വെളിപാടിന്റെ പുസ്തകം
മലയാള ചലച്ചിത്രം
ലാൽ ജോസ് സംവിധാനം ചെയ്ത് 2017-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് വെളിപാടിന്റെ പുസ്തകം. മോഹൻലാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ അനൂപ് മേനോൻ, അന്ന രേഷ്മ രാജൻ, ശരത് കുമാർ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഷാൻ റഹ്മാൻ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്ന വെളിപാടിന്റെ പുസ്തകം നിർമ്മിച്ചിരിക്കുന്നത് ആന്റണി പെരുമ്പാവൂർ ആണ്[1]. തിരുവനന്തപുരത്തും ചേർത്തലയിലുമായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായത്[2]. 2017 ഓഗസ്റ്റ് 31ന് വെളിപാടിന്റെ പുസ്തകം പ്രദർശനത്തിനെത്തി.
വെളിപാടിന്റെ പുസ്തകം | |
---|---|
സംവിധാനം | ലാൽ ജോസ് |
നിർമ്മാണം | ആന്റണി പെരുമ്പാവൂർ |
രചന | ബെന്നി.പി.നായരമ്പലം |
അഭിനേതാക്കൾ | മോഹൻലാൽ അന്ന രേഷ്മ രാജൻ |
സംഗീതം | ഷാൻ റഹ്മാൻ |
ഛായാഗ്രഹണം | വിഷ്ണു ശർമ |
ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
സ്റ്റുഡിയോ | ആശിർവാദ് സിനിമാസ് |
വിതരണം | മാക്സ് ലാബ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനയിച്ചവർതിരുത്തുക
- മോഹൻലാൽ- പ്രൊഫസർ മൈക്കിൾ ഇടിക്കുള
- അന്ന രേഷ്മ രാജൻ
- അനൂപ് മേനോൻ- ബുള്ളറ്റ് വിശ്വൻ
- സിദ്ദിഖ്
- അലൻസയർ ലെ ലോപ്പസ്
- ശരത് കുമാർ
- സലിംകുമാർ
- വരുൺ കുര്യൻ
- ശിവജി ഗുരുവായൂർ
- ജൂഡ് അന്താണി ജോസഫ്
- കലാഭവൻ ഷാജോൺ
സംഗീതംതിരുത്തുക
വെളിപാടിന്റെ പുസ്തകം | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | പാടിയവർ | ദൈർഘ്യം | |||||||
1. | "എന്റമ്മേടെ ജിമിക്കി കമ്മൽ" | വിനീത് ശ്രീനിവാസൻ, രഞ്ജിത്ത് ഉണ്ണി | ||||||||
2. | "കരയും കടലും" | എം.ജി. ശ്രീകുമാർ | ||||||||
3. | "മൺപാതകളേ" | ഷാൻ റഹ്മാൻ | ||||||||
4. | "മേലേ അരിമുല്ല" | മധു ബാലകൃഷ്ണൻ | ||||||||
5. | "നീയും" | മധു ബാലകൃഷ്ണൻ, വൃന്ദ |
അവലംബംതിരുത്തുക
- ↑ "Mohanlal to team up with Lal Jose". Malayala Manorama. 24 May 2015.
- ↑ Sidhardhan, Sanjith (6 May 2017). "Mohanlal is a newly-appointed vice principal in Lal Jose's movie". The Times of India.