ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്

മലയാള ചലച്ചിത്രം

കെ. ജി. ജോർജ്ജിന്റെ സംവിധാനത്തിൽ 1983 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രം ആണ് ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് . ഇപ്പോൾ പ്രമുഖ സിനിമാ താരമായ ഇന്നസെന്റിന്റെ ആദ്യകാല നിർമ്മാണ സംരംഭം കൂടി ആയിരുന്നു ഈ ചിത്രം.[1] [2]

ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്
സംവിധാനംകെ.ജി. ജോർജ്
നിർമ്മാണംഡേവിഡ് കാച്ചപ്പിള്ളി, ഇന്നസെന്റ്
കഥകെ.ജി. ജോർജ്
തിരക്കഥകെ.ജി. ജോർജ്
സംഭാഷണംഎസ് എൽ പുരം സദാനന്ദൻ
അഭിനേതാക്കൾമമ്മൂട്ടി
ഭരത് ഗോപി
നെടുമുടി വേണു
രതീഷ്
വേണു നാഗവള്ളി
മോഹൻ ജോസ്
ശുഭ
നളിനി
ശാരദ
സംഗീതംഎം.ബി. ശ്രീനിവാസൻ
പശ്ചാത്തലസംഗീതംഎം.ബി. ശ്രീനിവാസൻ
ഗാനരചനഓ എൻ വി കുറുപ്പ്
ഛായാഗ്രഹണംഷാജി എൻ. കരുൺ
ചിത്രസംയോജനംഎം എൻ അപ്പു
ബാനർശത്രു ഇന്റർനാഷണൽ
പരസ്യംനീതി
റിലീസിങ് തീയതി1983
രാജ്യംഇന്ത്യ
ഭാഷമലയാളം

രചനതിരുത്തുക

കഥ, തിരക്കഥ, സംഭാഷണം എന്നിവ കെ.ജി. ജോർജ്ജ് തന്നെയാണ് നിർവ്വഹിച്ചിട്ടുള്ളത്.

സ്വാധീനംതിരുത്തുക

ചലച്ചിത്രനടി ശോഭയുടെ ജീവിതവും ആത്മഹത്യയും ഈ സിനിമയുടെ രചനയെ സ്വാധീനിച്ചിട്ടുണ്ട്[3].

പ്രമേയംതിരുത്തുക

സിനിമക്കുള്ളിലെ സിനിമ പ്രമേയമായി വരുന്ന മലയാളത്തിലെ ആദ്യചിത്രങ്ങളിലൊന്നാണിത്.പ്രശസ്ത ചലച്ചിത്ര താരവും ദേശീയപുരസ്കാര ജേതാവുമായ ലേഖ (നളിനി) ആത്മഹത്യ ചെയ്യുന്നു. കേരളത്തിലെ ഒരു ചെറുഗ്രാമത്തിൽ നിന്നും മദിരാശിയിലെത്തി സിനിമാരംഗം പിടിച്ചടക്കിയ ഈ പെൺകുട്ടിക്ക് എങ്ങനെ ഈ ദുരന്തമുണ്ടായി എന്നുള്ള അന്വേഷണമാണ് ചിത്രം[4] .

താരനിര[5]തിരുത്തുക

ക്ര.നം. താരം വേഷം
1 നളിനി ലേഖ / ശാന്തമ്മ
2 ഭരത് ഗോപി സുരേഷ് ബാബു
3 ശുഭ വിശാലാക്ഷി
4 മമ്മൂട്ടി പ്രേം സാഗർ
5 ശാരദ ഗീത (സുരേഷ് ബാബുവിന്റെ ഭാര്യ)
6 നെടുമുടി വേണു പോൾ രാജ് (ഒരസിസ്റ്റന്റ് ഡയറക്ടർ)
7 തിലകൻ വി എസ് കൊരട്ടൂർ (പത്രപ്രവർത്തകൻ)
8 ശ്രീനിവാസൻ സംവിധായകൻ
9 ഇന്നസെന്റ് സ്വാമി
10 വേണു നാഗവള്ളി കൃഷ്ണദാസ്
11 തൊടുപുഴ വാസന്തി വാസന്തി
12 മീന നടി ജയമാലതിയുടെ അമ്മ
13 അടൂർ ഭവാനി വിശാലാക്ഷിയുടെ അമ്മ
14 ജോൺ വർഗ്ഗീസ് പണിക്കർ, ലേഖയുടെ അച്ഛൻ
15 പി ജയചന്ദ്രൻ പി ജയചന്ദ്രൻ
16 പി എ ലത്തീഫ് അൻസാരി (പ്രൊഡക്ഷൻ കണ്ട്രോളർ)
17 മോഹൻ ജോസ് നാണുക്കുട്ടൻ (ലേഖയുടെ അമ്മാവൻ)
18 തൊടുപുഴ രാധാകൃഷ്ണൻ സഹദേവൻ
19 കണ്ണൂർ നാരായണി ഗോമതിയമ്മ
20 ടി പി മാധവൻ
21 പി ആർ മേനോൻ കുറുപ്പ്
22 ജയചിത്ര നടി ജയമാല

