ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി

ആദ്യകാല ജോയിന്റ് സ്റ്റോക്ക് കമ്പനി
(ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈസ്റ്റ് ഇന്ത്യ കമ്പനി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഈസ്റ്റ് ഇന്ത്യ കമ്പനി (വിവക്ഷകൾ) എന്ന താൾ കാണുക. ഈസ്റ്റ് ഇന്ത്യ കമ്പനി (വിവക്ഷകൾ)

ഒരു ആദ്യകാല ജോയിന്റ് സ്റ്റോക്ക് കമ്പനി ആയിരുന്നു പൊതുവേ ഈസ്റ്റ് ഇന്ത്യാ ട്രേഡിങ്ങ് കമ്പനി എന്നും, തദ്ദേശീയമായി പലപ്പോഴും "ജോൺ കമ്പനി" എന്നും[1], ഇന്ത്യയിൽ "കമ്പനി ബഹദൂർ" എന്നും അറിയപ്പെട്ട ഓണറബിൾ ഈസ്റ്റ് ഇന്ത്യാ കമ്പനി.പൊതു സ്റ്റോക്ക് ഇറക്കിയ ആദ്യത്തെ കമ്പനി). കമ്പനിയുടെ പ്രധാന കച്ചവടം പരുത്തി, പട്ട്, നീലയമരി, വെടിയുപ്പ്, തേയില, കറുപ്പ് എന്നിവയായിരുന്നു.

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി (EIC)
പബ്ലിക്ക്
വ്യവസായംഅന്താരാഷ്ട്ര വാണിജ്യം
Fateപിരിച്ചുവിട്ടു
സ്ഥാപിതം31 ഡിസംബർ 1600
നിഷ്‌ക്രിയമായത്1 ജൂൺ 1874 (1874-06-01)
ആസ്ഥാനം,
ഇംഗ്ലണ്ട്
കൊളോണിയൽ ഇന്ത്യ
ബ്രിട്ടീഷ് ഇന്ത്യാ സാമ്രാജ്യം
ഇന്ത്യയിലെ ബ്രിട്ടീഷ് അധിനിവേശങ്ങൾ
കൊളോണിയൽ ഇന്ത്യ
ഡച്ച് ഇന്ത്യ1605–1825
ഡാനിഷ് ഇന്ത്യ1620–1869
ഫ്രഞ്ച് ഇന്ത്യ1759–1954
പോർച്ചുഗീസ് ഇന്ത്യ 1510–1961
Casa da Índia1434–1833
പോർച്ചുഗീസ് ഈസ്റ്റ് ഇന്ത്യാ കമ്പനി1628–1633
ബ്രിട്ടീഷ് ഇന്ത്യ 1613–1947
ഈസ്റ്റ് ഇന്ത്യ കമ്പനി1612–1757
ഇന്ത്യയിലെ കമ്പനി ഭരണം1757–1857
ബ്രിട്ടീഷ് രാജ്1858–1947
ബർമയിലെ ബ്രിട്ടീഷ് ഭരണം1824–1942
1765–1947/48
ഇന്ത്യാ വിഭജനം
1947

ഇന്ത്യയിൽ കച്ചവട അവകാശങ്ങൾ നേടിയെടുക്കുന്നത് ലക്ഷ്യമാക്കി 1600 ഡിസംബർ 31-നു എലിസബത്ത് I രാജ്ഞി കമ്പനിയ്ക്ക് ബ്രിട്ടീഷ് രാജകീയ അനുമതിപത്രം നൽകി. ഈ അനുമതി പത്രത്തിന്റെ ഫലമായി പുതുതായി രൂപവത്കരിച്ച ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഇന്ത്യയടക്കമുള്ള കിഴക്കൻ രാജ്യങ്ങളിലെ എല്ലാ കച്ചവടങ്ങളുടെയും മുകളിൽ 15 വർഷത്തെ കുത്തക ലഭിച്ചു.[2] [3]

മേഖലയിൽ ശക്തരായിരുന്ന വിവിധ യുറോപ്യൻ കമ്പനികൾ തമ്മിലുള്ള മൽസരം മൂലം സാധനങ്ങളുടെ വാങ്ങൽ വിലയിൽ കാര്യമായ വർദ്ധനവ് വന്നു. കമ്പനികൾക്കുള്ള ലാഭത്തിൽ കാര്യമായ കുറവ് സംഭവിക്കാനും‍ തുടങ്ങി. ഇതോടെ കമ്പനികൾ തമ്മിൽ സ്പർദ്ധ ഉടലെടുക്കുകയും പരസ്പരം പോരാട്ടം തുടങ്ങുകയും ചെയ്തു. എതിരാളികളുടെ കപ്പലുകൾ മുക്കുക, വഴി തടയുക തുടങ്ങിയവ പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളിൽ സാധാരണമായി. അങ്ങനെ കച്ചവടം ആയുധ സമേതമായി മാറുകയും, പണ്ടീകശാലകൾ കോട്ടകളായി പരിണമിക്കുകയും ചെയ്തു. ഈ കിടമത്സരത്തിൽ വിജയം വരിച്ച് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി മേഖലയിലെ വൻശക്തിയായി മാറി[3].

കാലക്രമേണ ഭരണാധികാരവും സൈനികശക്തിയും സ്വാംശീകരിച്ചതോടെ ഒരു വാണിജ്യ വ്യാപാര സ്ഥാപനത്തിൽ നിന്നും കമ്പനി ഇന്ത്യയെയും ഏഷ്യയിലെ മറ്റ് കോളനികളെയും ഭരിക്കുന്ന ഒരു ഭരണസ്ഥാപനമായി പരിണമിച്ചു. ഈ നില ശിപായി ലഹളക്കു ശേഷം 1858-ൽ ബ്രിട്ടീഷ് കിരീടം നേരിട്ട് ഭരണം ഏറ്റെടുക്കുന്നതുവരെ തുടർന്നു.

ഉത്പത്തി

തിരുത്തുക

ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പഴയ രേഖകളനുസരിച്ച് [4], [5]1599 സെപ്റ്റമ്പർ 22ന്- നൂറിലധികം വരുന്ന ഒരു സംഘം വ്യക്തികൾ ചേർന്ന് നൂറു മുതൽ ആയിരം പൗണ്ട് വരെ മുതലിറക്കി, മൊത്തം മുപ്പതിനായിരത്തോളം പൗണ്ട് നിക്ഷേപത്തോടെ ഒരു പങ്കാളിത്തം രൂപീകരിച്ചു. ഈ കൂട്ടായ്മയുടെ ഭാരവാഹികളായി തങ്ങളുടെ ഇടയിൽനിന്ന് പതിനഞ്ചു ഡയറക്റ്റർമാരേയും തിരഞ്ഞെടുത്തു. പൂർവ്വദേശങ്ങളുമായുളള കച്ചവടം നടത്താൻ തങ്ങൾക്ക് കുത്തകാവകാശം ലഭിക്കണമെന്ന് ബ്രിട്ടീഷ് സിംഹാസനത്തോട് നിവേദനം സമർപ്പിൿാൻ തീരുമാനിച്ചു. ഒരു വർഷത്തോളം രാജ്ഞിയുമായുളള ചർച്ചകളും എഴുത്തുകുത്തുകളും തുടർന്നു. രാജ്ഞിയും പാർലമെൻറും ഈ ഉദ്യമത്തിന് അനുകൂലമാണെന്നു കണ്ടതോടെ കമ്പനി തയ്യാറെടുപ്പുകൾ തുടങ്ങി. അഞ്ചു കപ്പലുകൾ [5] സജ്ജമായി. പുതുതായി ചേരുന്നവരുടെ ഓഹരിസംഖ്യ ഇരുനൂറു പൗണ്ടായി ഉയർത്തി. കമ്പനി ഡയറക്റ്റർമാരുടെ സംഖ്യ ഇരുപത്തിനാലായി ഉയർന്നു.ആദ്യത്തെ ഗവർണ്ണറായി നഗരസഭാംഗം തോംസ് സ്മിത്ത് നാമനിർദ്ദേശം ചെയ്യപ്പെട്ടു.

1600 ഡിസമ്പർ 31-ന് കമ്പനിയേയും കമ്പനിയുടെ ദൗത്യത്തേയും അംഗീകരിച്ചു കൊണ്ടുളള രാജ്ഞിയുടെ അനുമതി പത്രത്തിന് നിയമസാധുത ലഭിച്ചു. ഇരുനൂറ്റിപ്പതിനഞ്ചു പേർ അംഗങ്ങളായുളള ലണ്ടൻ ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായി.[6], [7]

ചാർട്ടറിലെ വ്യവസ്ഥകൾ

തിരുത്തുക

കമ്പനിക്ക് അനുവദിച്ചു കിട്ടിയ ചാർട്ടറിലെ പ്രധാന വ്യവസ്ഥകളിൽ ചിലത്.[7]

  • കമ്പനിക്ക് പതിനഞ്ചു വർഷത്തേക്ക് പൂർവ്വദേശങ്ങളിൽ കച്ചവടം നടത്താനുളള കുത്തക
  • കച്ചവടച്ചരക്കുകൾക്കായി മുപ്പതിനായിരം പൗണ്ട് അനുവദിക്കപ്പെടും
  • ആദ്യത്തെ നാലു ദൗത്യങ്ങൾ കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കപ്പെടും.
  • കരാറു ലാഭകരമല്ലെങ്കിൽ രണ്ടു കൊല്ലത്തെ നോട്ടീസു നല്കി ചാർട്ടർ റദ്ദാക്കും
  • ലാഭകരമാണെങ്കിൽ ചാർട്ടർ വീണ്ടും പതിനഞ്ചു കൊല്ലത്തേക്ക് പുതുക്കപ്പെടും

കമ്പനി: ഘടന, നിയമങ്ങൾ

തിരുത്തുക

കമ്പനിയുടെ രൂപഘടനയും ചാർട്ടറിൽ വിശദമാക്കുന്നുണ്ട്.[7]. കൂടാതെ നടത്തിപ്പു സുഗമമാക്കാനായി കമ്പനി മറ്റു സംബന്ധിത നിയമങ്ങളും നയങ്ങളും നിർമിച്ചു. (Bye-Laws). [8]

  • കമ്പനിക്ക് ഒരു ഗവർണ്ണറും ഒരു ഡെപ്യൂട്ടി ഗവർണ്ണറും ഉണ്ടായിരിക്കും. (ചെയർമാൻ, ഡെപ്യൂട്ടി ചെയർമാൻ എന്ന സ്ഥാനപ്പേരുകളും ഉപയോഗിച്ചിരുന്നു
  • ഇരുപത്തിനാലു അംഗങ്ങളടങ്ങിയ കമ്മിറ്റി ഗവർണ്ണറേയും ഡെ.ഗവർണ്ണറേയും സഹായിക്കും (ഇവർ കോർട്ട് ഓഫ് ഡയറക്റ്റേഴ്സ് എന്ന് അറിയപ്പെട്ടു).
  • കമ്മറ്റി അംഗങ്ങളും ഗവർണ്ണർമാരും സത്യപ്രതിജ്ഞ ചെയ്യേണ്ടതുണ്ട്.
  • വർഷം തോറും ജൂലൈ ആറിനകം തെരഞ്ഞെടുപ്പുകൾ നടന്നിരിക്കണം
  • നയങ്ങളും നിയമങ്ങളും രൂപീകരിക്കുന്ന കമ്പനി യോഗങ്ങളിൽ ഗവർണ്ണറും ഡെ.ഗവർണ്ണറും നിശ്ചയമായും സന്നിഹിതരായിരിക്കണം.

1600 മുതൽ 1854 വരേയുളള ഇരുനൂറ്റിയമ്പതിൽപരം വർഷങ്ങളിൽ കമ്പനിയേയും ഇന്ത്യയേയും ബാധിക്കുന്ന നിയമങ്ങളും ഭേദഗതികളും പുസ്തകരൂപത്തിൽ ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്.[9]

ദൗത്യം: മറ്റു വിവരങ്ങൾ

തിരുത്തുക
 
സർ ജെയിംസ് ലങ്കാസ്റ്റർ VI ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ആദ്യത്തെ സമുദ്രയാത്രക്ക് (1601) നേതൃത്വം നല്കി

അഞ്ചു കപ്പലുകളാണ് കമ്പനി പ്രഥമദൗത്യത്തിന് സജ്ജമാക്കിയത് [10]

  • ഡ്രാഗൺ -202 പേർ അഡ്മിറൽ &കാപ്റ്റൻ ജെയിംസ് ലങ്കാസ്റ്റർ
  • ഹെക്റ്റർ-108 പേർ വൈസ് അഡ്മിറൽ & കാപ്റ്റൻ ജോൺ മിഡിൽടൺ
  • അസെൻഷൻ-82 മാസ്റ്റർ വില്യം ബ്രാന്ഡ്
  • സൂസൻ-88 പേർ മാസ്റ്റർ ജോൺ ഹേവാഡ്
  • ഗസ്റ്റ് - ചരക്കു കപ്പൽ

കാപ്റ്റൻമാർക്കു എന്തെങ്കിലും അപകടം സംഭവിച്ചാൽ പകരക്കാരായി മൂന്നുപേരെക്കൂടി നാമനിർദ്ദേശം ചെയ്തിരുന്നു. 1601- ഏപ്രിൽ22ന് യാത്ര പുറപ്പെട്ട ഈ സംഘം തിരിച്ചെത്തിയത് 1603 സെപ്റ്റമ്പർ 11നാണ്. [10] കപ്പലുകൾ ഫെബ്രുവരിയോടെ തയ്യാറായെങ്കിലും യാത്ര പുറപ്പെട്ടത് ഏപ്രിലിലാണ്. പതിനേഴാം നൂറ്റാണ്ടിൽ കമ്പനിയുടെ കൊടിക്കീഴിൽ നൂറിലധികം കപ്പലുകൾ അനേകം തവണ വാണിജ്യയാത്രകൾ നടത്തി.[11]

 
ലണ്ടനിലെ ലീഡൻഹോൾ തെരുവിലെ ഈസ്റ്റ് ഇന്ത്യ ഹൗസ് തോമസ് ഹോസ്മർ ഷെഫേർഡ് വരച്ചത് (1817-ലെ സ്ഥിതി). 1799-1800 കാലയളവിലാണ്‌ റിച്ചാർഡ് ജ്യൂപ്പ് എന്ന വാസ്തുകലാവിദഗ്ദ്ധന്റെ മേൽനോട്ടത്തിൽ ഇത് പുതുക്കിപ്പണിതത്. 1929-ൽ ഈ കെട്ടിടം പൊളിച്ചു

വളർച്ച : പടവുകൾ

തിരുത്തുക
 
ഇന്ത്യയിലെ യുറോപ്യൻ ശക്തികേന്ദ്രങ്ങൾ

ബ്രിട്ടീഷ് രാജകീയഅനുമതിപത്രം ലഭിച്ചതിനെത്തുർന്ന് കിഴക്കൻ പ്രദേശത്തേക്കുള്ള കമ്പനിയുടെ കച്ചവടത്തിന് ഇംഗ്ലണ്ടിൽ നിന്ന് എതിരാളികൾ ആരുമുണ്ടായിരുന്നില്ലെങ്കിലും 1498-ൽ കേപ്പ് ഓഫ് ഗുഡ് ഹോപ്പ് വഴി പുതിയ കടൽപ്പാത തെളിച്ച വാസ്കോ ഡ ഗാമയുടെ പിൻഗാമികളായ പോർച്ചുഗീസുകാർ ഗോവ കേന്ദ്രമാക്കി ഇന്ത്യയുടെ പടിഞ്ഞാറൻ തീരങ്ങളിൽ ശക്തമായ സാന്നിധ്യമായിരുന്നു. ഇതിനു പുറമേ ഡച്ചുകാരും, ഫ്രഞ്ചുകാരും ഇവിടെ പ്രബലരായിരുന്നു. എല്ലാ കമ്പനികൾക്കും ആവശ്യമുള്ള സാധങ്ങൾ ഏതാണ്ട് ഒന്നുതന്നെ ആയിരുന്നു. ഇന്ത്യയിൽ നിർമ്മിച്ച മികച്ച നിലവാരമുള്ള പരുത്തി, പട്ട് തുണികൾ, കുരുമുളക് പോലെയുള്ള സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയായിരുന്നു ഇതിൽ മുഖ്യം[3]. ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് മുഖ്യമായും നേരിടേണ്ടി വന്നത് ഇന്ത്യയിൽ തങ്ങൾക്കു മുന്നേ എത്തിച്ചേർന്ന മറ്റു യൂറോപ്യൻ കച്ചവടസംഘങ്ങളേയായിരുന്നു. സൈന്യശക്തിയിൽ ഡച്ചുകാരും പോർട്ടുഗീസുകാരും ഇംഗ്ലീഷുകാരെ മുന്നിട്ടു നിന്നു. കാരണം അവരുടെ സംഘത്തിൽ സൈനികമേധാവികൾ ഉണ്ടായിരുന്നു. എല്ലാ കമ്പനികളുടേയും ഏകലക്ഷ്യം സമുദ്രവാണിജ്യം മാത്രമായിരുന്നതിനാൽ അവരുടെ താവളങ്ങളും തീരപ്രദേശങ്ങളിൽ മാത്രം ഒതുങ്ങി നിന്നു.

