ശിവം (ചലച്ചിത്രം)
മലയാള ചലച്ചിത്രം
ഷാജി കൈലാസിന്റെ സംവിധാനത്തിൽ ബിജു മേനോൻ, മുരളി, സായി കുമാർ, നന്ദിനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2002-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് ശിവം. രേവതി കലാമന്ദിറിന്റെ ബാനറിൽ മേനക സുരേഷ്കുമാർ നിർമ്മാണം ചെയ്ത ഈ ചിത്രം സുദേവ് റിലീസ്, സാഗർ മൂവീസ്, രാജശ്രീ ഫിലിംസ് എന്നിവർ ചേർന്നാണ് വിതരണം ചെയ്തത്. ബി. ഉണ്ണികൃഷ്ണനാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചത്.
ശിവം | |
---|---|
സംവിധാനം | ഷാജി കൈലാസ് |
നിർമ്മാണം | മേനക സുരേഷ്കുമാർ |
രചന | ഉണ്ണികൃഷ്ണൻ ബി. |
അഭിനേതാക്കൾ | ബിജു മേനോൻ മുരളി സായി കുമാർ നന്ദിനി |
സംഗീതം | രാജാമണി |
ഛായാഗ്രഹണം | സഞ്ജീവ് ശങ്കർ |
ചിത്രസംയോജനം | എൽ. ഭൂമിനാഥൻ |
സ്റ്റുഡിയോ | രേവതി കലാമന്ദിർ |
വിതരണം | സുദേവ് റിലീസ് സാഗർ മൂവീസ് രാജശ്രീ ഫിലിംസ് |
റിലീസിങ് തീയതി | 2002 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | 1.5 crore |
ആകെ | 6 crore |
അഭിനേതാക്കൾ
തിരുത്തുക- ബിജു മേനോൻ – ഭദ്രൻ കെ. മേനോൻ
- സായി കുമാർ – മേടയിൽ ദേവരാജൻ
- മുരളി – സുധാകരൻ
- എൻ.എഫ്. വർഗ്ഗീസ് – സുകുമാരൻ
- രാജൻ പി. ദേവ് – ഈപ്പൻ
- സുബൈർ – സദാനന്ദൻ
- രതീഷ്..ഉമ്മൻ കോശി
- വിജയകുമാർ – റഷീദ്
- ബാബു നമ്പൂതിരി – സർവോദയം കുമാർ
- ടി.പി. മാധവൻ – യശോധരൻ
- ബാബുരാജ് – അശോകൻ
- നന്ദിനി – ഡോ. ഗായത്രി ഭദ്രൻ
സംഗീതം
തിരുത്തുകഗാനങ്ങളില്ലാത്ത ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ശരത് (സംഗീതസംവിധായകൻ) ആണ്.
അണിയറ പ്രവർത്തകർ
തിരുത്തുക- ഛായാഗ്രഹണം: സഞ്ജീവ് ശങ്കർ
- ചിത്രസംയോജനം: എൽ. ഭൂമിനാഥൻ
- കല: കൃഷ്ണൻ കുട്ടി
- ചമയം: മോഹൻദാസ്
- വസ്ത്രാലങ്കാരം: മനോജ് ആലപ്പുഴ
- സംഘട്ടനം: ത്യാഗരാജൻ
- നിർമ്മാണ നിയന്ത്രണം: അരോമ മോഹൻ
- എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സന്ദീപ് സേനൻ
- അസോസിയേറ്റ് ഡയറക്ടർ: രാജ് ബാബു
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ശിവം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ശിവം – മലയാളസംഗീതം.ഇൻഫോ