ലാൽ ജോസ്

(Lal Jose എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാള സിനിമയിലെ ശ്രദ്ധേയരായ സംവിധായകരിൽ ഒരാളാണ്‌ ലാൽ ജോസ് (ജനനം: ജനുവരി 11, 1966). സഹസംവിധായകനായി സിനിമയിലെത്തിയ ലാൽ ജോസ് 1998-ൽ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. രണ്ടാം ഭാവം, മീശമാധവൻ(2002), അച്ഛനുറങ്ങാത്ത വീട്, ക്ലാസ്മേറ്റ്സ്(2006), അറബിക്കഥ(2007) എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.

ലാൽ ജോസ്‌
ജനനം
ലാൽ ജോസ് മേച്ചേരി
മറ്റ് പേരുകൾലാലു
തൊഴിൽചലച്ചിത്രസം‌വിധായകൻ
സജീവ കാലം1989 - തുടരുന്നു
ജീവിതപങ്കാളി(കൾ)ലീന
കുട്ടികൾഐറീൻ, കാതറിൻ
മാതാപിതാക്ക(ൾ)ജോസ്, ലില്ലി
പുരസ്കാരങ്ങൾമാതൃഭൂമി ചലച്ചിത്രപുരസ്കാരം
ഹിറ്റ്മേക്കർ ഓഫ് ദ ഇയർ - മീശമാധവൻ
വെബ്സൈറ്റ്http://www.directorlaljose.com

ജീവിതരേഖ

തിരുത്തുക

മേച്ചേരി വീട്ടിൽ ജോസിന്റെയും ലില്ലിയുടെയും മൂത്ത മകനായി 1966 ജനുവരി 11-ന് തൃശ്ശൂർ ജില്ലയിലെ വലപ്പാട്ടാണ് ലാൽ ജോസിന്റെ ജനനം. ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹാദൂർ ശാസ്ത്രിയുടെ സ്മരണാർത്ഥമാണ് അദ്ദേഹത്തിന് പേരിട്ടത് (ലാൽ ബഹാദൂർ ശാസ്ത്രി മരിച്ച ദിവസമായിരുന്നു ലാൽ ജോസിന്റെ ജനനം). പിന്നീട് അദ്ദേഹത്തിന്റെ കുടുംബം പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തേയ്ക്ക് താമസം മാറി. അവിടെ വച്ചാണ് അദ്ദേഹത്തിന്റെ സ്കൂൾ, കോളേജ് വിദ്യാഭ്യാസം കഴിഞ്ഞത്. 1989-ൽ പ്രസിദ്ധ സംവിധായകൻ കമലിന്റെ സഹായിയായി ചലച്ചിത്രലോകത്തെത്തി. കമലിന്റെ നിരവധി പ്രസിദ്ധ ചിത്രങ്ങളിൽ അദ്ദേഹം സഹായിയായി നിന്നിട്ടുണ്ട്. 1996-ൽ അഴകിയ രാവണൻ എന്ന ചിത്രത്തിൽ ചെറിയൊരു വേഷവും അദ്ദേഹം ചെയ്തു.

1998-ൽ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ഒരു മറവത്തൂർ കനവിലൂടെ സ്വതന്ത്രസംവിധായകനായി അരങ്ങേറ്റം കുറിച്ച ലാൽ ജോസ് ഇതുവരെ 23 ചിത്രങ്ങൾ സംവിധാനം ചെയ്തു. മലയാളത്തിലെ ഒട്ടുമിക്ക പ്രധാന താരങ്ങളെയും അദ്ദേഹം ചിത്രങ്ങളിൽ അഭിനയിപ്പിച്ചിട്ടുണ്ട്.

ലീനയാണ് ലാൽ ജോസിന്റെ ഭാര്യ. ഇവർക്ക് ഐറീൻ, കാത്തറീൻ എന്നീ രണ്ട് മക്കളുണ്ട്.