ആദ്യത്തെ നൂറു വർഷങ്ങൾ: 1600 മുതൽ 1700 വരെ

തിരുത്തുക

കമ്പനിയുടെ വളർച്ചയെ അന്നത്തെ ഇന്ത്യയിലേയും ഇംഗ്ളണ്ടിലേയും യൂറോപ്പിലേയും രാഷ്ട്രീയാന്തരീക്ഷത്തിന്റെ പശ്ചാത്തലത്തിൽ വേണം അപഗ്രഥിക്കാൻ. ആദ്യത്തെ നൂറു വർഷങ്ങളിൽ ഇന്ത്യയിൽ സുശക്തവും സുഘടിതവുമായ മുഗൾവാഴ്ച്ചക്കാലമായിരുന്നു. ജഹാംഗീർ മുതൽ ഔറംഗസേബ് വരേയുളള മൂന്നു ശക്തരായ ചക്രവർത്തിമാരുടെ ഭരണകാലം. ദക്ഷിണേന്ത്യയിൽ ബഹ്മിനി -വിജയ നഗരസാമ്രാജ്യങ്ങൾ തകർന്ന ശേഷം ഡക്കാനിൽ ഗോൽക്കൊണ്ട ബീജാപൂർ, അഹ്മദ്നഗർ ബീഡാർ, ബെരാർ എന്നീ സ്വയംഭരണ നാട്ടുരാജ്യങ്ങളുംമധുര കേന്ദ്രമായി നായിക്കന്മാരുടെ സാമ്രാജ്യവും രൂപം കൊണ്ടിരുന്നു. പക്ഷേ അധികം താമസിയാതെ ഇവയൊക്കെമുഗളർ സ്വന്തം കുടക്കീഴിലാക്കി. 1600-ൽ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ രൂപവത്കരണത്തിനു ശേഷം നിരവധി കച്ചവടക്കപ്പലുകൾ കമ്പനി ഇന്ത്യയിലേക്കയച്ചു. തിരിച്ചെത്തിയ ഓരോ കപ്പലിന്റേയും ലാഭം 234% ആയിരുന്നു. 1608 ഓഗസ്റ്റ് 24-ന്‌ സൂറത്ത് തുറമുഖത്ത് നങ്കൂരമിട്ട കമ്പനിയുടെ ഹെക്റ്റർ എന്ന കപ്പലിലാണ്‌ ഇന്ത്യൻ തീരത്ത് ഇംഗ്ലീഷ് പതാക ആദ്യമായി പാറിയത്. ഈ കപ്പലിൽ ഇന്ത്യയിലെത്തിയ വില്ല്യം ഹോക്കിൻസ് 1609-ൽ മുഗൾ ചക്രവർത്തി ജഹാംഗീറിനെ സന്ദർശിക്കുന്നതിനായി സൂറത്തിൽ നിന്നും ആഗ്രയിലേക്ക് യാത്ര തിരിച്ചു. അക്കാലത്ത് പ്രബലരായിരുന്ന പോർച്ചുഗീസുകാരുമായുള്ള വ്യാപാരത്തിൽ മടുത്ത് മുഗൾ ചക്രവർത്തി ഇംഗ്ലീഷുകാരെ സ്വാഗതം ചെയ്യുകയും സൂറത്തിൽ കമ്പനിക്ക് ഒരു പണ്ടികശാല പണിയാനുള്ള അനുവാദം നൽകുകയും ചെയ്തു[12]‌.

ഇതോടെ പോർത്തുഗീസുകാർ ഇംഗ്ലീഷ് കപ്പലുകളെ ആക്രമിക്കാൻ ആരംഭിച്ചു. ഈ ആക്രമണങ്ങളെ അതിജീവിച്ച് ക്യാപ്റ്റൻ ബെസ്റ്റ് പോർച്ചുഗീസുകാരെ തോൽപ്പിച്ചു. ഈ വിജയം സൂറത്തിനെ‍ വാണിജ്യകേന്ദ്രമായി വികസിപ്പിക്കാൻ ഇംഗ്ലീഷുകാരെ സഹായിച്ചു. 1615-ൽ പോർത്തുഗീസുകാർ വീണ്ടും സൂറത്തിൽ വച്ച് ഇംഗ്ലീഷ് കപ്പലുകളെ ആക്രമിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. 1615 മുതൽ 1618 വരെ ഇംഗ്ലണ്ടിലെ ജെയിംസ് രാജാവിന്റെ ആദ്യ സ്ഥാനപതിയായി സർ തോമസ് റോവിനെ, മുഗൾ ചക്രവർത്തി ജഹാംഗീറിൻറെ ദർബാറിലെത്തി. [13] ഡച്ചു കമ്പനിയും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും തമ്മിലുളള വൈരം മൂത്ത് 1623-ലെ അംബോയ്നാ കൂട്ടക്കൊലയിൽ കലാശിച്ചു. 1635-ൽ ഇന്ത്യയുടെ പടിഞ്ഞാറൻ തീരങ്ങളിൽ മുഴുവൻ വാണിജ്യം നടത്താനുള്ള അനുമതി കമ്പനി നേടിയെടുത്തു.

1600-1700: പ്രധാന സംഭവങ്ങൾ
ഇന്ത്യ ഈസ്റ്റ് ഇന്ത്യാ കമ്പനി ഇംഗ്ലണ്ട്
1605 അക്ബറുടെ മരണം 1600 കമ്പനിക്ക് ചാർട്ടർ 1603 എലിസബെത് I- മരണം
1605-27 ജഹാംഗീർ 1612-33 പാണ്ടികശാലകൾ

1611മസൂലിപട്ടണം, 1612സൂറത്ത്, 1633ഹരിഹരപൂർ,ബാലാസോർ

1603-25 ജെയിംസ് I
1628-58 ഷാജഹാൻ

1632-53 താജ്മഹൽ നിർമ്മാണം

1639-1653 മദ്രസപട്ടണവും ചുറ്റുവട്ടവും ചാർത്തിക്കിട്ടി.

1639-1653 സെൻറ് ജോർജ് കോട്ട നിർമ്മാണം, മദ്രാസ് പ്രസിഡൻസി[14], 1690- കഡലൂരിൽ സെൻറ് ഡേവിഡ് കോട്ട

1625-49 ചാൾസ് I

1649 രാജദ്രോഹക്കുറ്റം ചുമത്തി വധശിക്ഷക്കു വിധിക്കപ്പെട്ടു

1658-1707 ഔറംഗസേബ് 1665 -87 ബോംബേ കമ്പനിക്കു ലഭിക്കുന്നു.1687 ബോംബോക്ക് റിജെൻസി പദവി.[15]

1650-51 ഹുഗ്ളിയിൽ പാണ്ടികശാല 1691-1699 ഫോർട്ട് വില്യെം(പഴയ കോട്ട,ഇന്നില്ല)[16], കൽക്കത്ത പ്രസിഡൻസി

1653-59 ഒലിവർ & റിച്ചാർഡ് ക്രോംവെൽ,

1660-85 ചാൾസ് II, 1685-88 ജെയിംസ് II. 1689-94 മേരി II, 1694-1702 വില്യം II

സെൻറ് ഹെലേന, അസൻഷൻ, ട്രിസ്താൻ ഡികുണ്യാ ദ്വീപുകളുടെ കൈവശാവകാശം ചാൾസ് II(1672)


മദ്രാസ്

തിരുത്തുക
പ്രധാന ലേഖനം: ചെന്നൈ

1611-ൽ ഗോൽക്കൊണ്ടയുടെ അധിപനായിരുന്ന കുലി കുതുബ് ഷാ അബ്ദുളള മസൂലിപട്ടണത്തിൽ പാണ്ടികശാല പണിത് ഇറക്കുമതി-കയറ്റുമതികൾ നടത്താനുളള അനുമതി കമ്പനിക്കു നല്കി. പക്ഷെ അവിടെ വളരെ മുമ്പു തന്നെ ഡച്ചുകാരുടെ താവളം നിലനിന്നു പോന്നിരുന്നു. രണ്ടു കമ്പനികളും തമ്മിലുളള സംഘർഷം മൂത്തു വന്നപ്പോൾ ബ്രിട്ടീഷു കമ്പനി ഏജൻറ് ഫ്രാൻസിസ് ഡേ കുറെക്കൂടി സൗകര്യപ്രദമായ സ്ഥലം അന്വേഷിക്കാനാരംഭിച്ചു. ഡച്ചുകാരുടെ താവളമായിരുന്ന മസൂലിപട്ടണത്തിൽ നിന്ന് തെക്ക് പോർട്ടുഗീസ് താവളമായിരുന്ന സാന്തോം വരെ പര്യവേഷണം നടത്തി. പ്രാദേശിക തലവനായിരുന്ന ധാമർല വെങ്കടാദ്രി വെങ്കടപ്പ നായിക്കന്റെ സഹോദരൻ അയ്യപ്പ നായിക്കനിൽ നിന്ന് സാന്തോമിന് അല്പം വടക്കായി മദ്രസപട്ടണവും ചുറ്റുമുളള അഞ്ചു ചതുരശ്ര മൈൽ സ്ഥലവും തീറെടുത്തു. അവിടെ കോട്ടയും മറ്റു കെട്ടിടങ്ങളും പണിയാനുളള അനുമതിയും ലഭിച്ചു.[14]കമ്പനിയുടെ വികാസം കിഴക്കൻ തീരത്ത് വ്യാപിപ്പിക്കാൻ സെന്റ് ജോർജ്ജ് കോട്ട സഹായകമായി [17] .കോട്ട നിർമ്മാണം പടിപ്പടിയായാണ് നടന്നത് പൂർത്തിയാക്കാൻ പതിനാലു കൊല്ലമെടുത്തു.[14]. 1653-ൽ മദ്രാസ്, മസൂലിപട്ടണം, വിശാഖപട്ടണം എന്നിവയടങ്ങുന്ന മദ്രാസ് പ്രസിഡൻസി രൂപം കൊണ്ടു.[18] [19] .ആറൺ ബേക്കർ ആദ്യത്തെ ഗവർണ്ണറായി സ്ഥാനമേറ്റു. [20] 1690-ൽ മറാഠ ശക്തികൾ കഡലൂരിലെ അവരുടെ കോട്ട് ഇംഗ്ലീഷു കമ്പനിക്കു വിറ്റു. കമ്പനി ഈ കോട്ടക്ക് സെൻറ് ഡേവിഡ് എന്ന പേരു നല്കി

കൽക്കത്ത

തിരുത്തുക
പ്രധാന ലേഖനം: കൊൽക്കത്ത

ബംഗാളിലെ ഹൂഗ്ലീ നദിക്കരയിൽ 1651-ൽ ഈസ്റ്റ് ഇന്ത്യാ കമ്പനി ഒരു ഫാക്റ്ററി ആരംഭിച്ചു. പാണ്ടികശാല പണിയുന്നതിനുള്ള അനുമതി ബംഗാൾ നവാബ് നൽകിയെങ്കിലും അവിടെ കോട്ട കെട്ടുന്നതിനെ അദ്ദേഹം എതിർത്തു [12]. ഫാക്റ്റേർസ് (factors) എന്ന് അറിയപ്പെട്ടിരുന്ന കമ്പനിക്കച്ചവടക്കാർ ഇവിടം കേന്ദ്രമാക്കിയായിരുന്നു കച്ചവടം നടത്തിപ്പോന്നത്. കയറ്റി അയക്കാനുള്ള സാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള ഒരു സംഭരണശാലയും ജീവനക്കാർക്ക് ഇരിക്കുന്നതിനുള്ള കാര്യാലയങ്ങളുമാണ്‌ ഇവിടെ ഉണ്ടായിരുന്നത്. കച്ചവടം പുരോഗമിച്ചതോടെ മറ്റു കമ്പനി ജീവനക്കാരോടും ഫാക്റ്ററിക്ക് സമീപം വാസമുറപ്പിക്കുന്നതിന്‌ കമ്പനി ആവശ്യപ്പെട്ടു. കോട്ട പണിയുന്നതിനെയും മറ്റും ചൊല്ലി ബംഗാൾ നവാബും കമ്പനിയുമായുള്ള തർക്കം രൂക്ഷമാകുകയും, ഇതിനെത്തുടർന്ന് നവാബുമായുണ്ടായ ഏറ്റുമുട്ടലിൽ കമ്പനിക്ക് സുതാനുതി എന്ന തീരഗ്രാമത്തിലേക്ക് പിൻവാങ്ങേണ്ടീയും വന്നു. അവിടെനിന്നും രണ്ടു വട്ടം നവാബ് ഇംഗ്ലീഷുകാരെ തുരത്തിയെങ്കിലും 1690-ൽ ജോബ് ചാർണോക്കിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷു കച്ചവട സംഘം അവിടെത്തന്നെ സ്ഥിരവാസമുറപ്പിച്ചു. 1696-ൽ ഇവിടെ കോട്ട പണിയാനുളള അനുമതി ലഭിച്ചു. ഇതിനിടെ മുഗൾ ഉദ്യോഗസ്ഥർക്കു കൈക്കൂലി നൽകി പ്രദേശത്തെ മൂന്നു ഗ്രാമങ്ങളുടെ, സുതാനുതി, ഗോബിന്ദപൂർ, കൊലികാത്ത ജമീന്ദാരി കമ്പനി കരസ്ഥമാക്കി. കോട്ട പണിതെങ്കിലും നവാബിനെ പ്രകോപിപ്പിക്കാതിരിക്കാൻ വളരെ ചെറിയ കോട്ടയാണ് പണിതത്. 1699-ൽ കോട്ടക്ക് വില്യെം എന്നു പേരിടുകയും മൂന്നു ഗ്രമങ്ങളും അടങ്ങുന്ന സ്ഥലം കൽക്കത്താ പ്രസിഡൻസിയായി (ബംഗാൾ പ്രസിഡൻസിയെന്നും) പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. [16]

പ്രധാന ലേഖനം: മുംബൈ

ബോംബേ പോർട്ടുഗീസ് അധീനതയിലായിരുന്നു. 1661-ൽ ചാൾസ് രണ്ടാമൻ പോർട്ടുഗീസ് രാജകുടുംബവുമായി വിവാഹബന്ധത്തിലേർപ്പെട്ടപ്പോൾ സ്ത്രീധനമായിക്കിട്ടിയ വസ്തുവകകളിൽ ബോംബേയും ഉൾപ്പെട്ടിരുന്നത് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് അനുഗ്രഹമായിത്തീർന്നു.ചാൾസ് രണ്ടാമൻ വളരെ ചെറിയ വാർഷിക വാടകക്ക് സ്ഥലം കമ്പനിക്ക് നല്കി. വാടക പത്തു പൗണ്ട് എല്ലാവർഷവും സപ്റ്റമ്പർ മുപ്പതിനകം അടച്ചിരിക്കണമെന്നും ബോംബേയെ വികസിപ്പിക്കണമെന്നുമുളള നിബന്ധനകളിൽ[15]. [21]. തുറമുഖ പട്ടണമെന്ന നിലക്ക് ബോംബേക്കുളള പ്രാധാന്യം മനസ്സിലാക്കിയിരുന്ന ഇന്തയിലെ പോർട്ടുഗീസു കച്ചവടസംഘം ഇതിനെ ശക്തിയായി എതിർത്തെങ്കിലും ഫലമുണ്ടായില്ല. ആദ്യത്തെ ചില വർഷങ്ങളിൽ ബോംബേയുടെ ഭരണനിർവഹണം സൂറത്ത് ഗവർണ്ണറുടെ ചുമതലയായിരുന്നു, ബോംബേക്കു തനതായി ഒരു ഡെപ്യൂട്ടി ഗവർണ്ണർ നിയമിക്കപ്പെട്ടു. പിന്നീട് 1687-ൽ , കമ്പനി പശ്ചിമതീരത്തെ മുഖ്യ ആസ്ഥാനം സൂറത്തിൽ നിന്ന് ബോംബേയിലേക്ക് മാറ്റി, ബോംബേയെ റീജൻസിയായി പ്രഖ്യാപിച്ചു.[15]

സെൻറ് ഹെലേന, അസൻഷൻ, ട്രിസ്താൻ ഡികുണ്യാ ദ്വീപുകൾ

തിരുത്തുക

ഒലിവർ ക്രോംവെല്ലാണ് സെൻറ് ഹെലേന ദ്വീപ് കമ്പനി നിയന്ത്രണത്തിന് വിട്ടു കൊടുത്തത്. ചാൾസ് രണ്ടാമൻ 1672-ൽ അതു സ്ഥിരപ്പെടുത്തി. . അന്താരാഷ്ട്രപ്രാധാന്യമുളള സ്ഥലമായിരുന്നു അതിലാന്തിക് സമുദ്രത്തിലെ ഈ കൊച്ചു ദ്വീപ്. സുദീർഘമായ സമുദ്രയാത്രകളിൽ കപ്പലുകൾക്ക് അറ്റകുറ്റ പണികൾ നടത്താനും അവശ്യസാധനങ്ങൾ സംഭരിക്കാനും ഒരു വിശ്രമത്താവളമായും ഈ ദ്വീപ് ഉപയോഗപ്പെട്ടു. പിന്നീട് നെപ്പോളിയനെ തടവിൽ പാർപ്പിച്ചത് ഈ ദ്വീപിലാണ്.

