കപോതം (നക്ഷത്രരാശി)
ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ് കപോതം (Columba). വളരെ മങ്ങിയ ഒരു നക്ഷത്രരാശിയാണ് ഇത്. Columba എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം പ്രാവ് എന്നാണ്. ബൃഹച്ഛ്വാനം, മുയൽ എന്നിവയുടെ തെക്കുഭാഗത്താണ് ഇതു സ്ഥിതി ചെയ്യുന്നത്. പതിനാറാം നൂറ്റാണ്ടിലാണ് ഇത് നക്ഷത്രരാശികളുടെ പട്ടികയിൽ സ്ഥാനം പിടിക്കുന്നത്. വളരെ അപ്രധാനമായിരുന്ന ഈ രാശിയുടെ അതിരുകൾ നിർണ്ണയിക്കുന്നത് 20-ാം നൂറ്റാണ്ടിലാണ്.
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക | |
കപോതം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക | |
ചുരുക്കെഴുത്ത്: | Col |
Genitive: | Columbae |
ഖഗോളരേഖാംശം: | 6 h |
അവനമനം: | -35° |
വിസ്തീർണ്ണം: | 270 ചതുരശ്ര ഡിഗ്രി. (54-ആമത്) |
പ്രധാന നക്ഷത്രങ്ങൾ: |
5 |
ബേയർ/ഫ്ലാംസ്റ്റീഡ് നാമങ്ങളുള്ള നക്ഷത്രങ്ങൾ: |
18 |
അറിയപ്പെടുന്ന ഗ്രഹങ്ങളുള്ള നക്ഷത്രങ്ങൾ: |
0 |
പ്രകാശമാനം കൂടിയ നക്ഷത്രങ്ങൾ: |
1 |
സമീപ നക്ഷത്രങ്ങൾ: | 0 |
ഏറ്റവും പ്രകാശമുള്ള നക്ഷത്രം: |
α Col (Phact) (2.6m) |
ഏറ്റവും സമീപസ്ഥമായ നക്ഷത്രം: |
β Col (Wezn) (86 പ്രകാശവർഷം) |
മെസ്സിയർ വസ്തുക്കൾ: | 0 |
ഉൽക്കവൃഷ്ടികൾ : | |
സമീപമുള്ള നക്ഷത്രരാശികൾ: |
മുയൽ (Lepus) വാസി (Caelum) ചിത്രലേഖ (Pictor) അമരം (Puppis) ബൃഹച്ഛ്വാനം (Canis Major) |
അക്ഷാംശം +45° നും −90° നും ഇടയിൽ ദൃശ്യമാണ് ഫെബ്രുവരി മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു | |
ആകാശഗംഗയുടെ കേന്ദ്രത്തിന് ചുറ്റുമുള്ള സൂര്യന്റെ ചലനത്തിന്റെ ദിശയുടെ എതിർദിശയായ solar antapex കപോതം രാശിയിലാണ് സഥിതി ചെയ്യുന്നത്.
ചരിത്രം
തിരുത്തുക- ബിസി മൂന്നാം നൂറ്റാണ്ട് : അരാട്ടസിന്റെ (315 BC/310 BC – 240) ജ്യോതിശാസ്ത്ര കവിതയായ ഫൈനോമീനയിൽ (വരികൾ 367–370, 384–385) കപോതത്തെ കുറിച്ച് പരാമർശങ്ങളുണ്ട്.
- എ.ഡി രണ്ടാം നൂറ്റാണ്ട്: ടോളമി 48 നക്ഷത്രരാശികളെ പട്ടികപ്പെടുത്തിയെങ്കിലും കപോതത്തെ കുറിച്ച് പരാമർശമില്ല.