പാട്ടരങ്ങ്[6]തിരുത്തുക

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 എന്നെയുണർത്തിയ പുലർകാലത്തിൽ [കണ്ണില്ലാത്ത നിഴൽ പാമ്പുകൾ ] സൽമ ജോർജ്ജ്
2 മൂകതയുടെ സൗവർണ്ണം സൽമ ജോർജ്ജ്
3 പ്രഭാമയീ പി ജയചന്ദ്രൻ,സൽമ ജോർജ്ജ്

കുറിപ്പുകൾതിരുത്തുക

 • ചിത്രമിറങ്ങിയപ്പോൾ 1980-ൽ ആത്മഹത്യ ചെയ്ത നടി ശോഭയുടെ കഥയാണിതെന്ന പേരിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലേതു പോലെ ശോഭ സംവിധായകനായ മുൻപേ വിവാഹിതനായിരുന്ന ബാലു മഹേന്ദ്രയെ വിവാഹം ചെയ്യുകയും അതിനു ശേഷം അറിയപ്പെടാത്ത കാരണങ്ങളാൽ ആത്മഹത്യ ചെയ്യുകയുമാണുണ്ടായത്. വർഷങ്ങൾക്കു ശേഷം ചിത്രത്തിന്റെ കഥാതന്തു ശോഭയുടെ ജീവിതം ആണെന്നു കെ ജി ജോർജ്ജ് വെളിപ്പെടുത്തുകയുണ്ടായി.
 • ചിത്രത്തിലെ നായിക ലേഖയെപ്പോലെ ശോഭയും ചെറിയ പ്രായത്തിൽ തന്നെ മികച്ച അഭിനേത്രിക്കുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കിയിരുന്നു.
 • ചിത്രത്തിൽ സംവിധായകൻ കെ ജി ജോർജ്ജ് ഒരു സീനിൽ ടെലിഫോൺ ചെയ്യുന്നതായി കാണിക്കുന്നുണ്ട്. സംവിധായകൻ ഭരതൻ, നടൻമാരായ രതീഷ്, മണിയൻപിള്ള രാജു, രാമു എന്നിവരും ചിത്രത്തിൽ ഏതാനും രംഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
 • "പ്രഭാമയീ പ്രാഭാമയി" എന്ന ഗാനം ഗായകൻ പി ജയചന്ദ്രൻ സ്റ്റുഡിയോയിൽ പാടുന്നതായി തന്നെ ചിത്രീകരിച്ചിരിക്കുന്നു.
 • സിനിമക്കുള്ളിലെ സിനിമ പ്രമേയമായി വരുന്ന മലയാളത്തിലെ ആദ്യചിത്രങ്ങളിലൊന്നാണിത്.
 • സിനിമയിൽ സൂപ്പർതാരം പ്രേം സാഗറായി അഭിനയിച്ച മമ്മൂട്ടി പിന്നീട് യഥാർത്ഥത്തിൽ സൂപ്പർതാരമായി മാറി.
 • സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളായ ഇന്നസെന്റ് ചിത്രത്തിൽ അഭിനയിക്കുകയും പിന്നീട് പ്രശസ്ത നടനായി മാറുകയും ചെയ്തു.
 • സിനിമയുടെ കഥക്കു പ്രേരണയായ ശോഭ കെ ജി ജോർജ്ജിന്റെ "ഉൾക്കടൽ" എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
 • ചിത്രം ചർച്ചാ വിഷയമാകുകയും ധാരാളം ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കപ്പെടുകയും ചെയ്തെങ്കിലും ആ വർഷത്തെ സംസ്ഥാന അവാർഡുകളൊന്നും നേടാനായില്ല.
 • ഈ ചിത്രത്തിലെ ഗാനങ്ങൾ പാടിയ സെൽമാ ജോർജ്ജ് സംവിധായകൻ കെ ജി ജോർജ്ജിന്റെ ഭാര്യയാണു. അതു പോലെ ലേഖയുടെ അമ്മാവൻ നാണുക്കുട്ടന്റെ വേഷത്തിൽ അഭിനയിച്ച മോഹൻ ജോസ്, സെൽമ ജോർജ്ജിന്റെ സഹോദരനുമാണു.
 • ചിത്രത്തിൽ പ്രൊഡക്ഷൻ കൺട്രോളർ അൻസാരിയായി അഭിനയിച്ച പി എ ലത്തീഫ് പല ചിത്രങ്ങളുടേയും പ്രൊഡക്ഷൻ കൺട്രോളറായി ജോലി ചെയ്തിട്ടുണ്ട്.

അവലംബംതിരുത്തുക

 1. "ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്(1983)". www.malayalachalachithram.com. ശേഖരിച്ചത് 2020-04-07.
 2. "ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്(1983)". malayalasangeetham.info. ശേഖരിച്ചത് 2020-04-07.
 3. ചിത്രീകരിച്ചത് ശോഭയുടെ ജീവിതവും മരണവും തന്നെ /കെ ജി ജോർജ്
 4. "ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്(1983)". spicyonion.com. ശേഖരിച്ചത് 2020-04-07.
 5. "ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്(1983)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. ശേഖരിച്ചത് 2020-04-07.
 6. "ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്(1983)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2020-04-07.

പുറം കണ്ണികൾതിരുത്തുക