 
സെൻറ് ഹെലേന, അസൻഷൻ, ട്രിസ്താൻ ഡികുണ്യാ ദ്വീപുകൾ

പ്രവർത്തന രീതി

തിരുത്തുക

ആദ്യ ഘട്ടങ്ങളിൽ വാണിജ്യപരവും വാണിജ്യേതരവുമായ എല്ലാ ഉത്തരവാദിത്തങ്ങളും അതതു സ്ഥലങ്ങളിലെ കമ്പനി പ്രതിനിധികൾക്കായിരുന്നു. ഇവർ ഏജൻറ് എന്നോ ചീഫ് ഏജൻറ്എന്നോ അറിയപ്പെട്ടു. പിന്നീട് ചുമതലകൾ വർദ്ധിച്ചതോടെ മദ്രാസ്, കൽക്കട്ട, ബോംബേ എന്നിവയുടെ മെച്ചപ്പെട്ട ഭരണത്തിനായി ആറംഗ കൗൺസിലുകളും കൗൺസിൽ പ്രസിഡൻറുമാരും നിയമിതരായി. അങ്ങനെയാണ് ഈ പ്രദേശങ്ങൾക്ക് പ്രസിഡൻസി എന്ന പേരു വന്നത്. [22]. കൗൺസിൽ പ്രസിഡൻറ് ഗവർണർ എന്നും അറിയപ്പെട്ടു. ആദ്യകാലങ്ങളിൽ ഗവർണർ തന്നേയായിരുന്നു അതതു സ്ഥലങ്ങളിലെ മുഖ്യ മിലിട്ടറി അധികാരിയും. ചരക്കുശാലകളുടെ സംരക്ഷണത്തിനായി വളരെ ചെറിയൊരു സൈന്യമേ പ്രസിഡൻസികൾക്ക് ഉണ്ടായിരുന്നുളളു. കമ്പനിയിലെ മറ്റു ജോലിക്കാർ- പ്രധാനമായും നാലു ശ്രേണിയിലുളളവരായിരുന്നു. ഏറ്റവും താഴെക്കിടയിൽ റൈറ്റർമാർ എഴുത്തുകുത്തുഖും കണക്കു പുസ്തകങ്ങളും ഇവരുടെ ചുമതലയായിരുന്നു. അവർക്കു മുകളിൽ ഫാക്റ്റേഴ്സ് -നാട്ടുവ്യാപാരികളിൽ നിന്ന് ചരക്കുകൾ ശേഖരിക്കുകയായിരുന്നു ഫാക്റ്ററുടെ ചുമതല. അങ്ങനെ ശേഖരിച്ച ചരക്കുകൾ സൂക്ഷിച്ചു വെക്കുന്ന പാണ്ടികശാല ഫാക്റ്ററി എന്നറിയപ്പെട്ടു. ജൂനിയർ മെർച്ചൻറിന് നാലഞ്ചു ഫാക്റ്ററുകളുടേയും സീനിയർ മെർച്ചൻറ് നാലഞ്ചു ജൂനിയർ മെർച്ചൻറുകളുടേയും ചുമതല വഹിച്ചു. ഇവരുടെയൊക്കെ മേലധികാരിയായി ഏജൻറും. ഉദ്യോഗക്കയറ്റം സീനിയോറിറ്റി അനുസരിച്ചായിരുന്നു. [22] [23] ഇവരുടെയൊക്കെ കമ്പനി വക വാർഷിക വേതനം വളരെ തുച്ഛമായിരുന്നു. ഉദാഹരണത്തിന് ഗവർണർക്ക് £300, രണ്ടാം കൗണസിലർക്ക് £100, മൂന്നാം കൗൺസിലർക്ക് £70,നാലാം കൗണസിലർക്ക് £50; ഫാക്റ്റർമാരുടെ വേതനം 20നും 40നും ഇടക്ക്, റൈട്ടർമാർക്കു ലഭിച്ചിരുന്നത് £10. [24] കമ്പനി അധികാരികളുടെ മുൻകൂർ അനുമതിയോടെ സ്വകാര്യക്കച്ചവടം നടത്താനും നാട്ടു രാജാക്കന്മാരിൽ നിന്നും പ്രഭുക്കളിൽ നിന്നും ലഭിച്ച സമ്മാനങ്ങൾ കൈവശം വെക്കാനും ജീവനക്കാർക്ക് അനുവാദമുണ്ടായിരുന്നു.[25], [26]ജീവനക്കാരുടെ സ്വകാര്യക്കച്ചവടം കമ്പനിയെ പ്രതികൂലമായി ബാധിച്ചില്ല, മറിച്ച് കുറച്ചൊക്കെ ഉപകാരപ്രദമായി. കാരണം ചരക്കുകളന്വേഷിക്കാനും വിലപേശാനും വേറെ ജോലിക്കാരെ നിയമിക്കേണ്ടി വന്നില്ല. [22]. കമ്പനിയുടെ സാമ്പത്തികരേഖകളിൽ ഈ രണ്ടു വിധ കച്ചവടങ്ങളുടേയും വിസ്കരിച്ച കണക്കുകളുണ്ട്. സ്വകാര്യക്കച്ചവടങ്ങലിലെ പ്രധാന വസ്തു തോക്കുകളായിരുന്നത്രെ.[27] പ്രസിഡൻസികൾക്ക് പരസ്പരം യാതൊരു പ്രതിബദ്ധതകളുമില്ലാതെ സ്വതന്ത്രമായി പ്രവർത്തിച്ചു; ഓരോ പ്രസിഡൻസിയും ലണ്ടനിലെ കമ്പനി അധികാരികളോട് നേരിട്ട് ഇടപെട്ടു.

സാമ്പത്തിക സ്ഥിതി

തിരുത്തുക

വാണിജ്യക്കുത്തക കമ്പനിക്ക് അമിതലാഭം നേടിക്കൊടുത്തു. വെടിമരുന്ന് ഏറ്റവും മാരകമായ യുദ്ധക്കോപ്പായിരുന്ന അക്കാലത്ത് ആഗോള കമ്പോളത്തിൽ വെടിയുപ്പിന് വലിയ വിലയുണ്ടായിരുന്നു. [28]1673-ൽ അന്നത്തെ കമ്പനി ഗവർണ്ണറായിരുന്ന സർ ജോൺ ബാങ്ക്സ് യുദ്ധാവശ്യങ്ങൾക്കായി രാജാവിന് 700 ടൺ വെടിയുപ്പു നല്കാമെന്ന് കരാറെടുത്തു. ഇന്ത്യയിൽ പലയിടത്തും സുലഭമായി കണ്ടു വന്നിരുന്ന വെടിയുപ്പ് ചരക്കുകപ്പലുകളുടെ അടിഭാരമായി (ballast)നിറച്ച് കമ്പനി ചെലവില്ലാതെ വെടിയുപ്പു കടത്തി.[29], [30]. തുടക്കത്തിൽ കമ്പനിയുടെ താത്പര്യം കുരുമുളക്, നീലം, സുഗന്ധവ്യഞ്ജനങ്ങൾ, വെടിയുപ്പ് എന്നിവയിൽ മാത്രം ഒതുങ്ങി നിന്നു. പിന്നീട് പരുത്തിത്തുണി, പട്ട്,മസ്ലിൻ എന്നിവയിലേക്കും വ്യാപിച്ചു. ഓഹരി നിക്ഷേപകർക്ക് 40% വരെ ലാഭവിഹിതം ലഭിച്ചിരുന്നതായി പറയപ്പെടുന്നു. [31].1667-ൽ ഡയറക്റ്റർമാരിൽ ഒരാളായും പിന്നീട് 1681-ൽ ഗവർണ്ണറായും സേവനമനുഷ്ഠിച്ച സർ ജോഷ്വാ ചൈൽഡ് വാണിജ്യസാമ്പത്തിക കാര്യങ്ങളിൽ വളരെയേറെ അറിവും താത്പര്യവുമുളള വ്യക്തിയായിരുന്നു. [32],[33].

വെല്ലുവിളി - ചാർട്ടർ 1698

തിരുത്തുക

1600-ൽ എലിസബെത് രാജ്ഞി പതിനഞ്ചു വർഷത്തെ കുത്തകാവകശമാണ് നല്കിയിരുന്നത്. 1609-ൽ ജെയിംസ് ഒന്നാമൻ ഈ അവകാശം എന്നെന്നേക്കുമായി സ്ഥിരപ്പടുത്തി. ക്രോംവെല്ലിന്റെ ഭരണകാലത്ത് ഇതിന് ഭേദഗതികളൊന്നും ചെയ്തില്ല. എന്നാൽ രാജവാഴ്ച പുനഃസ്ഥാപിക്കപ്പെട്ടശേഷം കമ്പനിക്ക് വീണ്ടും നിയമസാധുത തേടേണ്ടി വന്നു. 1661-ൽ ചാൾസ് രണ്ടാമൻ കമ്പനിയുടെ പഴയ വ്യവസ്ഥകൾ സ്ഥിരീകരിക്കുകയും മൂന്നു വർഷത്തെ മുൻകൂർ നോട്ടീസു നല്കി കുത്തക അവസാനിപ്പിക്കാമെന്ന് പുതിയൊരു വ്യവസ്ഥ ഉൾപ്പെടുത്തുകയും ചെയ്തു. 1669-ൽ ബോംബേയും 1674-ൽ സെൻറ് ഹെലേന ദ്വിപും ചാൾസ് രണ്ടാമൻ കമ്പനിയുടെ അധികാര പരിധി്യിലാക്കി. എന്നാൽ 1693-ൽ, വില്യെം മൂന്നാമൻറെ വാഴ്ചക്കാലത്ത് കമ്പനി ഇറക്കുമതി നികുതി അടക്കുന്നതിൽ വീഴ്ച വരുത്തി. മേലിൽ ഇതാവർത്തിക്കാതിരിക്കാനായി പല നിയന്ത്രണങ്ങളും നടപ്പിലാക്കി.[25]

കമ്പനിയുടെ അസൂയാവഹമായ വളർച്ചയിൽ ഇംഗ്ളണ്ടിലെ മറ്റു വ്യാപാരികൾക്ക് അമർഷം തോന്നി. പൂർവ്വദേശങ്ങളുമായുളള വ്യാപാരത്തിനുളള കമ്പനിയുടെ കുത്തകാവകാശം റദ്ദാക്കുന്നതിനുളള നീക്കങ്ങൾ തുടങ്ങി. ഇതിന്റെ ഫലമായി വില്യെം മൂന്നാമൻ 1698-ൽ മറ്റൊരു കമ്പനി The English Company Trading to the East രൂപികരിക്കുന്നതിനും അനുമതി നല്കി [25]. പഴയ കമ്പനിക്ക് സപ്റ്റമ്പർ വരേയെ വ്യാപാരാനുകൂല്യങ്ങൾ നല്കപ്പെടുകയുളളുവെന്നും ചാർട്ടറിൽ വ്യക്തമാക്കിയിരുന്നു. പഴയ കമ്പനി അടങ്ങിയിരുന്നില്ല. ഒടുവിൽ 1702-ജൂലൈ22-ന് ആൻ രാജ്ഞി രണ്ടു കമ്പനികളും ലയിപ്പിക്കാനുളള തീരുമാനം എടുത്തു. പഴയ കമ്പനി പുതിയതിനെ വിലക്കെടുക്കുമെന്നും പുതിയ കമ്പനി മുടക്കിയ തുകക്കു പകരം തത്തുല്യമായ ഓഹരികൾ നല്കുമെന്നുമായിരുന്നു വ്യവസ്ഥ[25]. വിലയനം എളുപ്പമായിരുന്നില്ല. ആദ്യത്തെ ഏഴു വർഷങ്ങൾ രണ്ടു കമ്പനികൾക്കും ചില കാര്യങ്ങളിൽ സമാന്തരമായ നിലനില്പ് അനുവദിച്ചിരുന്നു. സമ്പൂർണ്ണമായ വിലയനം നടന്നത് 1709-ലാണ്. [25]

പുതിയ കമ്പനി ഏതാണ്ട് ഇന്നത്തെ ആഗോള കമ്പനികളുടെ രൂപത്തിൽ കൂടുതൽ സുഘടിതമാക്കപ്പെട്ടു.

അടുത്ത നൂറു വർഷങ്ങൾ: 1701മുതൽ 1800 വരെ

തിരുത്തുക

ഔറംഗസേബിന്റെ മരണം 1707

തിരുത്തുക
 
മുഗൾ സാമ്രാജ്യം 1707-ൽ
 
ഇന്ത്യ 1792-ൽ

1707-ലെ ഔറംഗസേബിന്റെ മരണത്തിനു ശേഷം മുഗൾ സാമ്രാജ്യം ശിഥിലമാകുകയും ഉപഭൂഖണ്ഡത്തിലാകമാനം ഒരു രാഷ്ട്രീയ അസ്ഥിരത ഉടലെടുക്കുകയും ചെയ്തു. 1707 186 വരേയുളള നൂറു വർഷത്തിൽ ഒമ്പതു സുൽത്താൻമാർ മുഗൾ സിംഹാസനത്തിൽ ഉപവിഷ്ഠരായി. 1708-ൽ വിമോചിതനായ സാഹു ( ശിവജിയുടെ പൗത്രൻ)മറാഠശക്തികളെ ഏകോപിപ്പിക്കാൻ ശ്രമിച്ചു. ഒരതിരു വരെ വിജയിക്കുകയും ചെയ്തു. ദക്ഷിണേന്ത്യയുടെ വലിയൊരു ഭാഗവും കുറച്ചു കാലത്തേക്ക് മറാഠരുടെ അധീനതയിലായി[34]. മുഗൾ ഭരണത്തിനു കീഴ്പെട്ടു നിന്ന നാട്ടുരാജ്യങ്ങൾ ഓരോന്നായി വിഘടിച്ചു. ഹൈദരാബാദ് കേന്ദ്രമാക്കി നൈസാം രാജവംശവും ഫൈസാബാദ് (പിന്നീട് ലഖ്നൗവിലേക്കു മാറി) കേന്ദ്രമാക്കി അവധ് നവാബുമാരും ശക്തി പ്രാപിക്കാൻ തുടങ്ങി. 1761 മുതൽ 1799 വരെ ഹൈദർ അലിയും പുത്രൻ ടിപ്പുവും കമ്പനിയെ ചെറുത്തു നിന്നു. ഈ അസ്ഥിരത മുതലെടുത്ത് ഇന്ത്യയുടെ ഭരണനിയന്ത്രണം കൈക്കലാക്കാൻ വിദേശശക്തികളും തുനിഞ്ഞിറങ്ങി. ഈ കാലഘട്ടത്തിൽ ഇന്ത്യ നാദിർഷായുടേയും അബ്ദലിയുടേയും ആക്രമണങ്ങൾക്ക് വിധേയയായി.

