വേൾഡ് വൈഡ് വെബ്ബിലുള്ള വിവരങ്ങൾ തിരയാനുള്ള ഒരു ഉപാധിയാണ്‌ വെബ് സെർച്ച് എഞ്ചിൻ അഥവാ സെർച്ച് എഞ്ചിൻ. തിരച്ചിൽ ഫലങ്ങൾ സാധാരണായായി ഒരു പട്ടികയായി നൽകുന്നു, തിരച്ചിൽ ഫലങ്ങളെ ഹിറ്റുകൾ എന്നാണ്‌ വിളിച്ചുവരുന്നത്[അവലംബം ആവശ്യമാണ്]. തിരച്ചിൽ ഫലങ്ങളിൽ വെബ് പേജുകൾ, ചിത്രങ്ങൾ, വിവരങ്ങൾ, വെബ്ബിലുള്ള മറ്റ് ഫയൽ തരങ്ങൾ എന്നിവ ഉൾപ്പെടാം. അൽഗോരിതങ്ങൾ ഉപയോഗിച്ചാണ് സെർച്ച് എഞ്ചിനുകൾ പ്രവർത്തിക്കുന്നത്.

ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന മൂന്ന് സെർച്ച് എഞ്ചിനുകൾ

ചരിത്രംതിരുത്തുക

നാൾവഴി (ഭാഗികം)
വർഷം എഞ്ചിൻ സ്ഥിതി
1993 W3 കാറ്റലോഗ് തുടക്കം
ആലിവെബ് തുടക്കം
ജമ്പ് സ്റ്റേഷൻ തുടക്കം
1994 വെബ് ക്രാളർ തുടക്കം
ഇൻഫോ സീക്ക് തുടക്കം
ലൈക്കോസ് തുടക്കം
1995 ആൾട്ടവിസ്റ്റ തുടക്കം
ഓപ്പൻ ടെക്സ്റ്റ് വെബ് ഇൻഡക്സ് തുടക്കം[1]
മജെല്ലൻ തുടക്കം
എക്സൈറ്റ് തുടക്കം
SAPO തുടക്കം
1996 ഡോഗ്പൈൽ തുടക്കം
ഇൻക്ടുമി സ്ഥാപിതമായി
ഹോട്ട്ബോട്ട് സ്ഥാപിതമായി
ആക്സ് ജീവ്‌സ് സ്ഥാപിതമായി
1997 നോർത്തേൺ ലൈറ്റ് തുടക്കം
Yandex തുടക്കം
1998 ഗൂഗിൾ തുടക്കം
1999 ആൾ‌ദ്‌വെബ് തുടക്കം
ജീനിക്നോസ് സ്ഥാപിതമായി
നാവെർ തുടക്കം
ചോമ സ്ഥാപിതമായി
വിവിസിമൊ സ്ഥാപിതമായി
2000 ബൈഡു സ്ഥാപിതമായി
എക്സാലീഡ് സ്ഥാപിതമായി
2003 ഇൻഫോ.കോം തുടക്കം
2004 യാഹൂ! സെർച്ച് തുടക്കം
എ9.കോം തുടക്കം
സൊഗോയു തുടക്കം
2005 എം‌എസ്‌എൻ സെർച്ച് തുടക്കം
ആസ്ക്.കോം തുടക്കം
ഗൂഡ് സെർച്ച് തുടക്കം
സെർച്ച്മി സ്ഥാപിതമായി
2006 വിക്കിസീക്ക് സ്ഥാപിതമായി
ക്വായെറോ സ്ഥാപിതമായി
ആസ്ക്.കോം തുടക്കം
ലൈവ് സെർച്ച് തുടക്കം
ചാചാ ബീറ്റ
ഗുരുജി.കോം ബീറ്റ
2007 വിക്കിസീക്ക് തുടക്കം
സ്പ്രൂസ് തുടക്കം
വിക്കിയ സെർച്ച് തുടക്കം
ബ്ലാക്ക്‌ൾ.കോം തുടക്കം
2008 പവർ സെറ്റ് തുടക്കം
പൈകൊളാറ്റർ തുടക്കം
വിയെൻസി തുടക്കം
കൂൾ തുടക്കം
ബൂഗാമി തുടക്കം
ലീപ്‌ഫിഷ് ബീറ്റ
ഫോറസ്റ്റ്‌ൾ തുടക്കം
VADLO തുടക്കം
സ്പേർസ്! സെർച്ച് തുടക്കം
ഡക്ക് ഡക്ക് ഗോ തുടക്കം
2009 ബിംഗ്‌ തുടക്കം
യെബോൾ ബീറ്റ
മുഗു‌ർഡി തുടക്കം
ഗോബി ഇൻ‌ക് തുടക്കം
2013 Aoohe തുടക്കം

തുടക്കത്തിൽ ഇന്റർനെറ്റും വെബ്ബും ഇന്നുകാണുന്ന രൂപത്തിലായിരുന്നില്ല, എഫ്.റ്റി.പി സൈറ്റുകളുടെ ഒരു ശൃംഖലയായിരുന്നു അക്കാലത്ത് ഇന്റർനെറ്റ്, ഈ സൈറ്റുകളിൽ നിന്നും ഉപയോക്താക്കൾക്ക് ഫയലുകൾ ഡൗൺലോഡ് ചെയ്യുവാനും തിരിച്ച് അപ്‌ലോഡ് ചെയ്യാനും മറ്റും സാധിച്ചിരുന്നു.

