ഫലകം:2011/ജനുവരി
|
- ജനുവരി 31-- റെയിൽവേ തത്കാൽ ടിക്കറ്റിൽ യാത്ര ചെയ്യുന്നവർ ഫെബ്രുവരി 11 മുതൽ തിരിച്ചറിയൽ രേഖ കൂടി കൈവശം വയ്ക്കണം[1].
- ജനുവരി 31--ഈജിപ്തിലെ കലാപത്തെ തുടർന്ന് ക്രൂഡ് ഓയിൽ വില ബാരലിന് 101 ഡോളറായി ഉയർന്നു[2].
- ജനുവരി 31--ഐസ്‌ക്രീം പാർലർകേസ് അന്വേഷിക്കാനായി പ്രത്യേക അന്വേഷണസംഘം രൂപവൽക്കരിക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണൻ [3] .
- ജനുവരി 31--പാകിസ്ഥാന്റെ ആണവായുധ ശേഖരത്തിൽ ഇപ്പോൾ 110 ആയുധങ്ങളുണ്ടെന്ന് 'വാഷിങ്ടൺ പോസ്റ്റ്' പത്രം റിപ്പോർട്ട് ചെയ്തു [4].
- ജനുവരി 31--2ജി സ്‌പെക്ട്രം ലൈസൻസ് അനുവദിച്ചതിൽ മുൻ ടെലികോം മന്ത്രി എ. രാജയടക്കം ഏഴുപേരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് ജസ്റ്റിസ് ശിവരാജ് പാട്ടീൽ കമ്മിറ്റി കണ്ടെത്തി [5].
- ജനുവരി 31-- തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രം (ചിത്രത്തിൽ) ഏറ്റെടുക്കുവാൻ ഹൈക്കോടതി സർക്കാരിനു നിർദേശം നൽകി[6].
- ജനുവരി 30--ഈജിപ്തിൽ ജനകീയ പ്രക്ഷോഭം മൂലം മരണം 150. പ്രസിഡണ്ട് ഹുസ്‌നി മുബാറക് പുറത്തുപോവണമെന്നാവശ്യപ്പെട്ട് നാളെ കൈറോയിൽ പത്ത് ലക്ഷം പേർ പങ്കെടുക്കുന്ന റാലി സംഘടിപ്പിക്കുമെന്ന് പ്രക്ഷോഭകർ.[7].
- ജനുവരി 31--അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥികളുടെ കാലിൽ റേഡിയോ കോളർ ഘടിപ്പിച്ചുവിട്ട സംഭവത്തിൽ ഇന്ത്യ അപലപിച്ചു[8].
- ജനുവരി 29--രാജ്യത്തെ ചേരിനിർമാർജനത്തിനായി കേന്ദ്രസർക്കാർ 6000 കോടിയുടെ പദ്ധതിയ്ക്കൊരുങ്ങുന്നു[9].
- ജനുവരി 29-- സൊമാലിയൻ കടൽകൊള്ളക്കാരുടെ കപ്പൽ ഇന്ത്യൻ നാവികസേന തകർത്തു[10].
- ജനുവരി 29-- ഈജിപ്തിൽ ജനകീയ പ്രക്ഷോഭം മൂലം 77 മരണം[11].
- ജനുവരി 29--നിർദ്ധിഷ്ട അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി പ്രദേശത്ത് വനാവകാശ നിയമം പോലും പരിഗണിക്കപ്പെട്ടില്ലെന്ന് പദ്ധതിയുമായി ബന്ധപ്പെട്ട പരിസ്ഥിതി പ്രശ്നങ്ങളെ സംബന്ധിച്ച് തെളിവെടുക്കാനെത്തിയ സമിതി അധ്യക്ഷൻ പ്രൊഫ. മാധവ് ഗാഡ്ഗിൽ[12].
- ജനുവരി 29--ജപ്പാനിൽ ടോക്കിയോയിലെ കിരിഷിമ മലനിരകളിലെ ഷിൻമോയെഡാക്കെ അഗ്നിപർവതത്തിൽ നിന്നും 50 വർഷങ്ങൾക്കു ശേഷം തീയും പുകയും വമിക്കുന്നു[13].
- ജനുവരി 29--ബെൽജിയത്തിന്റെ കിം ക്ലൈസ്റ്റേഴ്സിന് ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് വനിതാ കിരീടം.[14] .
- ജനുവരി 29-- ലിറ്ററിന് 14 രൂപ മാത്രം ചെലവ് വരുന്ന കൃത്രിമ പെട്രോൾ ബ്രിട്ടീഷ് ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തു [15] .
- ജനുവരി 29-- ഉത്തര ആഫ്രിക്കൻ രാജ്യമായ നൈജറിൽ പട്ടാള ഭരണം അവസാനിപ്പിക്കുന്നതിൻറെ ഭാഗമായി ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നു [16].
- ജനുവരി 28 -- ജനകീയ പ്രക്ഷോഭം മൂലം ഈജിപ്ത് സർക്കാരിനെ പ്രസിഡന്റ് ഹുസ്‌നി മുബാറക്ക് പിരിച്ചുവിട്ടു[17].
- ജനുവരി 28 --വടക്കുകിഴക്കൻ കൊളംബിയയിലെ നോർത്തേ ഡേ സാന്റാഡെറിൽ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 20 മരണം[18].
- ജനുവരി 28 --യേശുദാസിന് കേരളാ സർക്കാരിന്റെ സ്വാതി പുരസ്ക്കാരം[19].
- ജനുവരി 27 --ഈജിപ്തിൽ പൊട്ടിപ്പുറപ്പെട്ട സർക്കാർ വിരുദ്ധസമരം കൂടുതൽ ശക്തമാകുന്നു[20].
- ജനുവരി 27 -- രാജ്യവ്യാപകമായി മോട്ടോർവാഹനനിയമത്തിൽ ഭേദഗതി വരുത്തുന്നതിനു വേണ്ടിയുള്ള ബിൽ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു[21].
- ജനുവരി 27--ബി.ബി.സി. ഷോർട്ട് വേവിലുള്ള ഹിന്ദി റേഡിയോ സംപ്രേഷണം ചിലവു ചുരുക്കലിന്റെ ഭാഗമായി മാർച്ച് മുതൽ നിർത്തലാക്കുന്നു[22].
- ജനുവരി 27--മകരജ്യോതി മനുഷ്യസൃഷ്ടിയാണോ എന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് അന്വേഷണമില്ലെന്ന് കേരള സർക്കാർ കോടതിയെ അറിയിച്ചു[23].
- ജനുവരി 27--മഹാരാഷ്ട്രയിൽ പനെവാഡിയിലെ സാഗർഡാബയിൽ ഭക്ഷണം കഴിക്കാൻ എത്തിയ നാസിക് ജില്ലയിലെ മൻമാഡിൽ അഡീഷണൽ ജില്ലാ കളക്ടറുടെ ദേഹത്ത് പെട്രോളും മണ്ണെണ്ണയും ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് മഹാരാഷ്ട്രിയിലെ 80,000 ത്തിലധികം വരുന്ന ഗസറ്റഡ് ഓഫീസർമാർ സംസ്ഥാനവ്യാപകമായി പണിമുടക്കുന്നു [24].
- ജനുവരി 27--ശ്രീനഗറിൽ ലാൽചൗക്കിലെ ഏകതായാത്രയിൽ അറസ്റ്റിലായ ബി.ജെ.പി നേതാക്കളെ വിട്ടയച്ചു[25].
- ജനുവരി 27-- കാസർഗോഡ് ജില്ലയിൽ എൻഡോസൾഫാൻ സ്മാർട്ട്കാർഡ് പദ്ധതി ആരംഭം[26].
- ജനുവരി 26-- റിപ്പബ്ലിക് ദിനത്തിൽ 5 കീർത്തിചക്ര പുരസ്കാരങ്ങളും 21 ശൗര്യചക്ര പുരസ്കാരങ്ങളും രാഷ്ട്രപതി പ്രതിഭാ പാട്ടിൽ പ്രഖ്യാപിച്ചു[27].