പ്രസിഡൻസി റെജിമെൻറുകൾ:യുദ്ധങ്ങൾ

തിരുത്തുക
 
കമാൻഡർ ഇൻ ചീഫ് സ്ട്രിംഗർ ലോറൻസ്

ആദ്യകാലങ്ങളിൽ കമ്പനിക്ക് പാണ്ടികശാലകളും കോട്ടകളും സംരക്ഷിക്കുന്നതിനാവശ്യമായ സൈന്യസന്നാഹളേ ഉണ്ടായിരുന്നുളളു. അംഗസംഖ്യ കുറവായിരുന്നെങ്കിലും അച്ചടക്കവും മെച്ചപ്പെട്ട ആയുധങ്ങളും അവരെ ശക്തരാക്കി. മുഗൾസാമ്രാജ്യത്തിന്റെ തകർച്ചയോടെ നാട്ടുരാജ്യങ്ങൾ തമ്മിലുളള യുദ്ധങ്ങളിൽ പലപ്പോഴും കമ്പനി സൈന്യത്തിന് പങ്കെടുക്കേണ്ടി വന്നു. ഈ സഹായത്തിനു പ്രതിഫലമായി മിക്കപ്പോഴും കച്ചവടാനുകൂല്യങ്ങളാണ് ആദ്യകാലങ്ങളിൽ ലഭിച്ചിരുന്നതും കമ്പനിക്കു വേണ്ടിയിരുന്നതും. കാലക്രമേണ അത് പണമിടപാടുകളായും,ഭൂമി കൈമാറ്റങ്ങളുമായി മാറി അവസാനം ഭരണാധികാരത്തിലേക്കു നീങ്ങി. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യത്തിന്റെ നേതൃത്വം ഏറ്റെടുക്കാനായി 1748-ൽ മേജർ സ്ട്രിംഗർ ലോറൻസ് കഡലൂരിലെ സെൻറ് ഡേവിഡ് കോട്ടയിലെത്തി. [35] [36] 1756-ൽ ബംഗാൾ യൂറോപ്യൻ റെജിമ്ൻറ് രൂപം കൊണ്ടു. [37]. ബോംബേ കമ്പനിക്കു കൈമാറിയതോടൊപ്പം ഒരു ചെറിയ സുരക്ഷാസൈന്യത്തേയും കൈമാറിയിരുന്നു. ഇതാണ് പിന്നീട് ഫസ്റ്റ് ബോംബേ യുറോപ്യൻ റെജിമെൻറായി പരിണമിച്ചത് [38]

കർണാടിക് യുദ്ധങ്ങൾ 1741-63

തിരുത്തുക

ഈ യുദ്ധങ്ങൾ പ്രത്യക്ഷത്തിൽ ആംഗ്ലോ-ഫ്രഞ്ച് വടംവലികളായിരുന്നു. കാരണം യൂറോപ്പിൽ ഈ കാലഘട്ടത്തിൽ നടന്നിരുന്ന ആംഗ്ലോ-ഫ്രഞ്ച് ശത്രുതകളുടെ പ്രതിഫലനം. 1741-ൽ ഇന്ത്യയിലെ ഫ്രഞ്ച് കേന്ദ്രങ്ങളുടെ ഗവർണറായി ചുമതലയേറ്റ ഡ്യൂപ്ലെയുടെ നേതൃത്വത്തിൽ ഭരണാധികാരികളുമായി സഖ്യമുണ്ടാക്കിയും പാവഭരണാധികാരികളെ ഭരണത്തിൽ പ്രതിഷ്ഠിച്ചും കർണ്ണാടകവും ഹൈദരബാദും അടക്കമുള്ള ദക്ഷിണേന്ത്യയുടെ നിയന്ത്രണം ഏതാണ്ട് ഫ്രഞ്ചുകാർ കൈക്കലാക്കി. 1746-ൽ ഫ്രഞ്ചുകാർ മദ്രാസ് പിടിച്ചടക്കുകയും ചെയ്തു. 1751-ൽ റോബർട്ട് ക്ലൈവിന്റെ [39] നേതൃത്വത്തിലുള്ള കമ്പനി സൈന്യം ഫ്രഞ്ചുകാരെ പരാജയപ്പെടുത്തുകയും ഡെക്കാന്റെ ഭരണകേന്ദ്രമായിരുന്ന ആർക്കോട്ട് പിടിക്കുകയും ഫ്രാൻസിൻറേയും ഡ്യൂപ്ലെയുടേയും ആഗ്രഹങ്ങൾ വിഫലമാക്കുകയും ചെയ്തു. ദക്ഷിണേന്ത്യയിൽ ഫ്രഞ്ചുകാർക്കെതിരെയുള്ള ബ്രിട്ടീഷ് വിജയം പൂർത്തിയാക്കിയത് സർ ഐർ കൂട്ടാണ്‌. പോണ്ടിച്ചേരിയിലെ കോട്ടയിൽ കുടുങ്ങിയ ഫ്രഞ്ചുകാർ അദ്ദേഹത്തിനു മുന്നിൽ കീഴടങ്ങി[12]. ഇന്ത്യയിൽ തങ്ങളുടെ അധീനതയിലുണ്ടായിരുന്ന പ്രദേശങ്ങൾ എല്ലാം ഫ്രഞ്ചുകാർ ഇംഗ്ലീഷുകാർക്ക് അടിയറ വെച്ചു. [40]

ബംഗാൾ: പ്ലാസി യുദ്ധം 1757

തിരുത്തുക
 
റോബർട്ട് ക്ലൈവ്

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ ചരിത്രത്തിലെ ആദ്യ നാഴികക്കല്ലായി കണക്കാക്കുന്ന യുദ്ധമാണ്‌ പ്ലാസി യുദ്ധം. മുഗൾ ചക്രവർത്തി ഔറംഗസേബ്, നികുതിരഹിതവഅണിജ്യത്തിന് കമ്പനിക്ക് അനുമതി നൽകിയിരുന്നു. ഈ നികുതിയിളവ് കമ്പനിക്ക് മാത്രമേ ബാധകമായിരുന്നുളളു. കമ്പനി ഉദ്യോഗസ്ഥർ സ്വകാര്യമായി നടത്തിയിരുന്ന കച്ചവടത്തിന്‌ നികുതി നൽകേണ്ടിയിരുന്നു. എന്നാൽ കമ്പനി ഉദ്യോഗസ്ഥർ ഇതിന്‌ വിസമ്മതിക്കാനാരംഭിച്ചു. ഔറംഗസേബിന്റെ മരണത്തോടെ ബംഗാൾ നവാബിന്‌ ഏറെക്കുറേ സ്വയംഭരണാവകാശം സിദ്ധിക്കുകയും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മേൽ നിയന്ത്രണങ്ങളേർപ്പെടുത്താനാരംഭിക്കുകയും ചെയ്തു. ഏതാണ്ട് പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തോടെതന്നെ ബംഗാൾ നവാബും ഈസ്റ്റ് ഇന്ത്യാ കമ്പനിയും തമ്മിൽ സംഘർഷം രൂക്ഷമായി[3]. ഇക്കാലത്ത് ബംഗാൾ നവാബായിരുന്ന മുർഷിദ് ഖിലി ഖാനും, തുടർന്നുവന്ന അലിവർദി ഖാനും സിറാജ് ഉദ്ദ് ദൗളയും വളരെ ശക്തരായ ഭരണാധികാരികളായിരുന്നു. ഇവർ കമ്പനിക്ക് ഇളവുകൾ നൽകാൻ വിസമ്മതിക്കുകയും കച്ചവടത്തിന്‌ വൻതോതിലുള്ള കപ്പം ഈടാക്കുകയും ചെയ്തു. ഇതിനു പുറമേ കമ്പനിക്ക് നാണയങ്ങൾ പുറത്തിറക്കുന്നതിനും കോട്ടകൾ വിപുലപ്പെടുത്തുന്നതിലും വിലക്കേർപ്പെടുത്തുകയും ചെയ്തു. ഇതിനിടെ സിറാജ് ഉദ് ദൗളക്ക് പകരം കമ്പനിയുടെ ചൊല്പ്പടിക്ക് നിൽക്കുന്ന മറ്റാരെയെങ്കിലും ബംഗാളിലെ നവാബാക്കാനായും കമ്പനി ശ്രമം നടത്തി. ഇതിൽ കുപിതനായ ദൗള കാസ്സിംബസാറിലെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഫാക്റ്ററി ആക്രമിച്ചു. അദ്ദേഹം കമ്പനി ഉദ്യോഗസ്ഥരെ ബന്ദികളാക്കുകയും, സംഭരണശാല അടച്ചുപൂട്ടുകയും, എല്ലാ ഇംഗ്ലീഷുകാരേയും നിരായുധരാക്കുകയും, കപ്പലുകൾ പിടിച്ചെടുക്കുകയും ചെയ്തു. 146- ഇംഗ്ലീഷുകരെ സിറാജുദ്ദൗള ഒരു ചെറിയ മുറിക്കുള്ളിൽ പൂട്ടിയിടുകയും ഇതിൽ 123 പേർ പിറ്റേന്ന് രാവിലെയായപ്പോഴേക്കും മരണമടയുകയും ചെയ്തു. "ബ്ലാക്ക് ഹോൾ" എന്നാണ്‌ ഈ സംഭവം അറിയപ്പെടുന്നത്[12].

കൽക്കത്തയിലെ പരാജയത്തിന്റെ വിവരമറിഞ്ഞ മദ്രാസിലെ കമ്പനി അധികാരികൾ റോബർട്ട് ക്ലൈവിന്റെ നേതൃത്വത്തിൽ സൈന്യത്തെ കൽക്കത്തയിലേക്കയച്ചു. നവാബുമായി വീണ്ടും ചർച്ചകൾ നടത്തിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഇതിനെത്തുടർന്ന് 1757-ൽ റോബർട്ട് ക്ലൈവിന്റെ നേതൃത്വത്തിലുള്ള കമ്പനി സൈന്യം പ്ലാസിയിൽ വച്ച് നവാബിന്റെ സൈന്യവുമായി ഏറ്റുമുട്ടി.[41] ഈ യുദ്ധത്തിൽ സിറാജ് ഉദ്ദ് ദൗള പരാജയപ്പെട്ടു.

 
പ്ലാസി യുദ്ധത്തിനു ശേഷം റോബർട്ട് ക്ലൈവും മിർ ജാഫറുമായുള്ള കൂടിക്കാഴ്ച (ഫ്രാൻസിസ് ഹായ്മാൻ വരച്ച ചിത്രം)

ഈ യുദ്ധത്തിൽ നവാബിന്റെ ഒരു സേനാനായകനായിരുന്ന മിർ ജാഫറിനെ യുദ്ധാനന്തരം നവാബ് സ്ഥാനം നൽകാമെന്ന വ്യവസ്ഥയിൽ റോബർട്ട് ക്ലൈവ് വശത്താക്കി. അതുകൊണ്ട് മിർ ജാഫറിന്റെ കീഴിലുണ്ടായിരുന്ന സൈനികവിഭാഗം യുദ്ധത്തിൽ നിന്നു വിട്ടുനിന്നു. ഇതാണ്‌ സിറാജ് ഉദ്ദ് ദൗള യുദ്ധത്തിൽ പരാജയപ്പെടാനുള്ള പ്രധാന കാരണം.

ഇന്ത്യയിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി വിജയിച്ച ആദ്യത്തെ പ്രധാനപ്പെട്ട യുദ്ധമാണ്‌ പ്ലാസി യുദ്ധം. അതുകൊണ്ട് ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യാധിപത്യത്തിന്റെ ആദ്യത്തെ നാഴികക്കല്ലായി പ്ലാസി യുദ്ധം കണക്കാക്കപ്പെടുന്നു.

പ്ലാസി യുദ്ധത്തിനു ശേഷം സിറാജുദ്ദൌള കൊല്ലപ്പെടുകയും ഉടമ്പടിപ്രകാരം മിർ ജാഫർ നവാബായി അധികാരമേൽക്കുകയും ചെയ്തു. പാരിതോഷികമായി മിർ ജാഫർ ക്ലൈവിന് 24 പർഗാനകളിലെ വാർഷിക നികുതി(ഏകദേശം £30,000) ജാഗീർ ആയി നല്കി. ഇതിനെച്ചൊല്ലി പിന്നീട് ക്ലൈവിന് പ്രതിക്കൂട്ടിൽ നില്ക്കേണ്ടി വന്നു.

ബംഗാൾ: ബക്സർ യുദ്ധം 1764

തിരുത്തുക

മിർ ജാഫർ കമ്പനിയുമായി തെറ്റിപ്പിരിഞ്ഞപ്പോൾ, കമ്പനി മിർ കാസിമിനെ നവാബാക്കി. പിന്നീട് മിർ കാസിമും കമ്പനിയുമായി തെറ്റിപ്പിരിഞ്ഞു. 1764-ലെ ബക്സർ യുദ്ധത്തിൽ കമ്പനി മിർ കാസിമിനെ പരാജയപ്പെടുത്തി ബംഗാളിൽ നിന്നും നാടുകടത്തി വീണ്ടും മിർ ജാഫറിനെത്തന്നെ നവാബാക്കി. ഇതിനെത്തുടർന്നുള്ള കരാറനുസരിച്ച് പ്രതിമാസം 5 ലക്ഷം രൂപ വീതം നവാബ് കമ്പനിക്ക് നൽകേണ്ടിയിരുന്നു. 1765-ൽ മിർ ജാഫർ മരിച്ചപ്പോൾ, ബംഗാളിലെ ഭരണം കമ്പനി നേരിട്ട് ഏറ്റെടുത്തതായി റോബർട്ട് ക്ലൈവ് പ്രഖ്യാപിച്ചു. മുഗൾ ചക്രവർത്തിയും ബംഗാൾ പ്രവിശ്യയുടെ ദിവാൻ ആയി കമ്പനിയെ അംഗീകരിച്ചു. ഇതോടെ ബംഗാൾ പ്രവിശ്യയിൽ നിന്ന് ലഭിക്കുന്ന നികുതിവരുമാനം ഉപയോഗിച്ചു തന്നെ ഇന്ത്യയിൽ നിന്ന് സാധനങ്ങൾ വാങ്ങി ബ്രിട്ടണിലെത്തിക്കാൻ കമ്പനിക്കു കഴിഞ്ഞു. പ്ലാസി യുദ്ധത്തിനു മുൻപ് ബ്രിട്ടണിൽ നിന്നും കൊണ്ടുവന്ന സ്വർണ്ണവും വെള്ളിയും ഉപയോഗിച്ചാണ്‌ കമ്പനി ഇന്ത്യയിൽ നിന്ന് സാധനങ്ങൾ വാങ്ങിച്ചത്. ബ്രിട്ടണിൽ നിന്നുള്ള സ്വർണ്ണത്തിന്റെ വരവ് യുദ്ധത്തിനു ശേഷം വളരെയധികം കുറഞ്ഞു[3].

മൂന്നാം പാനിപ്പത്ത് യുദ്ധം 1761

തിരുത്തുക

മൂന്നാം പാനിപ്പത്ത് യുദ്ധത്തിൽ കമ്പനി നേരിട്ട് ഇടപെട്ടിരുന്നില്ലെങ്കിലും കമ്പനിയെ സംബന്ധിച്ചേടത്തോളം ഇത് അതി നിർണ്ണായകമായ മറ്റൊരു വഴിത്തിരിവായിരുന്നു. 1761-ലെ മൂന്നാം പാനിപ്പത്ത് യുദ്ധത്തിലെ പരാജയത്തിനു ശേഷം ദില്ലി പിടീച്ചെടുക്കാനുള്ള മറാഠകളുടെ സ്വപ്നം വിഫലമായി. സിന്ധ്യ, ഹോൾക്കർ, ഗൈക്ക്‌വാദ്, ഭോൺസ്ലേ എന്നിങ്ങനെ വിവിധ വംശങ്ങളിലെ നേതാക്കന്മാരുടെ (സർദ്ദാർ) കീഴിൽ വിവിധ രാജ്യങ്ങളായി അവർ പിരിഞ്ഞു. പേഷ്വയുടെ കീഴിൽ പൂണെ ആസ്ഥാനമാക്കി ഈ മറാഠ നേതാക്കൾ ഒരു സഖ്യമുണ്ടാക്കി അനവധി യുദ്ധങ്ങൾ ഇവർ കമ്പനിക്കെതിരെ നടത്തി. 1782-ലെ ആദ്യ ആംഗ്ലോ-മറാഠ യുദ്ധം സൽബായ് സന്ധിയിൽ അവസാനിച്ചു.

