റിമ കല്ലിങ്കൽ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

മോഡലും മലയാളചലച്ചിത്രരംഗത്തെ ഒരു അഭിനേത്രിയുമാണ് റിമ കല്ലിങ്കൽ. 2009-ൽ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രമാണ് റിമയുടെ ആദ്യ ചിത്രം. പിന്നീട് അതേ വർഷം തന്നെ ലാൽ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലും റിമ ശ്രദ്ധേയമായ വേഷം ചെയ്യുകയുണ്ടായി.

റിമ കല്ലിങ്കൽ
റിമ കല്ലിങ്കൽ
വിദ്യാഭ്യാസംക്രൈസ്റ്റ് യൂണിവേർസിറ്റി
തൊഴിൽനടി, നർത്തകി, അവതാരക
സജീവ കാലം2009–present

തൃശ്ശൂർ ജില്ലയിലെ അയ്യന്തോൾ കല്ലിങ്കൽ വീട്ടിൽ കെ.ആർ. രാജന്റെയും ലീനാഭായിയുടെയും മകളായി ജനിച്ചു. കൂനൂർ സ്റ്റെയിൻസ് സ്കൂൾ , കോലഴി ചിന്മയ വിദ്യാലയ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തി. തൃശൂർ ക്രൈസ്റ്റ് കോളേജിൽ നിന്നും ബിരുദപഠനം പൂർത്തിയാക്കി. ജേർണലിസത്തിൽ ബിരുദധാരിയായ റിമയ്ക്ക് 2008-ലെ മിസ്. കേരള മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്. ചെറുപ്പംമുതൽ ക്ലാസിക്കൽ നൃത്തം പഠിച്ചിട്ടുള്ള റിമ കലാമണ്ഡലം രംഗനായികയുടെ കീഴിൽ ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ചു. ബംഗളൂരുവിൽ നിന്നും കണ്ടമ്പററി ഡാൻസ് പഠിച്ചു. ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി അനവധി വേദികളിൽ റിമ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്[1].

നിദ്ര, 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 2012-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ഇവർക്കു ലഭിച്ചു[2].

2013 നവംബർ ഒന്നിന് ആഷിഖ് അബുവുമായി താൻ വിവാഹിതയാകുമെന്നു അവരുടെ ഫേസ്ബുക്ക്‌ പേജ് വഴി അറിയിച്ചിരുന്നു.[3] അറിയിച്ചപോലെ തന്നെ അന്നവർ വിവാഹിതാരായി.[4]

പുരസ്കാരങ്ങൾതിരുത്തുക

  • മികച്ച നടിക്കുള്ള 2012-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം (നിദ്ര, 22 ഫീമെയിൽ കോട്ടയം)[2][5]

സിനിമകൾതിരുത്തുക

വർഷം സിനിമ കഥാപാത്രം ഭാഷ മറ്റ് വിവരങ്ങൾ
2009 ഋതു വർഷ ജോൺ മലയാളം ആദ്യ ചിത്രം
കേരള കഫേ മലയാളം പത്തു സംവിധായകരുടെ പത്തു സിനിമകൾ അണിയിച്ചൊരുക്കിയിരിക്കുന്നു
നീലത്താമര ഷാരത്തെ അമ്മിണി മലയാളം 1979-ൽ പുറത്തിറങ്ങിയ ഇതേ പേരിലുള്ള ചിത്രത്തിൽ അംബിക അഭിനയിച്ച കഥാപാത്രത്തെ അവതരിപ്പിച്ചു
2010 ഹാപ്പി ഹസ്ബന്റ്സ് ഡയാന മലയാളം [6]
സിറ്റി ഓഫ് ഗോഡ് മലയാളം
മഴൈ വര പോകുത് തമിഴ് ചിത്രീകരണം പുരോഗമിക്കുന്നു.
2013 ഏഴ് സുന്ദര രാത്രികൾ മലയാളം

ഇത് കൂടി കാണുകതിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് റിമ കല്ലിങ്കൽ

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=റിമ_കല്ലിങ്കൽ&oldid=3429614" എന്ന താളിൽനിന്ന് ശേഖരിച്ചത്