കട്ടുറുമ്പ്
കേരളത്തിൽ സാധാരണയായി കണ്ടുവരുന്ന ഏവർക്കും സുപരിചിതനായ ഒരിനം ഉറുമ്പാണ് കട്ടുറുമ്പ്[1] (Greater Striated Bispinous Ant). (ശാസ്ത്രീയനാമം: Diacamma assamensis)[2] കട്ടുറുമ്പുകടിച്ചാൽ നല്ല വേദനയുണ്ടാകും.[അവലംബം ആവശ്യമാണ്]
Greater Striated Bispinous Ant | |
---|---|
കട്ടുറുമ്പ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | D. assamense
|
Binomial name | |
Diacamma assamense Forel, 1897
|
വിതരണം
തിരുത്തുകഇന്ത്യയിലും ബംഗ്ലാദേശിലുമായി വിതരണം ചെയ്യപ്പെട്ടിരിക്കുന്നു. കട്ടുറുമ്പുകൾ മനുഷ്യവാസമുള്ളിടത്ത് ധാരാളമായി കണ്ടുവരുന്നു. വനങ്ങളിൽ കാണാനാകില്ല.
ശരീരപ്രകൃതി
തിരുത്തുകവലിപ്പമുള്ള ഉറുമ്പുകളാണ് കട്ടുറുമ്പ്. മങ്ങിയ കറുത്ത നിറം. ഏകദേശം 12 മില്ലിമീറ്റർ വലിപ്പം. ശരീരത്തിൽ ധാരാളം വരകൾ കാണാം.[1]
സാമൂഹിക ജീവിതം
തിരുത്തുകഒറ്റയ്ക്കാണ് ആഹാരസമ്പാദനത്തിനിറങ്ങുക. മറ്റ് ഉറുമ്പുകളെപ്പോലെ കൂട്ടമായി സഞ്ചരിക്കാറില്ല. നിലത്തും ചെടികളുടെ തണ്ടിലുമായി കാണപ്പെടുന്നു.[1]
ആഹാരം
തിരുത്തുകമറ്റു പ്രാണികളും ഉറുമ്പുകളുമാണ് പ്രധാന ആഹാരം.