തടാകം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

ആരിഫ എന്റർപ്രൈസസിന്റെ ബാനറിൽ ആരിഫ ഹസ്സൻ നിർമ്മിച്ച്, ഐ.വി. ശശി സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് തടാകം (English:Thadaakam). 1982 ജനുവരി 1നാണ് ഈ ചിത്രം പ്രദർശനത്തിനെത്തിയത്. രതീഷ്, സീമ, മമ്മൂട്ടി, സുമലത, ക്യാപ്റ്റൻ രാജു തുടങ്ങിയവരായിരുന്നു പ്രധാന അഭിനേതാക്കൾ.[1]

തടാകം
സംവിധാനംഐ.വി. ശശി
നിർമ്മാണംഅരീഫ ഹസ്സൻ
രചനടി. ദാമോദരൻ
അഭിനേതാക്കൾമമ്മൂട്ടി
രതീഷ്
സീമ
സുമലത
ക്യാപ്റ്റൻ രാജു
ബാലൻ കെ. നായർ
ഭീമൻ രഘു
കുതിരവട്ടം പപ്പു
സബിത ആനന്ദ്
സുരേഖ
സംഗീതംഎ.ടി. ഉമ്മർ
ഛായാഗ്രഹണംഅശോക് കുമാർ
ചിത്രസംയോജനംകെ. നാരയണൻ
റിലീസിങ് തീയതി
  • 28 ഒക്ടോബർ 1982 (1982-10-28)
ഭാഷMalayalam

കഥാതന്തു

തിരുത്തുക

കാശ്മീരിന്റെ പശ്ചാത്തലത്തിൽ ഒരു പഴയ പ്രണയകഥ പറയുകയാണീ ചലച്ചിത്രത്തിൽ. വിവാഹാനന്തരം കാശ്മീരിൽ മധുവിധുവിനെത്തുന്ന രാജേന്ദ്രനും ശ്രീദേവിയും. രാജേന്ദ്രന്റെ അമ്മാവൻ അവിടെ മിലിറ്ററി ഡോക്റ്ററാണ്. പക്ഷേ കാശ്മീരിലെ ദൃശ്യങ്ങൾ ശ്രീദേവിയിൽ ബുദ്ധിഭ്രമം സൃഷ്ടിക്കുന്നു. അവൾ പ്രാദേശിക ഭാഷയിൽ സംസാരിച്ചുതുടങ്ങുന്നു. അവിടെ കാണുന്ന പലറെയും തിരിച്ചറിയുകയും എന്തെല്ലാമോ പുലമ്പുകയും ചെയ്യുന്നു. അവളിൽ ഏതോ പഴയ ആത്മാവിനെതിരിച്ചറിഞ്ഞ ഡോക്റ്റർ അത് ചികഞ്ഞ് പോകുന്നു. ഒരു അവിടുത്തുകാരിയായ നസീമയും അവളുടെ കൂട്ടുകാരിയായ സമീറയും അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന ജബാർ എന്ന മലയാളിയുടെയും കഥ ചുരുളഴിയുന്നു. നസീമയുമായി അടുപ്പത്തിലാകുന്ന ജബാറിന്റെ സമീറയുടെ ആങ്ങള ഗബാർസിങ് വധിക്കുന്നു. അവസാനം ഗബാർ സിങ് കൊല്ലപ്പെടുന്നു.

അഭിനേതാക്കൾ

തിരുത്തുക

പാട്ടരങ്ങ്

തിരുത്തുക

ഗാനങ്ങൾ പൂവച്ചൽ ഖാദർ, പി.ബി. ശ്രീനിവാസ് എന്നിവർ രചനയും എ.ടി. ഉമ്മർ സംഗീതവും നൽകിയിയിരിക്കുന്നു.[2]

നമ്പർ. പാട്ട് പാട്ടുകാർ വരികൾ ഈണം
1 ഝീൽ കിനാരെ എസ്. ജാനകി പി.ബി. ശ്രീനിവാസ് എ.ടി. ഉമ്മർ
2 മൂടൽ മഞ്ഞിൻ ചാരുതയിൽ യേശുദാസ്, എസ്. ജാനകി പൂവച്ചൽ ഖാദർ എ.ടി. ഉമ്മർ
3 രാഗാനുരാഗ ഹൃദയങ്ങൾ യേശുദാസ്,എസ്. ജാനകി പൂവച്ചൽ ഖാദർ എ.ടി. ഉമ്മർ
4 രാഗാനുരാഗ ഹൃദയങ്ങൾ (ശോകം) യേശുദാസ്,എസ്. ജാനകി പൂവച്ചൽ ഖാദർ എ.ടി. ഉമ്മർ
  1. തടാകം - www.malayalachalachithram.com
  2. http://ml.msidb.org/m.php?3295

ചിത്രം കാണുക

തിരുത്തുക

തടാകം 1982

"https://ml.wikipedia.org/w/index.php?title=തടാകം_(ചലച്ചിത്രം)&oldid=3394280" എന്ന താളിൽനിന്ന് ശേഖരിച്ചത്