നമസ്കാരം Ranjan !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസം‌വാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സിദ്ധീഖ് | सिधीक|Sidheeq| صدّيق 18:42, 21 ജൂലൈ 2009 (UTC)Reply

കപീഷ് തിരുത്തുക

കപീഷ് എന്ന താളിൽ താങ്കൾ നടത്തിയ തിരുത്തൽ ഞാൻ മാറ്റിയിട്ടുണ്ട്. കാരണം ഇത്തരം കാര്യങ്ങൾ ആ ലേഖനത്തിന്റെ സംവാദം താളിലാണ്‌ ചോദിക്കേണ്ടത്. കപീഷ് എന്ന താളിലെ സംശയങ്ങൾ സംവാദം:കപീഷ് എന്ന താളിൽ ചോദിക്കുക. ആശംസകളോടെ -- റസിമാൻ ടി വി 01:22, 22 ജൂലൈ 2009 (UTC)Reply

ദയവായി സംവാദം:എത്തിക്കൽ ഹാക്കിംഗ് കാണുക -- റസിമാൻ ടി വി 07:37, 2 ഓഗസ്റ്റ് 2009 (UTC)Reply

റീഡയറക്റ്റില്ലാതെ താളിലെ വിവരങ്ങൾ മായ്ചതുകൊണ്ട് ചെയ്തതാണ്‌. ദയവായി തെറ്റിധരിക്കരുത്. പിന്നെ എന്റെ പേര്‌ റസിമാൻ എന്നാണ്‌, നാട്ടുകാരധികവും റസിമോൻ എന്നാണ്‌ വിളിക്കുകയെങ്കിലും :-) -- റസിമാൻ ടി വി 19:09, 4 ഓഗസ്റ്റ് 2009 (UTC)Reply

താങ്കൾ ഉദ്ദേശിച്ചപോലെ എത്തിക്കൽ ഹാക്കിംഗ്, ബ്ലാക്ക്ഹാറ്റ് ഹാക്കർ എന്നീ താളുകളിലെ വിവരങ്ങൾ ഹാക്കിംഗ് എന്ന താളിൽ ചേർത്ത് റീഡയറക്റ്റുകളാക്കി മാറ്റിയിട്ടുണ്ട്. ഒരിക്കൽക്കൂടി ക്ഷമ ചോദിക്കുന്നു. ഹാക്കിംഗ് എന്ന താൾ വിപുലീകരിക്കാൻ താങ്കളുടെ സഹായം പ്രതീക്ഷിക്കുന്നു -- റസിമാൻ ടി വി 19:32, 4 ഓഗസ്റ്റ് 2009 (UTC)Reply

അറിയാവുന്ന വിവരങ്ങൾ ചേർക്കുക. ഹാക്കിംഗ് ഇഷ്ടവിഷയമാണെന്നല്ലേ യൂസർ പേജിൽ പറഞ്ഞിട്ടുള്ളത്? ഇഷ്ടവിഷയത്തെക്കുറിച്ചുള്ള പ്രധാന താൾ വിവരസമ്പുഷ്ടമാക്കാൻ ശ്രമിക്കുക. എല്ലാവരും അവർക്ക് താത്പര്യമുള്ള വിഷയങ്ങളെക്കുറിച്ച് നല്ല ലേഖനങ്ങൾ എഴുതിയാൽ മാത്രം മതി, വിക്കി വളരാൻ. സംശയങ്ങൾ വല്ലതുമുണ്ടെങ്കിലും സഹായം ആവശ്യമുണ്ടെങ്കിലും എന്നോടോ മറ്റേതെങ്കിലും വിക്കിപീഡിയരോടോ ചോദിക്കാൻ മടിക്കണ്ട. മലയാളം നന്നായി ടൈപ്പ് ചെയ്യാൻ അറിയില്ല എന്ന് യൂസർ പേജിൽ കണ്ടു. എന്താണ്‌ പ്രശ്നം എന്ന് പറയാമോ? സഹായിക്കാൻ ഞാൻ ശ്രമിക്കാം -- റസിമാൻ ടി വി 18:09, 5 ഓഗസ്റ്റ് 2009 (UTC)Reply


മലയാളം ടൈപ്പു് ചെയ്യാൻ തിരുത്തുക

മലയാളം ടൈപ്പു് ചെയ്യാനുള്ള ഏറ്റവും നല്ല ഉപാധി ഇൻസ്ക്രിപ്റ്റ് ഉപയോഗിക്കുകയാണു്. രഞ്ജനു് പക്ഷെ ട്രാൻലിറ്ററേഷനാണു് ഇഷ്ടം എന്നു് പറഞ്ഞതിനാൽ , അതിലെ ഏറ്റവും എളുപ്പമുള്ള ഉപാധികളിൽ ഒന്നും നമ്മുടെ വിക്കിയിൽ തന്നെ ഇന്റഗ്രേറ്റ് ചെയ്തിട്ടുള്ളതുമായ ടൂൾ തന്നെ ഉപയോഗിക്കാം.

