തൃഷ്ണ (ചലച്ചിതം)

മലയാള ചലച്ചിത്രം

ജെ എം ജെ ആർട്സിന്റെ ബാനറിൽ എം.ടി. വാസുദേവൻ നായർ കഥയും തിരക്കഥയും സംഭാഷണവുമെഴുതി ഐ.വി. ശശി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് തൃഷ്ണ. മമ്മൂട്ടി, രതീഷ്, രാജലക്ഷ്മി, സ്വപ്ന, മല്ലിക സുകുമാരൻ തുടങ്ങിയവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം 1981 ഒക്ടോബർ 30ന് തിയേറ്ററുകളിലെത്തി.[1][2]ശ്യാം സംഗീതസംവിധാനം നിർവഹിച്ചു[3][4][5][6][7]

തൃഷ്ണ
സംവിധാനംഐ.വി.ശശി
നിർമ്മാണംറോസമ്മ ജോർജ്
രചനഎം.ടി. വാസുദേവൻ നായർ
തിരക്കഥഐ.വി. ശശി
അഭിനേതാക്കൾമമ്മൂട്ടി
രാജലക്ഷ്മി
സ്വപ്ന
കവിയൂർ പൊന്നമ്മ
സംഗീതംശ്യാം
ഛായാഗ്രഹണംജയാനൻ വിൻസെന്റ്
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോജെ എം ജെ ആർട്ട്സ്
വിതരണംജെ എം ജെ ആർട്ട്സ്
റിലീസിങ് തീയതി
  • 30 ഒക്ടോബർ 1981 (1981-10-30)
രാജ്യംഇന്ത്യ
ഭാഷമലയാളം


കഥാംശം തിരുത്തുക

ധനികനും സ്വഭാവദൂഷ്യമുള്ള ചെറുപ്പക്കാരനുമായ ദാസ് (മമ്മൂട്ടി), അഭിസാരികയായ ജയ്ശ്രീ (സ്വപ്ന) യുമായി കൊടൈക്കനാലിലെ തന്റെ ബംഗ്ലാവിൽ എത്തുന്നു. പരിചാരകനായ പരമേശ്വരനും (ശങ്കരാടി) അദ്ദേഹത്തിന്റെ തമിഴ്നാട്ടുകാരിയായ ഭാര്യ കണ്ണമ്മയും (മല്ലിക സുകുമാരൻ) ചേർന്നാണ് ബംഗ്ലാവ് നോക്കിനടത്തുന്നത്. പരമേശ്വരന് ഗോപൻ (രാജ്കുമാർ) എന്നുപേരുള്ള ഒരു മകനുണ്ട്. അയാൾ അവിടെനിന്ന് മാറി വിദേശികൾക്ക് ഒരു ഗൈഡ് ആയി ജോലി ചെയ്യുകയാണ്. തന്റെ മുതലാളിക്ക് ചീത്തപ്പേരുണ്ടാകാതിരിക്കാൻ ജയ്ശ്രീ ദാസിന്റെ ഭാര്യയാണെന്ന് പരമേശ്വരൻ ഇരുവരോടും കള്ളംപറയുന്നു. താൻ വിലകൊടുത്തുവാങ്ങിയ ജയശ്രീയെ അവസരം കിട്ടുമ്പോഴെല്ലാം അവഹേളിക്കാനുള്ള അവകാശം തനിക്കുണ്ടെന്ന് ദാസ് കരുതുന്നു. ലൈംഗികതയല്ലാതെ, അവർക്കിടയിൽ മറ്റു ബന്ധങ്ങളൊന്നുമില്ല.

ദാസിന്റെ മരിച്ചുപോയ അച്ഛന്റെ കുടുംബ സുഹൃത്തായ പണിക്കറുടെയും (ജോസ് പ്രകാശ്) കുടുംബത്തിന്റെയും അവിചാരിത സന്ദർശനം ദാസിനെ അസ്വസ്ഥനാക്കുന്നു. അവർ ദാസിന്റെ ഭാര്യയെ കാണാൻ വന്നതാണ്. അവരുടെ മുമ്പിൽ ഒരു ഭാര്യയായി അഭിനയിക്കാൻ ജയശ്രീയെ അയാൾ നിർബന്ധിക്കുന്നു. ആദ്യം വിസമ്മതിച്ചെങ്കിലും, അവർക്കുമുമ്പിൽ ഒരു നല്ല ഭാര്യയായി തന്നെ അവൾ അഭിനയിച്ചു. പണിക്കരുടെ കുടുംബത്തിൽ ഭാര്യ ചിന്നമ്മു അമ്മ (കവിയൂർ പൊന്നമ്മ), അമ്മായിയപ്പൻ റാവു ബഹാദൂർ ശങ്കരമേനോൻ (പ്രേംജി), രണ്ട് പെൺമക്കൾ, മൂത്തയാൾ നിർമ്മല (ബീന കുമ്പളങ്ങി) എഞ്ചിനീയർ രാമകൃഷ്ണനെയാണ് (ലാലു അലക്സ്) വിവാഹം ചെയ്തിരിക്കുന്നത്. ഇളയവൾ ശ്രീദേവി (രാജലക്ഷ്മി) ഭർത്താവുമായി വേർപിരിഞ്ഞു താമസിക്കയാണ്. രണ്ട് ബന്ധങ്ങൾ ഒരേസമയം ഉടലെടുക്കുന്നു. ഒരു വശത്ത്, ദാസിലെ സംഗീതത്തിന്റെ ഇഷ്ടം തിരികെ കൊണ്ടുവരാൻ ശ്രീദേവിക്ക് കഴിയുകയും ഇടയ്ക്കിടെയുള്ള കൂടിക്കാഴ്ചകളിലൂടെ അവർക്ക് പരസ്പരം മനസ്സിലാക്കാനാവുന്നു. മറുവശത്ത്, നിസ്സഹായതയുടെ ഇരയായ ഗോപൻ തന്നെപ്പോലെയാണെന്ന് ജയശ്രീക്ക് തോന്നുന്നു, അവൾ അവനോട് അടുക്കുന്നു.

