ഓഗസ്റ്റ് 12
തീയതി
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് 12 വർഷത്തിലെ 224 (അധിവർഷത്തിൽ 225)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
തിരുത്തുക- ബി.സി.ഇ. 490 - മാരത്തോൺ യുദ്ധം - ജൂലിയൻ കാലഗണനാരീതിയനുസരിച്ച് ഈ ദിവസമാണ് അധിനിവേശ പേർഷ്യൻ സേനെയെ ഏതൻസ് പരാജയപ്പെടുത്തിയ യുദ്ധം നടന്നത്. സെപ്റ്റംബർ 12 കാണുക.
- ബി.സി.ഇ. 30 - ആക്റ്റിയം യുദ്ധത്തിൽ തന്റേയും മാർക്ക് ആന്റണിയുടേയും പരാജയത്തെത്തുടർന്ന് ക്ലിയോപാട്ര ആത്മഹത്യ ചെയ്തു.
- 1806 - ഇംഗ്ലീഷുകാരുടെ ആദ്യ അധിനിവേശത്തിനു ശേഷം, സാന്റിയാഗോ ഡി ലിനിയേഴ്സ് ബ്യൂണസ് അയേഴ്സ് നഗരം തിരിച്ചു പിടിച്ചു.
- 1833 - ഷിക്കാഗോ നഗരത്തിന്റെ സ്ഥാപനം.
- 1851 - തന്റെ തയ്യൽ യന്ത്രത്തിന്റെ പേറ്റന്റ് ഐസക് സിങർ നേടിയെടുത്തു.
- 1898 - സ്പാനിഷ് അമേരിക്കൻ യുദ്ധത്തിന് അന്ത്യം കുറിച്ചുകൊണ്ടുള്ള വെടിനിറുത്തൽ ഉടമ്പടി.
- 1914 - ഒന്നാം ലോകമഹായുദ്ധം: ബ്രിട്ടൺ, ഓസ്ട്രിയ-ഹംഗറിക്കെതിരായി യുദ്ധം പ്രഖ്യാപിച്ചു. ഇതോടെ ബ്രിട്ടീഷ് സാമ്രാജ്യത്തിലെ രാജ്യങ്ങളെല്ലാം സ്വയമേവ യുദ്ധത്തിൽ പങ്കു ചേർന്നു.
- 1960 - ആദ്യ വാർത്താവിനിമയ ഉപഗ്രഹമായ എക്കോ I വിക്ഷേപിച്ചു.
- 1964 - വർണ്ണവിവേചനനയങ്ങൾ മുൻ നിറുത്തി ദക്ഷിണാഫ്രിക്കയെ ഒളിമ്പിക്സിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കി.
- 1978 - ജപ്പാനും ചൈനയും തമ്മിൽ സൗഹൃദ ഉടമ്പടി ഒപ്പുവച്ചു.
- 1981 - ഐ.ബി.എം. പി.സി. പുറത്തിറങ്ങി.
- 2004 - സിംഗപ്പൂരിന്റെ മൂന്നാമത് പ്രധാനമന്ത്രിയായി ലീ സീൻ ലൂങ്ങ് അധികാരമേറ്റു.
ജന്മദിനങ്ങൾ
തിരുത്തുക- 1887 - നോബൽ സമ്മാന ജേതാവായ ഓസ്ട്രിയൻ ഭൗതികശാസ്ത്രജ്ഞൻ എർവിൻ ഷ്രോഡിങർ
- 1919 - ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞനായ വിക്രം സാരാഭായി
- 1924 - മുൻ പാകിസ്താൻ പ്രസിഡണ്ട് മുഹമ്മദ് സിയാ ഉൾ ഹഖ്
ചരമവാർഷികങ്ങൾ
തിരുത്തുക- ബി.സി.ഇ. 30 - ക്ലിയോപാട്ര
- 1964 - ജെയിംസ് ബോണ്ട് കഥാകാരൻ ഇയാൻ ഫ്ളെമിങ്
മറ്റു പ്രത്യേകതകൾ
തിരുത്തുകഅന്താരാഷ്ട്ര യുവജനദിനം (ഐക്യരാഷ്ട്ര സഭ)