- ജനുവരി 25-- ഒ.എൻ.വി. കുറുപ്പിനു് പത്മവിഭൂഷൺ ബഹുമതി. മടവൂർ വാസുദേവൻ നായർക്കും രാഘവൻ തിരുമുൽപ്പാടിനും പത്മഭൂഷൺ[28].
- ജനുവരി 24-- ഐ.എസ്.ആർ.ഒ, ഡി.ആർ.ഡി.ഒ. എന്നീ ബഹിരാകാശ-പ്രതിരോധ സ്ഥാപനങ്ങളുമായുള്ള വ്യാപാരത്തിന് 12 വർഷമായി അമേരിക്ക ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കി[29].
- ജനുവരി 24-- ശ്രീനഗറിലെ ലാൽചൗക്കിൽ റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാക ഉയർത്തുന്ന ചടങ്ങിൽ പങ്കെടുക്കാൻ പോയ മുതിർന്ന ബി.ജെ.പി. നേതാക്കളായ സുഷമ സ്വരാജ്, അരുൺ ജെയ്റ്റ്ലി, അനന്ത്കുമാർ എന്നിവരെ ജമ്മു വിമാനത്താവളത്തിൽ സുരക്ഷാസേന തടഞ്ഞു[30].
- ജനുവരി 24-- റഷ്യയിൽ മോസ്കോയിലെ ഡൊമോദെദേവോ വിമാനത്താവളത്തിലുണ്ടായ സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെട്ടു[31].
- ജനുവരി 24--കോമൺവെൽത്ത് സംഘാടക സമിതി അധ്യക്ഷ സ്ഥാനത്തുനിന്ന് സുരേഷ് കൽമാഡിയെ നീക്കം ചെയ്തു[32].
- ജനുവരി 24--നീരാ റാഡിയ ടേപ്പ് വിവാദവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു[33].
- ജനുവരി 24--പുല്ലുമേട് ദുരന്തത്തിൽ വനം വകുപ്പും, ശബരിമല സ്പെഷ്യൽ കമ്മീഷണറും സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ഹൈക്കോടതി. വിവിധ വകുപ്പുകൾ നൽകിയ റിപ്പോർട്ടുകളിൽ വൈരുദ്ധ്യമുള്ളതിനാലാണ് കോടതി ഈ ആവശ്യം ഉന്നയിച്ചത്[34].
- ജനുവരി 24--പാപ്പിനിശ്ശേരി കണ്ടൽപാർക്ക് നിർമ്മാണം നിർത്തിവെക്കണമെന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് കേരളാ ഹൈക്കോടതി ശരിവെച്ചു[35].
- ജനുവരി 24--ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ഭീംസെൻ ജോഷി (ചിത്രത്തിൽ)അന്തരിച്ചു. 88 - വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖം മൂലം ഇന്ന് രാവിലെ 8 മണിക്ക് പൂനയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്[36].
- ജനുവരി 23 -റിപ്പബ്ലിക് ദിനാഘോഷ ദിനത്തിൽ ശ്രീനഗറിലെ ലാൽചൗക്കിൽ ദേശീയപതാക ഉയർത്തുമെന്ന് സി.ആർ.പി.എഫ്. പ്രഖ്യാപിച്ചു[37].
- ജനുവരി 23 - കേരളാ സ്കൂൾ കലോത്സവത്തിൽ 819 പോയിന്റുമായി കോഴിക്കോട് ജില്ല കിരീടം നേടി. തുടർച്ചയായി അഞ്ചാംതവണയാണ് കോഴിക്കോട് കിരീടം നേടുന്നത്. [38]. 776 പോയിന്റുമായി തൃശ്ശൂർ രണ്ടാം സ്ഥാനം, 767 പോയിന്റുമായി കണ്ണൂർ മൂന്നാം സ്ഥാനം, 763 പോയിന്റുമായി പാലക്കാട് നാലാം സ്ഥാനം, എറണാകുളം അഞ്ചാം സ്ഥാനം, ആതിഥേയരായ കോട്ടയം ആറാം സ്ഥാനം എന്നിവയാണ് മറ്റു ഫലങ്ങൾ.
- ജനുവരി 22- ഒ.എൻ.ജി.സി.യുടെ പൈപ്പ്‌ലൈൻ പൊട്ടിയതിനെത്തുടർന്ന് മുംബൈ കടൽത്തീരത്ത് 30,000 ബാരൽ എണ്ണ ചോർന്നു[39].
- ജനുവരി 22-ആണവപ്രശ്‌നം സംബന്ധിച്ച് ഇറാനുമായി വൻശക്തികൾ നടത്തിയ ചർച്ച വിഫലം[40].
- ജനുവരി 22- അതിരപ്പിള്ളി ജല വൈദ്യുതപദ്ധതിയ്ക്ക് തടസം പ്രധാനമന്ത്രിയുടെ ഓഫിസാണെന്ന് മന്ത്രി എ.കെ.ബാലൻ ആരോപിച്ചു[41].
- ജനുവരി 22-1924 ജനുവരി 21 ന് അന്തരിച്ച റഷ്യൻ വിപ്ലവനേതാവ് ലെനിന്റെ മൃതദേഹം അടക്കം ചെയ്യാൻ റഷ്യൻ സർക്കാർ പ്രത്യേകം തയ്യാറാക്കിയ വെബ്‌സൈറ്റിലൂടെ ഹിതപരിശോധന നടത്തുന്നു[42].
- ജനുവരി 22-കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോർഡിനെ (കെ.എസ്.ഇ.ബി) കമ്പനിയാക്കി മാറ്റി സർക്കാർ ഉത്തരവ്.
- ജനുവരി 22-ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കർണാടക മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും വിചാരണ ചെയ്യാൻ ഗവർണർ അനുമതി നൽകിയതിനെതിരെ ഇന്ന് കർണാടകത്തിൽ ബന്ദ് [43] .
- ജനുവരി 21- കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് പ്രഖ്യാപിച്ചു .കലാമണ്ഡലം പൈങ്കുളം രാമചാക്യാർ ഉൾപ്പെടെ നാല് മലയാളികളും ബഹുമതിക്കർഹരായി.
- ജനുവരി 21- കേന്ദ്ര സഹമന്ത്രി ഗുരുദാസ് കാമത്തിന് ടെലികോം വകുപ്പിൻറെ അധിക ചുമതല നൽകി.
- ജനുവരി 21- ഏതു സമയത്തും രേഖപ്പെടുത്തിയ വോട്ടിൻറെ പ്രിൻറൗട്ട് എടുക്കാൻ കഴിയുന്ന ആധുനിക വോട്ടിങ്ന്ത്രങ്ങൾ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യയിലാദ്യമായി കേരളത്തിൽ ഉപയോഗിക്കും.
- ജനുവരി 21- സംസ്ഥാനത്തെ കലാലയങ്ങളിൽ യു.എൻ ക്ലബ്ബുകൾ രൂപീകരിക്കുന്നു.
- ജനുവരി 21- കേരളത്തിൽ രാത്രി തണുപ്പും പകൽ ചുടും കൂടുന്നു . അധികമഴയുണ്ടായിട്ടും പല ഭാഗങ്ങളിലും ഇപ്പോഴേ ജലക്ഷാമം ഉണ്ടാകുന്നതു സംബന്ധിച്ച് പഠനം നടത്തണമെന്ന് പ്രശസ്ത കാലാവസ്ഥാ വിദഗ്ദൻ ഡോ.സി.കെ.രാജൻ അഭിപ്രായപ്പെട്ടു.
- ജനുവരി 21- സോണിയാ ഗാന്ധി അധ്യക്ഷയായുള്ള ദേശീയ ഉപദേശക സമിതി നിർദ്ദിഷ്ട ഭക്ഷ്യ സുരക്ഷാ ബില്ലിൻറെ ആദ്യ ഭാഗം പുഥത്തിറക്കി.
- ജനുവരി 21- മുൻ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈൻ രചിച്ച 'സബീബയും രാജാവും' എന്ന നോവൽ ഹോളിവുഡ് സിനിമയാക്കുന്നു[44].
- ജനുവരി 21- കർണ്ണാടക മുഖ്യമന്ത്രി യെഡിയൂരപ്പയെ കുറ്റവിചാരണ നടത്തുവാൻ ഗവർണ്ണർ അനുമതി നൽകി.