വിക്കിയുടെ സൈഡ്‌ബാറിൽ സേർച്ച് ബോക്സിനടുത്തുള്ള മലയാളത്തിലെഴുതുക എന്ന ചെക്ക് ബോക്സ് സെലക്സ് ചെയ്താൽ ഒരു മാതിരി എല്ലാ സ്ഥലത്തും മലയാളത്തിൽ ടൈപ്പ് ചെയ്യാം. അതല്ലെങ്കിൽ ഒരു താൾ തിരുത്തി എഴുതാൻ തുടങ്ങുമ്പോൾ ടെക്സ്റ്റ് ബോക്സിന്റെ ഏറ്റവും മുകളീൽ മലയാളം എഴുതാൻ ഈ ഉപാധി സ്വീകരിക്കുക എന്ന ഒരു ചെക്ക് ബോക്സ് കിട്ടും. അതു് സെലക്സ്ട് ചെയ്താൽ പ്രസ്തുത ടെക്സ്റ്റ് ബോക്സിൽ മലയാളം ടൈപ്പ് ചെയ്യാം.

ടൈപ്പ് ചെയ്യുമ്പോൾ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം ഈ താളിന്റെ മുകളിൽ കാണാം. ഈ സ്കീമിൽ രാജ എന്ന് ടൈപ്പ് ചെയ്യാൻ raaja/rAja എന്നും രാജാ എന്ന് ടൈപ്പ് ചെയ്യാൻ raajaa/rAjA എന്നുമാണു് ഉപയോഗിക്കേണ്ടതു്. ഇപ്പോൾ സം‌ശയങ്ങൾ തീർന്നു എന്നു് കരുതട്ടെ. സം‌ശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കാൻ മടിക്കണ്ട. ആശംസകളോടെ--Shiju Alex|ഷിജു അലക്സ് 01:11, 6 ഓഗസ്റ്റ് 2009 (UTC)Reply

ഷിജു പറഞ്ഞുതന്നത് മനസ്സിലായിട്ടുണ്ടാകും എന്ന് കരുതുന്നു. പിന്നെ ഒരു കാര്യം : താങ്കളുടെ ഒപ്പിൽ ഉപയോക്തൃതാളിലേക്കോ സം‌വാദം താളിലേക്കോ ഉള്ള ലിങ്ക് ഉണ്ടെങ്കിൽ നന്നായിരുന്നു. ഇതിനായി താങ്കളുടെ ക്രമീകരണങ്ങളിൽ ഒപ്പ് ഒരു വിക്കിടെക്സ്റ്റായി പരിഗണിക്കുക (കണ്ണി സ്വയം ചേർക്കേണ്ടതില്ല) എന്ന ചെക്ക്ബോക്സ് ചെക്ക് ചെയ്യാതിരിക്കുക -- റസിമാൻ ടി വി 07:39, 6 ഓഗസ്റ്റ് 2009 (UTC)Reply

ഒപ്പ് തിരുത്തുക

സം‌വാദം താളുകളിൽ അഭിപ്രായമെഴുതുമ്പോൾ ഒപ്പുവയ്ക്കാൻ ദയവായി ശ്രദ്ധിക്കുക. ആശംസകളോടെ -- റസിമാൻ ടി വി 17:47, 7 ഓഗസ്റ്റ് 2009 (UTC)Reply

Re : അഭിപ്രായം തിരുത്തുക

രഞ്ജൻ എഴുതിയത് തെറ്റാണെന്നല്ല പറഞ്ഞത്, കമ്പ്യൂട്ടർ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട നെറ്റ് വർക്ക് ഹാക്കിങ്ങിനെപ്പറ്റി മാത്രമാണ് ലേഖനത്തിൽ ഉള്ളത് , ഹാക്കിങ്ങ് എന്ന് പൊതുവിൽ പറയുമ്പോൾ അത് മാത്രമല്ല എന്നാണ് en:wiki യിൽ നിന്നും പിന്നെ ഗൂഗിൽ സേർച്ചിലൂടെ കിട്ടിയ പല സൈറ്റുകളിലും കണ്ടത്, അല്ലാതെ കൂടുതൽ അറിവ് എനിക്കുമില്ല.

"Hacker" എന്ന പദത്തിന്റെ ചില വിശദീകരണങ്ങൾ (ഗൂഗിൾ സേർച്ചിൽ കിട്ടിയതാണ് കേട്ടോ... വിവരത്തിന്റെ ആധികാരികതയെപ്പറ്റി യാതൊരു ഉറപ്പുമില്ല)

  1. One who enjoys the intellectual challenge of creatively overcoming or circumventing limitations.
  2. A person who enjoys exploring the details of programmable systems and how to stretch their capabilities, as opposed to most users, who prefer to learn only the minimum necessary.
  3. A malicious meddler who tries to discover sensitive information by poking around. Hence 'password hacker', 'network hacker'. The correct term for this sense is cracker.