- എ.ഡി. 1592:[1] ബൃഹച്ഛ്വാനം എന്ന നക്ഷത്രരാശിയിൽ ഉൾപ്പെടാത്ത നക്ഷത്രങ്ങളെ വേർതിരിച്ചറിയാൻ പെട്രസ് പ്ലാൻസിയസ് നക്ഷത്ര മാപ്പിൽ കപോതത്തെ ആദ്യമായി ചിത്രീകരിച്ചു.[2] മഹാപ്രളയം കുറയുന്നുവെന്ന വിവരം നോഹയ്ക്ക് നൽകിയ പ്രാവിനെ പരാമർശിച്ചുകൊണ്ട് പ്ലാൻഷ്യസ് ഈ നക്ഷത്രസമൂഹത്തിന് കൊളംബ നോച്ചി ("നോഹയുടെ പ്രാവ്") എന്ന് പേരിട്ടു. പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നക്ഷത്ര മാപ്പുകളിലും ഈ പേര് കാണപ്പെടുന്നു.
- 1592: ഫ്രെഡറിക് ഡി ഹോട്ട്മാൻ ഇതിന് "ഡി ഡ്യുവ് മെഡ് ഡെൻ ഒലിഫ്റ്റാക്ക്" (= "ഒലിവ് ചില്ലയേന്തിയ പ്രാവ്") എന്ന പേര് നൽകി.
- 1603: ബയേഴ്സ് യുറാനോമെട്രിയ പ്രസിദ്ധീകരിച്ചു. ഇതിൽ കൊളംബ നോച്ചി എന്ന പേരാണ് നൽകിയത്.[3]
- 1624: ബാർട്ട്ഷ് കൊളംബയെ തന്റെ യൂസസ് അസ്ട്രോണമിക്കസ് എന്ന കൃതിയിൽ "കൊളംബ നോഹെ" എന്ന പേരിൽ ഉൾപ്പെടുത്തി.
- 1679: ഹാലി ഇതിനെ തന്റെ കാറ്റലോഗസ് സ്റ്റെല്ലറം ഓസ്‌ട്രേലിയ എന്ന കൃതിയിൽ പരാമർശിക്കുന്നുണ്ട്.
- 1679: അഗസ്റ്റിൻ റോയർ ഒരു നക്ഷത്ര അറ്റ്ലസ് പ്രസിദ്ധീകരിച്ചു, അതിൽ കപോതത്തെ ഒരു രാശിയായി ചേർത്തു.
- 1690: ഹെവലിയസിന്റെ പ്രോഡ്രോമസ് അസ്ട്രോണമിയ എന്ന നക്ഷത്ര കാറ്റലോഗിൽ കപോതത്തെ ഉൾപ്പെടുത്തിയെങ്കിലും അതിനെ ഒരു നക്ഷത്രസമൂഹമായി പട്ടികപ്പെടുത്തിയില്ല.
- 1725: ഫ്ലാംസ്റ്റീഡിന്റെ കൃതിയായ ഹിസ്റ്റോറിയ കോലെസ്റ്റിസ് ബ്രിട്ടാനിക്കയിൽ കപോതത്തെ കാണിച്ചെങ്കിലും അതിനെ ഒരു നക്ഷത്രസമൂഹമായി പട്ടികപ്പെടുത്തിയിട്ടില്ല.
- 1763: ലകലൈൽ കൊളംബയെ ഒരു നക്ഷത്രസമൂഹമായി ലിസ്റ്റുചെയ്ത് അതിന്റെ നക്ഷത്രങ്ങളെ പട്ടികപ്പെടുത്തി.