- ജനുവരി 21- ഓസ്‌ട്രേലിയൻ മിഷണറി പ്രവർത്തകനായ ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി ദാരാസിങിന്റെ ജീവപര്യന്തം ശിക്ഷ സുപ്രീം കോടതി ശരിവെച്ചു[45].
- ജനുവരി 20-സർക്കാർ രേഖകളിൽ ജാതി, മതം എന്നിവ ചേർക്കണമെന്ന് നിർബന്ധമില്ലെന്ന് സർക്കാർ ഉത്തരവ്.
- ജനുവരി 20-ഈ വർഷം മുതൽ ജനുവരി 25 ദേശീയ സമ്മതിദായക ദിനമായി ആചരിക്കുവാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു [46].
- ജനുവരി 20-മാറാട് പരീച്ചന്റകത്ത് പി.പി.കുഞ്ഞിക്കോയ വധക്കേസിൽ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ടി. സുരേഷ് ഉൾപ്പടെയുള്ള ആദ്യ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ് വിധിച്ചു [47] .
- ജനുവരി 20- അമേരിക്കയിലെ ഏറ്റവും വലിയ ശാസ്ത്ര മത്സരമായ ഇന്റൽ രാജ്യാന്തര ശാസ്ത്ര സാങ്കേതിക മേളയുടെ സെമിഫൈനലിൽ 56 ഇന്ത്യൻ വംശജർ[48].
- ജനുവരി 20-കോമൺവെൽത്ത് ഗെയിംസിന്റെ പേരിൽ ഓസ്‌ട്രേലിയൻ കമ്പനികൾ ഇന്ത്യയ്ക്കെതിരെ നിയമ നടപടിയ്ക്കൊരുങ്ങുന്നു[49].
- ജനുവരി 20- രാജ്യവ്യാപകമായി മൊബൈൽ നമ്പർ പോർട്ടബിലിറ്റി ഇന്നു മുതൽ ലഭ്യമാകും[50].
- ജനുവരി 20- ശബരിമലയിലെ മകരജ്യോതി മനുഷ്യസൃഷ്ടിയാണോ എന്നത് വ്യക്തമാക്കുവാൻ ദേവസ്വം ബോർഡിനോട് കേരളാ ഹൈക്കോടതി ആവശ്യപ്പെട്ടു[51].
- ജനുവരി 19-അഹമ്മദാബാദിൽ കോങ്ഗോ പനി മൂലം ഒരു മലയാളിയടക്കം മൂന്നു മരണം. മൃഗങ്ങളുടെ ദേഹത്തെ ചെള്ളിൽ കാണപ്പെടുന്ന വൈറസ് ഉണ്ടാക്കുന്ന ഈ രോഗം ഇന്ത്യയിൽ ആദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നത് [52].
- ജനുവരി 19- ബ്രസീലിലെ റിയോ ഡി ജനൈറോയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ മരണം 727[53].
- ജനുവരി 19- വിഴിഞ്ഞം പദ്ധതിയുടെ (ചിത്രത്തിൽ) പ്രഥമ ഘട്ടത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നൽകി. മൂന്നു ഘട്ടങ്ങളിലായി ലഭിക്കേണ്ടതിന്റെ ആദ്യഘട്ട അനുമതിയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്[54].
- ജനുവരി 19- കേന്ദ്രമന്ത്രിസഭാ വികസനം ഇന്ന് (ബുധനാഴ്ച) നടത്തി. കെ.വി തോമസിന് ഭക്ഷ്യ, പൊതുവിതരണവകുപ്പിന്റെയും കെ.സി. വേണുഗോപാലിന് ഊർജവകുപ്പുമാണ് നൽകിയിരിക്കുന്നത് [55].
- ജനുവരി 19- ഇന്നു പുലർച്ചെ ഡൽഹിയിലും തെക്കുപടിഞ്ഞാറൻ പാകിസ്താനിലും റിക്ടർ സ്‌കെയിലിൽ 7.4 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു [56].
- ജനുവരി 18--വംശനാശം നേരിട്ട മാമത്തിനെ (ചിത്രത്തിൽ) അഞ്ചു വർഷത്തിനുള്ളിൽ ക്ലോണിംഗിലൂടെ പുന:സൃഷ്ടിക്കാൻ ജപ്പാൻ ശാസ്ത്രജ്ഞരുടെ ശ്രമം[57] .
- ജനുവരി 18-- ഈയാഴ്ച അവസാനത്തോടെ കേന്ദ്ര മന്ത്രിസഭ പുന:സംഘടിപ്പിക്കുവാൻ സാധ്യത[58].
- ജനുവരി 18-- കേരളാ സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കോട്ടയത്ത് തുടക്കം[59].
- ജനുവരി 17-- ഭാരതീയ ജ്ഞാനപീഠ സമിതി നൽകുന്ന ഇരുപത്തിമൂന്നാം മൂർത്തീദേവി പരസ്കാരം അക്കിത്തത്തിന് .മലയാളത്തിൽ ആദ്യമായാണ് ഈ പുരസ്‌കാരം ലഭിക്കുന്നത് [60] .
- ജനുവരി 17--എൽ.ഡി.ക്ലാർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത പ്ലസ്ടു ആക്കാൻ കേരള പിഎസ് സി തീരുമാനിച്ചു [61].
- ജനുവരി 17-- ലോകത്തെ നിരവധി പ്രമുഖ വ്യക്തികളുടെ സ്വിസ് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സ്വിറ്റ്സർലൻഡിലെ മുൻ ബാങ്കർ വിക്കിലീക്സിന് നൽകി[62].
- ജനുവരി 17--ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് ഉത്തര ആഫ്രിക്കൻ രാജ്യമായ ടുണീസിയയിൽ നിന്നും എകാധിപതിയായ സൈനൽ ആബ്ദീൻ ബെൻ അലി (Zine El Abidine Ben Ali) പാലായനം ചെയ്തതിനെത്തുടർന്ന് പ്രധാനമന്ത്രി മുഹമ്മദ് ഗനൗച്ചിയുടെ നേതൃത്വത്തിൽ ഐക്യ സർക്കാർ രൂപീകിച്ചു [63] .
- ജനുവരി 17--ഐ.സി..സി.ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു [64] .
- ജനുവരി 17--ധീരതയ്ക്കുളള രാഷ്ട്രപതിയുടെ ദേശീയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ജിസ്നി ടി. മുരളി(തൃശ്ശൂര്), വിഷ്ണുദാസ് കെ.(പാലക്കാട്), അനൂപ്, രാജ്നാരായണൻ(ആലപ്പുഴ)എന്നിവർ കേരളത്തിൽനിന്ന് പുരസ്കാരത്തിന് അർഹരായി [65].
- ജനുവരി 17--കേരളത്തിൽ 2011ലെ മെഡിക്കൽ-എൻജിനിയറിങ് പ്രവേശന പരീക്ഷയുടെ പ്രോസ്പെക്ടസ് പുറത്തിറക്കി.ഈ വർഷം മുതൽ എൻജിനിയറിങ് പ്രവേശനത്തിന് പ്രവേശന പരീക്ഷയിലെ മാർക്കിനൊപ്പം യോഗ്യതാ പരീക്ഷയിലെ മാർക്കും പരിഗണിക്കുന്നു [66].
- ജനുവരി 16-- തെക്കൻ സുഡാൻ ഹിതപരിശോധന : പുതിയ രാജ്യത്തിന് അനുകൂലമാണ് ജനവിധിയെന്ന് ആദ്യസൂചനകൾ[67] .
- ജനുവരി 16-- ഇത്തവണത്തെ ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം ദി സോഷ്യൽ നെറ്റ് വർക്കിന്റെ സംഗീത സംവിധാനം നിർവഹിച്ച ട്രന്റ് റെസ്‌നർ, അറ്റികസ് റോസ് എന്നിവർക്ക് ലഭിച്ചു[68].
- ജനുവരി 16--ശനിയാഴ്ച നടന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിന മത്സരത്തിനിടെ പരുക്കേറ്റ സച്ചിൻ തെൻഡുൽക്കർ (ചിത്രത്തിൽ) നാട്ടിലേയ്ക്ക് മടങ്ങും. പരമ്പരയിൽ ഇനിയുള്ള മൂന്ന് ഏകദിന മൽസരങ്ങളിൽ സച്ചിൻ കളിക്കില്ല[69].
