വലപ്പാട്
കേരളത്തിലെ തൃശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് വലപ്പാട്. [1] തൃശൂർ ടൗണിൽ നിന്നും 24 കിലോമീറ്റർ അകലെ മണപ്പുറം എന്ന പ്രദേശത്തിലാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്. ദേശീയപാത 66 ഈ ഗ്രാമത്തിലൂടെയാണ് പോകുന്നത്. ദേശീയ പാത വികസനത്തിന്റെ ഭാഗമായി ഈ പ്രദേശത്തുകൂടി പോവുന്ന പാത ആറുവരി പാതയായി മാറിയിട്ടുണ്ട്. ഈ ഗ്രാമത്തിന്റെ 25 - 30 കിലോമീറ്ററിനകത്ത് 5 മുനിസിപ്പാലിറ്റിയും 1 കോർപ്പറേഷനും സ്ഥിതി ചെയ്യുന്നു. തൃശ്ശൂർ , കൊടുങ്ങല്ലൂർ, ഇരിഞ്ഞാലക്കുട, ചാവക്കാട്, ഗുരുവായൂർ, കുന്നംകുളം എന്നിവയാണത്. വലപ്പാട് ബീച്ച് ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. കവി കുഞ്ഞുണ്ണിമാഷ്, സംവിധായകൻ ലാൽജോസ് എന്നിവരുടെ ജന്മദേശം കൂടിയാണ് വലപ്പാട്. ചരിത്ര കാലങ്ങളിൽ ഒട്ടനവധി മത്സ്യത്തൊഴിലാളികളും കർഷകരും തിങ്ങി പാർത്തിരുന്ന ഗ്രാമം ആയിരുന്നു വലപ്പാട്. ഗ്രാമത്തിന്റെ പടിഞ്ഞാറ് കേന്ദ്രികൃതമായി മത്സ്യതൊഴിലാളികളും കിഴക്ക് കേന്ദ്രികൃതമായി കർഷകരും ജീവിച്ചു പോന്നിരുന്നു. വിദേശ അധിനിവേശ കാലത്ത് പള്ളി പണിയുവാനായി സ്ഥലം അളന്നു കൊടുത്തത് മത്സ്യ ബന്ധനത്തിന് ഉപയോഗിച്ചിരുന്ന വലയുടെ അളവിന് സമമായിരുന്നു. അതെ തുടർന്നാണ് ഗ്രാമത്തിന് വലപ്പാട് എന്ന പേര് വന്നതെന്ന് പറയപ്പെടുന്നു.
Valapad
വലപ്പാട് | |
---|---|
Village | |
Country | ![]() |
State | Kerala |
District | Thrissur |
സർക്കാർ | |
• തരം | Panchayath |
ജനസംഖ്യ (2001) | |
• ആകെ | 34,833 |
Languages | |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 680567 |
Telephone code | 0487 |
വാഹന രജിസ്ട്രേഷൻ | KL 46,KL 75 |
വലപ്പാട് നിവാസികൾ വിവിധ മേഖലകളിൽ വിജയം വരിച്ചവരാണ്. വലപ്പാട്കാരനായ ചന്ദന പറമ്പിൽ മുഹമ്മദിൻറെ മകൻ സാലിഹ് എന്ന പ്രവാസി വ്യവസായി (C P Salih) അദ്ദേഹത്തിൻറെ യുഎഇ കേന്ദ്രമാക്കിയുള്ള ആസാ ഗ്രൂപ്പ് ഓഫ് കമ്പനീസ് (AASA Group of Companies) എന്ന സ്ഥാപനത്തിലൂടെ 5000 ത്തിൽ ഏറെ ആളുകൾക്കാണ് തൊഴിൽ നൽകുന്നത്. അദ്ദേഹം രൂപീകരിച്ച ചാരിറ്റി സംഘടനയായ സി.പി മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ഈ പ്രദേശത്തെ ആയിരക്കണക്കിന് ആളുകൾക്ക് സഹായം നൽകി വരുന്നു. സി.പി സാലിഹിനെ പോലെ ഉദാരമതികളായ വ്യക്തിത്വങ്ങളുടെ സഹായങ്ങൾ ഈ നാടിൻറെ വളർച്ചയ്ക്ക് മുതൽക്കൂട്ടാണ്[2]
C P Salih was born in Valapad village in Thrissur district. The home he grew up, along with his 10 siblings, was a huge one. He was born into a prominent aristocratic family which was well known in Thrissur district. From a very young age, he was influenced by his father, C.P Mohamed the then headman of Chandana Parambil family, who was an agriculturist and well known philanthropist of those time.[3]
ജനസംഖ്യ
തിരുത്തുക2001 ലെ സെൻസസ് പ്രകാരം വലപ്പാട് ഗ്രാമത്തിലെ ആകെയുള്ള ജനസംഖ്യ 34833 ആണ്. അതിൽ 16404 പുരുഷന്മാരും 18429 സ്ത്രീകളും ആണ്. [1]
അവലംബം
തിരുത്തുക- ↑ 1.0 1.1 "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Retrieved 2008-12-10.
- ↑ "CP Trust". Retrieved 2025-03-27.
- ↑ "Aasa" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2025-03-27.