പലയിടത്തും ഇങ്ങനെയൊക്കെ കണ്ടപ്പോൾ ഹാക്കിങ്ങിന് നെറ്റ്‌വർക്ക് / കമ്പ്യൂട്ടർ ക്രാക്കിങ്ങിനപ്പുറത്തേക്ക് ഒരർത്ഥതലമുണ്ടെന്ന് തോന്നി(എനിക്ക്) .. അതാണ് കേട്ടോ കമന്റ് ഇട്ടത്.

ദീപു [Deepu] 18:45, 8 ഓഗസ്റ്റ് 2009 (UTC)Reply

പ്രിയപ്പെട്ട രഞ്ജൻ,

സംവാദം:അബ്ദുൽ കലാം ആസാദ് താളിൽ താങ്കൾ എഴുതിയത് കണ്ടു. പക്ഷെ ഇത് അവിടെയല്ല, ലേഖനം സൃഷ്ടിച്ച ഉപയോക്താവിന്റെ താളിലാണ്‌ ഇടേണ്ടത്. ഉദാഹരണമായി, ഞാൻ സൃഷ്ടിച്ച ലേഖനത്തിൽ പ്രാഥമികവിവരങ്ങൾ പോലുമില്ല എന്ന് തോന്നുന്നുവെങ്കിൽ ലേഖനത്തിൽ {{ഒറ്റവരി ലേഖനം}} എന്ന് ഇടുകയും User_talk:Razimantv എന്ന താളിൽ {{ഒറ്റവരി|ലേഖനത്തിന്റെ പേര്‌}} എന്നെഴുതുകയും ചെയ്യുക. താങ്കൾ സം‌വാദം താളിൽ നൽകിയപോലെ വന്നുകൊള്ളും -- റസിമാൻ ടി വി 08:35, 9 ഓഗസ്റ്റ് 2009 (UTC)Reply

സംവാദം:അബ്ദുൽ കലാം ആസാദ് എന്ന താളിൽ താങ്കൾ ഇങ്ങനെ ചേർത്തതു ശ്രദ്ധിച്ചു. ആരെങ്കിലും ഒറ്റവരി ലേഖനം തുടങ്ങുമ്പോൾ ആ ഉപയോക്താവിന്റെ/ഐപിയുടെ സം‌വാദം താളിൽ ചേർക്കാനുള്ള കുറിപ്പാണിത്. ലേഖനത്തിന്റെ സം‌വാദം താളിൽ അതു ചേർക്കുന്നതു വഴി ഉദ്ദേശിക്കുന്ന ആൾ അതു ശ്രദ്ധിച്ചു എന്നുവരില്ല എന്നുമാത്രമല്ല കുറിപ്പിൽ ആരെയാണ് കുറിപ്പുവഴി ലക്ഷ്യമാക്കുന്നതെന്നുമുള്ള സൂചനയുമില്ല. സാരമില്ല :) കൂടുതൽ നല്ല തിരുത്തലുകൾ ആശംസിച്ചുകൊണ്ട് --ജുനൈദ് (സം‌വാദം) 08:44, 9 ഓഗസ്റ്റ് 2009 (UTC)Reply

തെറ്റുകളൊക്കെ എല്ലാവർക്കും വരുന്നതാണ്‌ രഞ്ജൻ. തെറ്റുകളെ ഭയക്കാതെ എഡിറ്റ് ചെയ്യുക. വല്ല പ്രശ്നവും വന്നാൽ ശരിയാക്കാൻ ഞങ്ങളൊക്കെയില്ലേ. എഴുതിത്തെളിയുകയും ഇവിടത്തെ രീതികളുമായി നല്ല പരിചയമാവുകയും ചെയ്യുമ്പോൾ ഒക്കെ ശരിയായിക്കൊള്ളും -- റസിമാൻ ടി വി 17:20, 9 ഓഗസ്റ്റ് 2009 (UTC)Reply

സം‌വാദം തിരുത്തുക

പ്രിയപ്പെട്ട രഞ്ജൻ,

സം‌വാദം താളുകളിൽ നിന്ന് വിവരങ്ങൾ നീക്കം ചെയ്യരുത്. താളിന്റെ വലിപ്പം വല്ലാതെ കൂടുകയാണെങ്കിൽ പത്തായത്തിലാക്കി സൂക്ഷിക്കുകയാണ്‌ വേണ്ടത്. താങ്കൾ നടത്തിയ മാറ്റം അതിനാൽ ഞാൻ റിവർട്ട് ചെയ്തിട്ടുണ്ട് -- റസിമാൻ ടി വി 17:45, 9 ഓഗസ്റ്റ് 2009 (UTC)Reply

അണ്ണമലച്ചെട്ടിയാരുടെ അവസാനം ഈ തിരുത്തൽ എന്തിനായിരുന്നു? ഫലകം മാറ്റുമ്പോൾ അബദ്ധത്തിൽ പറ്റിയതാണെന്ന് വിചാരിക്കുന്നു. താളുകളിൽ തിരുത്തൽ വരുത്തുമ്പോൾ സേവ് ചെയ്യുന്നതിനുമുമ്പ് പ്രിവ്യൂ കാണുക എന്ന ബട്ടൺ ഞെക്കി ഒക്കെ ഉദ്ദേശിച്ചപോലാണോ വന്നത് എന്ന് നോക്കുന്നത് നന്നായിരിക്കും -- റസിമാൻ ടി വി 18:00, 9 ഓഗസ്റ്റ് 2009 (UTC)Reply

