ആൻ അഗസ്റ്റിൻ
ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
ഒരു മലയാളചലച്ചിത്ര അഭിനേത്രിയാണ് ആൻ അഗസ്റ്റിൻ. ലാൽ ജോസ് സംവിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തെത്തിയത്[1]. അനാറ്റെ അഗസ്റ്റിൻ എന്നാണു യഥാർത്ഥ പേര്. മലയാളചലച്ചിത്രനടനായ അഗസ്റ്റിന്റെ മകളാണ് ആൻ. ഹൈസ്കൂൾ വരെ കോഴിക്കോട് പ്രസന്റേഷൻ ഹയർസെക്കന്ററി സ്കൂളിലും, തുടർന്ന് എസ്.എസ്.എൽ.സി. തിരുവനന്തപുരം കാർമൽ ഹയർസെക്കന്ററി സ്കൂളിലുമാണ് പഠിച്ചത്. തൃശ്ശൂർ സേക്രട്ട് ഹേർട്ട് കോൺവെന്റ് ഹയർസെക്കന്ററി സ്കൂളിൽ നിന്നു ഹയർസെക്കന്ററി വിദ്യാഭ്യാസവും, 2007-ബാംഗ്ലൂർ ക്രിസ്തു ജയന്തി കോളേജിൽ നിന്ന് സൈക്കോളജിയിൽ ബിരുദവും നേടി[2].
ആൻ അഗസ്റ്റിൻ | |
---|---|
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 2010-തുടരുന്നു |
ജീവിതപങ്കാളി(കൾ) | ജോമോൻ ടി. ജോൺ |
മാതാപിതാക്ക(ൾ) | അഗസ്റ്റിൻ , ഹൻസമ്മ |
സ്വകാര്യ ജീവിതം തിരുത്തുക
ആൻ അഗസ്റ്റിൻ വിവാഹം കഴിച്ചിരിക്കുന്നത് പ്രസിദ്ധ ഛായാഗ്രാഹകനായ ജോമാൻ ടി. ജോണിനെയാണ്.
അഭിനയിച്ച ചിത്രങ്ങൾ തിരുത്തുക
വർഷം | ചലച്ചിത്രം | കഥാപാത്രം | സംവിധായകൻ | കൂടെ അഭിനയിച്ചവർ | കുറിപ്പുകൾ |
---|---|---|---|---|---|
2010 | എൽസമ്മ എന്ന ആൺകുട്ടി | എൽസമ്മ | ലാൽ ജോസ് | കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത് | ആദ്യ ചിത്രം |
2011 | അർജുനൻ സാക്ഷി | അഞ്ജലി മേനോൻ | രഞ്ജിത് ശങ്കർ | പൃഥ്വിരാജ്, ബിജു മേനോൻ, വിജയരാഘവൻ | |
2011 | ത്രീ കിംഗ്‌സ് | രഞ്ജു | വി.കെ. പ്രകാശ് | കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്, ജയസൂര്യ | |
2012 | ഓർഡിനറി | അന്ന | സുഗീത് | കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ | |
2012 | വാദ്ധ്യാർ | ഹേമ | നിധീഷ് ശക്തി | ജയസൂര്യ, മേനക | |
2012 | ഫ്രൈഡേ | ജിൻസി | ലിജിൻ ജോസ് | ഫഹദ് ഫാസിൽ, മനു | |
2012 | പോപ്പിൻസ് | വി.കെ. പ്രകാശ് | ജയസൂര്യ, കുഞ്ചാക്കോ ബോബൻ | ||
2012 | ടാ തടിയാ | ആൻ മേരി താടിക്കാരൻ | ആഷിഖ് അബു | നിവിൻ പോളി | |
2013 | റബേക്ക ഉതുപ്പ് കിഴക്കേമല | റബേക്ക ഉതുപ്പ് | സുന്ദർദാസ് | ജിഷ്ണു രാഘവൻ, സിദ്ധാർത്ഥ് ഭരതൻ | |
2013 | സിം | പൂജ | ഡിഫൻ | ദീപക്, മണികണ്ടൻ പട്ടാംബി, സിം എന്നാൽ "സോറി അയാം മാഡ്" | |
2013 | ആർടിസ്റ്റ് | ഗായത്രി | ശാമപ്രസാദ് | ഫഹദ് ഫാസിൽ, ഇംഗ്ലീഷ് നോവൽ അടിസ്താനമാക്കി |
പുരസ്കാരങ്ങൾ തിരുത്തുക
- 2013 -മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം (ആർട്ടിസ്റ്റ്)
അവലംബം തിരുത്തുക
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2010-10-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-02-20.
- ↑ http://www.thehindu.com/life-and-style/metroplus/article607294.ece