- ജനുവരി 15-- ബ്രസീലിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം മരിച്ചവരുടെ എണ്ണം610 ആയി . കനത്ത മഴ മൂലം രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കിയിട്ടുള്ള ഇവിടെ 6050 പേർക്ക് വീട് നഷ്ടപ്പെടുകയും 7,780 പേർ താത്കാലികമായി ദുരന്തമേഖലയിൽ നിന്ന് പാലായനം ചെയ്‌തെന്നുമാണ് ഔദ്യോഗിക കണക്ക്[70].
- ജനുവരി 15-- കേരളാ സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി -18 ന് തുടങ്ങാൻ കോട്ടയത്ത് ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനം. ശബരിമലയ്ക്കു സമീപമുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുഖാചരണം പ്രഖ്യാപിച്ചതിനാലാണ് 17-ന് പ്രഖ്യാപിച്ച കലോത്സവം ഈ ദിവസത്തേക്ക് മാറ്റിയത്[71].
- ജനുവരി 15-- വണ്ടിപ്പെരിയാർ പുൽമേട്ടിൽ ജനുവരി-14ന് മകരവിളക്ക് കണ്ടു മടങ്ങിയ അയ്യപ്പഭക്തന്മാരിൽ തിക്കിലും തിരക്കിലും പെട്ടു മരിച്ചവരുടെ എണ്ണം 104. പരുക്കേറ്റവർ 44. മരിച്ചവരിൽ 5 മലയാളികൾ, തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ 66, ഇതിൽ തമിഴ് നാട്ടുകാർ 22, കർണാടകക്കാർ 20, ആന്ധ്രാക്കാർ 15, ഒരു ശ്രീലങ്കക്കാരൻ എന്നിവരുൾപ്പെടുന്നു[72].
- ജനുവരി 14--ഇന്ത്യയുടെ ബഹിരാകാശ ഗവേഷണസംഘടന(ഐ.എസ്.ആർ.ഒ.), പ്രതിരോധ ഗവേഷണ-വികസനസംഘടന (ഡി.ആർ.ഡി.ഒ.) എന്നിവയുമായുള്ള വ്യാപാരത്തിന് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ നീക്കാനുള്ള നടപടികൾക്ക് അമേരിക്ക തുടക്കംകുറിച്ചു [73].
- ജനുവരി 14-- വണ്ടിപ്പെരിയാർ പുൽമേട്ടിൽ രാത്രി 8:30-ന് മകരവിളക്ക് കണ്ടു മടങ്ങിയ 102 അയ്യപ്പഭക്തന്മാർ തിക്കിലും തിരക്കിലും മരിച്ചു[74].
- ജനുവരി 14-- ബ്രസീലിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം മരിച്ചവരുടെ എണ്ണം500 കവിഞ്ഞു . കനത്ത മഴ മൂലം രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കിയിട്ടുള്ള ഇവിടെ 14,000-ത്തോളം പേർ ഭവനരഹിതരുമായിട്ടുണ്ട് [75].
- ജനുവരി 14-- കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരായ രോഗികൾക്ക് സാമ്പത്തികസഹായത്തിൻറെയും സൗജന്യ ചികിത്സയ്ക്കായുള്ള ബയോമെട്രിക് കാർഡിൻറെ വിതരണവും മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്തു [76] .
- ജനുവരി 14-- ഓഹരി വിപണിയിൽ ക്രമവിരുദ്ധമായി ഇടപാടുകൾ നടത്തിയതിനാൽ അനിൽ അംബാനിയെ 2011 ഡിസംബർ വരെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) വിലക്കി[77].
- ജനുവരി 14-- ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ ജനുവരി പതിനേഴിന് പ്രഖ്യാപിക്കും. 15 അംഗങ്ങളാണ് ടീമിലുള്ളത്[78].
- ജനുവരി 14-- ജോൺപോൾ രണ്ടാമൻ മാർപ്പാപ്പയെ (ചിത്രത്തിൽ) മെയ് 1-ന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും [79].
- ജനുവരി 14-- വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ ഫെബ്രുവരി 11-ന് പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ് ഉദ്ഘാടനം ചെയ്യും[80].
- ജനുവരി 14-- തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകൻ പ്രൊഫ. ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിൽ പ്രത്യേക അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രതികൾക്കെതിരെ രാജ്യദ്രോഹ കുറ്റം, ക്രിമിനൽ ഗൂഢാലോചന എന്നിവയാണ് ചുമത്തിയിരിക്കുന്നത് [81].
- ജനുവരി 13-- ബ്രസീലിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം മരിച്ചവരുടെ എണ്ണം 348. ദുരന്തം ഏറെ നാശം വിതച്ചത് തെക്ക് പടിഞ്ഞാറൻ ബ്രസീലിലാണ് [82].
- ജനുവരി 13-- പാലക്കാട് ജില്ലയിലെ വില്ലേജോഫീസുകൾ 'വില്ലേജ്‌സ്യൂട്ട്' എന്ന പദ്ധതിയുടെ ഭാഗമായി കമ്പ്യൂട്ടർവത്കരിക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം 15ന് റവന്യുമന്ത്രി കെ.പി.രാജേന്ദ്രൻ നിർവഹിക്കും.പദ്ധതി പൂർത്തിയാകുന്നതോടെ ജില്ലാ, താലൂക്ക്, വില്ലേജുകളെ ബന്ധിപ്പിച്ചുകൊണ്ട് പൂർണമായും കമ്പ്യൂട്ടർവത്കരിച്ച 'ഇ-റവന്യുഡിസ്ട്രിക്ട്' സംവിധാനം നടപ്പാക്കുന്ന ആദ്യജില്ലയായി പാലക്കാട് മാറും[83].
- ജനുവരി 13-- ശബരിമലയിൽ മകരവിളക്ക് (ചിത്രത്തിൽ) നാളെ[84].
- ജനുവരി 12-- വാഗമണ്ണിൽ നടത്തിയ സിമി ക്യാമ്പ് കേസിന്റെ കുറ്റപത്രം എൻ.ഐ.എ കൊച്ചിയിലെ കോടതിയിൽ സമർപ്പിച്ചു[85].
- ജനുവരി 12--കേരള പി.എസ്.സിയിൽ നിലവിലുള്ള എട്ട് ഒഴിവുകളിലേക്ക് പുതിയ അംഗങ്ങളെ മന്ത്രിസഭായോഗം തീരുമാനിച്ചു . തീരുമാനം ഗവർണറുടെ അംഗീകാരത്തിനായി സമർപ്പിക്കും [86].
- ജനുവരി 12-- ബ്രസീലിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം 270 പേർ മരിച്ചു. ദുരന്തം ഏറെ നാശം വിതച്ചത് തെക്ക് പടിഞ്ഞാറൻ ബ്രസീലിലാണ്[87].
- ജനുവരി 12 - 2011-12 ലെ സംസ്ഥാന വാർഷികപദ്ധതിക്കായി 11030 കോടി രൂപയുടെ അടങ്കലിന് മന്ത്രിസഭ അംഗീകാരം നൽകി.
- ജനുവരി 12 - ദാരിദ്യരേഖയ്ക്ക് താഴെയുള്ളവരുടെ സംസ്ഥാന പട്ടികയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകി. കേരളത്തിൽ 32 ലക്ഷം കുടുംബങ്ങളാണ് കണക്കെടുപ്പ് പ്രകാരം ദാരിദ്രരേഖയ്ക്ക് താഴെയുള്ളത്[88].
- ജനുവരി 12 - സ്വാമി വിവേകാനന്ദന്റെ 150 - ആം ജന്മവാർഷികാചരണം പ്രധാനമന്ത്രി മൻമോഹൻ സിങ് ഇന്ന് ഡൽഹിയിൽ ഉദ്ഘാടനം ചെയ്തു [89] .
- ജനുവരി 12--രാജ്യത്തെ വ്യാവസായിക ഉത്പാദന വളർച്ചയിൽ നവംബർ മാസം 2.7 ശതമാനത്തിന്റെ കുറവ് [90] .