- 1889: സീസിയസിന്റെ തെറ്റായ വിവർത്തനത്താൽ തെറ്റിദ്ധരിക്കപ്പെട്ട റിച്ചാർഡ് എച്ച്. അല്ലൻ, കൊളംബ ആസ്റ്ററിസം റോമൻ / ഗ്രീക്ക് കാലഘട്ടത്തിൽ കണ്ടുപിടിച്ചതാകാമെന്ന് എഴുതി. ഒരുപക്ഷേ ഇത് മറ്റൊരു നക്ഷത്രഗ്രൂപ്പായിരിക്കാം എന്ന് അടിക്കുറിപ്പു കൂടി അദ്ദേഹം നൽകി.[4]
- 2001: കരിങ്കടലിന്റെ തീരത്ത് ജെയ്സനും ആർഗനോട്ടുകളും പറത്തി വിട്ട പ്രാവിനെ ഇതു പ്രതിനിധീകരിക്കുന്നു എന്ന് റിഡ്പാത്തും ടിരിയോണും എഴുതി.[1]
- 2007: പി.കെ. ചെന്നിന്റെ അഭിപ്രായത്തിലും ഇതിന് ആർഗനോട്ടുകളുടെ പ്രാവുമായി ബന്ധമുണ്ട്. ആർഗനോട്ടുകളുടെ കപ്പലായ ആർഗോ നാവിസിന്റെ അമരത്തിനു മുകളിലാണ് ഇതിന്റെ സ്ഥാനം എന്നതാണ് ഇതിനു പറയുന്ന ഒരു കാരണം.[5][6]
- 2019–20: എക്‌സ്‌റേ പൊട്ടിത്തെറി നിരീക്ഷിക്കുകയായിരുന്ന ഒരു സംഘം ഗവേഷകർ ഈ നക്ഷത്രസമൂഹത്തിൽ ഒരു തമോദ്വാരം കണ്ടെത്തി.[7]
നക്ഷത്രങ്ങൾ
തിരുത്തുകകപോതത്തിൽ ശ്രദ്ധേയമായ നക്ഷത്രങ്ങൾ വളരെ കുറവാണ്. കാന്തിമാനം 2.7 ഉള്ള ആൽഫാ കൊളംബേ ആണ് ഇതിലെ പ്രധാന നക്ഷത്രം. ഭൂമിയിൽ നിന്നും 268 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം. 87 പ്രകാശവർഷം അകലെ കിടക്കുന്ന ബീറ്റാ കൊളംബേയുടെ കാന്തിമാനം 3.1 ആണ്.[8] മ്യൂ കൊളംബേ ഒരു റൺഎവെ നക്ഷത്രം ആണ്. NGTS-1 എന്ന നക്ഷത്രത്തിന് ഒരു സൗരയൂഥേതരഗ്രഹം കണ്ടെത്തിയിട്ടുണ്ട്.
വിദൂരാകാശ വസ്തുക്കൾ
തിരുത്തുകഎൻ ജി സി 1851 ഒരു ഗോളീയ താരവ്യൂഹം ആണ്. ഭൂമിയിൽ നിന്നും 39,000 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ കാന്തിമാനം 7 ആണ്.[8] എൻ ജി സി 1792 എന്ന സർപ്പിള താരാപഥത്തിന്റെ കാന്തിമാനം 10.2ഉം എൻ ജി സി 1808 എന്ന സെയ്ഫർട്ട് ഗാലക്സിയുടെ കാന്തിമാനം 10.8ഉം ആണ്.
Citations
തിരുത്തുക- ↑ 1.0 1.1 Ridpath & Tirion 2001, പുറങ്ങൾ. 120–121.
- ↑ Ley, Willy (December 1963). "The Names of the Constellations". For Your Information. Galaxy Science Fiction. pp. 90–99.
- ↑ Canis Maior and Columba in Bayers Uranometria 1603 (Linda Hall Library) Archived 2007-04-27 at the Wayback Machine.
- ↑ Richard H. Allen (1899) Star Names: Their Lore and Meaning, pp. 166–168
- ↑ P.K. Chen (2007) A Constellation Album: Stars and Mythology of the Night Sky, p. 126 (ISBN 978-1-931559-38-6).
- ↑ Chen, p. 126.
- ↑ "NASA's OSIRIS-REx Students Catch Unexpected Glimpse of Newly Discovered Black Hole". NASA. 28 February 2020.
- ↑ 8.0 8.1 Ridpath & Tirion 2017, പുറം. 122.
അവലംബം
തിരുത്തുക- Makemson, Maud Worcester (1941). The Morning Star Rises: an account of Polynesian astronomy. Yale University Press. p. 281.
{{cite book}}
: Invalid|ref=harv
(help) - Ridpath, Ian; Tirion, Wil (2001), Stars and Planets Guide, Princeton University Press, ISBN 0-691-08913-2
- Ridpath, Ian, and Tirion, Wil (2017). Stars and Planets Guide, Collins, London. ISBN 978-0-00-823927-5. Princeton University Press, Princeton. ISBN 978-0-69-117788-5.