ഇത്തരം എഫ്.ടി.പി സൈറ്റുകളിൽ നിന്നും ആവശ്യമുള്ള ഫയലുകൾ കണ്ടുപിടിക്കുക വലിയ ബുദ്ധിമുട്ടായിരുന്നു. 1990ൽ അലൻ എംറ്റേജ് എന്നയാൾ ഇന്റർനെറ്റിൽ ഉപയോഗിക്കാവുന്ന ആദ്യത്തെ സെർച്ച് ഉപകരണം അല്ലെങ്കിൽ ഉപാധി നിർമ്മിച്ചു, ആർച്ചി (ARCHIE) എന്നായിരുന്നു ആ ഇന്റർനെറ്റ് തിരച്ചിൽ സം‌വിധാനത്തിന്റെ പേര്‌. മോൺ‌ട്രിയാലിലുള്ള മക് ഗിൽ യൂണിവേർസിറ്റിയിൽ വിദ്യാർഥിയായിരുന്ന സമയത്താണ്‌ അദ്ദേഹം ആർച്ചി നിർമ്മിച്ചത്.

ആർച്ചിയുടെ പ്രവർത്തനംതിരുത്തുക

നിശ്ചിത ഇടവേളകളിൽ എഫ്.ടി.പി സെർ‌വ്വറുകളെ ബന്ധപ്പെട്ട് ഓരോ സെർ‌വറിലുമുള്ള ഫയലുകളുടെ പട്ടിക ശേഖരിക്കുക എന്നതാണ്‌ ആർച്ചി ആദ്യംചെയ്യുക, ഇതിനു ശേഷം ആ പട്ടികയിൽ നിന്നും യൂണിക്‌സിൽ ലഭ്യമായ ഗ്രെപ്പ് (GREP) എന്ന നിർദ്ദേശം ഉപയോഗിച്ച് ആവശ്യമുള്ള ഫയൽ പേര്‌ തിരയുന്നു, ഇതു വഴി ഉപയോക്താവിന്‌ ഫയലിന്റെ പേര്‌ അറിയാമെങ്കിൽ അത് ഏത് എഫ്.ടി.പി സെർ‌വറിലാണുള്ളതെന്ന് കണ്ടുപിടിക്കുവാൻ സാധിക്കുന്നു. ആർച്ചി ഉപയോഗിച്ച് ഫയൽ പേരുകൾ മാത്രമേ തിരയുവാൻ സാധിച്ചിരുന്നുള്ളൂ, ടെക്‌സ്റ്റ് ഫയലുകളുടെയും മറ്റും ഉള്ളടക്കം തിരയാൻ സാധ്യമായിരുന്നില്ല.

1991ൽ ഗോഫർ പ്രോട്ടോക്കോളിന്റെ വരവോടെ പുതിയ രണ്ട് സെർച്ച് സം‌വിധാനങ്ങൾ കൂടി രംഗത്തെത്തി, വെറോണിക്കയും (Veronica), ജഗ്‌ഹെഡും(Jughead). ഗോഫർ സെർ‌വറുകളിൽ ശേഖരിച്ചു വച്ചിരിക്കുന്ന ഫയൽ പേരുകളുടെയും, തലക്കെട്ടുകളുടെയും പട്ടികകളിൽ തിരയുകയാണ്‌ വെറോണിക്കയും ജഗ്‌ഹെഡും ചെയ്തിരുന്നത്. അക്കാലത്തെ പ്രശസ്ത ഹാസ്യ പുസ്തകപരമ്പരയിലെ നായകന്റെ പേരും ആർച്ചി എന്നായിരുന്നു, അതുകൊണ്ടായിരിക്കാം തിരച്ചിൽ സം‌വിധാനമായ ആർച്ചിക്കു ശേഷം വന്ന പ്രോഗ്രാമുകൾക്ക് അതിലെ മറ്റ് കഥാപാത്രങ്ങളായ വെറോണിക്കയുടേയും ജഗ്‌ഹെഡിന്റേയും പേര്‌ നൽകിയത്.

