സെയ്ഫർട്ട് ഗാലക്സി
നടുവിൽ തിളങ്ങുന്ന കേന്ദ്രമുള്ളതും, ശക്തമായ അളവിൽ ഇൻഫ്രാറെഡ് തരംഗങ്ങൾ പുറത്തു വിടുന്നതും, വിദ്യുത്കാന്തിക വർണ്ണരാജിയിൽ ഉദ്വമനരേഖകൾ ഉള്ളതുമായ താരാപഥത്തെ സെയ്ഫർട്ട് താരാപഥം എന്നു വിളിക്കുന്നു.
സജീവ താരാപഥങ്ങളുടെ വിഭാഗത്തിൽ ആദ്യമായി കണ്ടെത്തപ്പെട്ടത് സെയ്ഫർട്ട് താരാപഥങ്ങളാണ്. അതിനു ശേഷമാണ് ക്വാസാർ, റേഡിയോ താരാപഥങ്ങൾ, BL Lac ഒബ്ജക്ട്സ് എന്നീ വിഭാഗങ്ങളെ കണ്ടെത്തുന്നത്.
1943-ൽ അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞനായ കാൾ സെയ്ഫർട്ട് (Carl Keenan Seyfert) ചില താരാപഥങ്ങളിൽ വളരെ ശക്തിയായി തിളങ്ങുന്ന കേന്ദ്രങ്ങളെ കാണുകയും അവയുടെ വർണ്ണരാജി മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാണെന്ന് മനസ്സിലാക്കുകയും ചെയ്തു. ഇവയെ പിന്നീട് സെയ്ഫർട്ട് താരാപഥങ്ങൾ എന്നു വിളിച്ചു.