ബാഹ്യ ലിങ്കുകൾ
തിരുത്തുകനിർദ്ദേശാങ്കങ്ങൾ: 06h 00m 00s, −35° 00′ 00″
മിരാൾ (Andromeda) • ശലഭശുണ്ഡം (Antlia) • സ്വർഗപതംഗം (Apus) • കുംഭം (Aquarius) • ഗരുഡൻ (Aquila) • പീഠം (Ara) • മേടം (Aries) • പ്രാജിത (Auriga) • അവ്വപുരുഷൻ (Boötes) • വാസി (Caelum) • കരഭം (Camelopardalis) • കർക്കടകം (Cancer) • വിശ്വകദ്രു (Canes Venatici) • ബൃഹച്ഛ്വാനം (Canis Major) • ലഘുലുബ്ധകൻ (Canis Minor) • മകരം (Capricornus) • ഓരായം (Carina) • കാശ്യപി (Cassiopeia) • മഹിഷാസുരൻ (Centaurus) • കൈകവസ് (Cepheus) • കേതവസ് (Cetus) • വേദാരം (Chamaeleon) • ചുരുളൻ (Circinus) • കപോതം (Columba) • സീതാവേണി (Coma Berenices) • ദക്ഷിണമകുടം (Corona Australis) • കിരീടമണ്ഡലം (Corona Borealis) • അത്തക്കാക്ക (Corvus) • ചഷകം (Crater) • തൃശങ്കു (Crux) • ജായര (Cygnus) • അവിട്ടം (Delphinus) • സ്രാവ് (Dorado) • വ്യാളം (Draco) • അശ്വമുഖം (Equuleus) • യമുന (Eridanus) • അഗ്നികുണ്ഡം (Fornax) • മിഥുനം (Gemini) • ബകം (Grus) • അഭിജിത്ത് (Hercules) • ഘടികാരം (Horologium) • ആയില്യൻ (Hydra) • ജലസർപ്പം (Hydrus) • സിന്ധു (Indus) • ഗൗളി (Lacerta) • ചിങ്ങം (Leo) • ചെറു ചിങ്ങം (Leo Minor) • മുയൽ (Lepus) • തുലാം (Libra) • വൃകം (Lupus) • കാട്ടുപൂച്ച (Lynx) • അയംഗിതി (Lyra) • മേശ (Mensa) • സൂക്ഷ്മദർശിനി (Microscopium) • ഏകശൃംഗാശ്വം (Monoceros) • മഷികം (Musca) • സമാന്തരികം (Norma) • വൃത്താഷ്ടകം (Octans) • സർപ്പധരൻ (Ophiuchus) • ശബരൻ (Orion) • മയിൽ (Pavo) • ഭാദ്രപദം (Pegasus) • വരാസവസ് (Perseus) • അറബിപക്ഷി (Phoenix) • ചിത്രലേഖ (Pictor) • മീനം (Pisces) • ദക്ഷിണമീനം (Piscis Austrinus) • അമരം (Puppis) • വടക്കുനോക്കിയന്ത്രം (Pyxis) • വല (Reticulum) • ശരം (Sagitta) • ധനു (Sagittarius) • വൃശ്ചികം (Scorpius) • ശില്പി (Sculptor) • പരിച (Scutum) • സർപ്പമണ്ഡലം (Serpens) • സെക്സ്റ്റന്റ് (Sextans) • ഇടവം (Taurus) • കുഴൽത്തലയൻ (Telescopium) • ത്രിഭുജം (Triangulum) • ദക്ഷിണ ത്രിഭുജം (Triangulum Australe) • സാരംഗം (Tucana) • സപ്തർഷിമണ്ഡലം (Ursa Major) • ലഘുബാലു (Ursa Minor) • കപ്പൽപ്പായ (Vela) • കന്നി (Virgo) • പതംഗമത്സ്യം (Volans) • ജംബുകൻ (Vulpecula) |