മലയാളചലച്ചിത്ര രംഗത്തെ തിരക്കഥാകൃത്തുക്കളാണ് ജ്യേഷ്ഠാനുജന്മാരായ ബോബിയും സഞ്ജയും. 2011-ലെ മികച്ച തിരക്കഥാകൃത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം ഇവർക്കു ലഭിച്ചു[1].

ബോബി-സഞ്ജയ്
ജനനം
തൊഴിൽതിരക്കഥാകൃത്തുക്കൾ
മാതാപിതാക്ക(ൾ)പ്രേം പ്രകാശ്

ജീവിതരേഖ

തിരുത്തുക

ചലച്ചിത്രനടനും നിർമ്മാതാവുമായ പ്രേം പ്രകാശിന്റെ മക്കളാണ് ഇവർ. സിബി മലയിൽ സംവിധാനം ചെയ്ത എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലൂടെയാണ് അവർ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത നോട്ട്ബുക്ക് ആയിരുന്നു അവർ തിരക്കഥയെഴുതിയ രണ്ടാമത്തെ ചിത്രം. മൂന്നാമത്തെ ചിത്രമായ 2011-ൽ പുറത്തിറങ്ങിയ ട്രാഫിക് വളരെയധികം ജനശ്രദ്ധ നേടി. വ്യത്യസ്തമായ ശൈലിയിലുള്ളതായിരുന്നു ഈ ചിത്രത്തിന്റെ തിരക്കഥ.

ചലച്ചിത്രങ്ങൾ

തിരുത്തുക

പുരസ്കാരങ്ങൾ

തിരുത്തുക
  • മികച്ച തിരക്കഥാകൃത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - 2011
  1. "ദിലീപ് നടൻ, ശ്വേത-നടി, ഇന്ത്യൻ റുപ്പി മികച്ച ചിത്രം". Archived from the original on 2014-03-05. Retrieved 2012-07-19.
"https://ml.wikipedia.org/w/index.php?title=ബോബി-സഞ്ജയ്&oldid=3639397" എന്ന താളിൽനിന്ന് ശേഖരിച്ചത്