മൈസൂർ :ശ്രീരംഗപട്ടണം യുദ്ധം 1799

തിരുത്തുക

1761 മുതൽ 1782 വരെ ഭരിച്ച ഹൈദർ അലിയുടേയും 1782 മുതൽ 1799 വരെ ഭരിച്ച ഹൈദർ അലിയുടെ പുത്രൻ ടിപ്പു സുൽത്താന്റേയും നേതൃത്വത്തിൽ മൈസൂർ ശക്തിയാർജ്ജിച്ചു. കമ്പനി കുരുമുളകും ഏലവും വാങ്ങിയിരുന്ന മലബാർ തീരം മൈസൂരിന്റെ നിയന്ത്രണത്തിലായിരുന്നു. 1785-ൽ തന്റെ സാമ്രാജ്യതിർത്തിയിലുള്ള തുറമുഖങ്ങളിലൂടെയുള്ള ചന്ദനം, കുരുമുളക്, ഏലം എന്നിവയുടെ കയറ്റുമതി ടിപ്പു സുൽത്താൻ നിരോധിക്കുകയും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായുള്ള എല്ലാ വ്യാപാരങ്ങളിൽ നിന്നും തദ്ദേശവ്യാപാരികളെ വിലക്കി. മറുവശത്ത് ഫ്രഞ്ചുകാരുമായി ശക്തമായ ബന്ധവും ടിപ്പു സുൽത്താൻ സ്ഥാപിക്കുകയും അവരുടെ സഹായത്തോടെ തന്റെ സൈന്യത്തെ ടീപ്പു നവീകരിക്കുകയും ചെയ്തു. മൈസൂരിന്റെ ശക്തി ഭീഷണിയാകുമെന്ന് കരുതിയ കമ്പനി മൈസൂരിനെ ആക്രമിക്കാനാരംഭിച്ചു. 1767-69, 1780-84, 1790-92, 1799 എന്നീ കാലയളവുകളിൽ നാല്‌ പ്രധാനപ്പെട്ട യുദ്ധങ്ങൾ കമ്പനി മൈസൂരിനെതിരെ നടത്തി. ആദ്യമൊക്കെ ഹൈദർ അലിക്കും ടിപ്പുവിനും മുൻപിൽ പരാജയപ്പെട്ട കമ്പനി, മറാഠകളുടേയും ഹൈദരാബാദ് നിസാമിന്റേയും സഹായത്തോടെ സം‌യുക്തസൈന്യം രൂപവത്കരിച്ച് 1792-ൽ മൈസൂരിനെ ആക്രമിക്കുകയും ടിപ്പുവിന്റെ രണ്ടു മക്കളെ ബന്ദികളായി പിടിക്കുകയും, ഒരു സന്ധി ഉടമ്പടിയിൽ ഒപ്പു വക്കാൻ നിർബന്ധിതനാക്കുകയും ചെയ്തു. 1799-ൽ അവസാനത്തെ യുദ്ധമായ ശ്രീരംഗപട്ടണം യുദ്ധത്തിൽ[42]ബ്രിട്ടീഷുകാർ മൈസൂർ പിടീക്കുകയും ടിപ്പു ഈ യുദ്ധത്തിൽ മരിക്കുകയും ചെയ്തു. പകരം മൈസൂരിലെ പഴയ ഭരണാധികാരികളായ വൊഡെയാർ വംശത്തെ ബ്രിട്ടീഷുകാരുടെ മേൽക്കോയ്മ അംഗീകരിച്ച് ഭരണത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്തു.

 
ടിപ്പു സുൽത്താൻ

പ്രവർത്തന രീതി

തിരുത്തുക

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കർണാട്ടിക് ഭാഗികമായും ബംഗാൾ പൂർണ്ണമായും(ബംഗാൾ, ബീഹാർ,ഒറീസ്സ) കമ്പനിയുടെ അധീനതയിലായി. 1764-ലെ ബക്സർ യുദ്ധത്തിനു ശേഷം ഇന്ത്യൻ നാട്ടുരാജ്യങ്ങളിൽ റെസിഡന്റുമാരെ നിയമിച്ചു. കമ്പനിയുടെ താല്പര്യങ്ങൾ ഈ രാജ്യങ്ങളിൽ നടപ്പിൽ വരുത്തുന്നതിനുള്ള രാഷ്ട്രീയ-വാണിജ്യ പ്രതിനിധിയായിരുന്നു റെസിഡന്റ്. കിരീടവകാശിയെ നിശ്ചയിക്കൽ, പ്രധാനപ്പെട്ട ഭരണതസ്തികകളിലെ നിയമനം തുടങ്ങിയ നാട്ടുരാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ റെസിഡന്റുമാരിലൂടെ, കമ്പനി, ഇടപെടാനുളള അധികാരമുണ്ടായിരുന്നു. (പക്ഷേ ഈ വ്യവസ്ഥകളെല്ലാം നിരുപാധികമായ വിധത്തിൽ നടപ്പാക്കിയത് വെല്ലസ്ലി ഗവർണ്ണർ ജനറൽ പദവി ഏറ്റെടുത്തപ്പോഴാണ്). കച്ചവട സ്ഥാപനം മാത്രമായിരുന്ന ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഭരണച്ചുമതലയും വഹിക്കേണ്ട നിലയായി. ലണ്ടനിലെ കമ്പനി മേലധികാരികളെ ഈ സ്ഥിതിവിശേഷം വളരെ അസ്വസ്ഥരാക്കി. കാരണം ഭരണശേഷിയും നയതന്ത്രജ്ഞാനവും ഉളളവരെ മാത്രമേ ഇന്ത്യയിലെ ഗവർണർമാരായും കൗൺസിലർമാരായും നിയമിക്കാനാവൂ എന്ന നില വന്നു. കമ്പനി മേലധികാരികളുടെ മുഖ്യ ലക്ഷ്യം കച്ചവടലാഭമായിരുന്നു, പ്രാദേശിക ഭരണമായിരുന്നില്ല.[3].

ക്ലൈവ് ( 1765-67)

തിരുത്തുക

ഈ സാഹചര്യത്തിലാണ് കമ്പനി പ്ലാസി യുദ്ധത്തിനു ശേഷം ഇംഗ്ലണ്ടിൽ തിരിച്ചെത്തിയ ക്ലൈവിനെ 1765-ൽ ബംഗാളിന്റെ ഗവർണറും സൈനിക മേധാവിയുമായി തിരികെ ഇന്ത്യയിലേക്കു അയച്ചത്. മുഗൾ ചക്രവർത്തി ഷാ ആലമിന്റെ പ്രതിനിധി എന്ന നിലയിൽ ഭരണം നടത്താൻ കമ്പനി അധികാരികൾ ക്ലൈവിനെ ചുമതലപ്പെടുത്തി. കച്ചവടം പുരോഗമിപ്പിക്കുക എന്നല്ലാതെ ഭരണം നേരിട്ട് നടത്തുന്നതിൽ കമ്പനി വിമുഖരായിരുന്നു[3]. നികുതി പിരിവ് കമ്പനിയുടെ അധീനതയിലായതോടെ കലക്റ്റർമാർ എന്ന തസ്തികയും നിലവിൽ വന്നു. കമ്പനി ജീവനക്കാർ നികുതി പിരിച്ച് നവാബിനും മുഗൾ ചക്രവർത്തിക്കും അവകാശപ്പെട്ട തുകകൾ നല്കണമെന്ന വ്യവസ്ഥക്കു പുറമേ സിവിൽ മിലിട്ടറി ഉത്തരവാദിത്തങ്ങൾ കൂടി കമ്പനിക്കുണ്ടായിരുന്നു. ഭരണപരിചയമില്ലാതിരുന്ന കച്ചവടക്കാർക്ക് ഈ ചുമതല വേണ്ടപോലെ നിർവഹിക്കാനായില്ല. ബംഗാൾ ഭരണം ക്രമീകരിക്കേണ്ടുന്നതിന്റെ ആവശ്യകത ബ്രിട്ടീഷ് ഭരണകൂടത്തിന് ബോധ്യമായി [43]

ഹേസ്റ്റിംഗ്സ് (1772-1785)

തിരുത്തുക

1772-ൽ ബംഗാൾ ഗവർണറായി അധികാരമേറ്റ വാറൻ ഹേസ്റ്റിംഗ്സിന്റെ നടപടികൾ കാരണം കമ്പനിക്ക് ഭാരിച്ച ഋണബാദ്ധ്യതകളുണ്ടായി. ബംഗാളിലെ വാർഷിക നികുതി പിരിവ് കുഴപ്പത്തിലായി. മാത്രമല്ല വരാണസിയിലേയും അവധിലേയും രാജകുടുംബങ്ങളിൽ നിന്നു അനധികൃതമായി പൈസ ഈടാക്കാൻ ശ്രമിക്കുകയും ചെയ്തു. റോഹിലാ യുദ്ധം,നന്ദകുമാർ സംഭവം ഇവയും ഹേസ്റ്റിംഗ്സിനെ കമ്പനി അധികാരികളുടെ ദൃഷ്ടിയിൽ കുറ്റവാളിയാക്കി. 1785-ൽ പദവി രാജിവെച്ച് ഹേസ്റ്റിംഗ്സ് ഇംഗ്ലണ്ടിലേക്കു മടങ്ങിയെങ്കിലും ഹേസ്റ്റിംഗ്സിനെതിരെ 1788 മുതൽ 1795 വരെ നീണ്ടു നിന്ന നിയമ നടപടികളുണ്ടായി [44],[45]

നിയന്ത്രണ സമിതി (Board of Control)

തിരുത്തുക

1773-ലെ റെഗുലേറ്റിംഗ് ആക്റ്റും 1784-ലെ പിറ്റ്സ് ഇന്ത്യാ ആക്റ്റും കമ്പനിയുടെ സ്വയം ഭരണത്തിന് അനേകം കടിഞ്ഞാണുകളിട്ടു.റെഗുലേറ്റിംഗ് ആക്റ്റ് പ്രകാരം കമ്പനിയുടെ എല്ലാ രേഖകളും, എഴുത്തിടപാടുകളും ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നിരീക്ഷണത്തിന് വിധേയമായി. പിറ്റ്സ് ഇന്ത്യാ ആക്റ്റ് മറ്റൊരു പ്രധാന തീരുമാനമെടുത്തു. കമ്പനി ഭരണത്തിനു മേൽനോട്ടം വഹിക്കാനായി ഗവണമെൻറിന്റെ ആറംഗ നിയന്ത്രണ സമിതി . ധനകാര്യ വകുപ്പു മന്ത്രിയും, റവന്യു സെക്രട്ടറിയും നാലു പ്രിവി കൗൺസിലർമാരുമായിരുന്നു ഈ സമിതിയിലെ അംഗങ്ങൾ. പ്രസിഡൻസികളുടെ സ്വതന്ത്രനിലനില്പ് അവസാനിച്ചു. മദ്രാസ് ബോംബേ പ്രസിഡൻസികൾ ബംഗാൾ ഗവർണർ ജനറലുടെ കീഴിലായി.

കോൺവാലിസ് (1786-93)

തിരുത്തുക

1786 മുതൽ 1793 വരെ ഗവർണർ ജനറലും സൈനിക മേധാവിയുമായിരുന്ന കോൺവാലിസ് പണമിടപാടുകളിൽ കോണവാലിസ് തികഞ്ഞ സത്യസന്ധത പുലർത്തിയിരുന്നു. അധികാര ദുർവിനിയോഗങ്ങൾ അനുവദിച്ചുകൊടുത്തില്ല. ബംഗാൾ സിവിൽ സേവകരുടെ ശമ്പളം വർദ്ധിപ്പിച്ച്, നികുതി പിരിവിൻറെ ഒരു ശതമാനം അവർക്ക് ആനുകൂല്യമായി നല്കി. പക്ഷേ അഴിമതികൾ പൂർണ്ണമായും തടയാനായില്ല. കോൺവാലിസ് ഭരണനിർവ്വഹണത്തെ(executive) നീതിനിർവ്വഹണത്തിൽ നിന്ന് (judicial) പൂർണ്ണമായും വേർപെടുത്തി. കലക്റ്ററുടേയും മജിസ്റ്റേട്ടിന്റേയും ചുമതലകൾ ഒരു വ്യക്തിയിൽ നിക്ഷിപ്തമാകരുതെന്ന് വിധിച്ചു. വാർഷിക നികുതി പിരിവ് വലിയ ബുദ്ധിമുട്ടുകൾക്കിടയാക്കിയപ്പോൾ ശാശ്വതഭൂനികുതിവ്യവസ്ഥ നടപ്പിലാക്കാൻ ബ്രിട്ടീഷ് ഗവർമെൻറ് കോൺവാലിസിന് അനുമതി നല്കി. കോൺവാലിസ് പലേ ഭരണ പരിഷ്കാരങ്ങളും നടപ്പിലാക്കി. ഇവയിൽ പ്രധാനമായിരുന്നു പോലീസ് വിഭാഗം.1793 -ൽ കോൺവാലിസ് റിട്ടയർ ചെയ്തു. കോൺവാലീസിന്റെ കാര്യക്ഷമമായ ഭരണം വീണ്ടും ഇരുപതു കൊല്ലത്തേക്ക് അതായത് 1813 വരെ കമ്പനിയുടെ കുത്തക പുതുക്കിക്കിട്ടുന്നതിന് സഹായകമായി.

സാമ്പത്തിക നില

തിരുത്തുക

പതിനെട്ടാം നൂറ്റാണ്ടിൻറെ ആദ്യ പകുതിയിൽ കമ്പനിയുടെ സാമ്പത്തിക നില അനുദിനം മെച്ചപ്പെട്ടു വരികയായിരുന്നു.എതിർപ്പുകളെ വകവെയ്ക്കാതെ [46]ഓരോ തവണയും കുത്തക കാലാവധി തീരുന്നതിന് വളരെ മുമ്പു തന്നെ ബ്രിട്ടീഷു ഖജാനയിലേക്ക് പൈസ വായ്പ നല്കി കമ്പനി 1794 വരേക്കുളള കുത്തക സ്വന്തമാക്കി [47]. അങ്ങനെ കമ്പനിക്ക് £4,200,000യുടെ ആന്വിറ്റി ഉണ്ടായി. ഈ ആന്വിറ്റിയിൽ നിന്ന് കമ്പനിയുടെ വാർഷിക വരുമാനം £126,000 ആയിരുന്നു.എന്നാൽ 1750-ലെ പുതുക്കൽ അസാധുവായി. കാരണം യുദ്ധച്ചെലവുകളുംവാറൻ ഹേസ്റ്റിംഗ്സിൻറെ കെടുകാര്യസ്ഥതയും കമ്പനിയെ ഋണബാദ്ധ്യതകളിലേക്കു നയിച്ചു[48] ഇതിൽ നിന്നു കര കയറാനായി നടപ്പിലാക്കിയ റെഗുലേറ്റിങ് ആക്റ്റ് 1773 പിറ്റ്സ് ഇന്ത്യ ആക്റ്റ്‌ 1784 ചാർട്ടർ ആക്റ്റ്‌ 1793 എന്നിവ കമ്പനിയുടെ പ്രവർത്തനങ്ങൾ കൂടുതൽ നിയന്ത്രണ വിധേയമാക്കി.

