തൃക്കേട്ട (നക്ഷത്രം)

(അന്റാറെസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തൃക്കേട്ട

The position of Antares in the Scorpius constellation.
നിരീക്ഷണ വിവരം
എപ്പോഹ് J2000
നക്ഷത്രരാശി
(pronunciation)
Scorpius
റൈറ്റ്‌ അസൻഷൻ 16h 29m 24s
ഡെക്ലിനേഷൻ −26° 25′ 55″
ദൃശ്യകാന്തിമാനം (V)+0.96
സ്വഭാവഗുണങ്ങൾ
സ്പെക്ട്രൽ ടൈപ്പ്M1.5Iab-b + B2.5V
U-B കളർ ഇൻഡക്സ്+1.34
B-V കളർ ഇൻഡക്സ്+1.83
ചരനക്ഷത്രംLC
ആസ്ട്രോമെട്രി
കേന്ദ്രാപഗാമി പ്രവേഗം(radial velocity) (Rv)–3.4 km/s
പ്രോപ്പർ മോഷൻ (μ) RA: –12.11 mas/yr
Dec.: –23.30 mas/yr
ദൃഗ്‌ഭ്രംശം (π)5.89 ± 1.00 mas
ദൂരംapprox. 550 ly
(approx. 170 pc)
കേവലകാന്തിമാനം (MV)–5.28
ഡീറ്റെയിൽസ്
പിണ്ഡം12.4 M
വ്യാസാർദ്ധം883 R
ഉപരിതല ഗുരുത്വം (log g)0.1
പ്രകാശതീവ്രത57,500 L
താപനില3400 ± 200 K
മറ്റു ഡെസിഗ്നേഷൻസ്
α Scorpii, 21 Sco,Cor Scorpii, Kalb al Akrab, Scorpion's Heart, Vespertilio, HR 6134, CD -26°11359, HD 148478, SAO 184415, FK5 616, WDS 16294-2626, CCDM J16294-2626A/B, HIP 80763
ഡാറ്റാബേസ് റെഫെറെൻസുകൾ
SIMBAD data

വൃശ്ചികരാശിയിലെ ഏറ്റവും ദീപ്തിയേറിയ നക്ഷത്രമാണ് തൃക്കേട്ട (ഇംഗ്ലീഷ്: Antares, അന്റാറെസ്). α- സ്കോർപ്പി എന്നും അറിയപ്പെടുന്നു. ജ്യോതിഷമനുസരിച്ചുള്ള 27 നക്ഷത്രങ്ങളിൽ 18-ആമത്തേതാണിത്. ഈ നക്ഷത്രത്തിനുപുറമേ വൃശ്ചികം രാശിയിലെ സിഗ്മ (σ), റ്റഫ് (τ) എന്നീ നക്ഷത്രങ്ങളെക്കൂടി ചേർത്തതാണ് ജ്യോതിഷത്തിലെ തൃക്കേട്ട.

തൃക്കേട്ടയെ കൂടാതെ വിശാഖത്തിന്റെ അവസാനത്തെ പാദം, അനിഴം എന്നീ നക്ഷത്രങ്ങളേയും ഈ രാശി ഉൾക്കൊള്ളുന്നു. രാശിചക്രത്തിൽ 226040' മുതൽ 2400 വരെയുള്ള മേഖലയിൽ സ്ഥിതിചെയ്യുന്ന തൃക്കേട്ടനക്ഷത്രത്തിന് കാലില്ലാത്ത കുടയുടെ ആകൃതിയാണുള്ളത്.[അവലംബം ആവശ്യമാണ്]

ചുവന്ന നക്ഷത്രം

തിരുത്തുക

അന്റെറീസ് (Antares) എന്നാണ് തൃക്കേട്ടയുടെ പാശ്ചാത്യനാമം. ചൊവ്വാ ഗ്രഹത്തോടു സമാനമോ കിടപിടിക്കുന്നതോ എന്നർത്ഥം വരുന്ന ഗ്രീക്കുപദത്തിൽ നിന്നാണ് അന്റെറീസ് എന്ന പദത്തിന്റെ നിഷ്പത്തി. ചുവന്ന നിറവും ദീപ്തിയും തൃക്കേട്ട നക്ഷത്രത്തിനുള്ളതാണ് ഈ പേരിനാധാരം. സൂര്യന്റെ ഏകദേശം 400 മടങ്ങ് വ്യാസവും പതിനായിരത്തോളം മടങ്ങ് ദീപ്തിയുമുള്ള ഈ നക്ഷത്രം ഭൂമിയിൽനിന്ന് ഏകദേശം 604 പ്രകാശവർഷം അകലെയായി സ്ഥിതിചെയ്യുന്നു. ജൂൺ അവസാനം മുതൽ ജൂലൈ അവസാനം വരെയുള്ള കാലയളവിൽ നഗ്നനേത്രങ്ങളാൽ വളരെ വ്യക്തമായി ഈ നക്ഷത്രത്തെ കാണാൻ കഴിയും. രേഖാംശ നിർണയനത്തിനായി നാവികർ തൃക്കേട്ടയെ ആശ്രയിക്കാറുണ്ട്. പല പ്രാചീനമതങ്ങളും ഈ നക്ഷത്രത്തിന് സുപ്രധാനമായൊരു സ്ഥാനം നൽകിയിരുന്നു.

ജ്യോതിഷത്തിൽ

തിരുത്തുക

തൃക്കേട്ടയുടെ ദേവത ഇന്ദ്രനാണ്. അതിനാൽ ദേവേന്ദ്രപര്യായങ്ങളെല്ലാം ഈ നക്ഷത്രത്തെ കുറിക്കുന്നു. ജ്യേഷ്ഠ, കേട്ട എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. തൃക്കേട്ടയുടെ അധിപൻ ബുധനും പക്ഷി കോഴിയും മൃഗം കേഴമാനും വൃക്ഷം വെട്ടിയുമാണ്. അസുരഗണത്തിലുൾപ്പെടുന്ന തൃക്കേട്ടയെ സംഹാരനക്ഷത്രമായി കണക്കാക്കുന്നു. അശ്വതി നക്ഷത്രവുമായി ഇതിന് വേധമുണ്ട്.

തൃക്കേട്ട നക്ഷത്രമേഖലയിലൂടെ ചന്ദ്രൻ കടന്നുപോകുമ്പോൾ ജനിക്കുന്ന ആളിന്റെ ജന്മനക്ഷത്രം തൃക്കേട്ടയാണ്. വൃശ്ചികരാശ്യാധിപനായ കുജന്റേയും ബുധന്റേയും സവിശേഷതകൾ ഈ നാളുകാരിൽ കാണാൻ കഴിയും. അധ്വാനശീലം, പ്രായോഗിക ബുദ്ധി, സാമർഥ്യം, ശ്രദ്ധ, തുറന്ന പെരുമാറ്റം, ബുദ്ധികൌശലം, തർക്കശീലം, മുൻകോപം, സോദരനാശം തുടങ്ങിയ ഫലങ്ങൾ ഇവർക്ക് പറയപ്പെടുന്നു. താരകാനിമ്നദോഷമുള്ള നാളാണ് തൃക്കേട്ട. ചോറൂണ്, പേരിടൽ തുടങ്ങിയ മംഗളകർമങ്ങൾക്ക് തൃക്കേട്ടദിവസം നന്നല്ല എന്ന് ജ്യോതിഷത്തിൽ പറയുന്നു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തൃക്കേട്ട എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തൃക്കേട്ട_(നക്ഷത്രം)&oldid=1752659" എന്ന താളിൽനിന്ന് ശേഖരിച്ചത്