സം‌വാദം താൾ ഇപ്പോൾ 20 കിലോബൈറ്റല്ലേ ഉള്ളൂ? വലിപ്പം കൂടുമ്പോൾ പത്തായത്തിലാക്കാം. ഉപയോക്താവിന്റെ സംവാദം:Ranjan/Archive 1 എന്ന ഒരു താളുണ്ടാക്കി ഇതിലെ വിവരങ്ങളെല്ലാം അപ്പോൾ അങ്ങോട്ട് മാറ്റിയാൽ മതി -- റസിമാൻ ടി വി 18:03, 9 ഓഗസ്റ്റ് 2009 (UTC)Reply

അണ്ണാമലച്ചെട്ടിയാർ താളിന്റെ അവസാനം ഒരു പട്ടിക വെറുതെ ഉണ്ടായിരുന്നു. അതുപോലെ HTTPD താളിന്റെ അവസാനം വിക്കിഫോർമാറ്റിങ്ങ് ഒഴിവാക്കാനുള്ള രീതിയും. അബദ്ധത്തിൽ ബട്ടണുകൾ ക്ലിക്ക് ചെയ്തപ്പോൾ വന്നതാണെന്നാണ്‌ കരുതുന്നത്. പ്രിവ്യൂ കാണുമ്പോൾ ഇതൊക്കെ അറിയാമല്ലോ. പിന്നെ ഒരു കാര്യം. ഇംഗ്ലീഷ് വിക്കിയിലേക്കുള്ള ലിങ്ക് താളിൽ നൽകിയത് കണ്ടു. അത് ഇങ്ങനെയല്ല ചെയ്യേണ്ടത്. ഇംഗ്ലീഷ് വിക്കിയിലെ താളിന്റെ പേര്‌ Httpd എന്നാണെങ്കിൽ [[en:Httpd]] എന്ന് താളിന്റെ അവസാനം ഇട്ടാൽ ഇടതുവശത്ത് English എന്ന് ആ താളിലേക്കുള്ള ലിങ്ക് വന്നുകൊള്ളും -- റസിമാൻ ടി വി 18:17, 9 ഓഗസ്റ്റ് 2009 (UTC)Reply

എനിക്ക് ഹാക്കിംഗിനെക്കുറിച്ച് ഇത്രയൊക്കെയേ അറിയൂ രഞ്ജൻ. പ്രോഗ്രാം ചെയ്യും എന്നല്ലാതെ ഒരിക്കല്പ്പോലും ഹാക്കിംഗ് നടത്തിയിട്ടില്ല. അതുകൊണ്ട് രഞ്ജൻ എഴുതുന്നത് ശരിയാണോ എന്നൊന്നും അറിയാൻ വകുപ്പില്ല. പിന്നെയുള്ളത് അക്ഷരപ്പിശകുകളല്ലേ? ടൈപ്പ് ചെയ്ത് പരിചയമില്ലാത്തതുകൊണ്ട് വരുന്ന തെറ്റുകളാണ്‌ കൂടുതലും കാണാൻ കഴിഞ്ഞത് - ണ്ട വേണ്ടിടത്ത് ന്‌ട മുതലായവ. ഇങ്ങനെയുള്ള തെറ്റുകൾ സ്വയം തിരുത്തുന്നതുവഴി രഞ്ജന്‌ എഡിറ്റിങ് പഠിക്കുകയുമാകാം. സംശയങ്ങൾ വല്ലതുമുണ്ടെങ്കിൽ ചോദിക്കാൻ മടിക്കണ്ട -- റസിമാൻ ടി വി 17:35, 10 ഓഗസ്റ്റ് 2009 (UTC)Reply

രഞൻ ഒരു വിജ്ഞാൻകോശം എഴുതുകയല്ലേ? അപ്പോൾ അതിന്റേതായ ഗൗരവം വേണ്ടിവരും. തെറ്റ് ആരും പഠിക്കരുത് എന്നുണ്ടെങ്കിൽ നല്ല റെഫറൻസുകൾ തിരഞ്ഞ് അവയിൽ നിന്ന് ശരിയാണെന്ന് ഉറപ്പുള്ള വിവരങ്ങൾ മാത്രം എഴുതുക. സൂക്ഷ്മത എത്ര കൂടുന്നോ, ലേഖനം അത്രയും നന്നാവും. ഇംഗ്ലീഷ് വിക്കിയും ഇന്റർനെറ്റും സഹായത്തിനുണ്ടല്ലോ -- റസിമാൻ ടി വി 17:50, 10 ഓഗസ്റ്റ് 2009 (UTC)Reply