കുത്തക കാലാവധി വർഷങ്ങൾ പുതുക്കിയത് സാമ്പത്തിക ഇടപാട്
1708-23 15 1702-ൽ £2,000,000 @8% പലിശക്ക്
1723-33 10 1708-ൽ £1,200,000 മൊത്തം തുകക്ക് ( £3,200,000)@5% പലിശ
1733-66 33 1730-ൽ പലിശനിരക്ക് @ 4% ആയി കുറച്ചു.കൂടാതെ £200,000 പുറമേയും
1766-80 14 1744-ൽ £1,000,000 @3%
1780-94 14(അസാധുവായി) 1750-ൽ പഴയ വായ്പയുടെ (£3,200,000) പലിശ നിരക്കും 3% ആയി കുറച്ചു.
1773-1793 20 1773 റെഗുലേറ്റിങ് ആക്റ്റ് 1773 കമ്പനിക്ക് ധനസഹായം
1793-1813 20 1793 ചാർട്ടർ ആക്റ്റ്‌ 1793

അവസാന ഘട്ടം 1801 മുതൽ 1857 വരെ

തിരുത്തുക

1806-ൽ നാമമാത്രമായ മുഗൾ ചക്രവർത്തി ഷാ ആലം രണ്ടാമൻ അന്തരിച്ചു. അതോടെ ഇന്തയുടെ രാഷ്ട്രീയസാമൂഹ്യ ചരിത്രത്തിൽ മുഗൾസിംഹാസനം പൂർണമായും അപ്രസക്തമായി. 1806-ൽ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ വെല്ലൂരിൽ സൈനിക കലാപം നടന്നു. കൂടുതൽ സൈന്യത്തെ വിന്യസിച്ച് ഈ കലാപം അടിച്ചമർത്താൻ കമ്പനിക്കു സാധിച്ചു.

ചാർട്ടർ-1813: ഇന്ത്യൻ വ്യാപാരകുത്തകയുടെ അന്ത്യം

തിരുത്തുക

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽത്തന്നെ ബ്രിട്ടീഷ് ഭരണകൂടം ചൈനയുമായുളള കമ്പനിയുടെ കുത്തകവ്യാപാരം നിലനിർത്തിയെങ്കിലും ഇന്ത്യ കേന്ദ്രീകരിച്ചിളള വ്യാപാരക്കുത്തക അവസാനിപ്പിച്ചു. കമ്പനിയുടെ സാമ്പത്തിക നിലയെ സാരമായി ബാധിക്കുന്ന നടപടിയായിരുന്നു ഇത്. ഇതിനു ഒട്ടൊരു പരിഹാരമായി അവർ കണ്ടത് തങ്ങളുടെ അധീനതയിലുളള ഇന്ത്യൻ പ്രദേശങ്ങളിൽ നിന്നുളള റവന്യു വരുമാനം വർദ്ധിപ്പിക്കലായിരുന്നു. മറ്റൊന്ന് ചൈനയിലേക്ക കറുപ്പു (Opium) കയറ്റുമതി വർദ്ധിപ്പിക്കുക.[49]. കമ്പനിയുടെ വരുമാനപ്പട്ടികയിൽ കറുപ്പ് രണ്ടാം സ്ഥാനത്തെത്തി. [50]

ഭരണത്തിന്റേയും വാണിജ്യത്തിന്റേയും കണക്കുകൾ കൂട്ടക്കലർത്തിയതിനാൽ കമ്പനിയുടെ സാമ്പത്തികനില വ്യക്തമായി അറിയാനാവുന്നില്ലെന്ന പരാതികളെ [51]മുൻനിർത്തി ഭാവിയിൽ ഇവ രണ്ടും വെവ്വേറെ സൂക്ഷിക്കണമെന്നും, പരിശോധനക്ക് ഹാജരാക്കണമെന്നും ചാർട്ടറിൽ വ്യവസ്ഥയുണ്ടായിരുന്നു.

പ്രിൻസ് ഓഫ് വെയിൽസ് ദ്വീപ്, സിംഗപൂർ, മലാക്ക

തിരുത്തുക
 
ബ്രിട്ടീഷ് മലയ 1922
  Unfederated Malay States
  Federated Malay States
  Straits Settlements

പ്രിൻസ് ഓഫ് വെയിൽസ് ഐലണ്ട് എന്ന് പിന്നീടറിയപ്പെട്ട മലാക്കാ ഇടുക്കിലെ പൂലോ പെനാംഗിന്റെ കൈവശാവകാശം കമ്പനിക്കു ലഭിച്ചത് 1786-ലാണ്.ബംഗാൾ-ചൈന വാണിജ്യത്തിനും, വടക്കുകിഴക്കൻ കാലവർഷത്തിൽ നിന്നുളള രക്ഷാസങ്കേതമായും ഇതു വികസിപ്പിക്കാൻ കമ്പനി നടപടികൾ കൈക്കൊണ്ടു. ദ്വീപിൻറെ വാണിജ്യപ്രാധാന്യം മുൻനിർത്തി 1800-ൽ ദ്വീപിന് തനതായി ഒരു ഗവർണറെ നിയമിച്ചു, ഗവർണർ ബംഗാൾ പ്രസിഡൻസിയുടെ കീഴിലായിരുന്നു. 1824-ലെ ആംഗ്ലോ- ഡച്ചു കരാറു പ്രകാരം സിംഗപൂർ ബ്രിട്ടനു ലഭിച്ചു. ബ്രിട്ടീഷു സിംഹാസനം അത് കമ്പനിയാവശ്യങ്ങൾക്ക് വിട്ടുകൊടുത്തു. 1825-ൽ സിംഗപൂർ, പ്രിൻസ് ഓഫ് വെയിൽസ് ദ്വീപ്, മലാക്ക എന്നിവക്കു മാത്രമായി ഒരു ഗവർണറും മൂന്നു കൗണസിലർമാരും നിയുക്തരായി.

ഇന്ത്യയിലെ സ്ഥിതി

തിരുത്തുക

വെല്ലസ്ലി സഹോദരന്മാർ

തിരുത്തുക

മാർക്വസ് റിച്ചാർഡ് വെല്ലസ്ലി 1798 മേയിലാണ് ഗവർണ്ണർ ജനറൽ പദവി ഏറ്റെടുത്തത്. കുശാഗ്രബുദ്ധിയും ദൃഢചിത്തനുമായിരുന്ന റിച്ചാർഡിന്റെ പദ്ധതികളെ പ്രാവർത്തികമാക്കാൻ സഹോദരൻമാർ ആർതറും ഹെൻറിയും കൂട്ടു നിന്നു. ആർതർ കഴിവുറ്റ സൈന്യാധിപനായിരുന്നു. ഹെൻറി ഭരണ തന്ത്രങ്ങളിൽ മിടുക്കനും.[52]ഇവർക്ക് രണ്ടുപേർക്കും കണക്കിലധികം ആനുകൂല്യങ്ങൾ നല്കിയതിനെച്ചൊല്ലി പിന്നീട് ആരോപണങ്ങൾ ഉയരുകയുണ്ടായി.[53]. കോർട്ട് ഓഫ് ഡയറക്റ്റേഴ്സിന്റെ അനുമതിക്കു കാത്തു നില്ക്കാതെ ഗവർണ്ണർ ജനറൽ പല തീരുമാനങ്ങളും നടപ്പാക്കി. നാട്ടു രാജ്യങ്ങളിൽ റസിഡൻറുമാരുടെ നിയമനം കമ്പനി ഡയറക്റ്റർമാർ അംഗീകരിച്ചിരുന്നുവെങ്കിലും വെല്ലസ്ലി കമ്പനിയുടെ അധികാരപരിധികൾ വികസിപ്പിച്ചു. നാടുവാഴി തൻറെ കീഴിലുളള എല്ലാ വിദേശി ജോലിക്കാരേയും പിരിച്ചയക്കണമെന്നും കമ്പനിയുടെ അറിവു കൂടാതെ മറ്റു നാട്ടു രാജ്യങ്ങളുമായി സൗഹാർദ്ദത്തിലേർപ്പെടരുതെന്നും വെല്ലസ്ലി കല്പിച്ചു. തന്റെ പ്രവർത്തികളെ എതിർപ്പു പ്രകടിപ്പിച്ച കോർട്ട് ഓഫ് ഡയറക്റ്റേഴ്സിനോട് താൻ റസിഡൻസി പ്രമാണത്തിലെ ഉപാധികൾ നടപ്പിലാക്കുകമാത്രമാണ് ചെയ്യുന്നതെന്ന് വെല്ലസ്ലി പ്രതികരിച്ചു. ഇതിനു പുറമേ കമ്പനിയുടെ മേൽക്കോയ്മയിലുള്ള സഖ്യരാജ്യങ്ങളാക്കാനും കമ്പനി ശ്രമം നടത്തി. ഇത്തരം സഖ്യത്തിന്റെ ഉടമ്പടിപ്രകാരം നാട്ടുരാജ്യങ്ങൾക്ക് സ്വതന്ത്രമായ സായുധസൈന്യം പാടില്ലായിരുന്നു. രാജ്യത്ത്തിൽ നിന്നും കപ്പം സ്വീകരിച്ച് രാജ്യത്തിനുള്ള സൈനികസഹായം കമ്പനി നൽകിപ്പോന്നു. കപ്പം നൽകുന്നതിൽ വീഴ്ച സംഭവിച്ച രാജാക്കന്മാരിൽ നിന്ന് കമ്പനി ഭൂമി പിടിച്ചെടുത്തു.കമ്പനി അധികാരികളും വെല്ലസ്ളിയും തമ്മിലുളള പിരിമുറുക്കം കൂടി. കമ്പനി വെല്ലസ്ലിക്ക് താക്കീതു നല്ഖി. വെല്ലസ്ളി ഉടൻതന്നെ പദവി രാജിവെച്ച് ഇംഗ്ലണ്ടിലേക്കു മടങ്ങാൻ തയ്യാറായി.[54].

മറാഠാ യുദ്ധങ്ങൾ

തിരുത്തുക

1803-05 കാലഘട്ടത്തിലെ രണ്ടാം ആംഗ്ലോ-മറാഠ യുദ്ധത്തിനു ശേഷം ഒറീസ, ഡെൽഹിയും ആഗ്രയുമടക്കം യമുനാനദിക്കു വടക്കുള്ള പ്രദേശങ്ങൾ കമ്പനിക്കു കീഴിലായി 1817-19 കാലത്ത് നടന്ന മൂന്നാം മറാഠ യുദ്ധത്തിൽ മറാഠകൾ പൂർണമായും തോല്പ്പിക്കപ്പെടുകയും പേഷ്വയെ കാൺപൂരിനടുത്തുള്ള ബിതുറിലേക്ക് നാടുകടത്തുകയും ചെയ്തു. ഇതോടെ വിന്ധ്യനു തെക്കുള്ള എല്ലാ പ്രദേശങ്ങളുടേയും നിയന്ത്രണം കമ്പനിക്ക് വന്നു ചേർന്നു[3]. [55] [56], [57], [58],[59]അതോടെ കമ്പനിയുടെ സൈനികച്ചെലവുകളും ക്രമാതീതമായി വർദ്ധിച്ചു. [60] കമ്പനിയുടെ അധീനതയിലുളള പ്രദേശങ്ങളുടെ സവിസ്തര പട്ടിക പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കാൻ കോർട്ട് ഓഫ് ഡയറക്റ്റേഴ്സ് മുൻകൈയെടുത്തു.[61]

ചാർട്ടർ ആക്റ്റ് 1833- സമ്പൂർണ്ണ ഭരണച്ചുമതല

തിരുത്തുക
പ്രധാന ലേഖനം: ചാർട്ടർ ആക്റ്റ്-1833

സാമ്രാജ്യ വികസനം: യുദ്ധവും തന്ത്രവും

തിരുത്തുക

പത്തൊമ്പതാം നൂറ്റാണ്ടിൽ നെപ്പോളിയന്റെ പരാജയത്തിനു ശേഷം, ബ്രിട്ടൻ യൂറോപ്പിലെ പ്രധാന ശക്തിയായിത്തീർന്നു. വ്യാവസായകവിപ്ലവത്തിന്റെ ഫലമായി ഇംഗ്ലണ്ടിലെ യന്ത്രോപകരണങ്ങൾക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കൾക്കും തീർത്തെടുത്ത ഉത്പന്നങ്ങൾക്കും ഉളള അന്താരാഷ്ട്രീയ വിപണികൾ വ്യാപിക്കുകയും നിലനിർത്തുകയും ബ്രിട്ടന്റെ ആവശ്യമായിത്തീർന്നു. ഇതിനായി ഇന്തയ്ക്കകത്തും ചുറ്റുമുളള പ്രദേശങ്ങൾ അധീനതയിലാക്കാനുളള ശ്രമമായി. യൂറോപ്പിൽ എതിരാളികൾ ഇല്ലാതായെങ്കിലും സാമ്പത്തികമായും സൈനികമായും വളർന്നുകൊണ്ടിരുന്ന റഷ്യ തനിക്കൊരു ഭീഷണിയായേക്കുമെന്ന് ബ്രിട്ടൻ കരുതി [62]മധ്യധരണ്യാഴിയിലേക്കുളള റഷ്യയുടെ മാർഗ്ഗം തടസ്സപ്പെടുത്താനാണ് വടക്കു പടിഞ്ഞാറൻ അതിർത്തിയിൽ യുദ്ധങ്ങൾ നടന്നത്. കമ്പനിയുടേയും ബ്രിട്ടീഷ് സിംഹാസനത്തിന്റേയും താത്പര്യങ്ങൾ ഏകദിശയിലായി. ബ്രിട്ടീഷ് സൈന്യവും കമ്പനി സൈന്യവും ഒന്നിച്ച് പടപൊരുതി.

വൻകളിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ നിന്നുണ്ടായാക്കേവുന്ന ഭീഷണിയെക്കുറിച്ച് ബ്രിട്ടീഷുകാർ ബോധവാന്മാരായി. പഞ്ചാബിലെ രഞ്ജിത് സിങ്ങിന്റെ നേതൃത്വത്തിലുള്ള സിഖ് സാമ്രാജ്യവുമായി ബന്ധങ്ങൾ സ്ഥാപിച്ചു. 1806-ൽ സത്ലജിനെ ബ്രിട്ടീഷ് സിഖ് അതിർത്തിയാക്കി ധാരണയിലെത്തി. 1830-കളിൽ സത്ലജിന് കിഴക്കുള്ള പ്രദേശങ്ങളെച്ചൊല്ലി തർക്കമുയർന്നു.ഫിറോസ്പൂരൊഴികെയുള്ള പട്ടണങ്ങൾ പഞ്ചാബികൾക്ക് നൽകി ധാരണയാകുകയും ചെയ്തു[63] ഇതിനെത്തുടർന്ന് സത്ലജിലെ തന്ത്രപധാനമായ കടത്തുകേന്ദ്രമായ ഫിറോസ്പൂരിൽ കമ്പനി, ഒരു സൈനിക ആസ്ഥാനം സ്ഥാപിച്ചു[64]. നദിക്കപ്പുറത്തുള്ള കസൂറിൽ സിഖുകാരും സൈനികകേന്ദ്രം സ്ഥാപിച്ച് പ്രതിരോധം ശക്തമാക്കി.[65] ഭരത്പൂർ[66](1825) ഗ്വാളിയോർ(1843), സിന്ധ് (1842-44), പഞ്ചാബ്(1839-48) , യുദ്ധങ്ങളിലൂടെ കമ്പനി അധികാരം സ്ഥാപിച്ചെടുത്തു.[67], [68]

ദത്താപഹാരനയത്തിലൂടേയും മറ്റു തന്ത്രപരമായ നീക്കങ്ങളിലൂടേയും കൂർഗ്(1834) സറ്റാറ(1839),നാഗ്പൂർ,സൂററ്റ്(`1842) , ജൈതാപൂർ, സംബാൽപൂർ(1849) ഝാൻസി(1853), ആർകോട്ട്,തഞ്ചാവൂർ(1855) അവധ്,(1856) എന്നിങ്ങനെ പല നാട്ടുരാജ്യങ്ങളും കമ്പനിയുടെ അധീനതയിലായി[69], [68].

