പാണിനി
പ്രാചീന ഗാന്ധാരദേശത്ത് ബി.സി അഞ്ചാം ശതകത്തിൽ ജീവിച്ചിരുന്നുവെന്നു കരുതപ്പെടുന്ന സംസ്കൃത ഭാഷാശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനുമാണ് പാണിനി മഹർഷി. അഷ്ടാദ്ധ്യായി ഉൾപ്പെടുന്ന പാണിനീസൂക്തങ്ങളിലൂടെ സംസ്കൃതഭാഷയ്ക്ക് ശാസ്ത്രീയമായ ചട്ടക്കൂടുകൾ നിർവചിച്ചു. സംസ്കൃതഭാഷയിലെ സ്വരങ്ങളും വ്യഞ്ജനങ്ങളും പ്രത്യേകരീതിയിൽ ക്രമീകരിച്ച് പാണിനി അവയെ ബീജഗണിതത്തിലെന്നതു പോലെ സൂത്രവാക്യങ്ങൾ നിർമ്മിക്കാനുപയോഗിച്ചു. മുവായിരത്തോളം വരുന്ന ഇത്തരം ചെറുസൂത്രവാക്യങ്ങൾ ഉപയോഗിച്ച് ഭാഷയിലെ വ്യാകരണനിയമങ്ങൾ അദ്ദേഹം തയ്യാറാക്കി[10].
കാലഘട്ടം | fl. 4th century BCE;[1][2][3][4][5] older research mentions "6th to 5th century BCE"[6][7][web 1][note 1] |
---|---|
പ്രദേശം | Northwest Indian subcontinent[note 2] |
പ്രധാന താത്പര്യങ്ങൾ | Grammar, Linguistics[9] |
സംഭാവനകൾ
തിരുത്തുകപാണിനിയുടെ ഭാഷാശാസ്ത്രപഠനങ്ങൾ അതിസങ്കീർണ്ണവും സാങ്കേതികമേന്മകൾ ഉൾക്കൊള്ളുന്നവുമായിരുന്നു. നിരുക്തം, വർണ്ണം, മൂലം (morpheme, phoneme and root) എന്നിവയുടെ ശാസ്ത്രീയ പഠനങ്ങൾ പാശ്ചാത്യഭാഷാശാസ്ത്രജ്ഞർക്ക് പരസഹസ്രം സംവത്സരങ്ങൾക്കു മുമ്പുതന്നെ പാണിനി നടത്തിയിരുന്നു. അദ്ദേഹത്തിന്റെ വ്യാകരണസൂക്തങ്ങൾ സംസ്കൃതം പദാവലി പൂർണ്ണമായും ഉൾക്കൊള്ളുന്നവയായിരുന്നു. വ്യാകരണനിയമങ്ങളിൽ പൂർണ്ണത വരുത്തുവാൻ പാണിനി കാണിച്ചിരിക്കുന്ന ശുഷ്കാന്തി അദ്ദേഹത്തിന്റെ വ്യാകരണനിയമങ്ങളെ ആധുനിക ശാസ്ത്രലോകത്തിലെ കമ്പ്യൂട്ടറുകളുടെ മെഷീൻ ലാംഗ്വേജുമായി താരതമ്യപ്പെടുത്തുവാൻ തക്കവണ്ണം മികവുറ്റതാക്കുന്നു.
ആധുനിക ഗണിതശാസ്ത്രത്തിലെ സിദ്ധാന്തങ്ങളായ ട്രാൻസ്‌ഫോർമേഷൻ, റിക്കർഷൻ എന്നിവയുടെ സങ്കീർണ്ണമായ ഉപയോഗങ്ങൾ പാണിനിയുടെ വ്യാകരണത്തിനു ടൂറിങ് മെഷീനുകൾക്ക് സമാനമായ ചിന്താശേഷി പ്രദാനം ചെയ്യുന്നു. ഈ വക കാര്യങ്ങൾ പരിഗണിച്ച് പാണിനിയെ കമ്പ്യൂട്ടർശാസ്ത്രത്തിന്റെ ഉപജ്ഞാതാവായും കരുതാവുന്നതാണു്. മറ്റു ഭാഷകളിലും പാണിനീസൂക്തങ്ങൾ വ്യാകരണനിയമങ്ങളിൽ പ്രയോഗിച്ചുകാണുന്നുണ്ടു്. ആധുനിക കമ്പ്യൂട്ടർശാസ്ത്രത്തിലെ പ്രോഗ്രാമിങ് ലാംഗ്വേജുകളുടെ വ്യാകരണം സിദ്ധാന്തീകരിക്കുന്ന ബാക്കസ്-നോർമൽ ഫോം അഥവാ ബി.എൻ.എഫ് നിയമാവലികൾക്ക് പാണിനീസൂക്തങ്ങളുമായുള്ള സാമ്യം സുവ്യക്തമാണു്. ബാക്കസ്-നോർമൽ ഫോം പലപ്പോഴും പാണിനി-ബാക്കസ് ഫോം എന്നും വിവരിച്ചുകാണാറുണ്ട്.