Re: അഭിപ്രായമില്ലേ ? തിരുത്തുക

രഞ്ജൻ ധൈര്യമായി എഡിറ്റുകൾ ചെയ്യുക. തെറ്റുകൾ ഓർത്ത് പേടിക്കേണ്ട. ദയവായി ഒന്നും വ്യക്തിപരമായി എടുക്കരുത്. കമന്റുകൾ വ്യക്തിപരമായ ആക്രമണമായി കണക്കാക്കല്ലേ. താങ്കൾ തുടക്കമിട്ട ലേഖനം മറ്റുള്ളവർ എഡിറ്റ് ചെയ്യാത്തതിൽ വിഷമിക്കേണ്ട, ആ വിഷയത്തിലുള്ള അറിവ് കുറവോ, അല്ലെങ്കിൽ അതിനെപ്പറ്റി പഠിക്കാനുള്ള സമയ്ക്കുറവോ ആയിരിക്കാം, എഡിറ്റുകൾ വന്നു കൊള്ളും, താങ്കൾക്ക് താല്പര്യമുള്ള വിഷയമാണെങ്കിൽ കൂടുതൽ അന്വേഷണവും പഠനവും നടത്തി, ലേഖനം മെച്ചപ്പെടുത്തൂ. ധൈര്യമായി തുടരൂ എല്ലാവരും താങ്കളോട് കൂടെയുണ്ട് ..  :) ----ദീപു [Deepu] 18:11, 11 ഓഗസ്റ്റ് 2009 (UTC)Reply

ഒറ്റവരി ഫലകം തിരുത്തുക

നമസ്കാരം രഞ്ജൻ,

{{ഒറ്റവരി}} എന്ന ഫലകം മറ്റുള്ള ഉപയോക്താക്കളുടെ സം‌വാദത്താളുകളിൽ ഇട്ടതായി കണ്ടു. നല്ല കാര്യം. {{ഒറ്റവരി}} എന്നു മാത്രം ചേർക്കാതെ {{ഒറ്റവരി|ഉദാഹരണം}} എന്ന രീതിയിൽ ലേഖനത്തിന്റെ പേരും കൂടി ചേർത്താൽ താഴെക്കാണുന്ന രീതിയിൽ വരും.


ഉദാഹരണം തിരുത്തുക

മലയാളം വിക്കിപീഡിയയിൽ ഒരു പുതിയ ലേഖനം ആരംഭിച്ചതിനു നന്ദി. പക്ഷെ താങ്കൾ ആരംഭിച്ച ലേഖനത്തിൽ അടിസ്ഥാന വിവരങ്ങൾ പോലും ചേർത്തു കാണുന്നില്ലല്ലോ. ഇങ്ങനെയുള്ള ലേഖനങ്ങളെ വിക്കിപീഡിയയിൽ ഒറ്റവരി ലേഖനങ്ങൾ എന്നാണു വിളിക്കുന്നത്. ഇത്തരം ലേഖനങ്ങൾ ഒരു വിജ്ഞാനകോശ വായനക്കാരനെ സംബന്ധിച്ചിടത്തോളം യഥാർത്ഥത്തിൽ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. ഉദാഹരണത്തിനു വിക്കിപീഡിയയിലെ കേരളം എന്ന ലേഖനത്തിൽ ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് കേരളം എന്ന വിവരം മാത്രമേ ഉള്ളൂവെങ്കിൽ അതു വായിക്കുന്ന ഒരു വിക്കിവായനക്കാരനു വിക്കിയോടുള്ള മനോഭാവം എന്താകുമെന്ന് ആലോചിക്കുക. ആയതിനാൽ താങ്കൾ തുടക്കമിട്ട ഉദാഹരണം എന്ന ലേഖനത്തിൽ ലഭ്യമായ കൂടുതൽ വിവരങ്ങൾ, അവലംബം, ലഭ്യമായ വെബ് സൈറ്റിലേക്കുള്ള കണ്ണി, അന്തർവിക്കികണ്ണികൾ, ചിത്രങ്ങൾ, പുസ്തകങ്ങളുടെയോ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ ഉള്ള വിവരങ്ങൾ തുടങ്ങിയവ നൽകി ലേഖനം മെച്ചപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. ഇത്തരത്തിലുള്ള നിരവധി ഒറ്റവരി ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിലുണ്ട്. അവ വിക്കിപീഡിയ:വിക്കിപദ്ധതി/ഒറ്റവരി ലേഖന നിർമ്മാർജ്ജനം എന്ന താളിൽ കാണാം. കഴിയുമെങ്കിൽ അവിടെയുള്ള ലേഖനങ്ങളിൽ കൂടി അടിസ്ഥാന വിവരങ്ങൾ ചേർത്ത് മലയാളം വിക്കിപീഡിയയെ സഹായിക്കുക. ആനന്ദപ്രദമായ തിരുത്തലുകൾ ആശംസിച്ചുകൊണ്ട്. -- ~~~~


താങ്കൾ ഏതു ലേഖനമാണ്‌ ഉദ്ദേശിക്കുന്നത് എന്ന് അതുവഴി ആ ഉപയോക്താവിന്‌ മനസിലാക്കാനും സാധിക്കും. ആശംസകളോടെ --Vssun 02:31, 12 ഓഗസ്റ്റ് 2009 (UTC)Reply