അഫ്ഗാനിസ്ഥാനുമായുളള യുദ്ധങ്ങൾ (1839-42) കമ്പനിക്ക് ഭാരിച്ച തിരിച്ചടിയായി [70]. ലക്ഷങ്ങളോളം പൗണ്ട് ചെലവായി; ഇരുപതിനായിരം ബ്രിട്ടീഷ് സൈനികർ കൊല്ലപ്പെട്ടു. ബർമ്മയുമായി നടന്ന നീണ്ട യുദ്ധങ്ങളും ഭാഗികമായ വിജയങ്ങളിലേ കലാശിച്ചുളളു.[63], [71]. ഒന്നാം ആംഗ്ലോ- ബർമീസ് യുദ്ധത്തിലാണ്( 1824-26) ആദ്യമായി ബ്രിട്ടീഷ് സൈന്യം ആവിക്കപ്പലുകൾ ഉപയോഗിച്ചത് [72]

 
ഇന്ത്യ 1857-ൽ

വാണിജ്യവികസനം- ഒന്നാം കറുപ്പു യുദ്ധം

തിരുത്തുക
 
ഹോങ്കോങ് ലോകപടത്തിൽ

ചൈനയുമായുളള കച്ചവടം കമ്പനിയുടെ കുത്തകയായിരുന്നു, ചൈനയുടെ തേയിലയായിരുന്നു ഇതിൽ പ്രധാനം. തേയിലക്ക് വിലയായി ചൈനക്ക് വെളളി മാത്രമേ സ്വീകാര്യമായിരുന്നുളളു. പൊടുന്നനെ തേയിലയുടെ ഇറക്കുമതി നികുതി 110% ത്തിൽ നിന്ന് വെറും 10% ആയി കുറഞ്ഞപ്പോൾ ബ്രിട്ടനിൽ തേയിലക്കുളള മാർക്കറ്റ് വിപുലമായതോടെ വെളളിചോർച്ചയും വർദ്ധിച്ചു. ഇതു നികത്താനുളള എളുപ്പവഴിയായി കമ്പനി കണ്ടത് ചൈനയിലേക്കുളള കറുപ്പ് വ്യാപാരമായിരുന്നു[50].ചൈനീസ് ഭരണാധികാരികൾ ഇതിനെ സശക്തം എതിർത്തു.[73]. കമ്പനി കളളക്കടത്തു തുടങ്ങി, ബ്രിട്ടീഷ് ഭരണകൂടം ഇതിനു നേരെ കണ്ണടച്ചു.ചൈനയുടെ പ്രതിഷേധം കറുപ്പു യുദ്ധങ്ങൾക്കു[74] തുടക്കം കുറിച്ചു. ചൈനയുമായുളള ഒന്നാം കറുപ്പു യുദ്ധവും അഫ്ഗാനിസ്ഥാനുമായുളള ഒന്നാം ആംഗ്ലോ-അഫ്ഗാൻ യുദ്ധവുൂം ഒരേ സമയത്താണ് (1839-42) കമ്പനിക്ക് കൈകാര്യം ചെയ്യേണ്ടി വന്നത്. യുദ്ധചെ്ചലവുകൾ മൂലമുളള കമ്പനിയുടെ സാമ്പത്തികത്തകർച്ച തടുക്കാനായി കറുപ്പു യുദ്ധം ജയിച്ചേ തീരുവെന്ന നില വന്നു. [75]ഒടുവിൽ തങ്ങൾക്ക് അത്യന്തം അനുകൂലമായ നാൻകിംഗ് ഉടമ്പടി [76] കമ്പനി/ ബ്രിട്ടൻ സാധിച്ചെടുത്തു. ഈ ഉടമ്പടി പ്രകാരം ഹോങ്കോങ് ബ്രിട്ടൻറെ അധീനതയിലായി. 1997-ലാണ് ബ്രിട്ടൻ ചൈനീസ് അധികാരികൾക്ക് ഹോങ്കോങ് തിരികെ നല്കിയത്. [77]

കമ്പനി സ്ഥിതിഗതികൾ

തിരുത്തുക

ചാർട്ടർ ആക്റ്റ് -1853

തിരുത്തുക
  • ബ്രിട്ടീഷ് സിംഹാസനത്തിന്റെ ട്രസ്റ്റി(trustee) എന്ന നിലയിൽ കമ്പനി ഇന്ത്യ ഭരിക്കണമെന്ന് നിർദ്ദേശിക്കപ്പെട്ടു.
  • ബംഗാൾ ഗവർണർ ജനറൽ ഇന്ത്യൻ ഗവർണർ ജനറലായി പദോന്നതി നേടി ബംഗാളിന് പ്രത്യേകമായൊരു ഗവർണർ നിയമിക്കപ്പെട്ടു.
  • കമ്പനി ഡയറക്റ്റർമാരുടെ എണ്ണം പതിനെട്ടായി കുറച്ചു. ഇവരിൽ ആറു പേരെ നിയമിക്കാനുളള അധികാരം സിംഹാസനത്തിന്.
  • പുതിയ പ്രസിഡൻസികൾ രൂപീകരിക്കാനുളള ഭരണ സ്വാതന്ത്ര്യം ഗവർണർ ജനറലിൽ നിക്ഷിപ്തമായി.
  • പുതിയ പന്ത്രണ്ടംഗ നിയമനിർമ്മാണ സഭ നിലവിൽ വന്നു.

(ഗവർണർ ജനറൽ, ഗവർണർ ജനറലിന്റെ നാലംഗ കൗൺസിൽ , സുപ്രീം കോർട്ട് ചീഫ് ജസ്റ്റീസ് (കൽക്കട്ട), സുപ്രീം കോർട്ടിലെ മറ്റൊരു ജഡ്ജി, 4 കമ്പനി പ്രതിനിധികൾ)

സാമ്പത്തികം

തിരുത്തുക

കമ്പനിയുടെ കാപ്പിറ്റൽ സ്റ്റോക്ക് ആറു മില്യൺ സ്റ്റെർലിംഗായും നിക്ഷേപകരുടെ സംഖ്യ 3579 ആയും വർദ്ധിച്ചിരുന്നു[78]. കമ്പനിയുടെ വാണിജ്യസംബന്ധമായ സ്വത്തുകക്കളുടെ മൂല്യം 20 മില്യൺ സ്റെറർലിംഗിൽ കവിഞ്ഞിരുന്നു. സാമ്പത്തികമാന്ദ്യങ്ങളോ തകർച്ചകളോ സംഭവിക്കുകയാണെങ്കിൽ നിക്ഷേപകരുടെ ഭദ്രതക്കായി 2 മില്യൺ സ്റ്റെർലിംഗിന്റെ നിക്ഷേപം നീക്കിവെച്ചിരുന്നു.[78].1784-ലെ ആക്റ്റു പ്രകാരം നിലവിൽ വന്ന നിന്ത്രണ ബോർഡിന്റെ(Board of Control)വാർഷികച്ചെലവ് (£30,000) കമ്പനി വഹിക്കേണ്ടിയിരുന്നു. സ്ഥാവരജംഗമ സ്വത്തുക്കളുണ്ടായിരുന്നെങ്കിലും റൊക്കം പണത്തിനായി കമ്പനിക്ക് പല തവണ ഗവണ്മെന്റിനെ സമീപിക്കേണ്ടി വന്നിരുന്നു. [79],[80], [78]. കമ്പനിയുടെ ഭരണം നിക്ഷേപകർ തിരഞ്ഞെടുത്ത ഇരുപത്തിനാലു ഡയറക്റ്റർമാരിൽ )കോർട്ട് ഓഫ് ഡയറക്റ്റേഴ്സ്) നിക്ഷിപ്തമായിരുന്നു. പൗണ്ടോ അതിൽ കുറവോ ഓഹരിയുളളവർക്ക് വോട്ടവകാശം ഇല്ലായിരുന്നു.പതിനായിരമോ അതിൽകൂടുതലോ ഉളളവർക്ക് അവകാശപ്പെട്ടത് നാലു വോട്ടുകളായിരുന്നു. രണ്ടായിരം പൗണ്ട് ഉളളവർക്കെ കമ്പനി ഡയറക്റ്റർ ആയി തിരഞ്ഞെടുക്കപ്പെടാൻ അർഹതയുണ്ടായിരുന്നുളളു.

ഓഹരിമൂല്യം (പൗണ്ട്)
വോട്ടുകൾ
1000 1
3000 2
6000 3
10,000 4

പത്തൊമ്പതാം നൂറ്റാണ്ടിലെ ഇന്ത്യ

തിരുത്തുക
 
One Rupee കമ്പനി ഇറക്കിയ ഒരു രൂപ നാണയം , 1835

ഇംഗ്ലണ്ടിൽ വ്യവസായികവിപ്ലവം വന്നതോടെ ഇന്ത്യയിലെ കുടിൽ വ്യവസായങ്ങൾ പാടെ അധഃപതിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഇന്ത്യയിൽ നിന്നുളള കയറ്റുമതി 85 ലക്ഷം രൂപക്കും ഇറക്കുമതി അമ്പതിനായിരം രൂപക്കുമായിരുന്നു. 1850കളിൽ കയറ്റുമതി ഒരു ലക്ഷത്തിൽ കുറവും ഇറക്കുമതി ലക്ഷം രൂപക്കും ആയിരുന്നു. ഇന്ത്യയുടെ വരുമാനപ്പട്ടികയിൽ കറുപ്പ് രണ്ടാം സ്ഥാനത്തെത്തി.[50].ബാങ്ക് ഓഫ് കൽക്കട്ട (പിന്നീട് ബാങ്ക് ഓഫ് ബംഗാൾ) നിലവിൽ വന്നു.[81]. 1835-ൽ മുഗൾനാണയങ്ങൾക്കു പകരം കമ്പനി നാണയങ്ങൾ പ്രചാരത്തിലായി

അടിമത്തം സതി,നരബലി ശിശുബലി ഇവയൊക്കെ കർശനമായി നിരോധിച്ചു. 1854-ലെ[82]ഉത്തരവനുസരിച്ച് ഇംഗ്ലീഷു വിദ്യാഭ്യാസത്തിന് പ്രചാരം ലഭിച്ചു. ഹിന്ദു കോളേജ് പ്രസിഡൻസി കോളേജായി രൂപാന്തരപ്പെട്ടു.(1854). റൂർക്കിയിൽ എഞ്ചിനിയറിംഗ് കോളേജ് സ്ഥാപിതമായി. ആദ്യത്തെ വർത്തമാന പത്രിക സമാചാർ ദർപ്പൺ (ബംഗാളി വാരിക) പ്രസിദ്ധീകരിച്ചു

ആദ്യത്തെ റെയിൽവേ[83] പ്രവർത്തനമാരംഭിച്ചു(1853).1774-ൽ വാറൻ ഹേസ്റ്റിംഗ്സ് തുടങ്ങിവെച്ച തപാൽ സർവ്വീസ് കൂടുതൽ കാര്യക്ഷമമാക്കി[84].ഇലക്ട്രിക് ടെലഗ്രാഫ് തുടങ്ങി[85]. ഇവയൊക്കെ യഥാർഥത്തിൽ സൈനികവും ഭരണപരവുമായ ആവശ്യങ്ങൾക്കായിരുന്നു; എങ്കിലും ക്രമേണ പൊതുജനങ്ങൾക്ക് ഉപകാരപ്രദമായി.

ശിപായി ലഹള

തിരുത്തുക

1857-ൽ മീററ്റിൽ കമ്പനിയിലെ തദ്ദേശീയരായ സൈനികർ (ശിപായികൾ) നിസ്സഹകരണം ആരംഭിക്കുകയും അവരുടെ മേലുദ്യോഗസ്ഥരെ വധിക്കുകയും ചെയ്തു. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം എന്നും ശിപായി ലഹള എന്നും അറിയപ്പെട്ട ഈ ലഹള ഉത്തരേന്ത്യയിലാകെ പടർന്നു പിടിച്ചു. ലഹളക്ക് പല കാരണങ്ങളുണ്ടായിരുന്നെങ്കിലും അതിൽ പ്രധാനം മതപരമായ കാരണങ്ങളായിരുന്നു.

 
വിക്റ്റോറിയ രാജ്ഞി

പല നാട്ടുരാജ്യങ്ങളേയും ഓരോന്നായി ബ്രിട്ടീഷ് അധീനതയിലേക്ക് കൊണ്ടു വന്ന ദൽഹൗസി 1856-ൽ ഇന്ത്യയിൽ മൂന്നു നിയമങ്ങൾ നടപ്പാക്കി. ഒന്നാമത്തേത് ക്രിസ്തുമതത്തിലേക്ക് മതപരിവർത്തനം നടത്തിയവർക്ക് സുരക്ഷ നല്കി, രണ്ടാമത്തേത് വിധവാവിവാഹത്തിന് നിയമ സാധുത നല്കി, മൂന്നാമത്തേത് ഇന്ത്യക്കാരായ സൈനികർക്ക് കടൽ താണ്ടിയുളള സേവനം നിർബന്ധമാക്കി. ഇവ ഹിന്ദുമതത്തിനെതിരായുളള നീക്കങ്ങളായാണ് വിവക്ഷിക്കപ്പെട്ടത്.

സമൂഹത്തിൽ ഉരുത്തിരിഞ്ഞ അസ്വസ്ഥതകൾ പൊടുന്നനെ വ്യാപകമായ കലഹമായിത്തീർന്നതിനു കാരണം കമ്പനി വിതരണം ചെയ്ത വെടിയുണ്ടകളായിരുന്നു. ശിപായിമാർ വെടിയുണ്ടകളുടെ കടലാസ് കവചം കടിച്ചുകീറിയാണ്‌ അത് തോക്കിൽ നിറച്ചിരുന്നത്. വെടിയുണ്ടകൾക്കു മുകളിൽ തേച്ചിരിക്കുന്ന മെഴുക്ക് പശുവിന്റെ കൊഴുപ്പിൽ നിന്ന് ഉല്പാദിപ്പിക്കുന്നതാണെന്ന് ഹിന്ദുക്കൾക്കിടയിലും, പന്നിയുടെ കൊഴുപ്പിൽ നിന്നും ഉണ്ടാക്കുന്നതാണെന്ന് മുസ്ലീങ്ങൾക്കിടയിലും വാർത്ത പരന്നു. പശുവിനെ ദൈവികമായി കണക്കാക്കുന്ന ഹിന്ദുക്കൾക്കിടയിലും, പന്നിയെ തൊട്ടുകൂടാൻ പാടില്ലാത്ത മൃഗമായി കണക്കാക്കുന മുസ്ലീങ്ങൾക്കിടയിലും ലഹള പടരുന്നതിന്‌ ഈ പ്രചരണം ആക്കം കൂട്ടി.

ഈ ലഹളയെ കമ്പനി അടിച്ചമർത്തിയെങ്കിലും ഇന്ത്യയിലെ കമ്പനിഭരണത്തിന്റെ അന്ത്യത്തിനും ഈ ലഹള കാരണമായി 1876-ൽ ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് സർക്കാർ ഏറ്റെടുക്കുകയും വിക്റ്റോറിയ രാജ്ഞി ഇന്ത്യയുടെ ചക്രവർത്തിനിയാകുകയും ചെയ്തു[12].

അന്ത്യം

തിരുത്തുക

ശിപായി ലഹള ബ്രിട്ടീഷ് ഭരണകൂടത്തെ സാരമായി ബാധിച്ചു. ഇന്ത്യയുടെ ചുമതല കമ്പനിയുടെ കരങ്ങളിലാവരുതെന്നും ബ്രിട്ടീഷ് സിംഹാസനം നേരിട്ട് ഏറ്റെടുക്കണമെന്നും പാർലമെന്റ് അംഗങ്ങളും ബ്രിട്ടനിലെ രാഷ്ട്രതന്ത്രജ്ഞരും ശക്തമായി വാദിച്ചു. ഇന്ത്യൻ സംഭവവികാസങ്ങളുടെ പൂർണമായ ഉത്തരവാദിത്തം തങ്ങൾ സ്വയം ഏറ്റെടുക്കുന്നുവെന്നും ഇതിൽ തങ്ങൾക്ക് തെല്ലും അപകർഷതാബോധമില്ലെന്നും കമ്പനിയും എതിർവാദമുയർത്തി.[86].