അങ്ങനെയിരിക്കെ പൊടുന്നനെ ഒരു നിമിഷത്തെ അഭിനിവേശത്തിന് ശേഷം, ജെയ്ശ്രീ ഗോപനോട് തന്നെക്കുറിച്ചുള്ള സത്യം തുറന്നുപറയുന്നു. അത് കേൾക്കുമ്പോ അവന് അവളോട് വെറുപ്പ് തോന്നുന്നു. അതേസമയം, ദാസ് തന്റെ പരസ്ത്രീഗമനം ശ്രീദേവിയോട് ഏറ്റുപറയുകയും വിവാഹാർത്ഥന നടത്തുകയും ചെയ്യുന്നു, പക്ഷേ അവൾക്കത് ഉൾകൊള്ളാനാവുന്നില്ല. ഒടുവിൽ, ജയ്ശ്രീ വീടുവിട്ടുപോകുന്നു, വഴിയിൽവെച്ച് ഗോപനും അവളോടൊപ്പം ചേരുന്നു. ശ്രീദേവിയുടെ വേർപിരിഞ്ഞ ഭർത്താവ് വിജയശങ്കർ (രതീഷ്) തന്റെ ബാലിശമായ പെരുമാറ്റത്തിന് അവളോട് ക്ഷമ ചോദിക്കുകയും അവൾ അയാളോടൊപ്പം മടങ്ങുകയും ചെയ്തു. അവസാനം, ദാസ് ഒറ്റയ്ക്ക് വണ്ടിയുമെടുത്തു എങ്ങോട്ടെന്നില്ലാതെ യാത്രതിരിക്കുന്നു.

താരനിര[8] തിരുത്തുക

ക്ര.നം. താരം വേഷം
1 മമ്മൂട്ടി ദാസ്
2 രാജലക്ഷ്മി ശ്രീദേവി
3 സ്വപ്ന ജയശ്രീ
4 കവിയൂർ പൊന്നമ്മ
5 ജോസ് പ്രകാശ് പണിക്കർ
6 രതീഷ്
7 ശങ്കരാടി പരമേശ്വരൻ
8 രാജ്കുമാർ സേതുപതി ഗോപകുമാർ
9 ലാലു അലക്സ്
10 മല്ലിക സുകുമാരൻ കണ്ണമ്മ
11 പ്രേംജി
12 ബീന
13 [[]]
14 [[]]
15 [[]]


പാട്ട് തിരുത്തുക

ബിച്ചു തിരുമല എഴ്തി ശ്യാം പകർന്ന പാട്ടുകളാണ്ണ് ഈ സിനിമയിൽ ഉള്ളത്.

ന. ഗാനങ്ങൾ ഗായകർ വരികൾ നീളം (m:ss)
1 അലകൾ മലരിതളുകൾ ഉണ്ണി മേനോൻ, കോറസ് ബിച്ചു തിരുമല
2 ഏതോ സങ്കേതം കെ.ജെ. യേശുദാസ്, കോറസ് ബിച്ചു തിരുമല
3 മൈനാകം കടലിൽ നിന്നുയരുന്നുവോ കെ.ജെ. യേശുദാസ് ബിച്ചു തിരുമല
4 മൈനാകം കടലിൽ നിന്നുയരുന്നുവോ എസ്. ജാനകി ബിച്ചു തിരുമല
5 മൈനാകം കടലിൽ നിന്നുയരുന്നുവോ [F] - Version 2 എസ്. ജാനകി ബിച്ചു തിരുമല
6 ശ്രുതിയിൽ നിന്നുയരും [F] എസ്. ജാനകി ബിച്ചു തിരുമല
7 ശ്രുതിയിൽ നിന്നുയരും [F] - Violin Version എസ്. ജാനകി ബിച്ചു തിരുമല
8 ശ്രുതിയിൽ നിന്നുയരും [M] കെ.ജെ. യേശുദാസ് ബിച്ചു തിരുമല
9 ശ്രുതിയിൽ നിന്നുയരും [M] - Version II കെ.ജെ. യേശുദാസ് ബിച്ചു തിരുമല
10 തെയ്യാട്ടം ധമനികളിൽ കെ.ജെ. യേശുദാസ്, എസ്. ജാനകി ബിച്ചു തിരുമല

അവലംബം തിരുത്തുക

  1. തൃഷ്ണ - മലയാളസംഗീതം.ഇൻഫോ
  2. തൃഷ്ണ - മലയാളചലച്ചിത്രം.കോം
  3. "Thrishna". www.malayalachalachithram.com. Retrieved 17 ഒക്ടോബർ 2014.
  4. "Thrishna". malayalasangeetham.info. Retrieved 17 ഒക്ടോബർ 2014.
  5. "Thrishna". spicyonion.com. Retrieved 17 ഒക്ടോബർ 2014.
  6. "Thrishna". entertainment.oneindia.in. Archived from the original on 30 ജൂലൈ 2014. Retrieved 20 ജൂലൈ 2014.
  7. http://www.thenewsminute.com/article/iv-sasi-malayalam-cinemas-trailblazer-and-king-box-office-70523
  8. "തൃഷ്ണ(1981)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 15 നവംബർ 2022.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=തൃഷ്ണ_(ചലച്ചിതം)&oldid=3821615" എന്ന താളിൽനിന്ന് ശേഖരിച്ചത്