ഈ സമയത്ത് വേൾഡ് വൈഡ് വെബ് എന്നൊന്ന് ഇല്ലായിരുന്നു, ഫയൽ ട്രാൻസ്ഫർ പ്രോട്ടോക്കോൾ വഴിയുള്ള ഡാറ്റാ കൈമാറ്റങ്ങളാണ്‌ നടന്നിരുന്നത്. ഒരു ഫയൽ കൈമാറ്റം ചെയ്യുകയോ പങ്കുവെയ്ക്കുകയോ ചെയ്യണമെങ്കിൽ അത്, ഒരു എഫ്.റ്റി.പി സെർ‌വർ വഴി ശൃംഖലയിൽ ലഭ്യമാക്കേണ്ടിയിരുന്നു. ആർക്കെങ്കിലും ആ ഫയൽ ആവശ്യമുണ്ടെങ്കിൽ ഒരു എഫ്.റ്റി.പി ക്ലൈന്റ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അത് ഏറ്റെടുക്കാനും സാധിക്കും.

ഹൈപ്പർടെക്സ്റ്റ് ട്രാൻസ്ഫെർ പ്രോട്ടോക്കോൾ (HTTP), ഹൈപ്പർടെക്സ്റ്റ് മാർക്കപ് ഭാഷ(HTML), വേൾഡ്‌വൈഡ്‌വെബ് എന്ന ആദ്യ വെബ് ബ്രൗസർ, ഇത് വെബ് താളുകൾ സൃഷ്ടിക്കുവാനും തിരുത്തുവാനും മറ്റും ഉപയോഗിക്കാവുന്ന ഒരു വെബ് എഡിറ്റർ കൂടിയായിരുന്നു, ആദ്യ എച്.റ്റി.റ്റി.പി സെർ‌വർ സോഫ്റ്റ്‌വെയർ അതായത് ആദ്യ വെബ് സെർ‌വർ (ഇത് പിൽക്കാലത്ത് സേർൺ എച്.റ്റി.റ്റി.പി.ഡി (CERN httpd) എന്നറിയപ്പെട്ടു), എന്നിങ്ങനെ പ്രവർത്തനക്ഷമമായ ഒരു വെബ് സംവിധാനത്തിനു വേണ്ട ഉപകരണങ്ങളെല്ലാമായി 1990-ൽ ടിം ബെർണേർ‌സ് ലീ എത്തി. അങ്ങനെ എഫ്.റ്റി.പി സെർ‌വറുകളും, ഗോഫർ സൈറ്റുകളും, ഇമെയിൽ സെർ‌വറുകളും മാത്രമുണ്ടായിരുന്ന കമ്പ്യൂട്ടർ ശൃംഖലകളിലേക്ക് വെബ്സൈറ്റുകൾ എത്തിത്തുടങ്ങി. ഏകദേശം ഈ സമയത്ത് തന്നെയാണ്‌ കമ്പ്യൂട്ടർ ശൃംഖലകൾ വാണിജ്യാവശ്യങ്ങൾക്കായി ഉപയോഗിക്കപ്പെടാൻ തുടങ്ങിയതും, വിവിധ കമ്പ്യൂട്ടർ ശൃംഖലകൾ തമ്മിൽ ബന്ധപ്പെടുത്തി ഇന്റർനെറ്റിന്റെ രൂപപ്പെടലും മറ്റും.

1993 ജൂണിൽ എം.ഐ.റ്റി യിൽ പ്രവർത്തിച്ചിരുന്ന മാത്യൂ ഗ്രേ ആദ്യത്തെ വെബ് റോബോട്ട് നിർമ്മിച്ചു. പേൾ പ്രോഗ്രാമിങ്ങ് ഭാഷ ഉപയോഗിച്ച് നിർമ്മിച്ച വേൾഡ് വൈഡ് വാണ്ടറർ ആയിരുന്നു അത്.

സെർച്ച് എഞ്ചിനുകളുടെ പ്രവർത്തനംതിരുത്തുക

സെർച്ച് എഞ്ചിനുകൾ ഇന്ന്തിരുത്തുക

ഡിസംബർ 2010ലെ നെറ്റ് മാർക്കറ്റ്ഷെയറിന്റെ റിപ്പോർട്ട് പ്രകാരം ലോകത്തെ 84% നെറ്റ് ഉപയോഗിക്കുന്ന ആളുകളും ഇന്റർനെറ്റ് തിരയാൻ ഗൂഗിൾ ഉപയോഗിക്കുന്നു. 6.69% പേർ യാഹൂ! ഉപയോഗിക്കുന്നു. 3.39% ബൈഡു ഉപയോഗിക്കുമ്പോൾ 3.29% ബിംഗ് ഉപയോഗിക്കുന്നു. 1.98% പേർ മാത്രമാണ് മറ്റ് സെർച്ച് എഞ്ചിനുകളെ ആശ്രയിക്കുന്നത്.[1]

അവലംബംതിരുത്തുക

  1. Net Marketshare - World

പുറംകണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=വെബ്_സെർച്ച്_എഞ്ചിൻ&oldid=2379515" എന്ന താളിൽനിന്ന് ശേഖരിച്ചത്