- ജനുവരി 12- ഓസ്ട്രേലിയയിൽ ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം .30 പേർക്ക് ജീവഹാനി .ആയിരങ്ങൾ രക്ഷക്കായി പാലായനം ചെയ്തു [91] .
- ജനുവരി 11-ലഡാക്കിൽ ചൈനയുടെ പട്ടാളം അതിക്രമിച്ചു കടന്നതായ വാർത്തകൾ ഇന്ത്യ-ചൈന ഉന്നത ഉദ്യോഗസ്ഥർ വീണ്ടും നിഷേധിച്ചു .[93]
- ജനുവരി 11-അമേരിക്കയുടെ കൂടുതൽ നയതന്ത്രരഹസ്യങ്ങൾ ഉടൻ പുറത്തുവിടുമെന്ന് ചൊവ്വാഴ്ച കോടതിയിൽ ഹാജരാകാനെത്തിയ വിക്കിലീക്‌സ് സ്ഥാപകൻ ജൂലിയൻ അസാഞ്ജ് (ചിത്രത്തിൽ)മാധ്യമപ്രവർത്തകരോട് പറഞ്ഞുhttp[94].
- ജനുവരി 11-- ചൈനയുടെ അത്യന്താധുനിക സ്റ്റെൽത്ത് പോർവിമാനമായ 'ജെ-20' പരീക്ഷണപ്പറക്കൽ നടത്തി. അമേരിക്കയ്ക്കു ശേഷം റഡാർ നേത്രങ്ങളെ കബളിപ്പിക്കാൻ ശേഷിയുള്ള ഈ യുദ്ധവിമാനം സ്വന്തമാക്കുന്ന ആദ്യരാജ്യമാണ് ചൈന. [95] .
- ജനുവരി 11- നാസയുടെ കെപ്ലർ ബഹിരാകാശ പേടകം സൗരയൂഥത്തിന് വെളിയിൽ ഖരാവസ്ഥയിലുള്ള ഗ്രഹത്തെ ആദ്യമായി കണ്ടെത്തി . കെപ്ലർ - 10 b എന്നു പേരിട്ടിരിക്കുന്ന ഗ്രഹത്തിന് ഭൂമിയേക്കാൾ 1.4 മടങ്ങ് വലിപ്പമുണ്ട് [96].
- ജനുവരി 11- പാമോയിൽ കേസിലെ വിചാരണയ്ക്കെതിരെയുള്ള സ്റ്റേ സുപ്രീം കോടതി നീക്കി. കെ.കരുണാകരന്റെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിനെതിരായ നടപടികൾ സുപ്രീം കോടതി അവസാനിപ്പിച്ചു [97].
- ജനുവരി 11- പലസ്തീൻ രാഷ്ട്രത്തിന് ഇക്കൊല്ലം സെപ്റ്റംബറിൽ ഐക്യരാഷ്ട്രസഭയുടെ അംഗീകാരം തേടുമെന്നു പലസ്തീൻ സ്വയംഭരണ അതോറിറ്റിയുടെ വിദേശകാര്യ മന്ത്രി റിയാദ് മാലിക്കി അറിയിച്ചു [98] .
- ജനുവരി 10- യു.ഡി.എഫിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവ് ഉമ്മൻചാണ്ടി നയിക്കുന്ന കേരള മോചനയാത്ര ഉപ്പളയിൽ നിന്ന് തിങ്കളാഴ്ച ആരംഭിച്ചു .[99] .
- ജനുവരി 10-വാഗമണ്ണിൽ നടത്തിയ സിമി ക്യാമ്പ് കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യുവാൻ കേന്ദ്ര സർക്കാർ എൻ.ഐ.എക്ക് അനുമതി നൽകി[100].
- ജനുവരി 10- ഫിഫ 2010 ലോക ഫുട്ബോളർ ആയി ലയണൽ മെസ്സി (ചിത്രത്തിൽ) വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു [101].
- ജനുവരി 10- ദോഹയിൽ നടന്ന ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇന്ത്യയ്ക്ക് തോൽവി[102].
- ജനുവരി 10- കേരളത്തിലെ ദേശീയ പാതകൾ 45 മീറ്ററായി വികസിപ്പിക്കുവാൻ തലസ്ഥാനത്ത് ചേർന്ന സർവകക്ഷിയോഗത്തിൽ ധാരണയായി[103].
- ജനുവരി 10 - ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലഘുയുദ്ധവിമാനമായ തേജസ് വ്യോമസേനയ്ക്ക് കൈമാറി [104].
- ജനുവരി 10 - 106 യാത്രക്കാരുമായി ഇറാൻ വിമാനം തകർന്ന് 72 പേർ കൊല്ലപ്പെട്ടു. [105] .
- ജനുവരി 10- ആഫ്രിക്കൻ രാജ്യമായ സുഡാനിലെ തെക്കൻ സുഡാന്റെ സ്വാതന്ത്ര്യം നിശ്ചയിക്കുന്നതിന് ഒരാഴ്ച നീണ്ടുനിൽക്കുന്ന ജനഹിത പരിശോധന ജനുവരി 9ന് ആരംഭിച്ചു [106].
- ജനുവരി 9-ജമ്മുകശ്മീരിലെ ലഡാക്ക് മേഖലയിൽ ചൈനീസ് സൈന്യം യഥാർഥ നിയന്ത്രണ രേഖ(എൽ.ഒ.സി.) മുറിച്ചുകടന്ന് ഇന്ത്യൻ പൗരൻമാരെ ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ട് [107].
- ജനുവരി 9 -പരിയാരം മെഡിക്കൽ കോളേജ് ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ സി.പി.എം പാനൽ വിജയിച്ചു . എം.വി.ജയരാജനെ ചെയർമാനായി തിരഞ്ഞെടുത്തു [108] .
- ജനുവരി 9- സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസും ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനുമായ കെ.ജി. ബാലകൃഷ്ണനെതിരെ ഉയർന്ന ആരോപണങ്ങളിൽ നടപടി വേണമെന്ന് കേരളാ ബാർ കൗൺസിൽ[109].
- ജനുവരി 9 വിക്കിലീക്‌സ് സ്ഥാപകൻ ജൂലിയൻ അസാഞ്ജിന്റെയും മറ്റു മൂന്നു പ്രധാനികളുടെയും വിവരങ്ങൾ നൽകാൻ അമേരിക്ക സൗഹൃദക്കൂട്ടായ്‌മ വെബ്‌സൈറ്റായ ട്വിറ്ററിനോട് ആവശ്യപ്പെട്ടു[110].
- ജനുവരി 9 ഐ.പി.എൽ. ക്രിക്കറ്റ് നാലാം സീസൺ മത്സരങ്ങൾക്കുള്ള താരലേലം അവസാനിച്ചപ്പോൾ റേക്കോർഡ് തുകയായ 11.04 കോടി രൂപയ്ക്ക് ഇന്ത്യൻ താരം ഗൗതം ഗംഭീറിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി. മലയാളിയായ ശ്രീശാന്തിനെയും (ചിത്രത്തിൽ) ശ്രീലങ്കൻ താരം ജയവർധനയെയും കൊച്ചി ടീം നേടി [111].
- ജനുവരി 8 - 2011-2012 സാമ്പത്തിക വർഷത്തേക്കുള്ള കേരളാ സംസ്ഥാന ബജറ്റ് ഫെബ്രുവരി 11 ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് നിയമസഭയിൽ അവതരിപ്പിക്കും[112].
- ജനുവരി 7 - സംത്ധോത എക്സ്പ്രസ് , മക്ക മസ്ജിദ് , മാലെഗാവ് , അജ്മേർ സ്ഫോടനങ്ങളിൽ ആർ.എസ്.എസ്സിന് പങ്കുണ്ടെന്ന് അജ്‌മേർ സ്‌ഫോടനക്കേസിൽ അറസ്റ്റിലായ സ്വാമി അസിമാനന്ദ കുറ്റസമ്മതം നടത്തിയതായി റിപ്പോർട്ട്.