കൂടാതെ ഒപ്പ് തനിയേ വരുന്നതിന്‌ {{ബദൽ:ഒറ്റവരി|ഉദാഹരണം}} എന്ന രീതിയിൽ ഉപയോഗിക്കുക. --Vssun 02:32, 12 ഓഗസ്റ്റ് 2009 (UTC)Reply

വിക്കി വെർസിടി എന്നാൽ എന്താണെന്നു പറയാമോ? ഇംഗ്ലീഷ് വിക്കിയിലെ വല്ല താളും ആണോ? -- റസിമാൻ ടി വി 10:42, 15 ഓഗസ്റ്റ് 2009 (UTC)Reply

ഇത് നോക്കൂ. പത്ത് സജീവ അംഗങ്ങളെങ്കിലും ഉണ്ടെങ്കിലേ മലയാളത്തിൽ വിക്കി സർവകലാശാല തുടങ്ങാൻ പറ്റൂ. എനിക്ക് വിക്കിപീഡിയയ്ക്ക് തന്നെ ശരിക്ക് സമയം കിട്ടുന്നില്ല. സജീവരായ പത്ത് യൂസേഴ്സിനെ രഞ്ജൻ എവിടെനിന്നെങ്കിലും ഒപ്പിക്കൂ. എന്നാൽ സർവകലാശാല തുടങ്ങാം -- റസിമാൻ ടി വി 10:50, 15 ഓഗസ്റ്റ് 2009 (UTC)Reply

വിക്കിപീഡിയയിൽ ഇപ്പോൾ തന്നെ എത്രയോ ലേഖനങ്ങൾ ആവശ്യമുള്ളതായിട്ടുണ്ട്. അവയിൽ ചിലത് അടിസ്ഥാന വിവരങ്ങളെങ്കിലും ചേർത്ത് എഴുതാൻ ശ്രമിച്ചുകൂടേ? അറിയാവുന്ന ഏതെങ്കിലും വിഷയത്തെക്കുറിച്ച് വിക്കിയിൽ ലേഖനമില്ല എന്നു കണ്ടാൽ സ്റ്റബ് ആയെങ്കിലും തുടങ്ങാൻ ശ്രമിക്കുക. ഇനി സഹോദരസം‌രംഭങ്ങളുടെ കാര്യമാണെങ്കിൽ വിക്കിനിഘണ്ടു മുതലായവയിലും താങ്കളുടെ സേവനങ്ങൾ ആവശ്യമുണ്ട് -- റസിമാൻ ടി വി 11:03, 15 ഓഗസ്റ്റ് 2009 (UTC)Reply

വിക്കിയിലേക്ക് ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ ഇടതുവശത്തുള്ള അപ്‌ലോഡ് കണ്ണിയിൽ ഞെക്കിയാൽ മതി -- റസിമാൻ ടി വി 12:40, 15 ഓഗസ്റ്റ് 2009 (UTC)Reply

രഞ്ജൻ നീക്കിയത് ഉപയോക്തൃതാളിന്റെ ഉപതാളുകളാണ്‌. പല ആവശ്യത്തിനും വിക്കിപീഡിയ യൂസർമാർ ഇങ്ങനെ ഉപതാളുകൾ ഉണ്ടാക്കാറുണ്ട്. (ഉപയോക്താവ്:Shijualex/5 ഉദാഹരണം). ഉപയോക്താവ്:Ranjan എന്നല്ലേ രഞ്ജന്റെ യൂസർ പേജ്. അതുപോലെ ഇതും -- റസിമാൻ ടി വി 17:09, 15 ഓഗസ്റ്റ് 2009 (UTC)Reply

എനിക്ക് വലിയ ഐഡിയയൊന്നുമില്ല. സംശയം ചോദിച്ചെന്നേ ഉള്ളൂ. പിന്നെ ഒരു കാര്യം. ലേഖനങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ സം‌വാദം താളിൽ ചോദിക്കുന്നതിന്‌ അവിടെത്തന്നെ ഉത്തരം നൽകിയാൽ മതിയാകും. ഒര്‌ ഉപയോക്താവിനോട് മാത്രമായുള്ള സന്ദേശങ്ങളാണ്‌ ഉപയോക്താവിന്റെ സം‌വാദം താളിൽ നൽകേണ്ടത് -- റസിമാൻ ടി വി 17:36, 15 ഓഗസ്റ്റ് 2009 (UTC)Reply

കരാട്ടെയിലെ അന്തർവിക്കി കണ്ണികൾ എന്തിനാ നീക്കിയത്? -- റസിമാൻ ടി വി 17:53, 15 ഓഗസ്റ്റ് 2009 (UTC)Reply

സ്ഥലം തിരുത്തുക

രഞ്ജ്ജൻ ഇപ്പോ ഏത് സ്ഥലത്താണു്? എതു് സ്ഥലത്താന്നെനു് പറഞ്ഞാൽ ആ സ്ഥലത്തിനടുത്തുൾല വിക്കിപീഡിയരുമായി ബന്ധപ്പെട്ടു് ഒരു വിക്കിക്ലാസ്സിനു് ശ്രമിക്കാം. --Shiju Alex|ഷിജു അലക്സ് 18:00, 15 ഓഗസ്റ്റ് 2009 (UTC)Reply