ജീവിതകാലഘട്ടം
തിരുത്തുകപാണിനിയുടെ ജീവിതകാലത്തെ കുറിച്ച് വ്യക്തമായ ധാരണകൾ ഇതുവരെയില്ല; എങ്കിലും ബി.സി ഏഴാം നൂറ്റാണ്ടിനും മൂന്നാം നൂറ്റാണ്ടിനും ഇടയിലായിട്ടാണു് പാണിനിയുടെ ജീവിതകാലം കണക്കാക്കപ്പെടുന്നതു്. പാണിനി ബുദ്ധനു മുൻപായിരുന്നുവെന്ന് ജവഹർലാൽ നെഹ്റു ഇൻഡ്യയെ കണ്ടെത്തലിൽ ഉറപ്പിച്ചു പറയുന്നു.[11] സ്മൃതി-ശ്രുതി എന്നീ പുരാണേതിഹാസ വിവരങ്ങൾ അനുസരിച്ചാണെങ്കിൽ പാണിനി ജീവിച്ചിരുന്നതു ബി.സി 520-460 കാലഘട്ടത്തിലാണ്; ഈ സമയമാകട്ടെ വേദകാലഘട്ടത്തിന്റെ ഉത്തരഭാഗമായും കണക്കാക്കപ്പെടുന്നു: പാണിനീസൂക്തങ്ങളിൽ ഛന്ദസ്സുകളെ കുറിച്ചുകാണുന്ന നിർണ്ണയങ്ങൾ സൂചിപ്പിക്കുന്നതു സംസാരഭാഷയിൽ നിന്നുമാറി വ്യതിരേകിയായുള്ള വേദകാല സംസ്കൃതം ഭാഷയെ കുറിച്ചാണ്. പാണിനിയുടെ കാലത്തു തന്നെ സംസ്കൃതം പുരാതനഭാഷയായി കണക്കാക്കപ്പെട്ടിരുന്നു, അതേസമയം സുവ്യക്തമായ ഒരു ഡയലക്റ്റ് ആയും തുടർന്നിരിന്നു.
പാണിനീസൂക്തങ്ങളിൽ ഹൈന്ദവദേവതയായ ‘വസുദേവനെ’ കുറിച്ചുള്ള പരാമർശങ്ങൾ കാണാം, ഹൈന്ദവ തത്ത്വശാസ്ത്രമായ ധർമ്മത്തെ കുറിച്ചുള്ള വീക്ഷണങ്ങളുമുണ്ടു് (4.4.41 -ൽ ധർമ്മം ചരതി എന്നു പാണിനി നിരീക്ഷിക്കുന്നു.)
പാണിനിയുടെ ജീവിതകാലത്തെ കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹത്തിന്റെ സൂക്തങ്ങളിൽ നിന്നുമാണു് ചരിത്രകാരന്മാർ കണ്ടെടുത്തിട്ടുള്ളത്. 4.1.49 എന്ന ഭാഗത്തു കാണുന്ന യവനൻ/യവനാനി എന്നീ പദങ്ങൾ ഗ്രീക്ക് സംസ്കൃതിയിലേക്ക് വിരൽ ചൂണ്ടുന്നു. ബി.സി 330 -ൽ അലക്സാണ്ടറുടെ ഇന്ത്യാപ്രവേശത്തിനു മുമ്പെയായി ഗ്രീക്കുകാർ ഭാരതഖണ്ഡത്തിലേക്ക് കടന്നു വന്നതിന്റെ സൂചനകളില്ലാത്തതുകാരണം യവനൻ എന്ന വാക്ക് പുരാതന പേർഷ്യനിൽ നിന്നും കടംകൊണ്ടതാണെന്നും ഊഹിക്കാവുന്നതാണ്.ഈ ഒരു കാരണത്താൽ തന്നെ പാണിനി, സൗരാഷ്ട്രയിലെ ദാരിയസ് ഒന്നാമന്റെ കാലത്തു ജീവിച്ചിരുന്നു എന്നും കരുതുന്ന ചരിത്രകാരന്മാരുണ്ടു്.
പഠനസഹായികൾ
തിരുത്തുക- പാണിനിയുടെ അഷ്ടദ്ധ്യായി: http://www.sub.uni-goettingen.de/ebene_1/fiindolo/gretil/1_sanskr/6_sastra/1_gram/panini_u.htm Archived 2006-10-02 at the Wayback Machine.
- സംസ്കൃതം ഗ്രന്ഥലോകം: http://sanskrit.gde.to/TextsElsewhere.html Archived 2006-02-07 at the Wayback Machine.
അവലംബം
തിരുത്തുക- ↑ Bronkhorst 2019.
- ↑ Vergiani 2017, പുറം. 243, n.4.
- ↑ Bronkhorst 2016, പുറം. 171.
- ↑ Houben 2009, പുറം. 6.
- ↑ 5.0 5.1 Cardona 1997, പുറം. 268.
- ↑ Staal 1996, പുറം. 39.
- ↑ Scharfe 1977, പുറം. 88.
- ↑ Staal 1965.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Weisler44
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "CHAPTER 7 NEW QUESTIONS AND IDEAS". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. p. 69. ISBN 8174504931.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ ഇൻഡ്യയെ കണ്ടെത്തൽ - പുറം 115-ലെ കുറിപ്പ്: "Kieth and some others place Panini at c. 300 BC., but the balance of authority seems to be clear that Panini lived and wrote before the commencement of the Buddhist period"
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;EB_Ashtadhyayi
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
കുറിപ്പുകൾ
തിരുത്തുക
കുറിപ്പുകൾ
തിരുത്തുക
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;dating
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ According to George Cardona, the tradition believes that Pāṇini came from Salatura of ancient Gandhara, which likely was near modern Lahor, a small town at the junction of the Indus and Kabul rivers, which falls in the Swabi District of modern Khyber Pakhtunkhwa, Pakistan.[5] This is likely to be ancient Gandhara.[8]