- ജനുവരി 7 - പ്രവാസികളുടെ വോട്ടവകാശം ഉടൻ യാഥാർത്ഥ്യമാകുമെന്ന് പ്രധാനമന്ത്രി മൻമോഹൻ സിംഗ് (ചിത്രത്തിൽ)[113]. ഡൽഹിയിൽ വച്ച് പ്രവാസി ഭാരതീയ ദിവസ് ഉദ്ഘാടന മദ്ധ്യേയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. .
- ജനുവരി 7 - മൂന്നാർ കണ്ണൻദേവൻ ഹിൽസ് വില്ലേജിലെ 170,66.49 ഏക്കർ ഭൂമി റിസർവ് വനമായി പ്രഖ്യാപിച്ചു[114]. മൂന്നാറിൽനടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണ്ഈ പ്രഖ്യാപനം നടത്തിയത്.
- ജനുവരി 7 - മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ ചിതാഭസ്മം നിളാ നദിയിൽ നിമജ്ജനം ചെയ്തു [115].
- ജനുവരി 7 -ഏഷ്യൻ കപ്പിനായുള്ള ഫുട്ബോൾ മത്സരങ്ങൾ ഖത്തറിൽ ആരംഭിച്ചു [116].
- ജനുവരി 7 - കോവളം കൊട്ടാരം ഏറ്റെടുത്ത കേരളാ സർക്കാർ നിയമം സുപ്രീം കോടതി റദ്ദാക്കി [117].
- ജനുവരി 6 - ലോകത്തെ വൻകിട ഇറച്ചിവ്യാപാര ശൃംഖലയായ ടൈസൺ ഫുഡ്‌സിന്റെ മുൻ സി.ഇ.ഒയും ചെയർമാനുമായ ഡോൺ ടൈസൺ എന്ന ഡൊണാൾഡ് ജെ. ടൈസൺ (80) ലോസ്ആഞ്ജലെസിൽ അന്തരിച്ചു[118].
- ജനുവരി 6 - പൂനെയിൽ നടന്ന ദേശീയ സ്കൂൾ അത് ലറ്റിക് മീറ്റിൽ 40 സ്വർണം നേടിയ കേരളം പതിനാലാം തവണയും കിരീടം കരസ്ഥമാക്കി . 12 സ്വർണവുമായി ഹരിയാണ രണ്ടാം സ്ഥാനത്ത്[119].
- ജനുവരി 6 - മഹാത്മാഗാന്ധി ഗേശീയ തൊഴിലുറപ്പുപദ്ധതിയുടെ വേതനം പണപ്പെരുപ്പവുമായി ബന്ധപ്പെടുത്തി പുനഃക്രമീകരിന്നു. ഇതനുസരിച്ച് തൊഴിലാളികൾക്കുള്ള വേതനത്തിൽ 17മുതൽ 30ശതമാനംവരെ വർധനയുണ്ടാകും. കേരളത്തിൽ വേതനം 150 രൂപയാകും .
- ജനുവരി 6 - വഴിയോരത്തെ പൊതുയോഗങ്ങൾ നിരോധിച്ച കേരളാ ഹൈക്കോടതി വിധി സുപ്രീംകോടതിശരിവെച്ചു. വിശാലമായ പൊതുതാൽപര്യം കണക്കിലെടുത്താണ് ഹൈക്കോടതി വിധി ശരിവെക്കുന്നതെന്ന് സുപ്രീംകോടതി ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. [120]
- ജനുവരി 6 - തെലുങ്കാന സംസ്ഥാന രൂപവൽക്കരണം സംബന്ധിച്ച് പഠിച്ച ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മീഷന്റെ റിപ്പോർട്ട് കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ചു. ആറ് പ്രധാന നിർദേശങ്ങളടങ്ങുന്ന റിപ്പോർട്ടിൽ ഐക്യആന്ധ്ര ഇന്നത്തെ അവസ്ഥയിൽ നിലനിൽക്കുന്നതാണ് ഉചിതമെന്നും വ്യക്തമാക്കുന്നു[121].
- ജനുവരി 6 - 2010-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു .സച്ചിദാനന്ദനും സി.രാധാകൃഷ്ണനും വിശിഷ്ടാഗത്വം [122].
- ജനുവരി 6 - ശ്രീകൃഷ്ണ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തെലങ്കാന വിഷയം ചർച്ച ചെയ്യുന്നതിന് ആഭ്യന്തര മന്ത്രി പി ചിദംബരം വിളിച്ചു കൂട്ടുന്ന സർവകക്ഷിയോഗം ഇന്ന് ന്യൂഡൽഹിയിൽ. യോഗത്തിനു ശേഷം ശ്രീകൃഷ്ണ സമിതി റിപ്പോർട്ട് പരസ്യപ്പെടുത്തും[123]. .
- ജനുവരി 6 - ഒൻപതാം 'പ്രവാസി ഭാരതീയ ദിവസിന് ' നാളെ ആരംഭം .മൂന്നുദിവസങ്ങളിലായി നടക്കുന്ന സമ്മേളനം പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ് ഉദ്ഘാടനം ചെയ്യും[124].
- ജനുവരി 5 - തീവ്രവാദപ്രവർത്തനങ്ങൾ തടയുന്നതിൻറെ ഭാഗമായി ഐക്യരാഷ്ട്ര സഭ രൂപീകരിച്ചിട്ടുള്ള കമ്മിറ്റിയടക്കം മൂന്ന് സമിതികളുടെ അധ്യക്ഷസ്ഥാനത്തേക്ക് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ഹർദീപ് സിങ് പുരിയെ നിയമിച്ചു[125] .
- ജനുവരി 5 - കേരളത്തിലെ യുവജനങ്ങളിലെ കലാ-കായിക-സാംസ്‌കാരിക-കാർഷിക പ്രതിഭകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ഉദ്ദേശിച്ച് നടത്തുന്ന സംസ്ഥാന കേരളോത്സവത്തിൽ തിരുവനന്തപുരം ജേതാക്കൾ.
- ജനുവരി 5 - സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസും ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനുമായ കെ.ജി. ബാലകൃഷ്ണനെതിരെ (ചിത്രത്തിൽ) അഭിഭാഷകനായ മനോഹർലാൽ ശർമ്മ സുപ്രീം കോടതിയിൽ ഹർജി നൽകി. ജസ്റ്റിസ് ബാലകൃഷ്ണനെതിരെ ഉയർന്ന ആരോപണങ്ങളിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടാണ് ഹർജി [126].
- ജനുവരി 4 -ബാലസാഹിത്യകാരൻ ഡിക്ക് കിങ് സ്മിത്ത് (88) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങൾ നിമിത്തം ഏറെ നാളായി വിശ്രമജീവിതം നയിക്കുകയായിരുന്നു സ്മിത്ത്. മൃഗങ്ങളെ കഥാപാത്രമാക്കിയാണ് കിങ് സ്മിത്തിന്റെ മിക്ക രചനകളും[127].
- ജനുവരി 4-ജനിതക വിളകളുടെ പ്രചാരണത്തിനു വേണ്ടി അവയെ എതിർക്കുന്ന യൂറോപ്യൻ രാജ്യങ്ങളെ ഒറ്റപ്പെടുത്താൻ അമേരിക്ക വ്യാപാരയുദ്ധത്തിനും സമ്മർദതന്ത്രങ്ങൾക്കും പദ്ധതിയിട്ടതായി വിക്കിലീക്‌സ് രേഖകൾ [128] .
- ജനുവരി 4-2011-12 സാമ്പത്തികവർഷത്തേക്ക് കേരളത്തിൽ 11,030 കോടിരൂപ അടങ്കൽ വരുന്ന വാർഷികപദ്ധതിക്ക് സംസ്ഥാന ആസൂത്രണ ബോർഡ് രൂപം നൽകി [129].
- ജനുവരി 4- പാകിസ്ഥാനിലെ വിവാദ മതനിന്ദാനിയമത്തിനെതിരെ പരസ്യപ്രസ്താവന നടത്തിയിരുന്ന പഞ്ചാബ് പ്രവിശ്യയുടെ ഗവർണർ സൽമാൻ തസീറിനെ അംഗരക്ഷകൻ വെടിവെച്ചുകൊന്നു [130].