കളിയാക്കിയതൊന്നുമല്ല. ഞങ്ങളൊക്കെ ഇങ്ങനെതന്നെയാനൂ് പഠിച്ചതു്. തിരുവനനന്തപുരത്തു് കുറച്ച് മലയാളം വിക്കിപീഡിയർ ഉണ്ടു്. അവരോടു് സഹായിക്കാൻ പറയാം. shijualexonline@gmail.com എന്ന എന്റെ ഐഡിയിലെക്ക് ഒരു മെയിൽ അയക്കൂ. --Shiju Alex|ഷിജു അലക്സ് 18:06, 15 ഓഗസ്റ്റ് 2009 (UTC)Reply

കളിയാക്കും‌പോലെ കരുതരുത്. രഞ്ജൻ വിക്കിയിൽ വളരെ ആക്റ്റീവായിരിക്കുന്ന ആളാണ്‌. വിക്കിയിലെ രീതികളെക്കുറിച്ചും ടെക്‌നിക്കൽ ആയ കാര്യങ്ങളെക്കുറിച്ചും പരിചയം കുറവായതുകൊണ്ടുള്ള പ്രശ്നങ്ങളാണ്‌ കാണുന്നത്. നല്ല പരിചയമുള്ള വിക്കിപീഡിയർ നൽകുന്ന ക്ലാസ്സുകൊണ്ട് അവ പരിഹരിക്കാനാകുമെങ്കിൽ അത് നല്ല കാര്യമല്ലേ? -- റസിമാൻ ടി വി 18:14, 15 ഓഗസ്റ്റ് 2009 (UTC)Reply

കരാട്ടെ തിരുത്തുക

ശരിയാക്കിയിട്ടുണ്ട്. ഇങ്ങനെ പ്രശ്നം വല്ലതുമുണ്ടെങ്കിൽ താളിന്റെ സം‌വാദത്തിൽ ഇട്ടാൽ മതി -- റസിമാൻ ടി വി 18:03, 15 ഓഗസ്റ്റ് 2009 (UTC)Reply

സംവാദം തിരുത്തുക

താങ്കൾ എന്റെ സംവാദത്താളിൽ 'സ്വന്തമല്ല' എന്ന തലക്കെട്ടിൽ എഴുതിയത് എന്തിനെക്കുറിച്ചാണെന്ന് വ്യക്തമായില്ല. ഏതെങ്കിലും ലേഖനങ്ങളെക്കുറിച്ചുള്ള അഭിപ്രായത്തോട് ബന്ധപ്പെട്ടാണെങ്കിൽ അത് ലേഖനത്തിന്റെ സംവാദത്താളിൽ രേഖപ്പെടുത്തുന്നതാണ് ഉചിതം. വിക്കിയിൽ വിവരങ്ങളും ലേഖനങ്ങളും ആരുടേയും സ്വന്തമല്ലാത്തതിനാൽത്തന്നെ തിരുത്തലുകൾക്കു മുൻപ് അഭിപ്രായങ്ങൾ ആരായുകയും അതിലൂടെയുള്ള സമവായത്തിൽ അവനടപ്പിൽ വരുത്തുകയും ചെയ്യാറുണ്ട്. noble 18:26, 15 ഓഗസ്റ്റ് 2009 (UTC)Reply

പ്രിയ രൻജൻ, ഉരൽ,ഉലക്ക എന്നീ ലേഖനങ്ങൾ ലയിപ്പിക്കുന്നതിനേക്കുറിച്ച് എന്റെ അഭിപ്രായം ഞാൻ ഉലക്ക എന്ന ലേഖനത്തിന്റെ സംവാദ താളിൽ രേഖപ്പെടുത്തി. താങ്കളുടെ അഭിപ്രായം താങ്കൾക്ക് അവിടെ രേഖപ്പെടുത്താവുന്നതാണ്. noble 19:45, 15 ഓഗസ്റ്റ് 2009 (UTC)Reply

മാപ്പു തരാൻ വിക്കിപീഡിയ എന്റെ സ്വന്തം അല്ല.ക്ഷമ ചോദിക്കേണ്ട കാര്യവുമില്ല. ഉരൽ ഉലക്ക എന്നിവ ഒന്നിച്ചൊരു ഒരു ലേഖനത്തിൽ വന്നാൽ അത് കുറേക്കൂടി നന്നായിരിക്കുമോ എന്ന ഒരു ചെറിയ സംശയമാണ് നമ്മുടെ വിഷയം. noble 20:07, 15 ഓഗസ്റ്റ് 2009 (UTC)Reply

ഹാക്കിങ് തിരുത്തുക

സംവാദം:ഹാക്കിംഗ് ശ്രദ്ധിച്ചോ? അതിൽ ഈ ലേഖനം സി.ഇ.എച്ച്.ന്റെ നോട്ട് പകർത്തിയതാണെന്ന് ഒരു ആരോപണം വന്നിട്ടുണ്ടല്ലോ.. ശ്രദ്ധിച്ചിരുന്നോ? --Vssun 03:37, 16 ഓഗസ്റ്റ് 2009 (UTC)Reply

