സംസ്ഥാനം

(State എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിവിധ രാജ്യങ്ങളിലെ ഭരണസം‌വിധാനത്തിന്റെ ഭാഗമാണ്‌ സംസ്ഥാനങ്ങൾ. ഇത്തരത്തിലുള്ള വിവിധ സംസ്ഥാനങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ പല രാജ്യങ്ങളും. ഫെഡറൽ ഭരണഘടനയുള്ള രാജ്യങ്ങളിൽ സംസ്ഥാനങ്ങൾക്ക് സ്വയംഭരണാധികാരമോ പരമാധികാരമോ ഉണ്ട്. ഇവയെ ഫെഡറൽ സംസ്ഥാനങ്ങൾ എന്നു പറയുന്നു. മറ്റു ചിലപ്പോഴാകട്ടെ സംസ്ഥാനങ്ങൾ ദേശീയ സർക്കാരിന്റെ ഭാഗമോ ഭരണഘടനാ വിഭാഗമോ ആയിരിക്കും.

ഇന്ത്യ, ഓസ്ട്രേലിയ, മലേഷ്യ, നൈജീരിയ, അമേരിക്ക, ബ്രസീൽ, മെക്സിക്കോ, വെനിസ്വേല, ഓസ്ട്രിയ, ജർമ്മനി, ബെൽജിയം, കാനഡ, സ്പെയിൻ, സ്വിറ്റ്സർലാന്റ് തുടങ്ങി ഒട്ടേറെ രാജ്യങ്ങളിൽ സംസ്ഥാനങ്ങളോ തത്തുല്യമായ ഭരണഘടനാ സം‌വിധാനമോ നിലവിലുണ്ട്.

ഇന്ത്യയിലെ സംസ്ഥാനങ്ങൾ

തിരുത്തുക

ഇന്ത്യയിൽ 28 സംസ്ഥാനങ്ങളും, ദേശീയ തലസ്ഥാനമായ ഡൽഹി ഉൾപ്പെടെ 8 കേന്ദ്രഭരണ പ്രദേശങ്ങളും ആണുള്ളത്‌.

"https://ml.wikipedia.org/w/index.php?title=സംസ്ഥാനം&oldid=3746426" എന്ന താളിൽനിന്ന് ശേഖരിച്ചത്