- ജനുവരി 4-ഗ്രീസിലെ ക്രീറ്റ് ദ്വീപിൽ കണ്ടെത്തിയ 1,30,000 വർഷത്തോളം പഴക്കമുള്ള ശിലായുധങ്ങൾ മനുഷ്യ പൂർവ്വികരുടെ കടൽയാത്ര അക്കാലത്തുതന്നെ ആരംഭിച്ചതായി സൂചന നൽകുന്നു . കരമാർഗമാണ് ആഫ്രിക്കയിൽ നിന്നും പ്രാചീനമനുഷ്യർ യൂറോപ്പിലെക്കെത്തിയതെന്ന സിദ്ധാന്തത്തിന് ഈ കണ്ടെത്തൽ വെല്ലുവിളിയാകുന്നു [131] .
- ജനുവരി 4- ഇന്ത്യ - യുഎസ് സംയുക്ത നാവികാഭ്യാസം ആൻഡമാൻ തീരത്ത് ഇന്നുമുതൽ [132]
- ജനുവരി 4 - കർണ്ണാടകയിൽ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബി.ജെ.പി മുന്നിൽ [133] .
- ജനുവരി 4 - ഏഷ്യയിലെ ആദ്യ യുദ്ധക്കപ്പൽ രൂപകൽപ്പനാ കേന്ദ്രമായ നിർദേശിന് ബേപ്പൂരിലെ ചാലിയത്ത് പ്രതിരോധമന്ത്രി എ.കെ.ആന്റണി തറക്കല്ലിട്ടു . 43 ഏക്കർ സ്ഥലത്ത് 600 കോടി രൂപ ചെലവഴിച്ചാണ് ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത് [134] .
- ജനുവരി 3 - ഇൻറർനെറ്റിൽ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിയായി കനേഡിയൻ പോപ്പ് ഗായകനായ 16-കാരൻ ജസ്റ്റിൻ ബെയ്ബറിനെ (ചിത്രത്തിൽ) ഇൻറർനെറ്റ് സൗഹൃദ സദസ്സുകൾ വിശകലനം ചെയ്യുന്ന ക്ലൗട്ട് എന്ന കമ്പനി തിരഞ്ഞെടുത്തു[135] .
- ജനുവരി 3 - ആണവ നിലയങ്ങളിൽ ഉപയോഗിച്ച ഇന്ധനത്തിൽ നിന്ന് പുനഃസംസ്‌കരണത്തിലൂടെ പുതിയ ഇന്ധനം കണ്ടെത്താവുന്ന സാങ്കേതികവിദ്യ ചൈന വികസിപ്പിച്ചെടുത്തതായി വാർത്ത . പതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി , നിലവിൽ ചൈനയുടെ പക്കലുള്ള ആണവ ഇന്ധനമുപയോഗിച്ച് 3,000വർഷം രാജ്യത്തെ ആണവ വൈദ്യുതി സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാമെന്നും ചൈന അവകാശപ്പെട്ടു [136].
- ജനുവരി 3 - ബൊഫോഴ്‌സ് കോഴക്കേസിൽ ഇടനിലക്കാർ എന്ന നിലയിൽ ഇറ്റാലിയൻ വ്യവസായി ഒട്ടാവിയ ക്വത്‌റോച്ചിക്കും പരേതനായ വിൻഛദ്ദയ്ക്കും നിയമവിരുദ്ധമായി 41കോടി രൂപ കമ്മീഷൻ ലഭിച്ചിട്ടുണ്ടെന്ന് ആദായനികുതി വകുപ്പ് അപ്പലേറ്റ് ട്രൈബ്യൂണൽ കണ്ടെത്തി[137].
- ജനുവരി 3 - ഇന്ത്യ ഡിസംബർ 25 ന് വിക്ഷേപിച്ച ജി.എസ്.എൽ.വി.-എഫ് 06 പരാജയപ്പെട്ടത് റഷ്യൻ നിർമിത ക്രയോജനിക് എൻജിനുതാഴെയുള്ള കണക്ടിങ് കേബിളുകൾ വേർപെട്ടതു മൂലമാണെന്ന് പ്രാഥമികറിപ്പോർട്ട് [138].
- ജനുവരി 3 - എം.ബി.ബി.എസ്. പ്രവേശനത്തിന് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത പൊതു പ്രവേശന പരീക്ഷ നടത്താൻ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ (എം.സി.ഐ.) വിജ്ഞാപനമിറക്കി [139].
- ജനുവരി 3 - പത്തൊമ്പതു വർഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യ ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ തിരിച്ചെത്തി. രണ്ടു വർഷ കാലാവധിയുള്ള അംഗത്വം തിങ്കളാഴ്ചയാണ് പ്രാബല്യത്തിൽ വന്നത് [140].
- ജനുവരി 3 - സംസ്ഥാനത്തെ പോലീസ് സേനയുടെ നിരീക്ഷണത്തിന് സംസ്ഥാന സുരക്ഷാ കമ്മീഷൻ രൂപീകരിക്കുന്നതുൾപ്പെടെയുള്ള വ്യവസ്ഥകളോടു കൂടിയ കേരള പോലീസ് ബിൽ നിയമസഭ പാസാക്കി[141] .
- ജനുവരി 3 - ദേശീയ സ്കൂൾ അത് ലറ്റിക് മീറ്റ് പൂനെയിൽ ആരംഭിച്ചു [142].
- ജനുവരി 3 - ആറ് നോബൽ സമ്മാന ജേതാക്കളും, 7000 പ്രതിനിധികളും പങ്കെടുക്കുന്ന അഞ്ചു ദിവസത്തെ 98 ആമത് ഇന്ത്യൻ സയൻസ് കോൺഗ്രസിന് ചെന്നൈയിൽ തുടങ്ങി[143].
- ജനുവരി 2 - പാകിസ്ഥാനിൽ ഭരണമുന്നണിയിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ മുത്താഹിദ ക്വാമി മൂവ്‌മെന്റ് (എം.ക്യു.എം.) മുന്നണി വിട്ടു[144] .
- ജനുവരി 1 - ലോക ചെസ് ഫെഡറേഷൻ പുറത്തിറക്കിയ ചെസ് റാങ്കിങ് ലിസ്റ്റിൽ നോർവെയുടെ മാഗ്നസ് കാൾസൺ ഒന്നാം സ്ഥാനത്ത് [145].
- ജനുവരി 1 - 2016-ൽ ബ്രസീലിലെ റിയോ ഡി ജനിറോയിൽ നടക്കുന്ന ഒളിംപിക്സിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി[146].
പഴയ വാർത്തകൾക്ക്... |
അവലംബം
തിരുത്തുക- ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 31.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 31.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 31.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 31.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 31.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മനോരമ വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 31.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മനോരമ വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 31.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 31.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മനോരമ വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 30.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 30.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 30.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 29.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 29.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 29.
{{cite news}}
: Check date values in:|accessdate=
(help) - ↑ "ഡെയിലി മെയിൽ". Retrieved 2011 ജനുവരി 29.
{{cite news}}
: Check date values in:|accessdate=
(help) - ↑ "നൈജറിൽ തിരഞ്ഞെടുപ്പ്". Retrieved 2011 ജനുവരി 29.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മനോരമ വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 29.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 28.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മനോരമ വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 28.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 28.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 28.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മനോരമ വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 27.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 27.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 27.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മനോരമ വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 27.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മനോരമ വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 27.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 26.
{{cite news}}
: Check date values in:|accessdate=
(help) - ↑ Padma Awards Announced
- ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 25.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 25.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 24.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 24.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 24.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 24.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 24.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 22.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 24.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 22.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 22.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 22.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 22.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 22.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 22.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാധ്യമം വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 22.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 21.
{{cite news}}
: Check date values in:|accessdate=
(help) - ↑ "ദേശീയ സമ്മതിദായക ദിനം". Retrieved 2011 ജനുവരി 21.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 21.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മനോരമ വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 21.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 21.
{{cite news}}
: Check date values in:|accessdate=
(help) - ↑ "ദീപിക വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 20.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 20.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 19.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 19.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 19.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 19.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 19.
{{cite news}}
: Check date values in:|accessdate=
(help) - ↑ "ഡെയിലി മെയിൽ". Retrieved 2011 ജനുവരി 18.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 18.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 18.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 18.