ലാൽ ജോസിന്റെ ചിത്രങ്ങൾ

തിരുത്തുക

സംവിധായകൻ

തിരുത്തുക
ചിത്രം വർഷം രചന അഭിനേതാക്കൾ ഗാനരചന സംഗീതം കുറിപ്പുകൾ
ഒരു മറവത്തൂർ കനവ് 1998 ശ്രീനിവാസൻ മമ്മൂട്ടി, ദിവ്യ ഉണ്ണി, ബിജു മേനോൻ, മോഹിനി ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ ആദ്യ ചിത്രം, വൻ വിജയം.
ചന്ദ്രനുദിക്കുന്ന ദിക്കിൽ 1999 ബാബു ജനാർദ്ദനൻ ദിലീപ്, കാവ്യ മാധവൻ, ബിജു മേനോൻ, ലാൽ, സംയുക്ത വർമ്മ എസ്. രമേശൻ നായർ വിദ്യാസാഗർ വിജയം
രണ്ടാം ഭാവം 2001 രഞ്ജൻ പ്രമോദ് സുരേഷ് ഗോപി, ലാൽ, ബിജു മേനോൻ, പൂർണ്ണിമ ഇന്ദ്രജിത്ത് ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ പരാജയം
മീശമാധവൻ 2002 രഞ്ജൻ പ്രമോദ് ദിലീപ്, കാവ്യ മാധവൻ, ഇന്ദ്രജിത്ത് ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ മഹാവിജയം
പട്ടാളം 2003 റെജി നായർ മമ്മൂട്ടി, ടെസ്സ, ഇന്ദ്രജിത്ത്, ബിജു മേനോൻ ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ പരാജയം
രസികൻ 2004 മുരളി ഗോപി ദിലീപ്, സംവൃത സുനിൽ, ബിജു മേനോൻ, സിദ്ധാർഥ് ഭരതൻ, മുരളി ഗോപി ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ പരാജയം
ചാന്ത്പൊട്ട് 2005 ബെന്നി പി. നായരമ്പലം ദിലീപ്, ഗോപിക, ഇന്ദ്രജിത്ത്, ബിജു മേനോൻ വയലാർ ശരത്ചന്ദ്രവർമ്മ വിദ്യാസാഗർ മഹാവിജയം
അച്ഛനുറങ്ങാത്ത വീട് 2006 ബാബു ജനാർദ്ദനൻ സലിം കുമാർ, മുക്ത, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, സംവൃത സുനിൽ വയലാർ ശരത്ചന്ദ്രവർമ്മ അലക്സ് പോൾ വിജയം, വൻ നിരൂപകപ്രശംസ നേടി
ക്ലാസ്മേറ്റ്സ് 2006 ജെയിംസ് ആൽബർട്ട് പൃഥ്വിരാജ്, ജയസൂര്യ, കാവ്യ മാധവൻ, ഇന്ദ്രജിത്ത് വയലാർ ശരത്ചന്ദ്രവർമ്മ അലക്സ് പോൾ മഹാവിജയം
അറബിക്കഥ 2007 ഡോ. ഇഖ്ബാൽ കുറ്റിപ്പുറം ശ്രീനിവാസൻ, ജയസൂര്യ, ഇന്ദ്രജിത്ത് അനിൽ പനച്ചൂരാൻ ബിജിബാൽ വൻ വിജയം
മുല്ല 2008 എം. സിന്ധുരാജ് ദിലീപ്, മീര നന്ദൻ, ബിജു മേനോൻ വയലാർ ശരത്ചന്ദ്രവർമ്മ വിദ്യാസാഗർ പരാജയം
നീലത്താമര 2009 എം.ടി. കൈലാഷ്, അർച്ചന കവി, സംവൃത സുനിൽ വയലാർ ശരത്ചന്ദ്രവർമ്മ വിദ്യാസാഗർ വിജയം
കേരളകഫെ
(പുറംകാഴ്ചകൾ)
2009 സി.വി. ശ്രീരാമന്റെ പുറംകാഴ്ചകൾ എന്ന കഥയെ ആസ്പദമാക്കി മമ്മൂട്ടി, ശ്രീനിവാസൻ റഫീക്ക് അഹമ്മദ് ബിജിബാൽ വിജയം
എൽസമ്മ എന്ന ആൺകുട്ടി 2010 എം. സിന്ധുരാജ് കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്, ആൻ അഗസ്റ്റിൻ റഫീക്ക് അഹമ്മദ് രാജാമണി വൻ വിജയം
സ്പാനിഷ് മസാല 2012 ബെന്നി പി. നായരമ്പലം കുഞ്ചാക്കോ ബോബൻ, ദിലീപ്, ബിജു മേനോൻ ആർ. വേണുഗോപാൽ വിദ്യാസാഗർ ശരാശരി
ഡയമണ്ട് നെക്‌ലെയ്സ് 2012 ഡോ. ഇഖ്ബാൽ കുറ്റിപ്പുറം ഫഹദ് ഫാസിൽ, സംവൃത സുനിൽ, ഗൗതമി നായർ, അനുശ്രീ റഫീക്ക് അഹമ്മദ് വിദ്യാസാഗർ വൻ വിജയം
അയാളും ഞാനും തമ്മിൽ 2012 ബോബി-സഞ്ജയ് പൃഥ്വിരാജ്, സംവൃത സുനിൽ, രമ്യ നമ്പീശൻ, റിമ കല്ലിങ്കൽ വയലാർ ശരത്ചന്ദ്രവർമ്മ ഔസേപ്പച്ചൻ വൻ വിജയം
ഇമ്മാനുവൽ 2013 എ.സി. വിജീഷ് മമ്മൂട്ടി, ഫഹദ് ഫാസിൽ റഫീക്ക് അഹമ്മദ് അഫ്സൽ യൂസഫ് വൻ വിജയം
പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും 2013 കുഞ്ചാക്കോ ബോബൻ, നമിത പ്രമോദ് വയലാർ ശരത്ചന്ദ്രവർമ്മ വിദ്യാസാഗർ വൻ വിജയം
ഏഴ് സുന്ദര രാത്രികൾ 2013 ദിലീപ്, മുരളി ഗോപി, റിമ കല്ലിങ്കൽ റഫീക്ക് അഹമ്മദ് പ്രശാന്ത് പിള്ള ശരാശരി
വിക്രമാദിത്യൻ 2014 ഡോ. ഇഖ്ബാൽ കുറ്റിപ്പുറം ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ, നമിത പ്രമോദ് സന്തോഷ് വർമ്മ, വയലാർ ശരത്ചന്ദ്രവർമ്മ, അനിൽ പനച്ചൂരാൻ, റഫീക്ക് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, മനു മഞ്ജിത്ത്, കെ. ജെ. സിംഗ് ബിജിബാൽ വൻ വിജയം
നീന 2015 ആർ. വേണുഗോപാൽ ദീപ്തി സതി, ആൻ അഗസ്റ്റിൻ , വിജയ്‌ ബാബു ആർ. വേണുഗോപാൽ, നിഖിൽ ജെ. മേനോൻ നിഖിൽ ജെ. മേനോൻ വിജയം
വെളിപാടിന്റെ പുസ്തകം 2017 ബെന്നി പി. നായരമ്പലം മോഹൻലാൽ, പ്രയാഗ മാർട്ടിൻ, അന്നാ രാജൻ റഫീക്ക് അഹമ്മദ്, വയലാർ ശരത്ചന്ദ്രവർമ്മ, അനിൽ പനച്ചൂരാൻ, സന്തോഷ് വർമ്മ, മനു മഞ്ജിത്ത് ഷാൻ റഹ്മാൻ വിജയം