അവസാന വാക്കുകൾ

തിരുത്തുക

സപ്റ്റമ്പർ ഒന്നിന് കോർട്ട് ഓഫ് ഡയറക്റ്റർമാരുടെ അവസാനയോഗം സമ്മേളിച്ചുച രണ്ടു പ്രമേയങ്ങൾ പാസ്സാക്കപ്പെട്ടു. ഒന്നാമത്തേതിൽ ഇന്ത്യയെ ഒരു പുരസ്കാരമെന്നോണം സിംഹാസനത്തിനു നിരുപാധികം കാഴ്ചവെക്കുകയാണെന്നും, എങ്കിലും തങ്ങളുടെ പ്രയത്നങ്ങളേയും സാഫല്യങ്ങളേയും ഒരിക്കലും വിസ്മരിക്കരുതെന്നും അപേക്ഷിച്ചു. . രണ്ടാമത്തേത് ഇന്ത്യയിലെ തങ്ങളുടെ ജീവനക്കാരോടുളള വിട പറയലായിരുന്നു. ജീവനക്കാരുടെ ഇന്നേവരേയുളള സേവനങ്ങളെ മുക്തകണ്ഠം പ്രശംസിച്ചുകൊണ്ട് ഇനി മുതൽ അവരുടെ സേവനം ബ്രിട്ടീഷു സിംഹാസനത്തിനുവേണ്ടിയായിരിക്കണമെന്ന് നിർദ്ദേശിച്ചു. [86]

വിക്റ്റോറിയാ രാജ്ഞിയുടെ വിളംബരം- സൽഭരണ സംവിധാനം

തിരുത്തുക

1858 ആഗസ്റ്റ് 2-ന് പുറപ്പെടുവിച്ച 75 ഖണ്ഡികകളുളള ഉത്തരവിലൂടെ [87] [88],[89]. 1853-ലെ ചാർട്ടർ റദ്ദാക്കുകയും ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് സിംഹാസനം നേരിട്ട് ഏറ്റെടുക്കുകയും ചെയ്ടു. ഇന്തയുടെ ഭരണത്തിനായി ഇന്ത്യാ ഓഫീസും പതിനാലംഗ ഇന്ത്യാ കൗൺസിലും രൂപീകരിക്കപ്പെട്ടു. ഇതിൽ ഏഴുപേരെ നാമനിർദ്ദേശം ചെയ്യാനുളള അവകാശം കമ്പനിക്കു നല്കിയെങ്കിലും ഈ അവകാശം പതിനാലു ദിവസത്തിനകം ഉപയോഗിക്കേണ്ടതാണെന്നും നിബന്ധനയുണ്ടായിരുന്നു. ഗവർണർ ജനറലും കമ്പനിയാൽ നിയുക്തരായ മറ്റു ഉദ്യോഗസ്ഥരും, തത്കാലം അതേ തസ്തികകളിൽ തുടരുമെന്നും അവർ സിംഹാസനത്തിന്റെ സേവകരായി ഗണിക്കപ്പെടുമെന്നും പ്രഖ്യാപിക്കപ്പെട്ടു. 1855-ലെ വിവരങ്ങളനുസരിച്ച് മദ്രാസ്, ബോംബേ, ബംഗാൾ പ്രസിഡൻസികൾക്ക് പ്രത്യേകം കരസേനയും നാവികസേനയും ഉണ്ടായിരുന്നു. [90] 24,000 പേരുണ്ടായിരുന്ന കമ്പനിയുടെ സൈന്യം ബ്രിട്ടീഷ് ആർമിയിൽ വിലയിക്കപ്പെട്ടു. കമ്പനിയുടെ എല്ലാ സ്വത്തുക്കളുടേയും പണമിടപാടുകളുടേയും ചുമതല സിംഹാസനം ഏറ്റെടുത്തു. കമ്പനിയുടെ കാപ്പിറ്റൽ സ്റ്റോക്കും ഡിവിഡൻറും സുരക്ഷാഫണ്ടും മാത്രം ഇതിൽ നിന്ന് ഒഴിവാക്കപ്പെട്ടു. ഇന്ത്യയെ സംബന്ധിച്ച എല്ലാ ചുമതലകളിൽ നിന്നും കമ്പനി ചെയർമാനേയും ഡയറക്റ്റർമാരേയും പ്രൊപ്രൈറ്റർമാരേയും ഒഴിവാക്കി. [87]. 1600 മുതൽ 1857 വരേയുളള രണ്ടര നൂറ്റാണ്ടിൽ കമ്പനി സമ്പാദിച്ചെടുത്ത വസ്തുവകകളും ആരംഭിച്ച പദ്ധതികളും കൈമാറുക എളുപ്പമായിരുന്നില്ല. ഇതിനായി പ്രത്യേകം പ്രത്യേകം നിയമനിർമ്മാണങ്ങൾ വേണ്ടി വന്നു.

ഇസ്റ്റ് ഇന്ത്യാ കമ്പനി സ്റ്റോക് റിഡെമ്ഷൻ ആക്റ്റ് 1873

തിരുത്തുക

ചാർട്ടർ ആക്റ്റ് 1833-ലെ നിബന്ധനകളനുസരിച്ച് ഇസ്റ്റ് ഇന്ത്യാ കമ്പനി സ്റ്റോക് റിഡെമ്ഷൻ ആക്റ്റ് 1873 നിലവിൽ വന്നു. പക്ഷേ ഈ നിയമം നടപ്പിലാകുന്നതിന് മുമ്പു തന്നെ കമ്പനി പിരിച്ചു വിടപ്പെട്ടിരുന്നു.

  1. The East India Company
  2. Calendar of State Papers Colonial, East Indies, China and Japan, Volume 2: 1513-1616[പ്രവർത്തിക്കാത്ത കണ്ണി]
  3. 3.0 3.1 3.2 3.3 3.4 3.5 3.6 3.7 "CHAPTER 2 - FROM TRADE TO TERRITORY". Social Science - Class VIII - Our Pasts-III (PDF). New Delhi: NCERT. pp. 10–16. {{cite book}}: Cite has empty unknown parameter: |coauthors= (help)
  4. COURT MINUTES OF THE EAST INDIA COMPANY 1599-1603
  5. 5.0 5.1 ഈസ്റ്റ് ഇന്ത്യാ കമ്പനി ചരിത്രരേഖകൾ
  6. ചാർട്ടർ 1600
  7. 7.0 7.1 7.2 ചാർട്ടർ 1600 സംക്ഷിപ്തം[പ്രവർത്തിക്കാത്ത കണ്ണി]
  8. ഈസ്റ്റ് ഇന്ത്യാ കമ്പനി- Bye-Laws
  9. ഇന്ത്യയേയും ഈസ്റ്റ് ഇന്ത്യാ കമ്പനിയേയും സംബന്ധിക്കുന്ന നിയമങ്ങൾ
  10. 10.0 10.1 ജെയിംസ് ലങ്കാസ്റ്ററുടെ സമുദ്രയാത്രകൾ
  11. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കപ്പൽ ദൗത്യങ്ങൾ പതിനേഴാം നൂറ്റാണ്ടിൽ
  12. 12.0 12.1 12.2 12.3 12.4 HILL, JOHN (1963). "1-INTRODUCTION". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 9–17. {{cite book}}: Cite has empty unknown parameter: |coauthors= (help)
  13. സർ തോമസ്റോ മുഗൾ ദർബാറിൽ
  14. 14.0 14.1 14.2 മദ്രാസ്: ചരിത്രരേഖകൾ
  15. 15.0 15.1 15.2 ഇംഗ്ലീഷുകാർ ഇന്ത്യയുടെ പശ്ചിമതീരത്ത്
  16. 16.0 16.1 ഫോർട്ട് വില്യം: പഴയകോട്ട- ചരിത്രം
  17. സെൻറ് ജോർജ് കോട്ട
  18. മദ്രാസ് പ്രസിൻഡസി ചരിത്രം
  19. മദ്രാസ് സ്മൃതികൾ
  20. മദ്രാസ് പ്രസിഡൻസി ഗവർണ്ണമാർ 1652-1858
  21. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ചരിത്രം
  22. 22.0 22.1 22.2 Nirad C Chaudhuri (1977). Clive of India. Jaico Publishing House. ISBN 9788172244217.
  23. ഈസ്റ്റ് ഇന്ത്യാ കമ്പനിയും ദക്ഷിണാഫ്രിക്കയും 1600-1858 -ജെ.എൽ.ഗെബർ
  24. ജോൺ കമ്പനിയുടെ സുവർണദിനങ്ങൾ- W.H.Carey 1882
  25. 25.0 25.1 25.2 25.3 25.4 കമ്പനിയെ സംബന്ധിക്കുന്ന ചാർട്ടറുകളും വ്യവസ്ഥകളും
  26. വില്യെം ഹെജസിന്റെ ഡയറി
  27. K.N. Chaudhuri (1978). The Trading World of Asia. Cambridge University press. ISBN 9780521217163.
  28. ഡെവിഡ് ക്രെസ്സി (2013). Saltpeter: The Mother of Gunpowder. ഓക്സ്ഫോഡ് യൂണിവഴ്സിറ്റി പ്രസ്. ISBN 9780191611858.
  29. "വെടിയുപ്പു കരാർ 1672". Archived from the original on 2014-03-05. Retrieved 2014-09-01.
  30. Annals of the 17th Congress for the history of Glass,page 366
  31. Philip Lawson (1993). East India Company A History. Longman Group. ISBN 978058207385-2.
  32. വാണിജ്യസാമ്പത്തിക വിഷയങ്ങൾ: ഒരു വീക്ഷണം- ജോഷ്വാ ചൈൽഡ്
  33. വാണിജ്യം: പുതിയ ചിന്തകൾ-ജോഷ്വാ ചൈൽഡ്
  34. ഇന്ത്യാചരിത്രം 1707-1813-ജെ.എൽ. മെഹ്ത
  35. മേജർ സ്ട്രിംഗർ ലോറൻസ് ഇന്ത്യൻ ആർമിയുടെ സൂത്രധാരൻ
  36. First Madras European Regiment
  37. ബംഗാൾ യൂറോപ്യൻ റെജിമെൻറ്
  38. Crown & the Company: First Bombay European Regiment 1662-1911
  39. റോബർട്ട് ക്ലൈവ് ജീവചരിത്രം Vol.I
  40. പതിനെട്ടാം നൂറ്റാണ്ടിലെ യുദ്ധങ്ങൾ
  41. റോബർട്ട് ക്ലൈവ് ജീവചരിത്രം Vol.II
  42. "ശ്രീരംഗപട്ടണം യുദ്ധം". Archived from the original on 2014-08-08. Retrieved 2014-08-26.
  43. അന്വേഷണക്കമ്മീഷൻ റിപ്പോർട്ട് 1772-73
  44. വാറൻ ഹേസ്റ്റിംഗ്സ്– കുറ്റവിചാരണ
  45. വാറൻ ഹേസ്റ്റിംഗ്സ്- കുറ്റവിചാരണയുടെ ചരിത്രം
  46. കുത്തകവ്യാപാരം-കെടുതികൾ
  47. കമ്പനി ഘടന: ഒരപഗ്രഥനം
  48. >കമ്പ നിയുടെ അവസ്ഥ 1787-88 ജോർജ് ക്രാഫോർഡ്
  49. "ചൈന, ഇന്ത്യ,ബ്രിട്ടൻ കറുപ്പിന്റെ രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രങ്ങൾ" (PDF). Archived from the original (PDF) on 2015-10-01. Retrieved 2014-09-04.
  50. 50.0 50.1 50.2 കറുപ്പു വ്യാപാരം 1821-32 പാർലമെന്റ് രേഖകൾ
  51. ഇന്ത്യാ ചരിത്രം Vol.6 - ജെയിംസ് മിൽ, പേജ് 669-683
  52. വെല്ലസ്ലി ഉടമ്പടികളുടെ പകർപ്പുകൾ
  53. Architects of empire- Duke Wellington and his brothers. University of Oklahoma Press. 1998. ISBN 978-0806138107.
  54. വെല്ലസ്ലി രേഖകൾ pages 174-180
  55. മദ്രാസ് ആർമിയുടെ വിജയങ്ങൾ 1817-19
  56. പിണ്ടാരി-മറാഠ യുദ്ധങ്ങൾ: ഔദ്യോഗിക രേഖകൾ
  57. മറാഠായുദ്ധങ്ങൾ: ഭൂപടങ്ങളും ആസൂത്രണങ്ങളും
  58. ഇന്ത്യയിലെ രാഷട്രീയ-സൈനിക കൈമാറ്റങ്ങൾ: 1813-23 Vol.I-ഹെൻട്രി പ്രിൻസെപ്പ്
  59. ഇന്ത്യയിലെ രാഷട്രീയ-സൈനിക കൈമാറ്റങ്ങൾ: 1813-23 Vol.II-ഹെൻട്രി പ്രിൻസെപ്പ്
  60. ബോംബേ പ്രസിഡൻസി: സൈനികച്ചെലവുകൾ
  61. കമ്പനി നിയന്ത്രണത്തിലുളള പ്രദേശങ്ങൾ 1854
  62. ബ്രിട്ടീഷ് ഇന്ത്യക്കുളള യുദ്ധഭീഷണികൾ ഡി.എൽ ഇവാൻസ് 1829
  63. 63.0 63.1 മെറ്റ്കാഫിന്റെ പ്രമാണങ്ങൾ
  64. സിഖുകാരുടെ ചരിത്രം:ഉത്പത്തി മുതൽ സത്ലജ് യുദ്ധങ്ങൾ വരെ- ജെ.ഡി. കണ്ണിംഗ്ഹാം
  65. ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "3 - പ്രൊമോഷൻ ആൻഡ് റെക്കഗ്നിഷൻ (Promotion and Recognition), 1840-1843". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. p. 69. ISBN 019579415 X. Retrieved 2012 നവംബർ 17. {{cite book}}: Check date values in: |accessdate= and |year= (help)
  66. ഭരത്പൂർ ഉപരോധം
  67. M.S.Naravane (2006). Battles of Honorable East India Company. APH Publishing. ISBN 9788131300343.
  68. 68.0 68.1 ഇന്ത്യാചരിത്രം Vol.III 1828-56 ജെ.സി.മാർഷ്മൻ
  69. ബ്രിട്ടീഷ് ഇന്ത്യയിൽ ദൽഹൗസിയുടെ ഭരണം- എഡ്വിൻ ആർണോൾഡ്
  70. അഫ്ഗാനിസ്ഥാൻ, പേർഷ്യ-കത്തിടപാടുകൾ
  71. ബ്രിട്ടീഷ് ഇന്ത്യയുടെ കിഴക്കൻ അതിർത്തികൾ 1784-1836
  72. ഡയാനാ 1823
  73. Arthue Walley Estate (2013). The opium war through chinese eyes. Routledge. ISBN 9781136576720.
  74. കറുപ്പു യുദ്ധങ്ങൾ
  75. ബ്രിട്ടന്റെ കറുപ്പു കളളക്കടത്ത് - അലക്സാണ്ടർ 1856
  76. നാൻകിംഗ് ഉടമ്പടി
  77. ഹോങ്കോങ് ചൈനക്ക്
  78. 78.0 78.1 78.2 കമ്പനി ആസ്തികളുടെ ചരിത്രം-റോബർട്ട് എം മാർട്ടിൻ
  79. കമ്പനിയുടെ സാമ്പത്തികനില 1808
  80. കമ്പനിയുടെ സാമ്പത്തികനില 1830
  81. ബാങ്ക് ഓഫ് ബംഗാൾ ചരിത്രം-സൈംസ് സ്കട്ട്
  82. Educational Dispatch 1854
  83. ഈസ്റ്റ് ഇന്ത്യൻ റെയിൽവേ കമ്പനിയുടെ ചരിത്രം-ജി.ഹഡിൽസ്റ്റൺ
  84. "ഇന്ത്യയുടെ തപാൽ ചരിത്രം". Archived from the original on 2014-11-05. Retrieved 2014-09-09.
  85. ഇന്ത്യൻ ടെലഗ്രാഫിന്റെ ചരിത്രം- ഓഷോണസ്സി ബ്രുക്കിന്റെ സ്മരണകൾ
  86. 86.0 86.1 The Oxford History of India- Vincent Smith(1919) pages 725-727
  87. 87.0 87.1 ഇന്ത്യയെ സംബന്ധിച്ച നിയമങ്ങൾ 1855-70
  88. 1858-ലെ നിയമം സംക്ഷിപ്തം
  89. The Oxford History of India- Vincent Smith(1919) pages 727-730
  90. ഈസ്റ്റ് ഇന്ത്യാ കമ്പനി 1855