{{cite news}}
: Check date values in:|accessdate=
(help) - ↑ "ദേശാഭിമാനി". Retrieved 2011 ജനുവരി 18.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 18.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ വാർത്ത". Retrieved 2011 ജനുവരി 17.
{{cite news}}
: Check date values in:|accessdate=
(help) - ↑ "ടൈംസ് ഓഫ് ഇന്ത്യ". Retrieved 2011 ജനുവരി 17.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 17.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 17.
{{cite news}}
: Check date values in:|accessdate=
(help) - ↑ "സുഡാനിലെ ഹിതപരിശോധനയുടെ ആദ്യ ഫലങ്ങൾ". Retrieved 2011 ജനുവരി 17.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 17.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 16.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 16.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 15.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 15.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 15.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 15.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 15.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 15.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 14.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 14.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 14.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 14.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 13.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 13.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ വാർത്ത". Retrieved 2011 ജനുവരി 13.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 13.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 13.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 13.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മനോരമ വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 13.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 12.
{{cite news}}
: Check date values in:|accessdate=
(help) - ↑ "സ്വാമി വിവേകാനന്ദന്റെ 150 - ആം ജന്മവാർഷികാചരണം". Retrieved 2011 ജനുവരി 12.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭുമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 12.
{{cite news}}
: Check date values in:|accessdate=
(help) - ↑ "ഓസ്‌ട്രേലിയയിലെ വെള്ളപൊക്കം". Retrieved 2011 ജനുവരി 12.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 12.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ വാർത്ത". Retrieved 2011 ജനുവരി 12.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 12.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി വെബ്സൈറ്റ്". Retrieved 2011 ജനുവരി 12.
{{cite news}}
: Check date values in:|accessdate=
(help) - ↑ "റെഡിഫ്". Retrieved 2011 ജനുവരി 11.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ വാർത്ത". Retrieved 2011 ജനുവരി 11.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ വാർത്ത". Retrieved 2011 ജനുവരി 11.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ വാർത്ത". Retrieved 2011 ജനുവരി 11.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മനോരമ ഓൺലൈൻ വാർത്ത". Retrieved 2011 ജനുവരി 11.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മനോരമ ഓൺലൈൻ വാർത്ത". Retrieved 2011 ജനുവരി 11.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ വാർത്ത". Retrieved 2011 ജനുവരി 10.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ വാർത്ത". Retrieved 2011 ജനുവരി 10.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ വാർത്ത". Retrieved 2011 ജനുവരി 10.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ വാർത്ത". Retrieved 11 ജനുവരി 2011.
- ↑ "മാതൃഭൂമി ഓൺലൈൻ വാർത്ത". Retrieved 2011 ജനുവരി 9.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ വാർത്ത". Retrieved 2011 ജനുവരി 10.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ വാർത്ത". Retrieved 2011 ജനുവരി 9.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ വാർത്ത". Retrieved 2011 ജനുവരി 9.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ വാർത്ത". Retrieved 2011 ജനുവരി 9.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മനോരമ ഓൺലൈൻ വാർത്ത". Retrieved 2011 ജനുവരി 9.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ വാർത്ത". Retrieved 2011 ജനുവരി 8.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ വാർത്ത". Retrieved 2011 ജനുവരി 8.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ വാർത്ത". Retrieved 2011 ജനുവരി 8.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ വാർത്ത". Retrieved 2011 ജനുവരി 8.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ വാർത്ത". Retrieved 2011 ജനുവരി 8.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ വാർത്ത". Retrieved 2011 ജനുവരി 8.
{{cite news}}
: Check date values in:|accessdate=
(help) - ↑ "ഡൊണാൾഡ് ജെ. ടൈസൺ അന്തരിച്ചു". Retrieved 2011 ജനുവരി 8.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ വാർത്ത". Retrieved 2011 ജനുവരി 5.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ വാർത്ത". Retrieved 2011 ജനുവരി 5.
{{cite news}}
: Check date values in:|accessdate=
(help) - ↑ "ടൈംസ് ഓഫ് ഇന്ത്യ". Retrieved 2011 ജനുവരി 6.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ വാർത്ത". Retrieved 2011 ജനുവരി 6.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ വാർത്ത". Retrieved 2011 ജനുവരി 6.
{{cite news}}
: Check date values in:|accessdate=
(help) - ↑ "പ്രവാസി ഭാരതീയ ദിവസ്". Retrieved 2011 ജനുവരി 6.
{{cite news}}
: Check date values in:|accessdate=
(help) - ↑ "ദി ന്യൂ ഇന്ത്യൻ എക്സ്പ്രെസ്സ്". Retrieved 2011 ജനുവരി 6.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ വാർത്ത". Retrieved 2011 ജനുവരി 5.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ വാർത്ത". Retrieved 2011 ജനുവരി 6.
{{cite news}}
: Check date values in:|accessdate=
(help) - ↑ "CBS വാർത്ത". Retrieved 2011 ജനുവരി 5.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ വാർത്ത". Retrieved 2011 ജനുവരി 5.
{{cite news}}
: Check date values in:|accessdate=
(help) - ↑ "ടൈംസ് ഓഫ് ഇന്ത്യ വാർത്ത". Retrieved 2011 ജനുവരി 5.
{{cite news}}
: Check date values in:|accessdate=
(help) - ↑ "ടൈംസ് ഓഫ് ഇന്ത്യ വാർത്ത". Retrieved 2011 ജനുവരി 5.
{{cite news}}
: Check date values in:|accessdate=
(help) - ↑ "ഇന്ത്യ - യുഎസ് സംയുക്ത നാവികാഭ്യാസം". Retrieved 2011 ജനുവരി 5.
{{cite news}}
: Check date values in:|accessdate=
(help). - ↑ "K'taka district polls: BJP takes early lead". Retrieved 2011 ജനുവരി 4.
{{cite news}}
: Check date values in:|accessdate=
(help) - ↑ "കേരളത്തിന് കൂടുതൽ കേന്ദ്രപദ്ധതികൾ: എ.കെ.ആന്റണി". Retrieved 2011 ജനുവരി 4.
{{cite news}}
: Check date values in:|accessdate=
(help) - ↑ "ഒബാമയെ പിന്നിലാക്കി ജസ്റ്റിൻ ബെയ്ബർ ഇന്റർനെറ്റിലെ വ്യക്തി". Retrieved 2011 ജനുവരി 4.
{{cite news}}
: Check date values in:|accessdate=
(help) - ↑ "China announces nuclear fuel breakthrough". Retrieved 2011 ജനുവരി 4.
{{cite news}}
: Check date values in:|accessdate=
(help) - ↑ "Bofors Ghost Returns to Haunt Congress". Retrieved 2011 ജനുവരി 4.
{{cite news}}
: Check date values in:|accessdate=
(help) - ↑ "ISRO teams analysing data to pinpoint GSLV failure". Retrieved 2011 ജനുവരി 4.
{{cite news}}
: Check date values in:|accessdate=
(help) - ↑ "Single entrance test for MBBS from 2011". Retrieved 2011 ജനുവരി 4.
{{cite news}}
: Check date values in:|accessdate=
(help) - ↑ "India enters UN Security Council after 19 years". Retrieved 2011 ജനുവരി 4.
{{cite news}}
: Check date values in:|accessdate=
(help) - ↑ "Assembly passes Kerala Police Bill". Retrieved 4 ജനുവരി 2011.
- ↑ Athletics Meet, National School (2011 ജനുവരി 3). "National School Athletcs Meet started at Pune". Mathrubhumi English. Retrieved 2011 ജനുവരി 3.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "Indian scientists need to think big: PM". Hindustan Times. 2011 ജനുവരി 3. Retrieved 2011 ജനുവരി 3.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "Pakistan govt in crisis as MQM pulls out". India Today. Retrieved 2011 ജനുവരി 3.
{{cite news}}
: Check date values in:|accessdate=
(help) - ↑ "FIDE ratings January 2011: Carlsen regains the number one slot". Retrieved 2011 ജനുവരി 3.
{{cite news}}
: Check date values in:|accessdate=
(help) - ↑ "Rio unveils logo for 2016 Games". Retrieved 2011 ജനുവരി 3.
{{cite news}}
: Check date values in:|accessdate=
(help)