മലയാളചലച്ചിത്രമേഖലയിലെ ഒരു സംഗീത സംവിധായകനാണ് അലക്സ് പോൾ. നടനും, സംവിധായകനും, നിർമ്മാതാവുമായ ലാൽ അലക്സ് പോളിന്റെ ജ്യേഷ്ഠനാണ്. 2004-ൽ പുറത്തിറങ്ങിയ ചതിക്കാത്ത ചന്തു എന്ന ചിത്രത്തിനു വേണ്ടി സംഗീത സംവിധാനം നിർവ്വഹിച്ചുകൊണ്ടാണ് അലക്സ് പോൾ തന്റെ ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്.

അലക്സ് പോൾ
ഉത്ഭവംകൊച്ചി, കേരളം, ഇന്ത്യ
തൊഴിൽ(കൾ)സംഗീത സംവിധായകൻ
ഉപകരണ(ങ്ങൾ)(playback singing), Harmonium
വർഷങ്ങളായി സജീവം2002 – തുടരുന്നു

ജീവിതരേഖ തിരുത്തുക

എം.എ. പോൾ-ഫിലോമിന ദമ്പതികളുടെ രണ്ടാമത്തെ മകനായി കൊച്ചിയിലാണ് അലക്സ് പോൾ ജനിച്ചത്. തൃപ്പൂണിത്തുറയിലുള്ള ആർ.എൽ.വി (RLV) കോളേജിൽ നിന്ന്, കർണ്ണാടിക് സംഗീതത്തിൽ ബിരുദം നേടിയിട്ടുള്ള അലക്സ് പോൾ,സംഗീത ഉപകരണങ്ങൾ ഉപയോഗിക്കാൻ പഠിച്ചത് ‍കൊച്ചിൻ കലാഭവനിൽ നിന്നാണ്. റാഫി മെക്കാർട്ടിൻ സംവിധാനം ചെയ്ത ചതിക്കാത്ത ചന്തു(2004) എന്ന ചിത്രത്തിലൂടെയാണ് അലക്സ് പോൾ ചലച്ചിത്രത്തിലേക്കെത്തിയത്. ഈ ചിത്രം നിർമ്മിച്ചത് ഇദ്ദേഹത്തിന്റെ ജ്യേഷ്ഠനായ ലാൽ തന്നെയാണ്. അലക്സ് പോളും, വയലാർ ശരത്ചന്ദ്രവർമ്മയും തമ്മിലുള്ള സംഗീത കൂട്ടുകെട്ട് ശ്രദ്ധേയമാണ്. ഇവരുടെ കൂട്ടുകെട്ടിൽ ധാരാളം നല്ല ഗാനങ്ങൾ പിറവിയെടുത്തിട്ടുണ്ട്. രാജമാണിക്യം, ക്ലാസ്സ് മേറ്റ്സ്, വാസ്തവം, മായാവി, ചോക്ലേറ്റ്, തലപ്പാവ്, 2 ഹരിഹർ നഗർ, തുടങ്ങിയ ചിത്രങ്ങളിലെ ഇദ്ദേഹം സംവിധാനം ചെയ്ത ഗാനങ്ങൾ ഏറെ ജനശ്രദ്ധയാകർഷിച്ചിവയാണ്.

ചലച്ചിത്രങ്ങൾ തിരുത്തുക

 • 2004 - ചതിക്കാത്ത ചന്തു
 • 2004 - ബ്ലാക്ക്
 • 2005 - തൊമ്മനും മക്കളും
 • 2005 - അച്ഛൻ ഉറങ്ങാത്ത വീട്
 • 2005 - രാജമാണിക്യം
 • 2006 - തുറുപ്പു ഗുലാൻ
 • 2006 - തന്ത്ര
 • 2006 - ക്ലാസ്സ് മേറ്റ്സ്
 • 2006 - പോത്തൻ വാവ
 • 2006 - വാസ്തവം
 • 2006 - ബാബ കല്ല്യാണി
 • 2007 - ഇൻസ്പെക്ടർ ഗരുഡ്
 • 2007 - മായാവി
 • 2007 - പന്തയക്കോഴി
 • 2007 - ഹലോ
 • 2007 - ചോക്ലേറ്റ്
 • 2007 - കംഗാരു
 • 2008 - പരുന്ത്
 • 2008 - തലപ്പാവ്
 • 2009 - ഭാര്യ സ്വന്തം സുഹൃത്ത്
 • 2009 - 2 ഹരിഹർ നഗർ
 • 2010 - ഇൻ ഗോസ്റ്റ് ഹൗസ് ഇൻ
 • 2012 - മാഡ് ഡാഡ്
 • 2014 - ജോൺ ഹോനായ്
 • 2016-കിംഗ്‌ ലയർ

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അലക്സ്_പോൾ&oldid=3711333" എന്ന താളിൽനിന്ന് ശേഖരിച്ചത്