ദിവസങ്ങൾ തിരുത്തുക

വിക്കിപീഡിയ ലേഖനങ്ങളിൽ ദിവസങ്ങൾ രേഖപ്പെടുത്തുന്നതിന്‌ 2009 ഓഗസ്റ്റ് 16 എന്ന രീതി ഉപയോഗിക്കുക. dd/mm/yyyy ഫോർമാറ്റ് പലപ്പോഴും പ്രശ്നങ്ങളുണ്ടാക്കും. ആശംസകളോടെ --Vssun 04:02, 16 ഓഗസ്റ്റ് 2009 (UTC)Reply

സം‌വാദം:ഹാക്കിം‌ഗ് തിരുത്തുക

മാറ്റം] ഇതിൽ പ്രെറ്റിയൂറൽ നീക്കം ചെയ്യാനുള്ള കാരണം? കൂടാതെ ആധികാരികത ഫലകം നീക്കം ചെയ്യണമെങ്കിൽ ആവശ്യമായ അവലംബങ്ങൾ ചേർത്തിരിക്കണം --ജുനൈദ് (സം‌വാദം) 07:29, 16 ഓഗസ്റ്റ് 2009 (UTC)Reply

prettyurl ഫലകം ലേഖനങ്ങളിൽ നിന്ന് നീക്കം ചെയ്യാതിരിക്കുക -- റസിമാൻ ടി വി 07:58, 16 ഓഗസ്റ്റ് 2009 (UTC)Reply

ടിമാക്സ് വിൻഡോ തിരുത്തുക

ടിമാക്സ് വിൻഡോ എന്ന താളിലെ {{ആധികാരികത}} ഫലകവും {{അവലംബം}} ഫലകവും നീക്കം ചെയ്തതായി കണ്ടു. അനുയോജ്യമായ അവലംബങ്ങൾ ഇല്ലാത്തതുകൊണ്ടാണ്‌ ആധികാരികത ഫലകം ചേർത്തിരിക്കുന്നത്. ഇംഗ്ലീഷ് വിക്കിപീഡിയയിലെ താളുകൾ മലയാളം വിക്കിപീഡിയയിൽ അവലംബമായി ചേർക്കാൻ പാടില്ല. ലേഖനത്തിന്റെ ആദ്യവാചകം

ഇതിനെ പിന്താങ്ങുന്നതിന്‌ പ്രസ്തുത സോഫ്റ്റ്‌വെയറിന്റേതല്ലാത്ത സൈറ്റിൽ നിന്നോ പത്രവാർത്തകളോ ആയ മൂന്നാം കക്ഷി അവലംബമാണ്‌ ചേർക്കേണ്ടത്. ആയതിനാൽ ആ താളിൽ രഞ്ജൻ വരുത്തിയ തിരുത്ത് റോൾബാക്ക് ചെയ്തിട്ടുണ്ട്. അവലംബങ്ങളെക്കുറിച്ചുള്ള നയം ഇവിടെ കാണാം എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ ദയവായി ചോദിക്കുക. ആശംസകളോടെ --Vssun 17:31, 17 ഓഗസ്റ്റ് 2009 (UTC)Reply

എതിർപ്പ് തിരുത്തുക

ലേഖനങ്ങളുടെ ആധികാരികത ആവശ്യപ്പെടുന്നത് എതിർപ്പല്ല. ലേഖനത്തിന്റെ വിശ്വാസ്യത വർദ്ധിപ്പിച്ച് ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനു വേണ്ടിയാണ്. ഹാക്കിംഗിനെക്കുറിച്ചുള്ള ലേഖനത്തിൽ താങ്കളുടെ സംഭാവനകൾ വിലപ്പെട്ടതാണ്, വിക്കിനയങ്ങൾക്കനുസരിച്ച് അത് മെച്ചപ്പെടുത്തെണ്ടതുണ്ട്. ഇത് കാണുക noble 19:24, 17 ഓഗസ്റ്റ് 2009 (UTC)Reply

ദയവായി സംവാദങ്ങളിൽ മിതത്വം പാലിക്കുക. കൂടുതൽ വിവരങ്ങൾക്ക് വിക്കി:NPA കാണുക --സാദിക്ക്‌ ഖാലിദ്‌ 16:40, 18 ഓഗസ്റ്റ് 2009 (UTC)Reply

പ്രെറ്റി യു.ആർ.എൽ. തിരുത്തുക

ഈ മാറ്റം ശ്രദ്ധിക്കുക. ഇതു കൊണ്ട് താങ്കൾ എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കാമോ? എന്തെങ്കിലും സഹായമാവശ്യമുണ്ടെങ്കിൽ പറയുക. --Vssun 01:09, 22 ഓഗസ്റ്റ് 2009 (UTC)Reply

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Ranjan,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 09:22, 29 മാർച്ച് 2012 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Ranjan

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 19:59, 16 നവംബർ 2013 (UTC)Reply