൾഡ് വൈഡ് വെബിനു വേണ്ടി)
Succeeded by
ഷൂജി നകാമുറ
"https://ml.wikipedia.org/w/index.php?title=ടിം_ബർണേഴ്സ്_ലീ&oldid=3416543" എന്ന താളിൽനിന്ന് ശേഖരിച്ചത്