ഇംഗ്ലീഷിൽ നിന്ന് വിവർത്തനം ചെയ്‌തത്-എം. സിന്ധുരാജിന്റെ തിരക്കഥയിൽ ലാൽ ജോസ് സംവിധാനം ചെയ്ത് 2018-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം-ഭാഷാ ഹാസ്യ ചിത്രമാണ് തട്ടുംപുറത്ത് അച്യുതൻ. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകൻ. നവാഗതരായ ശ്രവണ, തേജസ് ജ്യോതി എന്നിവരും ഇതിലുണ്ട്. റോബി രാജ് ഛായാഗ്രഹണവും രഞ്ജൻ എബ്രഹാം എഡിറ്റിംഗും നിർവ്വഹിച്ചു. വിക്കിപീഡിയ (ഇംഗ്ലിഷ്)

2019 ൽ ലാൽ ജോസ് സംവിധാനം ചെയ്ത ഒരു ഇന്ത്യൻ മലയാള ഭാഷാ പരിഹാസ ചിത്രമാണ് നാൽപത്തിയൊന്ന് (41) ബിജു മേനോൻ, ശരഞ്ജിത്ത്, നിമിഷ സജയൻ, ധന്യ അനന്യ, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്നു.

Meow is a 2021 Malayalam film directed by Lal Jose . Soubin Shahir and Mamta Mohandas have played the lead roles in this film. [1] Also starring an Azerbaijani woman named Yasmina and a cat, the film was released on December 24, 2021

സഹസംവിധായകൻ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ലാൽ_ജോസ്&oldid=4024093" എന്ന താളിൽനിന്ന് ശേഖരിച്ചത്