അഗസ്റ്റസ് ചാപ്മാൻ അല്ലെൻ
(അഗസ്റ്റസ് ചാപ്പ്മാൻ അല്ലെൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സഹോദരനായ ജോൺ കിർബി അല്ലെനോടൊപ്പം യു.എസ്. സംസ്ഥാനമായ ടെക്സസിൽ ഹ്യൂസ്റ്റൺ നഗരം സ്ഥാപിച്ച[1] വ്യക്തിയാണ് അഗസ്റ്റസ് ചാപ്മാൻ അല്ലെൻ(1806-1864). ന്യൂയോർക്കിലെ കാനസറെയോവിൽ റോളണ്ട് അല്ലെന്റെയും സാറാ ചാപ്മാന്റെയും മകനായി 1806 ജൂലൈ 4ന് ഇദ്ദേഹം ജനിച്ചു. ടെക്സസ് സ്വാതന്ത്ര്യസമരകാലത്ത് അവശ്യസാധനങ്ങളെത്തുന്ന മാർഗങ്ങൾ സംരക്ഷിച്ചുകൊണ്ട് യുണൈറ്റഡ് സ്റ്റേറ്റ്സിനെ സഹായിച്ചു. വിപ്ലവത്തിന് ശേഷം, പുതിയൊരു നഗരം സ്ഥാപിക്കുക എന്ന ഉദ്ദേശത്തോടെ 6,600 ഏക്കർ (27 കിമി²) സ്ഥലം വാങ്ങി. വിപ്ലവത്തിലെ നായകരിലൊരായ ജനറൽ സാം ഹ്യൂസ്റ്റണിന്റെ ബഹുമാനാർത്ഥം അവർ നഗരത്തിന് ഹ്യൂസ്റ്റൺ എന്ന് പേരിട്ടു. 1864 ജൂൺ 11-ന് വാഷിങ്ടൺ ഡി.സിയിൽ വച്ച് അന്തരിച്ചു.
അവലംബം
തിരുത്തുക- ↑ McComb, David G. (January 19, 2008). ""Houston, Texas"". Handbook of Texas Online. Retrieved 2008-06-01.
{{cite web}}
: Check date values in:|date=
(help)